പാചകപുസ്തകങ്ങൾ മാത്രമാണോ ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നത്? അടുക്കള ചുവരുകൾക്കപ്പുറം സഞ്ചരിച്ച് ജീവിതത്തിന്റെ ഭാഗമാകുന്ന എത്രയോ കഥകൾ സാഹിത്യത്തിലുണ്ടായി കഴിഞ്ഞു. വ്യക്തിപരമായ കഥകളും ചരിത്രപരമായ വിവരണങ്ങളുമടങ്ങുന്ന, ഭക്ഷണം വിഷയമാകുന്ന പുസ്തകങ്ങൾ നിരവധിയുണ്ടെന്ന് ഭക്ഷണപ്രേമികൾക്ക് പോലുമറിയില്ല. ഈ

പാചകപുസ്തകങ്ങൾ മാത്രമാണോ ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നത്? അടുക്കള ചുവരുകൾക്കപ്പുറം സഞ്ചരിച്ച് ജീവിതത്തിന്റെ ഭാഗമാകുന്ന എത്രയോ കഥകൾ സാഹിത്യത്തിലുണ്ടായി കഴിഞ്ഞു. വ്യക്തിപരമായ കഥകളും ചരിത്രപരമായ വിവരണങ്ങളുമടങ്ങുന്ന, ഭക്ഷണം വിഷയമാകുന്ന പുസ്തകങ്ങൾ നിരവധിയുണ്ടെന്ന് ഭക്ഷണപ്രേമികൾക്ക് പോലുമറിയില്ല. ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാചകപുസ്തകങ്ങൾ മാത്രമാണോ ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നത്? അടുക്കള ചുവരുകൾക്കപ്പുറം സഞ്ചരിച്ച് ജീവിതത്തിന്റെ ഭാഗമാകുന്ന എത്രയോ കഥകൾ സാഹിത്യത്തിലുണ്ടായി കഴിഞ്ഞു. വ്യക്തിപരമായ കഥകളും ചരിത്രപരമായ വിവരണങ്ങളുമടങ്ങുന്ന, ഭക്ഷണം വിഷയമാകുന്ന പുസ്തകങ്ങൾ നിരവധിയുണ്ടെന്ന് ഭക്ഷണപ്രേമികൾക്ക് പോലുമറിയില്ല. ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാചകപുസ്തകങ്ങൾ മാത്രമാണോ ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നത്? അടുക്കള ചുവരുകൾക്കപ്പുറം സഞ്ചരിച്ച് ജീവിതത്തിന്റെ ഭാഗമാകുന്ന എത്രയോ കഥകൾ സാഹിത്യത്തിലുണ്ടായി കഴിഞ്ഞു. വ്യക്തിപരമായ കഥകളും ചരിത്രപരമായ വിവരണങ്ങളുമടങ്ങുന്ന, ഭക്ഷണം വിഷയമാകുന്ന പുസ്തകങ്ങൾ നിരവധിയുണ്ടെന്ന് ഭക്ഷണപ്രേമികൾക്ക് പോലുമറിയില്ല. ഈ പുസ്തകങ്ങളിലെ ഓരോ ഭക്ഷണവും ഓരോ കഥകൾ പറയുന്നു. ജീവിതത്തിന്റെ രുചിയും മണവും പകർന്നു നൽകുന്നു. ഭക്ഷണം ഒരു കഥാപാത്രമായി മാറുന്ന, ആരുടെയും മനസ്സു കവരുവാൻ സാധിക്കുന്ന 5 സാഹിത്യകൃതികളെ പരിചയപ്പെടാം. 

ബ്ലഡ്, ബോൺസ് ആന്‍ഡ് ബട്ടർ – ഗബ്രിയേൽ ഹാമിൽട്ടൺ 

ADVERTISEMENT

ഗബ്രിയേൽ ഹാമിൽട്ടന്റെ 'ബ്ലഡ്, ബോൺസ് ആന്‍ഡ് ബട്ടർ' ഭക്ഷണത്തോടുള്ള ഇഷ്ടത്തിനപ്പുറം പോരാട്ടങ്ങളെയും വിജയങ്ങളെയും കഥയാണ്. ഹാമിൽട്ടണിന്റെ ബാല്യകാലത്തിൽ നിന്ന് ആരംഭിക്കുന്ന പുസ്തകം, അമ്മയോടൊപ്പമുള്ള അടുക്കളയിലെ സമയം എങ്ങനെയാണ് ഭക്ഷണത്തോടുള്ള ഹാമിൽട്ടന്റെ ഇഷ്ടത്തിന് അടിത്തറയിട്ടതെന്നും ഒരു ഷെഫ് എന്ന നിലയിൽ പ്രശസ്തമായ ജോലി എത്തിച്ചേരാൻ പ്രേരിപ്പിച്ചതെന്നും വിവരിക്കുന്നു.  ഫ്രാൻസ്, ഗ്രീസ്, തുർക്കി എന്നിവിടങ്ങളിലെ അടുക്കളകളിൽ നിന്ന് അടുക്കളകളിലേക്ക് ഹാമിൽട്ടൺ വായനക്കാരെ കൂട്ടികൊണ്ട് പോകുന്നു. ന്യൂയോർക്ക് സിറ്റിയിൽ പ്രൂൺ എന്ന സ്വന്തം റസ്റ്ററന്റ് തുറക്കുമ്പോൾ ഹാമിൽട്ടണിന് വിധേയമാകേണ്ട കാര്യങ്ങളും ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ യാഥാർഥ്യങ്ങളും ഹാമിൽട്ടൺ തുറന്നെഴുതുന്നു.

വാട്ട് ഡിഡ് യൂ ഈറ്റ് യെസ്റ്റെർഡേ? – ഫ്യൂമി യോഷിനംഗ

ADVERTISEMENT

അവാർഡ് ജേതാവായ ഫ്യൂമി യോഷിനംഗ രചിച്ച ഒരു റൊമാന്റിക് പുസ്തകമാണ് 'വാട്ട് ഡിഡ് യൂ ഈറ്റ് യെസ്റ്റെർഡേ?'. സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങളോടുള്ള സ്നേഹം പങ്കിടുന്ന രണ്ട് മധ്യവയസ്കരായ പുരുഷന്മാരെയാണ് ഈ കഥ പിന്തുടരുന്നത്. അവർ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് തുടരുമ്പോൾ, ആ ബന്ധം കൂടുതൽ ആഴത്തിലാകുന്നു. അവർ പങ്കിടുന്ന വീട്ടിൽ പാകം ചെയ്ത ഭക്ഷണത്തിലൂടെ അവരുടെ അനുരാഗത്തിന്റെ കഥ കൂടിയാണ് രചയിതാവ് പറയുന്നത്. ടോക്കിയോയിൽ താമസിക്കുന്ന കഠിനാധ്വാനികളായ ആ സ്വവർഗ ദമ്പതികൾ നിയമ സ്ഥാപനത്തിലെയും ഹെയർ സലൂണിലെയും ജോലിക്കുശേഷം തീൻമേശയ്‌ക്കരികിൽ ഒരുമിച്ച് സമയം ചെലവഴിക്കുന്നു. അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും വികാരങ്ങൾ പ്രകടിപ്പിക്കാനും ഹൃദ്യമായി തയ്യാറാക്കിയ ഭക്ഷണം അവരെ സഹായിക്കുന്നതാണ് കഥ. മോണിംഗ് മാഗസീനിൽ 21 എപ്പിസോഡുകളായി വന്ന ജാപ്പനീസ് മാംഗ ഗ്രാഫിക് സീരീസ്സ് കഥ പിന്നീട് പുസ്തകരൂപത്തിലാക്കുകയായിരുന്നു. 

ദി പർട്ടിക്കുലർ സാഡ്‌നെസ് ഓഫ് ലെമൺ കേക്ക് - ഐമി ബെൻഡർ

ADVERTISEMENT

ഐമി ബെൻഡറിന്റെ 2010-ൽ പുറത്തിറങ്ങിയ നോവലാണ് 'ദി പർട്ടിക്കുലർ സാഡ്‌നെസ് ഓഫ് ലെമൺ കേക്ക്'. താൻ കഴിക്കുന്ന ഭക്ഷണത്തിലൂടെ അത് പാകം ചെയ്യുന്നയാളുടെ വികാരങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്ന റോസ് എഡൽസ്റ്റീൻ എന്ന പെൺകുട്ടിയെക്കുറിച്ചാണ് പുസ്തകം. റോസിന്റെ ഒമ്പതാം ജന്മദിനത്തിന്റെ തലേന്ന് അമ്മയുണ്ടാക്കിയ ലെമൺ ചോക്ലേറ്റ് കേക്ക് കഴിക്കുന്നതോടെയാണ് തന്റെ കഴിവ് അവൾ തിരിച്ചറിയുന്നത്. മുഖത്ത് ചിരിയുമായി നടക്കുന്ന അമ്മയുടെ മനസ്സ് നിറയെ നിരാശയുടെ രുചിയാണെന്ന് അവൾ തിരിച്ചറിയുന്നു. താനറിയാതെ തന്നെ കുടുംബത്തിന്റെ രഹസ്യങ്ങൾ കണ്ടെത്താൻ തുടങ്ങിയതിലൂടെ അവളുടെ കഴിവ് അവൾക്കൊരു ഒരു ശാപമായി മാറുന്നു. ഭക്ഷണവുമായുള്ള റോസിന്റെ ബന്ധവും വിചിത്രമായ ഒരു കുടുംബത്തിൽ വളരുന്നതിന്റെ വൈകാരിക പിരിമുറുക്കവുമാണ് പുസ്തകത്തിന്റെ കഥ.

കോർക്ക് ഡോർക്ക് – ബിയാങ്ക ബോസ്‌കർ

ബിയാങ്ക ബോസ്‌കറുടെ 2017-ലെ പാചകപുസ്തകവും ജീവചരിത്രവുമാണ് 'കോർക്ക് ഡോർക്ക്'. ജേണലിസം ജോലി ഉപേക്ഷിച്ച് വൈൻ വിദഗ്ധയാകാൻ ഇറങ്ങി പുറപ്പെട്ട ബിയാങ്ക ബോസ്‌കർ വെറും പതിനെട്ട് മാസങ്ങൾ കൊണ്ട് ഈ നേട്ടം കൈവരിക്കുകയും ആ മേഖലയിലെ അറിയപ്പെടുന്നയാളാവുകയും ചെയ്ത കഥയാണ് പുസ്തകം പറയുന്നത്. വീഞ്ഞിന്റെ ചരിത്രം, ശാസ്ത്രം, മനഃശാസ്ത്രം, അത് വിൽക്കുന്ന ആളുകൾ, വിദഗ്‌ധരുടെ രഹസ്യ ആചാരങ്ങൾ, സോമിലിയേഴ്‌സ് നടത്തേണ്ട സൂക്ഷ്മമായ പഠനഗതി എന്നിവയും വെളിപ്പെടുത്തുന്നു.

ലൈക്ക് വാട്ടർ ഫോർ ചോക്ലേറ്റ് – ലോറ എസ്‌ക്വിവൽ

ലോറ എസ്‌ക്വിവലിന്റെ മാജിക്കൽ റിയലിസം നോവൽ 'ലൈക്ക് വാട്ടർ ഫോർ ചോക്ലേറ്റ്' ഇന്ദ്രിയങ്ങൾക്ക് ഒരു വിരുന്നാണ്. മെക്സിക്കോ പശ്ചാത്തലമാക്കിയ നോവൽ ടിറ്റ എന്ന യുവതിയുടെ കഥയാണ് പറയുന്നത്. കുടുംബത്തിലെ ഇളയ മകളായ ടിറ്റയ്ക്ക്, കുടുംബ പാരമ്പര്യം കാരണം വിവാഹം കഴിക്കാൻ കഴിയില്ല.  പകരം, അവൾ മരിക്കുന്നതുവരെ അമ്മയെ പരിപാലിക്കണം. പെഡ്രോയുമായി  പ്രണയത്തിലാകുന്ന ടിറ്റ, ഒരിക്കലും വിവാഹം കഴിക്കാൻ കഴിക്കുന്നില്ല. ടിറ്റയുടെ സമീപം ഉണ്ടാകുവാൻ വേണ്ടി പെഡ്രോ അവളുടെ സഹോദരിയെ വിവാഹം കഴിക്കുന്നു. തന്റെ നിസഹായാവസ്ഥ മറികടക്കുവാൻ പാചകത്തിലൂടെ ശ്രമിക്കുന്ന ടിറ്റ, അവളുടെ വിഭവങ്ങളെ മാന്ത്രികവും അഭിനിവേശവും കൊണ്ട് നിറയ്ക്കുന്നു. അവളുടെ പാചക സൃഷ്ടികൾ, അവ കഴിക്കുന്നവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് കഥാതന്തു. 

English Summary:

Literary Feasts: 5 Books that Make Food the Star of Literary Journeys