"ഓർമ്മകളില്ലാതെ, പ്രതീക്ഷകളില്ലാതെ, ആ നിമിഷത്തിൽ മാത്രം അവർ ജീവിച്ചു. ഇപ്പോൾ, ഇവിടെ, ഇന്ന് നടക്കുന്ന കാര്യങ്ങൾ അവർക്ക് പ്രാധാന്യമുള്ളതായി. തെറ്റുപറയാൻ കഴിയില്ല, കാരണം സ്നേഹിക്കുവാനുള്ള കഴിവ് മാത്രമല്ല, സൗഹൃദവും പ്ലേഗ് നശിപ്പിച്ചുകഴിഞ്ഞിരുന്നു. സ്വാഭാവികമായും സ്നേഹം നമ്മളോട് ഒരു ഭാവി

"ഓർമ്മകളില്ലാതെ, പ്രതീക്ഷകളില്ലാതെ, ആ നിമിഷത്തിൽ മാത്രം അവർ ജീവിച്ചു. ഇപ്പോൾ, ഇവിടെ, ഇന്ന് നടക്കുന്ന കാര്യങ്ങൾ അവർക്ക് പ്രാധാന്യമുള്ളതായി. തെറ്റുപറയാൻ കഴിയില്ല, കാരണം സ്നേഹിക്കുവാനുള്ള കഴിവ് മാത്രമല്ല, സൗഹൃദവും പ്ലേഗ് നശിപ്പിച്ചുകഴിഞ്ഞിരുന്നു. സ്വാഭാവികമായും സ്നേഹം നമ്മളോട് ഒരു ഭാവി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"ഓർമ്മകളില്ലാതെ, പ്രതീക്ഷകളില്ലാതെ, ആ നിമിഷത്തിൽ മാത്രം അവർ ജീവിച്ചു. ഇപ്പോൾ, ഇവിടെ, ഇന്ന് നടക്കുന്ന കാര്യങ്ങൾ അവർക്ക് പ്രാധാന്യമുള്ളതായി. തെറ്റുപറയാൻ കഴിയില്ല, കാരണം സ്നേഹിക്കുവാനുള്ള കഴിവ് മാത്രമല്ല, സൗഹൃദവും പ്ലേഗ് നശിപ്പിച്ചുകഴിഞ്ഞിരുന്നു. സ്വാഭാവികമായും സ്നേഹം നമ്മളോട് ഒരു ഭാവി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"ഓർമ്മകളില്ലാതെ, പ്രതീക്ഷകളില്ലാതെ, ആ നിമിഷത്തിൽ മാത്രം അവർ ജീവിച്ചു. ഇപ്പോൾ, ഇവിടെ, ഇന്ന് നടക്കുന്ന കാര്യങ്ങൾ അവർക്ക് പ്രാധാന്യമുള്ളതായി. തെറ്റുപറയാൻ കഴിയില്ല, കാരണം സ്നേഹിക്കുവാനുള്ള കഴിവ് മാത്രമല്ല,  സൗഹൃദവും പ്ലേഗ് നശിപ്പിച്ചുകഴിഞ്ഞിരുന്നു. സ്വാഭാവികമായും സ്നേഹം നമ്മളോട് ഒരു ഭാവി ആവശ്യപ്പെടും. ഇപ്പോൾ അതിന് നൽകാൻ നമ്മുടെ കയ്യിൽ ഒന്നുമില്ല, ജീവിക്കുന്ന ഈ നിമിഷങ്ങളല്ലാതെ."

(പ്ലേഗ്, ആൽബേർ കമ്യു)

ADVERTISEMENT

എഴുത്തും മെഡിക്കൽ പ്രൊഫഷനും മനുഷ്യാവസ്ഥയുടെ നാഡിമിടിപ്പുകൾ അടുത്തറിയുന്ന പ്രവൃത്തികളാണെന്ന് ഡോ.എബ്രാഹം വർഗീസ് പറയുന്നു. മലയാള മനോരമ ഭാഷാപോഷിണിയുടെ ജനുവരി ലക്കത്തിൽ ബെസ്റ്റ് സെല്ലർ രചനകളിലൂടെ പ്രശസ്തനായ മലയാളി ഡോക്ടർ ‘ദ് കവനന്റ് ഓഫ് വാട്ടർ' എന്ന നോവലിനെക്കുറിച്ചും തന്റെ എഴുത്തിനെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. എന്തു കൊണ്ടാണ് ഡോക്ടർമാർ എഴുത്തുകാരാകുന്നത്? ഹിപ്പോക്രാറ്റസിന്റെ കൃതികൾ പിറവി കൊള്ളുന്ന സമയത്തു തന്നെയാണ് വൈദ്യശാസ്ത്രവും സാഹിത്യവും തമ്മിലുള്ള ബാന്ധവവും തുടങ്ങുന്നത്. ആദ്യകാല ഭിഷഗ്വരൻമാർ എഴുത്തുകാരും പുസ്തകപ്രേമികളുമായിരുന്നു. അക്ഷരങ്ങളെയും മരുന്നുകളെയും ഒരു പോലെ സ്നേഹിക്കുന്നവരായിരുന്നു ആദിമവൈദ്യൻമാർ എന്നതിൽ വലിയ അത്ഭുതമില്ല. കാരണം സൂര്യഭഗവാനായ  അപ്പോളോയുടെ പിൻഗാമികളായിട്ടാണ് അവരെ കരുതിയിരുന്നത്. സൂര്യതേജസ്സിന്റെ ദൈവമെന്നതിനൊപ്പം കവിതയുടെയും വൈദ്യത്തന്റെയും ചുമതല കൂടി അപ്പോളോ ദേവനായിരുന്നത്രേ!

വൈദ്യശാസ്ത്ര ചരിതം, വൈദ്യവുമായി ബന്ധപ്പെട്ട യുക്തി പ്രമാണങ്ങൾ, വൈദ്യശാസ്ത്ര ധാർമ്മികചിന്ത എന്നിവയുമായി ബന്ധപ്പെട്ട രചനകൾ പ്രാചീന ഗ്രീക്ക് ഭിഷഗ്വരൻമാരുടേതായി പുറത്തു വന്നിരുന്നു. കലയും സാഹിത്യവും വൈദ്യശാസ്ത്രവും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധം അന്നുമുതൽ ഇന്നുവരെ ദൃഢമായി തുടരുന്നുമുണ്ട്. സർ ആർതർ കോനൻ ഡോയൽ, ആന്റൺ ചെക്കോവ്, വില്യം കാർലോസ് വില്യം, ഒലിവർ സാക്ക്സ് തുടങ്ങിയ അമരക്കാരിലൂടെ ശാസ്ത്രവും വൈദ്യവും പങ്കുവെയ്ക്കുന്നത് പൊതുവായ ഭൂതകാലവും ദർശനവുമാണ്.

ADVERTISEMENT

പ്രമുഖ എഴുത്തുകാരുടെ സാഹിത്യ രചനകളിലൂടെയാണ് മെഡിക്കൽ പ്രഫഷനും അനുബന്ധ കാര്യങ്ങളും ജനകീയമാകുന്നത്. എ.ജെ. ക്രോനിന്റെ 'ദ് സിറ്റഡൽ', സിൻക്ലെയർ ലൂയീസിന്റെ ‘ആരോ സ്മിത്ത്' എന്നീ രചനകൾ എടുത്തു പറയേണ്ടതാണ്.  മാനുഷികാവസ്ഥകളുടെ ഭാവനാപരവും സർഗാത്മകവുമായ സൂക്ഷ്മ നിരീക്ഷണ പര്യവേഷണങ്ങളുടെ കാലാതീതവും സാർവജനീനവുമായ ഉന്നത ദർശനമാണത്. കോവിഡ് മഹാമാരികളുടെ വർത്തമാനത്തിലും ഇത്തരമൊരു ഉൾചിന്ത പോറലേൽക്കാതെ തുടരുന്നുമുണ്ട്.

ഭൂവാസികളിൽ ബഹുഭൂരിപക്ഷവും ഇന്റർനെറ്റ് എന്ന ആഗോളവലയാൽ പരസ്പരം ഗാഢമായി ബന്ധിതതാരാകുന്നതിനു വർഷങ്ങൾക്കു മുൻപെയാണ് അൾജീരിയൻ നഗരമായ ഒറാനിൽ പ്ലേഗ് പടർന്ന് പിടിക്കുന്നത്. 1940കളിൽ പടർന്നു പിടിച്ച മാരകരോഗത്തെ ആസ്പദമാക്കി പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യു എഴുതിയ നോവലാണ് 'പ്ലേഗ്'. പകർച്ചവ്യാധിയുടെ വ്യാപനം തടയാൻ പല വിധത്തിൽ ബന്ധിതരാകുന്ന, ഭാവിയേക്കുറിച്ചുള്ള ആശ നഷ്ടപ്പെടുന്ന ഒരു ജനതയുടെ വിചാരവികാരങ്ങളിലും ജീവിതരീതിയിലും വന്ന മാറ്റങ്ങൾ നോവലിൽ സസൂക്ഷ്മം കഥനവിധേയമാകുന്നു. ഏഴുപതോളം വർഷങ്ങൾക്കു മുൻപ് പകർച്ചവ്യാധിയുടെ പിടിയലകപ്പെട്ട ഒരു നഗരം കടന്നു പോകുന്ന ആശങ്കയുടെ ദിനസരണികളിലാണ് ഇപ്പോൾ നമ്മളും കടന്നു പോകുന്നതെന്ന തിരിച്ചറിവാണ് നോവൽ തരുന്നത്.

ADVERTISEMENT

കഴിഞ്ഞ ഏതാനും ദശകങ്ങളിൽ വൈദ്യശാസ്ത്രവും സാഹിത്യവും കണ്ടുമുട്ടുന്ന ഇടങ്ങളെപ്പറ്റി നിരവധി പഠനങ്ങളാണ് നടന്നിട്ടുള്ളത്. രോഗാവസ്ഥകൾ സാഹിത്യ സൃഷ്ടികളിൽ രൂപകങ്ങളായി മാറിയിട്ടുണ്ട്. രോഗബാധയുടെ സൂക്ഷ്മ വിവരണങ്ങളുള്ള സൃഷ്ടികൾ നിരവധിയുണ്ടായിരിക്കുന്നു. ഒപ്പം വൈദ്യശാസ്ത്രഭാഗങ്ങൾ തന്നെ ആഖ്യാന രൂപമെടുക്കുന്ന പുതിയ സാഹിത്യശാഖയ്ക്ക് രൂപമുണ്ടായി. കഥയുടെയും കവിതയുടെയും സാങ്കൽപിക ലോകത്തിൽ സഞ്ചരിക്കുന്നവരിൽ ഉരുവം കൊള്ളുന്ന സഹാനുഭൂതി, തന്മയീഭാവശക്തി എന്നിവയെ സംബന്ധിച്ച പരീക്ഷണങ്ങളുണ്ടായി.

പുസ്തകവായന ചികിൽസയുടെ ഭാഗമായി കരുതുന്ന 'ബിബ്ലിയോ തെറാപ്പി' എന്ന വൈദ്യശാസ്ത്രമേഖല പോലും ഉത്ഭവിച്ചിരിക്കുന്നു. സാഹിത്യത്തിന്റെ അടിസ്ഥാന ധർമ്മങ്ങൾക്കപ്പുറം അനിർവചനീയ ആനന്ദലബ്ധിയിലേക്ക് വഴി തുറക്കുന്ന ഒന്നായി വായന കണക്കാക്കപ്പെടുന്നു. അന്യദേശങ്ങളിലൂടെയും വൈവിധ്യമാർന്ന ജീവിതങ്ങളിലൂടെയും യാത്ര പോകാൻ സാഹിത്യം വഴി തുറക്കുന്നു. അസ്വസ്ഥരായവർക്ക് സ്വാസ്ഥ്യം നൽകുമ്പോൾ, ശാന്തരാണെന്ന് കരുതുന്നവരെ കലയും സാഹിത്യവും അശാന്തിയിലേക്ക് നയിക്കുന്നു. സ്വന്തം സത്തയേക്കുറിച്ചും ലോകത്തേക്കുറിച്ചുമുള്ള ഉൾക്കാഴ്ച നൽകുന്ന സാഹിത്യം, അതിന്റെ സൗന്ദര്യത്താലും ദർശനത്താലും നമ്മെ വിസ്മയിപ്പിക്കുന്നു.

ചികിൽസയിൽ മാത്രമല്ല, വൈദ്യശാസ്ത്ര പഠനരംഗത്തും സാഹിത്യത്തിന്റെ സംഭാവന വിലപ്പെട്ടതാണെന്ന ചിന്തയും ശക്തമാണ്. തൻ്റെ സഹപ്രവർത്തകനും കവിയുമായ റിച്ചാർഡ് ബ്ലാക്ക്മോറിനോട് ഒരു നല്ല ഡോക്ടറായി തീരാൻ 'ഡോൺ ക്വിക്സോട്ട്' വായിക്കാൻ ഡോ. തോമസ് സിദൻ ഹാം ഉപദേശിക്കുന്നുണ്ട്. സമകാലിക വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിൽ അന്യമായിക്കൊണ്ടിരിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഭാവനാപരമായ പോഷണത്തിന് സാഹിത്യം അനിവാര്യമാണെന്ന് 'For the young doctor about to burn out' എന്ന പുസ്തകത്തിൽ ഡോക്ടറും എഴുത്തുകാരനുമായ റിച്ചാർഡ് ഗുണ്ടെർമാൻ അഭിപ്രായപ്പെടുന്നു.

ലോകമെമ്പാടുമുള്ള മെഡിക്കൽ കോളേജുകളിൽ സാഹിത്യ സംബന്ധമായ കോഴ്സുകളും സെമിനാറുകളും നടത്തുന്നത് വിദ്യാർത്ഥികളുടെ പരിപ്രേക്ഷ്യത്തെ അടിമുടി മാറ്റുന്നതായി കണ്ടിട്ടുണ്ട്. ജീവിതവീക്ഷണം മാറിമറിയുന്നവർ ഒരു ഡോക്ടർ എന്ന നിലയിൽ ലോകത്തേയും മനുഷ്യനേയും രോഗാവസ്ഥകളെയും കാണുന്നത് പുതിയ കണ്ണുകൾ കൊണ്ടായിരിക്കും.

പ്രസിദ്ധ മെഡിക്കൽ ജേർണലായ ലാൽസെറ്റിൽ 'സാഹിത്യവും വൈദ്യശാസ്ത്രവും' എന്ന വിഷയം കൈകാര്യം ചെയ്യുന്ന പ്രതിമാസ കോളമുണ്ടായിരുന്നു. കോവിഡ് കാലത്ത് ലോകമെങ്ങും രോഗങ്ങളുമായി ബന്ധപ്പെട്ട പുതിയ പുസ്തകങ്ങളും, പഴയവയുടെ പുന:പ്രസിദ്ധീകരണവും ഉണ്ടായി. ഡോ.ബി.ഇക്ബാലിനെയും, ഡോ. വി. പി. ഗംഗാധരനെയും പോലുള്ള സാഹിത്യകാരന്മാരായ ഡോക്ടർമാർ മലയാളത്തിലുമുണ്ട്.

കോവിഡ് മഹാരോഗം മാനവരാശിക്കേൽപിച്ച ഏറ്റവും വലിയ പ്രഹരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത് രോഗമേൽപ്പിക്കുന്ന മാനസികമായ ആഘാതം. ഒറ്റപ്പെടലും നഷ്ടബോധവും ഭാവിയേക്കുറിച്ചുള്ള പ്രതീക്ഷകളുടെ അഭാവവുമൊക്കെ ഇതിൽ പെടുന്നു. മനുഷ്യന്റെ കോവിഡ് കാല നസിനെ സൂചിപ്പിക്കാൻ 2021-ൽ പുറത്തിറങ്ങിയ 'ഓക്സിജൻ' എന്ന സിനിമയ്ക്ക് എത്ര അനായാസമായി കഴിഞ്ഞു എന്നതുമോർക്കുക.

English Summary:

The relation between doctors and literature