വൈനിനോടൊപ്പം ഏത് ഭക്ഷണം കഴിക്കണം? വൈൻ തട്ടിപ്പിന്റെ ചരിത്രമെന്ത്? വായിക്കാം ഈ വൈൻ പുസ്തകങ്ങൾ
രുചികരമായ ആ അനുഭവത്തിനു പിന്നിൽ ചരിത്രവും ഭൂമിശാസ്ത്രവും ഒരുപാട് മനുഷ്യരുടെ അധ്വാനവുമുണ്ട്. വൈൻ വൈവിധ്യങ്ങളുടെ ഈ മോഹിപ്പിക്കുന്ന മേഖലയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചില പുസ്തകങ്ങൾ ഇന്ന് പരിചയപ്പെടാം.
രുചികരമായ ആ അനുഭവത്തിനു പിന്നിൽ ചരിത്രവും ഭൂമിശാസ്ത്രവും ഒരുപാട് മനുഷ്യരുടെ അധ്വാനവുമുണ്ട്. വൈൻ വൈവിധ്യങ്ങളുടെ ഈ മോഹിപ്പിക്കുന്ന മേഖലയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചില പുസ്തകങ്ങൾ ഇന്ന് പരിചയപ്പെടാം.
രുചികരമായ ആ അനുഭവത്തിനു പിന്നിൽ ചരിത്രവും ഭൂമിശാസ്ത്രവും ഒരുപാട് മനുഷ്യരുടെ അധ്വാനവുമുണ്ട്. വൈൻ വൈവിധ്യങ്ങളുടെ ഈ മോഹിപ്പിക്കുന്ന മേഖലയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചില പുസ്തകങ്ങൾ ഇന്ന് പരിചയപ്പെടാം.
സൂര്യപ്രകാശത്തിൽ കുളിച്ചുകിടക്കുന്ന മുന്തിരിത്തോപ്പുകൾ, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പാചക പാരമ്പര്യങ്ങള്‍... ഒരു കുപ്പി വൈന്‍ ഉണ്ടാക്കുമ്പോൾ, അത് കുടിക്കുമ്പോൾ അത് വെറുമൊരു പാനീയം മാത്രമല്ല എന്ന് അറിഞ്ഞിരിക്കണം. രുചികരമായ ആ അനുഭവത്തിനു പിന്നിൽ ചരിത്രവും ഭൂമിശാസ്ത്രവും ഒരുപാട് മനുഷ്യരുടെ അധ്വാനവുമുണ്ട്. വൈൻ വൈവിധ്യങ്ങളുടെ ഈ മോഹിപ്പിക്കുന്ന മേഖലയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചില പുസ്തകങ്ങൾ ഇന്ന് പരിചയപ്പെടാം.
റെബേക്ക ഗിബ്ബിന്റെ വിന്റേജ് ക്രൈം
വ്യത്യസ്തതകളുള്ള ഒരു വൈൻ ബുക്ക് ഇഷ്ടപ്പെടുന്നവർക്കുള്ളതാണ്, റെബേക്ക ഗിബ് എഴുതി, കാലിഫോർണിയ യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച വിന്റേജ് ക്രൈം: എ ഷോർട്ട് ഹിസ്റ്ററി ഓഫ് വൈൻ ഫ്രോഡ് എന്ന പുസ്തകം. പുരാതന റോം മുതൽ ആധുനിക കാലിഫോർണിയ വരെയുള്ള വൈൻ തട്ടിപ്പിന്റെ ചരിത്രം പറയുന്ന പുസ്തകത്തിൽ, നൂറ്റാണ്ടുകളായി വൈന്‍ ഉത്പാദനവുമായി ബന്ധപ്പെട്ടു ഉയർന്ന അഴിമതികളും അവയിൽ അറിയപ്പെടാതെ പോയ വിവരങ്ങളും വിവരക്കുന്നുണ്ട്.
വ്യാജ വൈനുകളുടെയും വിഷാംശമുള്ള അഡിറ്റീവുകളുടെയും മറ്റ് വഞ്ചനാപരമായ പ്രവർത്തനങ്ങളുടെയും ലോകത്തേക്ക് കടന്നുചെല്ലുന്ന പുസ്തകം, ശാസ്ത്രജ്ഞർ, വ്യാപാരികൾ, സത്യസന്ധരായ കർഷകർ എന്നിവരുൾപ്പെടെ വൈൻ തട്ടിപ്പിനെതിരെ പോരാടിയ ആളുകളെയും വായനക്കാർക്ക് പരിചയപ്പെടുത്തുന്നു.
ഹ്യൂ ജോൺസണും ജാൻസിസ് റോബിൻസണും എഴുതിയ വേൾഡ് അറ്റ്ലസ് ഓഫ് വൈൻ
ഹ്യൂ ജോൺസണും ജാൻസിസ് റോബിൻസണും എഴുതിയ വേൾഡ് അറ്റ്ലസ് ഓഫ് വൈൻ, വൈനിന്റെ ലോകത്തിലേക്കുള്ള സമഗ്രമായ വഴികാട്ടിയാണ്. ഈ ക്ലാസിക് പുസ്തകത്തിൽ വ്യത്യസ്തമായ മുന്തിരി ഇനങ്ങളും അവ വളരുന്ന പ്രദേശങ്ങളും വൈനിന്റെ നിർമ്മാണ സാങ്കേതികവിദ്യകളും രുചി കൂട്ടാനുള്ള നുറുങ്ങുകളും ഉൾക്കൊള്ളുന്നു. തുടക്കക്കാർക്കും പരിചയസമ്പന്നരായ വൈൻ പ്രേമികൾക്കും ഇത് ഒരു മികച്ച റഫറൻസ് പുസ്തകമായിരിക്കും. ഏറ്റവും പുതിയ പതിപ്പിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും വൈൻ ഉൽപാദനത്തിലുണ്ടായ ആഘാതത്തെക്കുറിച്ചും ഉള്ള വിവരങ്ങളും ഉൾപ്പെടുന്നുണ്ട്.
മാഡ്‌ലൈൻ പക്കറ്റിന്റെ വൈൻ ഫോളി
വൈനിലേക്കുള്ള രസകരവും വിജ്ഞാനപ്രദവുമായ ഒരു ഗൈഡാണ് മാഡ്‌ലൈൻ പക്കറ്റിന്റെ വൈൻ ഫോളി. ഇൻഫോഗ്രാഫിക്സും ചിത്രീകരണങ്ങളും വ്യക്തമായ വിശദീകരണങ്ങളുമുള്ള ഈ പുസ്തകം, വൈനിനെക്കുറിച്ച് പഠിക്കുന്നത് എളുപ്പവും ആസ്വാദ്യകരവുമാക്കുന്നു.
മുന്തിരി ഇനങ്ങളും വൈൻ ഉണ്ടാക്കുന്ന പ്രദേശങ്ങളും മാത്രമല്ല, ഓരോ തരം വൈനിനോടൊപ്പം ഏത് ഭക്ഷണം കഴിച്ചാൽ അത് കൂടുതൽ രുചികരമാകും എന്നും ഈ പുസതകത്തിൽ വിവരിക്കുന്നുണ്ട്. വൈൻ സംഭരണരീതികളെക്കുറിച്ച് വിവരിക്കുന്ന പുസ്തകം വൈനിനെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് ഇത് ഒരു മികച്ച അനുഭവമായിരിക്കും.
നതാലി മക്ലീൻ എഴുതിയ റെഡ്, വൈറ്റ് ആൻഡ് ഡ്രങ്ക് ഓള്‍ ഓവർ
നതാലി മക്ലീൻ എഴുതിയ റെഡ്, വൈറ്റ് ആന്‍ഡ് ഡ്രങ്ക് ഓള്‍ ഓവർ: എ വൈൻ-സോക്ക്ഡ് ജേർണി ഫ്രം ഗ്രേപ്പ് ടു ഗ്ലാസ് യാത്ര ഇഷ്ടപ്പെടുന്നവർക്കു കൂടിയുള്ളതാണ്. ലോകമെമ്പാടുമുള്ള വൈൻ നിർമ്മിക്കുന്ന പ്രദേശങ്ങളിലൂടെ സഞ്ചരിച്ച്, ആ യാത്രയുടെ അനുഭവങ്ങളാണ് നതാലി പുസ്തകത്തിൽ പങ്കിടുന്നത്. ഈ വിനോദ പുസ്തകം ഒരേസമയം ഒരു യാത്രാവിവരണവും വൈൻ ഗൈഡുമാണ്. ഫ്രാൻസിലെ മുന്തിരിത്തോട്ടങ്ങൾ മുതൽ കാലിഫോർണിയയിലെ നിലവറകൾ വരെ വീഞ്ഞുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങളിലൂടെയുള്ള ഈ യാത്ര വായിച്ചിരിക്കാൻ രസമാണ്.