പഴയ കഥയല്ല; ചൈനയിൽ വീണ്ടും വസന്തത്തിന്റെ ഇടിമുഴക്കം
വിപ്ലവത്തിന്റെ നാടായ ചൈനയിൽ അധികമാരും അറിയാതെ നടന്ന ഒരു വിപ്ലവം. ആരും ആരെയും തോൽപിക്കാൻ വേണ്ടിയല്ല ഈ സമരം നടത്തിയത്. ഒരു ആയുധവും ആരും പ്രയോഗിച്ചില്ല. ഒരു കൊടിയും വീശി ആരും പ്രകടനം നടത്തിയില്ല, മുദ്രാവാക്യം വിളിച്ചില്ല. ഭരണകൂടം തകിടം മറിയുകയോ ആരും അധികാരം പിടിക്കുകയോ ചെയ്തില്ല. എന്നാൽ, ജീവിതത്തെ
വിപ്ലവത്തിന്റെ നാടായ ചൈനയിൽ അധികമാരും അറിയാതെ നടന്ന ഒരു വിപ്ലവം. ആരും ആരെയും തോൽപിക്കാൻ വേണ്ടിയല്ല ഈ സമരം നടത്തിയത്. ഒരു ആയുധവും ആരും പ്രയോഗിച്ചില്ല. ഒരു കൊടിയും വീശി ആരും പ്രകടനം നടത്തിയില്ല, മുദ്രാവാക്യം വിളിച്ചില്ല. ഭരണകൂടം തകിടം മറിയുകയോ ആരും അധികാരം പിടിക്കുകയോ ചെയ്തില്ല. എന്നാൽ, ജീവിതത്തെ
വിപ്ലവത്തിന്റെ നാടായ ചൈനയിൽ അധികമാരും അറിയാതെ നടന്ന ഒരു വിപ്ലവം. ആരും ആരെയും തോൽപിക്കാൻ വേണ്ടിയല്ല ഈ സമരം നടത്തിയത്. ഒരു ആയുധവും ആരും പ്രയോഗിച്ചില്ല. ഒരു കൊടിയും വീശി ആരും പ്രകടനം നടത്തിയില്ല, മുദ്രാവാക്യം വിളിച്ചില്ല. ഭരണകൂടം തകിടം മറിയുകയോ ആരും അധികാരം പിടിക്കുകയോ ചെയ്തില്ല. എന്നാൽ, ജീവിതത്തെ
വിപ്ലവത്തിന്റെ നാടായ ചൈനയിൽ അധികമാരും അറിയാതെ നടന്ന ഒരു വിപ്ലവം. ആരും ആരെയും തോൽപിക്കാൻ വേണ്ടിയല്ല ഈ സമരം നടത്തിയത്. ഒരു ആയുധവും ആരും പ്രയോഗിച്ചില്ല. ഒരു കൊടിയും വീശി ആരും പ്രകടനം നടത്തിയില്ല, മുദ്രാവാക്യം വിളിച്ചില്ല. ഭരണകൂടം തകിടം മറിയുകയോ ആരും അധികാരം പിടിക്കുകയോ ചെയ്തില്ല. എന്നാൽ, ജീവിതത്തെ അടിമുടി മാറ്റി. ഇപ്പോഴും ആ മാറ്റം തുടർന്നു കൊണ്ടിരിക്കുന്നു. സ്വകാര്യ സ്വത്തിന് ഉൾപ്പെടെ സ്വകാര്യതയ്ക്ക് ഒട്ടേറെ നിയന്ത്രണങ്ങളുള്ള, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭരണകൂടത്തിന്റെ സ്വാധീനമുള്ള രാജ്യത്തു നടന്ന ഈ മാറ്റത്തെ സ്വകാര്യ വിപ്ലവം എന്നു മാത്രമേ വിളിക്കാൻ കഴിയൂ. ആ വിപ്ലവത്തിന്റെ ചരിത്രം പറയുന്ന പുസ്തകമാണ് പ്രൈവറ്റ് റവല്യൂഷൻസ്; കമിങ് ഓഫ് ഏജ് ഇൻ ന്യൂ ചൈന. അജ്ഞാതരായ ഒട്ടേറെപ്പേർ നയിച്ച ഈ മഹാപ്രസ്ഥാനത്തിലെ മുൻനിര വിപ്ലവകാരിയും ഗുണഭോക്താവും തന്നെയാണ് എഴുതുന്നത്: യുവാൻ യാങ്.
പടിഞ്ഞാറൻ ചൈനയിലായിരുന്നു യുവാന്റെ അച്ഛനമ്മമാർ. മാവോയുടെ കാലത്തായിരുന്നു അച്ഛന്റെ കുട്ടിക്കാലം. ഉരുളക്കിഴങ്ങ് കൃഷി ചെയ്താണ് അദ്ദേഹം പഠിക്കാനുള്ള പണം കണ്ടെത്തിയത്. തളരാതെ പഠിച്ച അദ്ദേഹം യുണിവേഴ്സിറ്റിയിൽ നിന്നു ബിരുദം നേടി. യുകെയിൽ പോയി കംപ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റും എടുത്തു. അന്ന് മിടുക്കരായ വിദ്യാർഥികളൊക്കെ ആ വഴിയാണു തിരഞ്ഞെടുത്തത്. പഠിക്കാൻ വിദേശ രാജ്യങ്ങളിലേക്കു പോകുക. ശാസ്ത്ര വിഷയങ്ങളിൽ ചൈനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെ പിന്നിലായിരുന്നു. 1989ൽ ടിയാനമെൻ സ്ക്വയറിൽ വിദ്യാർഥികളെ കുരുതി കൊടുത്തതും ചൈന വിടാൻ പലർക്കും പ്രേരണയായി.
4 വയസ്സ് ആയപ്പോൾ തന്നെ യുവാനെ മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ പിതാവ് യുകെയിൽ എത്തിച്ചു. പഠിച്ചതും വളർന്നും യുകെയിൽ തന്നെ. വർഷത്തിൽ ഒരിക്കൽ നാട്ടിൽ പോയി മുത്തച്ഛനെയും മുത്തശ്ശിയെയും സന്ദർശിക്കുന്നതു പതിവായിരുന്നു. 2006 ൽ ബെയ്ജിങ്ങിൽ ഫിനാൻഷ്യൻ ടൈംസിന്റെ ലേഖികയായി. സ്വകാര്യ വിപ്ലവം എന്ന പുസ്തകത്തിൽ യുവാൻ പറയുന്നത് സ്വന്തം കഥ മാത്രമല്ല. വിദ്യാഭ്യാസ സൗകര്യങ്ങൾക്കു വേണ്ടി ചൈന വിട്ട് വിദേശ രാജ്യങ്ങളിൽ ജീവിതം രൂപപ്പെടുത്തിയ മറ്റനേകം സ്ത്രീകളുടെയും നിശ്ശബ്ദ വിപ്ലവത്തിന്റെ ചരിത്രം കൂടിയാണ്. അവർക്ക് ചിറക് നൽകിയത് കമ്മ്യൂണിസമല്ല; എണ്ണമറ്റ വിദ്യാഭ്യാസ അവസരങ്ങളാണ്.
മാവോയുടെ മരണശേഷം അധികാരത്തിൽ വന്ന ഡെങ് സിയാവോ പിങ്ങാണ് ചൈനയുടെ വാതിലുകൾ 70കളിൽ കുറച്ചെങ്കിലും തുറന്നത്. അതിനു വലിയ ഫലവുമുണ്ടായി. 90ൽ ടിയാനമെൻ കൂട്ടക്കുരുതിക്കു ശേഷം പരിഷ്കരണത്തിന്റെ വേഗം വർധിച്ചതോടെ ഒട്ടേറെപ്പേരാണു വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഗുണഭോക്താക്കളായതും പുതുജീവിതത്തിന് ഉടമകളായതും.
കൃഷിയെ മാത്രം ആശ്രയിച്ചു ജീവിച്ചവരായിരുന്നു മുൻ തലമറക്കാർ. കുടുംബത്തെ വേർപിരിയുന്നത് അവർക്കു ചിന്തിക്കാനേ ആവില്ലായിരുന്നു. എന്നാൽ, അവരുടെ ഗ്രാമങ്ങൾ ഇന്നു നഗരങ്ങളായി. ഒന്നിലേറെ കുട്ടികളുള്ള വീടുകൾക്കു പകരം ഒറ്റക്കുട്ടികൾ. നേരത്തേ ബാധ്യതയായി കണ്ടിരുന്ന പെൺകുട്ടികൾ ഫാക്ടറികളിലും മറ്റും ജോലിക്കു പോകാനും തുടങ്ങി. കൃഷിപ്പണി മാത്രം ചെയ്തിരുന്ന യുവാക്കൾ നിർമാണ തൊഴിലുകളിലേക്കു തിരിഞ്ഞു. സാംസ്കാരികമായ പിടിവാശികളും ഉദ്യോഗസ്ഥ നിയന്ത്രണവും ഇപ്പോഴും വ്യാപകമാണെങ്കിലും മാറ്റം പ്രകടമാണ്.
ഇങ്ങനെയൊരു പുസ്തകം ഇന്ന് ചൈനയിലെ പ്രത്യേക സാഹചര്യത്തിൽ എഴുതാനോ എഴുതുന്നതിനെക്കുറിച്ച് ആലോചിക്കാനോ പോലും കഴിയില്ല. പരിചയപ്പെട്ട് ഓരോ വ്യക്തിയെയും അടുത്തറിഞ്ഞാണു യുവാൻ എഴുതുന്നത്. സമഗ്രമായും ആധികാരികമായും. വൈകാരികമായും വസ്തുനിഷ്ഠമായും.
ജനിച്ച പ്രദേശത്തെ ഒരിക്കലും ഉപേക്ഷിക്കാനാവാത്ത വിധത്തിലുള്ള റജിസ്ട്രേഷൻ സമ്പ്രദായത്തിലൂടെ വ്യക്തികളെ വരിഞ്ഞുമുറുക്കുന്ന രാജ്യമാണു ചൈന. മറ്റു സ്ഥലങ്ങളിലേക്കു യാത്ര ചെയ്യാനും ജോലി ചെയ്യാനും അനുമതിയുണ്ടെങ്കിലും ജനിച്ച സ്ഥലത്തല്ലാതെ രാജ്യത്തു മറ്റെവിടെയും പഠിക്കാനുള്ള അനുമതിയില്ല. എന്നാൽ, എണ്ണിയാൽ തീരാത്ത നിയന്ത്രണങ്ങളെയും പരിമിതികളെയും അതിജീവിച്ചാണ് ലീയ, സിയു, സാം, ജൂൺ എന്നീ നാലു യുവതികൾ വിപ്ലവം വിജയിപ്പിച്ചത്. ദാരിദ്ര്യം, പോഷകാഹാരക്കുറവ്, വിദ്യാഭ്യാസ സൗകര്യങ്ങളുടെ അഭാവം, അടിച്ചമർത്തൽ, കുടുംബാംഗങ്ങളിൽ നിന്നു മാറിയുള്ള താമസം എന്നിങ്ങനെ വെല്ലുവിളികളെ അതിജീവിക്കുന്നത് അവർ പതിവാക്കി; ജീവിതത്തിൽ സന്തോഷ വിപ്ലവത്തിന്റെ കൊടി ഉയർത്താൻ. അവരുടെ ജീവിതം കൂടിയാണ് യുവാന്റെ പുസ്തകം.
കുട്ടികളെ പ്രസവിച്ചു വളർത്തിയും കൃഷിയിടം നോക്കിയും ജീവിക്കുക എന്ന കടമയിൽ നിന്നു രക്ഷപ്പെടാൻ ലിയു സ്വന്തം ഗ്രാമത്തിൽ നിന്നുതന്നെ ഒളിച്ചോടി. മറ്റു സ്ഥലങ്ങളിൽ നിന്നെത്തി ദുരിത ജീവിതം നയിക്കുന്ന തൊഴിലാളികൾക്കുവേണ്ടി സഹായ കേന്ദ്രങ്ങൾ ഒരുക്കി ഒട്ടേറെപ്പേർക്ക് ആശ്രയവും അഭയവുമായി. സിയു വിദ്യാഭ്യാസ പരിഷ്കരണ പ്രവർത്തനങ്ങളിലാണു വ്യാപൃതയായത്. സാം വ്യത്യസ്ത വഴിയാണു തിരഞ്ഞെടുത്തത്. വിപ്ലവത്തിന്റെ കുത്തക രാജ്യത്തിനു വിട്ടുകൊടുക്കാതെ മാവോയിസ്റ്റ് വിപ്ലവകാരിയായി. ധാർമിക രോഷമാണ് നയിച്ചത്. എന്നാൽ മറ്റൊരു വിപ്ലവകാരിയെയും വളർന്നുവരാൻ രാജ്യം അനുവദിച്ചില്ല.
എന്നാലും അവർ പരാജയപ്പെട്ടെന്നു മുദ്രകുത്താനാവില്ല. സമത്വം മോഹിപ്പിച്ച് അസമത്വം നടപ്പിലാക്കിയ രാജ്യത്ത് നടക്കുന്നത് യഥാർഥ വിപ്ലവം തന്നെയെന്ന് അംഗീകരിക്കേണ്ടിവരും. തെളിവ് യുവാൻ യാങ്ങിന്റെ പുസ്തക വിപ്ലവം തന്നെ.