ഉണ്ണി ആറിന്റെ കഥാസാഹിത്യത്തിൽ വീണ്ടും വസന്തം
ഉണ്ണി ആർ. രചിച്ച ‘ഗംഭീരവിക്രമ!,’ ‘മലമുകളിൽ രണ്ടുപേർ’ എന്നീ പേരുകളിലുള്ള ഏറ്റവും പുതിയ രണ്ടു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഒരു മാസ്മരികമായ വായനാനുഭവം പ്രദാനം ചെയ്യുന്നു ഇവ.
ഉണ്ണി ആർ. രചിച്ച ‘ഗംഭീരവിക്രമ!,’ ‘മലമുകളിൽ രണ്ടുപേർ’ എന്നീ പേരുകളിലുള്ള ഏറ്റവും പുതിയ രണ്ടു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഒരു മാസ്മരികമായ വായനാനുഭവം പ്രദാനം ചെയ്യുന്നു ഇവ.
ഉണ്ണി ആർ. രചിച്ച ‘ഗംഭീരവിക്രമ!,’ ‘മലമുകളിൽ രണ്ടുപേർ’ എന്നീ പേരുകളിലുള്ള ഏറ്റവും പുതിയ രണ്ടു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഒരു മാസ്മരികമായ വായനാനുഭവം പ്രദാനം ചെയ്യുന്നു ഇവ.
സമകാലിക സാഹിത്യത്തിൽ രചനാവൈഭവം കൊണ്ട് ശ്രദ്ധ നേടിയ കഥകളാണ് ‘ഗംഭീരവിക്രമ!,’ ‘മലമുകളിൽ രണ്ടുപേർ’. ഉണ്ണി ആർ. രചിച്ച കഥകൾ ഉള്ളടക്കം കൊണ്ടും ഭാഷ കൊണ്ടും വ്യത്യസ്തമായി നിലക്കൊള്ളുന്നു. ഉണ്ണി ആറിന്റെ ‘ഗംഭീരവിക്രമ!,’ ‘മലമുകളിൽ രണ്ടുപേർ’ എന്നീ രണ്ട് ഗംഭീരകഥകൾ എഴുത്തുകാരന്റെ കയ്യൊപ്പോടെ മനോരമബുക്സിലൂടെ ബുക്ക് ചെയ്യാം. 8281765432 ലേക്ക് whatsapp ചെയ്യുക.
വായനക്കാർക്കിടയിൽ സജീവമായി ചർച്ചചെയ്യപ്പെടുന്ന ഉണ്ണി ആറിന്റെ ഈ കഥകളെക്കുറിച്ച് പ്രമുഖ എഴുത്തുകാരുടെ വാക്കുകൾ:
എം. മുകുന്ദൻ
ഉണ്ണി ആർ. രചിച്ച ‘ഗംഭീരവിക്രമ!,’ ‘മലമുകളിൽ രണ്ടുപേർ’ എന്നീ പേരുകളിലുള്ള ഏറ്റവും പുതിയ രണ്ടു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഒരു മാസ്മരികമായ വായനാനുഭവം പ്രദാനം ചെയ്യുന്നു ഇവ. വായിച്ചുകഴിഞ്ഞപ്പോൾ ഉണ്ണി ആർ. പേനകൊണ്ടല്ല മാന്ത്രികവടികൊണ്ടാണ്. ഈ കഥകളെഴുതിയതെന്ന് എനിക്കു തോന്നി. രചനാവൈഭവത്തിൽ മാത്രമല്ല മാജിക്കുള്ളത്. ഉള്ളടക്കത്തിലും അതുണ്ട്. പ്രായം ചെല്ലുമ്പോൾ ഓർമകൾ കൊഴിഞ്ഞുവീഴുന്നു. പരമേശ്വര കൈമളും അപ്പൂപ്പനും അമ്മൂമ്മയും ആ നിസ്സഹായാവസ്ഥയ്ക്കു മുൻപിൽ വഴങ്ങുകയല്ല ചെയ്യുന്നത്. അവരതിൽ സഹാനുഭൂതിയും സ്നേഹവും കൊണ്ടുവന്നു നിറയ്ക്കുന്നു. കഥകളിപ്രിയനായ പരമേശ്വരകൈമൾ സർഗാന്വേഷണങ്ങളിലൂടെയാണ് തന്റെ മറവിയെയും ഏകാന്തതയെയും വിട്ടുപോവുന്നത്. ഉണ്ണി ആറിന്റെ കഥാസാഹിത്യത്തിൽ വീണ്ടുമൊരു വസന്തം.
കൽപ്പറ്റ നാരായണൻ
പ്രകൃതി അതിലെ ആശ്ചര്യങ്ങളെ പുഴയിലും പൂവിലും പുഴുവിലും മാനിലും മാവിലും ആടുന്നപോലെ ഉണ്ണി ആർ. തന്നിലെ ആശ്ചര്യങ്ങളെ സാകൂതം ചെറുകഥകളായി ആടുന്നു. ഈ ആട്ടം കണ്ട് മതിപ്പുതോന്നിയിട്ടാകാം കഥകളി എന്ന സംസ്കാരം അതിന്റെ ആശ്ചര്യങ്ങൾ ഒരു ചെറുകഥയായി ആടിക്കിട്ടുവാനായി ഉണ്ണിക്ക് കമ്മിഷൻ നൽകിയത്. കലയുടെ മിഥ്യാടനങ്ങൾ ഭുജിച്ചു കഴിയുന്ന ഏകാകിയായ ഒരു കളിപ്രാന്തനിലൂടെ അത് ഗംഭീരമായി പകർന്നാടീ രാമൻകുട്ടിയാശാൻ അരങ്ങിലെന്നപോലെ ഉണ്ണി ‘ഗംഭീരവിക്രമ’യിൽ. കാലത്താൽ ചതിച്ചൊറ്റപ്പെടുത്തപ്പെട്ട ആദിമദമ്പതികളെ വായിച്ചൂ ഞാൻ ഉണ്ണിയുടെ ‘മലമുകളിൽ.’
ടി.ഡി. രാമകൃഷ്ണൻ
ഭാഷയുടെ സൂക്ഷ്മവും കൃത്യവുമായ പ്രയോഗത്തിലൂടെ, കഥപറച്ചിലിനെ കാലത്തോടുള്ള സർഗാത്മക സംവാദമാക്കി മാറ്റുന്ന അദ്ഭുതവിദ്യ കാണണോ? ഉണ്ണി ആറിന്റെ ‘ഗംഭീരവിക്രമ!’, ‘മലമുകളിൽ രണ്ടുപേർ’ എന്നീ കഥകൾ വായിക്കൂ.
ഉണ്ണി ആറിന്റെ ‘ഗംഭീരവിക്രമ!,’ ‘മലമുകളിൽ രണ്ടുപേർ’ എന്നീ രണ്ട് ഗംഭീരകഥകൾ മനോരമബുക്സിലൂടെ. എഴുത്തുകാരന്റെ കയ്യൊപ്പോടെ പുസ്തകം വാങ്ങുവാന്‍ 8281765432 ലേക്ക് whatsapp ചെയ്യുക. പുസ്തകം കയ്യിലെത്തും.