പുസ്തക ‘മോഷ്ടാവ്’ വീണ്ടും എത്തി; സ്വന്തം പുസ്തകം ഒപ്പിട്ട് വിൽക്കാൻ
വായിക്കാൻ ഒരുപാട് ഇഷ്ടം തോന്നിയ പുസ്തകം സ്വന്തമായി വാങ്ങാനുള്ള പണം കിട്ടാതെ വന്നപ്പോൾ ആ പയ്യനു തോന്നിയ ഒരു കുസൃതി ആയിരുന്നു പുസ്തക മോഷണം. ആദ്യ മോഷണം വിജയമായിരുന്നു. പുസ്തക വായന ഹരമായതിനാൽ രണ്ടാമതൊരു പുസ്തകം കൂടി മോഷ്ടിക്കാൻ ശ്രമിച്ചു. പക്ഷേ, പിടി വീണു.

എങ്കിലും സ്നേഹ ശാസനകളോടെ പുസ്തക സ്റ്റാൾ ഉടമ അവനെ ഉപദ്രവിക്കാതെ പറഞ്ഞു വിട്ടു. കഴിഞ്ഞ ദിവസം വീണ്ടും ഒരിക്കൽ കൂടി ആ പയ്യൻ പഴയ ബുക് സ്റ്റാളിൽ എത്തി. അത് വീണ്ടുമൊരു പുസ്തക മോഷണത്തിനായിരുന്നില്ല. ബുക് സ്റ്റാളിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ‘90സ് കിഡ്സ്' എന്ന പുസ്തകത്തിന്റെ കോപ്പികളിൽ എഴുത്തുകാരന്റെ ഒപ്പു ചാർത്താനായിരുന്നു. ഒപ്പം പണ്ട് മോഷ്ടിച്ച പുസ്തകത്തിന്റെ വില നൽകാനും.
ഗുരുവായൂർ അമ്പലനടയിൽ, മിന്നൽ മുരളി, ലൂക്കാ തുടങ്ങി ഒരു ഡസനോളം സിനിമകളുടെ സഹ സംവിധായകനും എഴുത്തുകാരനുമായ റീസ് തോമസ് ആണ് ആ പയ്യൻ. മൂവാറ്റുപുഴയുടെ സാംസ്കാരിക കേന്ദ്രവും പുസ്തക പ്രേമികളുടെ പ്രിയ ഇടവുമായ മൂവാറ്റുപുഴ ന്യൂ കോളജ് ബുക് സ്റ്റാളിൽ ആയിരുന്നു വൈകാരിക രംഗങ്ങൾ അരങ്ങേറിയത്.
ഹാരി പോട്ടർ ആൻഡ് ദ് ഡെത്ത്‌ലി ഹാലോസ് എന്ന പുസ്തകമാണ് 17 വർഷം മുൻപ് റീസ് തോമസ് ന്യൂ കോളജ് ബുക് സ്റ്റാളിൽ നിന്നു മോഷ്ടിച്ചത്. സ്കൂൾ ഫീസിന്റെ അഞ്ചിരട്ടി വിലയുള്ള പുസ്തകം വാങ്ങാൻ വീട്ടിൽ നിന്നു പണം കിട്ടാതായപ്പോൾ പുസ്തകം വായിക്കാനുള്ള അതിയായ കൊതി കൊണ്ടാണു മോഷണം നടത്തിയതും പിന്നീട് പിടിക്കപ്പെട്ടതും. പിന്നീട് ഇവിടേക്കു പോയില്ലെങ്കിലും ചെയ്ത തെറ്റ് റീസിന്റെ നെഞ്ചിലൊരു നീറ്റലായി തുടർന്നു. വലുതായപ്പോൾ സിനിമ മേഖലയാണ് തിരഞ്ഞെടുത്തത്. ഒരിക്കൽ സിനിമയിലെ സുഹൃത്തുക്കളോട് പുസ്തക മോഷണത്തെക്കുറിച്ചു പറഞ്ഞപ്പോൾ അവരെല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു. ഇതിൽ നിന്ന് ഊർജം ഉൾക്കൊണ്ട് മോഷണം ഫെയ്സ്ബുക്കിലേക്കു പകർത്തിയെഴുതി. അങ്ങനെ മോഷണം വൈറലായി.
‘ഇത്തരം സംഭവങ്ങൾ ഉൾപ്പെടുത്തി ഒരു പുസ്തകം തയാറാക്കി പ്രസിദ്ധീകരിക്കൂ. അത് ആ ഗ്രന്ഥശാലയിലൂടെയും വിൽക്കൂ’ എന്ന് ഉപദേശിച്ച ഒരു സുഹൃത്തിന്റെ പ്രോത്സാഹനമാണ് ‘90സ് കിഡ്സ്' എന്ന പുസ്തകത്തിന്റെ പിറവിക്കു പിന്നിൽ. ഇതിൽ ഒരു ഹാരി പോട്ടർ കഥ എന്ന പേരിൽ റീസിന്റെ പുസ്തക മോഷണ കഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.
90സ് കിഡ്സ് പുസ്തകം ന്യൂ കോളജ് ബുക്സ്റ്റാളിലൂടെ വിൽപന ആരംഭിച്ചപ്പോഴാണു റീസ് തോമസിന്റെ സുഹൃത്തും മൂവാറ്റുപുഴ സ്വദേശിയുമായ തിരക്കഥാകൃത്ത് മൃദുൽ ജോർജ് കഥയുടെ ക്ലൈമാക്സിനു വേദി ഒരുക്കിയത്. ന്യൂ കോളജ് ബുക് സ്റ്റാളിന്റെ ഇപ്പോഴത്തെ ഉടമ ദേവദാസിനെ അടുത്തറിയാവുന്ന മൃദുൽ ധൈര്യം പകർന്നു നൽകി റീസ് തോമസിനെ ന്യൂ കോളജ് ബുക് സ്റ്റാളിൽ എത്തിച്ചു.
90സ് കിഡ്സ് എന്ന പുസ്തകത്തിന്റെ കോപ്പികൾ എഴുത്തുകാരനായ റീസ് തോമസിൽ നിന്ന് ദേവദാസ് ഒപ്പിട്ടു വാങ്ങി. പണ്ട് മോഷ്ടിച്ച പുസ്തകത്തിന്റെ വില നൽകാൻ റീസ് തയാറായെങ്കിലും ദേവദാസ് സ്നേഹപൂർവം നിരസിച്ചു.