മനു എസ്. പിള്ള, വില്യം ഡാൽറിംപിൾ, റസ്കിൻ ബോണ്ട്; 2024ൽ കാത്തിരിക്കാം ഇവരുടെ രചനകൾക്കായി
2024 ൽ വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ഒരു വലിയ നിര തന്നെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ എഴുത്തുകാർ. സമകാലിക ആശങ്കകളെ പുത്തൻ വീക്ഷണങ്ങളിലൂടെ കൈകാര്യം ചെയ്യുന്നവ മുതൽ ചരിത്രത്തിന്റെയും മിഥ്യയുടെയും ആകർഷകമായ മിശ്രണം വരെ അതിലുണ്ട്. അവിസ്മരണീയമായ ആഖ്യാനങ്ങളുടെയും കഥാപാത്രങ്ങളുടെയും കഥകളുടെയും
2024 ൽ വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ഒരു വലിയ നിര തന്നെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ എഴുത്തുകാർ. സമകാലിക ആശങ്കകളെ പുത്തൻ വീക്ഷണങ്ങളിലൂടെ കൈകാര്യം ചെയ്യുന്നവ മുതൽ ചരിത്രത്തിന്റെയും മിഥ്യയുടെയും ആകർഷകമായ മിശ്രണം വരെ അതിലുണ്ട്. അവിസ്മരണീയമായ ആഖ്യാനങ്ങളുടെയും കഥാപാത്രങ്ങളുടെയും കഥകളുടെയും
2024 ൽ വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ഒരു വലിയ നിര തന്നെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ എഴുത്തുകാർ. സമകാലിക ആശങ്കകളെ പുത്തൻ വീക്ഷണങ്ങളിലൂടെ കൈകാര്യം ചെയ്യുന്നവ മുതൽ ചരിത്രത്തിന്റെയും മിഥ്യയുടെയും ആകർഷകമായ മിശ്രണം വരെ അതിലുണ്ട്. അവിസ്മരണീയമായ ആഖ്യാനങ്ങളുടെയും കഥാപാത്രങ്ങളുടെയും കഥകളുടെയും
2024 ൽ വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ഒരു വലിയ നിര തന്നെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ എഴുത്തുകാർ. സമകാലിക ആശങ്കകളെ പുത്തൻ വീക്ഷണങ്ങളിലൂടെ കൈകാര്യം ചെയ്യുന്നവ മുതൽ ചരിത്രത്തിന്റെയും മിഥ്യയുടെയും ആകർഷകമായ മിശ്രണം വരെ അതിലുണ്ട്. അവിസ്മരണീയമായ ആഖ്യാനങ്ങളുടെയും കഥാപാത്രങ്ങളുടെയും കഥകളുടെയും ലോകത്തേക്ക് വായനക്കാരെ ക്ഷണിക്കുന്ന, ഇന്ത്യയിൽ റിലീസിനായി കാത്തിരിക്കുന്ന 5 കൃതികളെ പരിചയപ്പെടാം.
∙ ഐഡലേറ്റർ – മനു എസ്. പിള്ള
ഇന്ത്യയുടെ അസാധാരണമായ ഭൂതകാലത്തെക്കുറിച്ചും സ്വതന്ത്ര ഇന്ത്യയുടെ കൊളോണിയൽ ബന്ധങ്ങളെക്കുറിച്ചും ചരിത്രകാരനായ മനു എസ്. പിള്ള എഴുതുന്ന പുസ്തകമാണ് ഐഡലേറ്റർ. ഇന്ത്യൻ വിശ്വാസങ്ങളിലും സംസ്കാരത്തിലും പാശ്ചാത്യരുടെ സ്വാധീനവും ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ശ്രദ്ധേയരായ ചില സ്ത്രീപുരുഷന്മാരുടെ ജീവിതവുമാണ് പ്രമേയം.
പ്രസാധകൻ - റാൻഡം ഹൗസ്
പ്രസിദ്ധീകരിക്കുന്ന തീയതി - സെപ്റ്റംബർ
∙ ഹൗ ടു ബി ഹാപ്പി – റസ്കിൻ ബോണ്ട്
ഹൗ ടു ബി എ റൈറ്റർ, ഹൗ ടു ലൈവ് യുവർ ലൈഫ് എന്നീ രണ്ട് ബെസ്റ്റ് സെല്ലറുകൾക്കു ശേഷം റസ്കിൻ ബോണ്ടിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ഹൗ ടു ബി ഹാപ്പി. തന്റെ വാക്കുകളിലൂടെയും കഥകളിലൂടെയും വായനക്കാരെ ആകർഷിക്കുന്ന ബോണ്ടിന്റെ പുസ്തകം മേയിൽ അദ്ദേഹത്തിന്റെ 90-ാം ജന്മദിനത്തിൽ പുറത്തിറക്കാനാണ് പദ്ധതി.
പ്രസാധകർ - ഹാർപ്പർകോളിൻസ്
പ്രസിദ്ധീകരിക്കുന്ന തീയതി - മേയ്
∙ ദ് ഗോൾഡൻ റോഡ് – വില്യം ഡാൽറിംപിൾ
സ്കോട്ടിഷ് വംശജനായ ചരിത്രകാരന്‍ വില്യം ഡാൽറിംപിൾ, നാഗരികതയുടെ സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സ്ഥിതി ചെയ്തിരുന്ന യുറേഷ്യയുടെ പുരാതന, ആദ്യ–മധ്യകാല ചരിത്രം തിരയുന്ന പുസ്തകമാണ് ദ് ഗോൾഡൻ റോഡ്. 19 ാം നൂറ്റാണ്ടിൽ ജർമൻ ഭൂമിശാസ്ത്രജ്ഞനായ ഫെർഡിനാൻഡ് വോൺ റിച്ച്തോഫെൻ ആണ് സിൽക്ക് റോഡ് നിർമിച്ചത്. മതങ്ങളുടെയും ഭാഷകളുടെയും കലാപരവും വാസ്തുവിദ്യാ രൂപങ്ങളുടെയും സാംസ്കാരിക പ്രവാഹത്തെ അടയാളപ്പെടുത്തുന്നു പുസ്തകമാണിത്.
പ്രസാധകൻ - ബ്ലൂംസ്ബറി
പ്രസിദ്ധീകരിക്കുന്ന തീയതി - സെപ്റ്റംബർ 12
∙ മേക്ക് എപ്പിക്ക് മണി - അങ്കുർ വാരിക്കൂ
ഫിനാൻസ് വീഡിയോകൾക്ക് പേരുകേട്ട സംരംഭകനും ജനപ്രിയ എഴുത്തുകാരനുമായ അങ്കുർ വാരിക്കൂ, പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയുമായി ചേർന്ന് മേക്ക് എപ്പിക്ക് മണി എന്ന പേരിൽ തന്റെ മൂന്നാമത്തെ പുസ്തകം പുറത്തിറക്കുന്നു. ഡു എപ്പിക് ഷിറ്റ്, ഗെറ്റ് എപ്പിക് ഷിറ്റ് ഡൺ എന്നീ ബെസ്റ്റ് സെല്ലറുകൾക്കുശേഷം ഇറങ്ങുന്ന പുസ്തകത്തിൽ പുതിയ തലമുറയ്ക്ക് മണി മാനേജ്‌മെന്റിനെക്കുറിച്ചുള്ള പാഠങ്ങൾ പകർന്നു നൽകുകയാണ് ലക്ഷ്യം.
പ്രസാധകർ - റാൻഡം ഹൗസ്
പ്രസിദ്ധീകരിക്കുന്ന തീയതി - ജനുവരി 27
∙ സ്റ്റോറിസ് ബൈ മാന്റോ: എ ഗ്രാഫിക് നറേഷൻ – എഡിറ്റ് ചെയ്തത് പിനാകി ഡെ, ദേബ്കുമാർ മിത്ര
സമൂഹത്തിന്റെ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന സാമൂഹിക-രാഷ്ട്രീയ രചനകൾക്ക് പേരുകേട്ട ഉറുദു എഴുത്തുകാരൻ സാദത്ത് ഹസൻ മാന്റോയുടെ കൃതികളുടെ ഒരു ശേഖരം ആദ്യമായി ഗ്രാഫിക് രൂപത്തിൽ അവതരിപ്പിക്കുന്നു. ഇന്ത്യൻ വിഭജനത്തെ ചുറ്റിപ്പറ്റിയുള്ള മാന്റോയുടെ അവിസ്മരണീയമായ ചെറുകഥകൾ വായനക്കാർക്ക് കലാകാരന്മാരുടെ സൃഷ്ടികളായി കാണാൻ കഴിയും. ഗ്രാഫിക് ചിത്രകാരനും 500-ലധികം പുസ്‌തക കവറുകളുടെ ഡിസൈനറുമായ പിനാകി ഡെ, കോമിക്‌സ് ക്യൂറേറ്ററും എഡിറ്ററും നിരൂപകനുമായ ദേബ്കുമാർ മിത്ര എന്നിവരാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വാല്യത്തിന്റെ എഡിറ്റർമാർ. വാക്കിൽ നിന്ന് ചിത്രത്തിലേക്ക്, മാന്റോയുടെ ചൈതന്യം കേടുകൂടാതെ സൂക്ഷിക്കുന്ന ഒരു പരിണാമ യാത്രയായിരിക്കുമെന്ന് ഇത് വാഗ്ദാനം അവർ ചെയ്യുന്നു.
പ്രസാധകർ - സൈമൺ ആൻഡ് ഷൂസ്റ്റർ
പ്രസിദ്ധീകരിക്കുന്ന തീയതി - പ്രഖാപിച്ചിട്ടില്ല