ലക്ഷ്മി അതുലിന്റെ ആദ്യ പുസ്തകം ‘ആർക്കിടെക്റ്റ് ഓഫ് ഡ്രീംസ് ആൻഡ് ലീഡർഷിപ്പ്’ പുറത്തിറങ്ങി
പ്രശസ്ത പ്ലാറ്റ്ഫോം ആയ ടെഡെക്സ് സ്പീക്കറും ഏരീസ് ഗ്രൂപ്പ് ഓപ്പറേഷൻസ് വിഭാഗം ഡയറക്ടറുമായ ലക്ഷ്മി അതുലിന്റെ ആദ്യ പുസ്തകം ‘ആർക്കിടെക്റ്റ് ഓഫ് ഡ്രീംസ് ആൻഡ് ലീഡർഷിപ്പ്’ കൊച്ചിയിൽ പ്രകാശനം ചെയ്തു. അവന്യൂ റീജന്റ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ഏരീസ് ഗ്രൂപ്പിന്റെ

പ്രശസ്ത പ്ലാറ്റ്ഫോം ആയ ടെഡെക്സ് സ്പീക്കറും ഏരീസ് ഗ്രൂപ്പ് ഓപ്പറേഷൻസ് വിഭാഗം ഡയറക്ടറുമായ ലക്ഷ്മി അതുലിന്റെ ആദ്യ പുസ്തകം ‘ആർക്കിടെക്റ്റ് ഓഫ് ഡ്രീംസ് ആൻഡ് ലീഡർഷിപ്പ്’ കൊച്ചിയിൽ പ്രകാശനം ചെയ്തു. അവന്യൂ റീജന്റ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും സിഇഒയുമായ സോഹൻ റോയ്, പ്രശസ്ത സംവിധായകൻ ബ്ലെസി, കേരള മെട്രോയുടെ മാനേജിംഗ് ഡയറക്ടറും മുൻ ഡിജിപിയുമായ ലോക്നാഥ് ബെഹ്റ ഐപിഎസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
പ്രൊഫഷണൽ രംഗത്തുള്ളവർക്ക് പ്രചോദനം പകരുന്ന പുസ്തകമാണ് ലക്ഷ്മിയുടേത്. ഓസ്കാർ അവാർഡ് കൺസൾട്ടൻസി ഡിവിഷനിലൂടെ ചലച്ചിത്ര വ്യവസായത്തിന് നൽകിയ സംഭാവനകൾ, വിവിധ ഇവന്റ് മാനേജ്മെന്റ് പ്രോജക്റ്റുകളിലെ അവളുടെ പങ്കാളിത്തം എന്നിവയുൾപ്പെടെ അവരുടെ നേതൃഗുണവും സംരംഭകശേഷിയും കൃത്യമായി അടയാളപ്പെടുത്തുന്ന പുസ്തകമാണിത്. പ്രൊഫഷണൽ രംഗത്ത് കൈവരിച്ച നേട്ടങ്ങൾക്കപ്പുറം അവരുടെ സാമൂഹ്യ പ്രതിബദ്ധത, അക്കാദമിക്ക് രംഗത്ത് കൈവരിച്ച മികവുകൾ, ജീവിതത്തെ പോസിറ്റീവായി മാറ്റിയെടുത്ത സമീപന രീതി എന്നിവയൊക്കെ പുതുതലമുറയ്ക്ക് ഒരു മികച്ച വഴികാട്ടിയാണ്. ഇതോടൊപ്പം സ്വന്തമായി മികച്ച തീരുമാനങ്ങൾ എടുക്കാനും ആർജ്ജവത്തോടെ നടപ്പാക്കാനും സ്ത്രീകളെ പ്രചോദിപ്പിക്കുന്ന ഒട്ടനേകം ഉദാഹരണങ്ങളും ഈ പുസ്തകത്തിലുണ്ട്.
വ്യവസായ മേഖലയുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള ‘എഡ്യൂക്കേഷൻ & കരിയർ ഡിസൈനിംഗ് കോഴ്സുകൾ’ പുതിയ തലമുറയ്ക്കായി രൂപകൽപന ചെയ്യുന്ന ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എഐഎംആർഐ) നാളിതുവരെയുള്ള യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ല് കൂടിയായിരുന്നു പരിപാടി. പ്രൊഫഷണൽ മേഖലയിൽ നിരന്തരമായ വളർച്ചയിലൂടെ മികച്ച നേട്ടം കൈവരിച്ച വ്യക്തികൾക്ക്, അതിലേക്ക് നയിച്ച അവരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു 'പ്രൊഫഷണൽ ബയോഗ്രാഫി' രൂപകൽപ്പന ചെയ്യുവാൻ സഹായിക്കുന്ന ഒരു പദ്ധതിയും എഐഎംആർഐ ഇപ്പോൾ ആവിഷ്കരിച്ചിട്ടുണ്ട്.
ഈ പുതിയ പദ്ധതിയുടെ ആദ്യ ഉത്പന്നം എന്ന നിലയ്ക്ക് കൂടിയാണ് ലക്ഷ്മി അതുൽ തന്റെ പുസ്തകം പ്രകാശനം ചെയ്തത്. പുതുതലമുറയിലെ പ്രൊഫഷണലുകൾക്ക് തങ്ങളുടെ അനുഭവപരിചയം വളരെ കുറഞ്ഞ സമയം കൊണ്ട് ജീവചരിത്ര രൂപത്തിലാക്കുവാൻ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സമാഹരണം, എഡിറ്റിംഗ്, ജീവചരിത്രം രൂപപ്പെടുത്തൽ എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രൊഫഷണൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു മികച്ച ഉത്പന്നം തയാറാക്കിയെടുക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു.