ഹോർത്തൂസ് വായനയിൽ ഇന്ന്; ജോയ് മാത്യു, എം.എൻ.കാരശ്ശേരി, നിമ്ന വിജയ്
കോഴിക്കോട് ∙ ജോയ് മാത്യുവിനെ നേരിട്ടു കണ്ടാൽ എം.എൻ.കാരശ്ശേരി മാഷ് എന്തായിരിക്കും പറയുക. സിനിമാരംഗത്തെക്കുറിച്ചായിരിക്കുമോ? അതോ പണ്ട് കോളജ് ക്യാംപസിൽ തന്റെ വിദ്യാർഥിയായിരിക്കെ ചെയ്ത വികൃതികളെകുറിച്ചായിരിക്കുമോ? ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എഴുതിയ ബെസ്റ്റ് സെല്ലിങ് എഴുത്തുകാരി നിമ്ന വിജയ് ഇവർ

കോഴിക്കോട് ∙ ജോയ് മാത്യുവിനെ നേരിട്ടു കണ്ടാൽ എം.എൻ.കാരശ്ശേരി മാഷ് എന്തായിരിക്കും പറയുക. സിനിമാരംഗത്തെക്കുറിച്ചായിരിക്കുമോ? അതോ പണ്ട് കോളജ് ക്യാംപസിൽ തന്റെ വിദ്യാർഥിയായിരിക്കെ ചെയ്ത വികൃതികളെകുറിച്ചായിരിക്കുമോ? ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എഴുതിയ ബെസ്റ്റ് സെല്ലിങ് എഴുത്തുകാരി നിമ്ന വിജയ് ഇവർ രണ്ടുപേരെയും നേരിട്ടു കണ്ടാൽ എന്തായിരിക്കും ചോദിക്കുക? ഇവർക്കു പറയാനുള്ളത് കേൾക്കാൻ ‘വായന’യുടെ പടികടന്ന് വരൂ. ഇന്ന് നടക്കുന്ന ‘ഹോർത്തൂസ് വായന’ സംവാദത്തിൽ ഇവർ മൂന്നുപേരുമാണ് പങ്കെടുക്കുന്നത്.
മലയാള മനോരമ നടത്തുന്ന ‘ഹോർത്തൂസ്–വായന’ സംവാദ പരിപാടി ഇന്നുരാവിലെ 10.30ന് നടക്കാവ് വയനാട് റോഡിൽ ഇംഗ്ലിഷ് പള്ളിക്കു സമീപമുള്ള മലയാള മനോരമ അങ്കണത്തിൽ നടക്കും.
നവംബർ 1 മുതൽ 3 വരെ കോഴിക്കോട് നടത്തുന്ന മലയാള മനോരമ ‘ഹോർത്തൂസ്’ രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവത്തിനു മുന്നോടിയായാണ് എല്ലാ ജില്ലകളിലും ‘ഹോർത്തൂസ് വായന’ സംവാദപരിപാടി നടത്തുന്നത്. ‘ഹോർത്തൂസ് വായന’യിൽ സാഹിത്യത്തെ സ്നേഹിക്കുന്ന ആർക്കും പങ്കെടുക്കാം. പ്രവേശന ഫീസ് ഇല്ല. രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള എഴുത്തുകാരുടെയും കലാ പ്രവർത്തകരുടെയും മഹാസംഗമമാണ് മനോരമ ഹോർത്തൂസ്. സാഹിത്യ, സാംസ്കാരികോത്സവത്തിന്റെ അനുബന്ധ പരിപാടിയായ ‘ഹോർത്തൂസ് വായന സംഗമ’ത്തിന്റെ ഭാഗമായി കൊച്ചിയിൽ നടൻ സലിം കുമാറും കഥാകൃത്ത് ഫ്രാൻസിസ് നൊറോണയും കണ്ണൂരിൽ കഥാകൃത്തും നോവലിസ്റ്റുമായ എം.മുകുന്ദനും എഴുത്തുകാരി ഷീല ടോമിയും കാഞ്ഞങ്ങാട്ട് ലാൽജോസും സി.വി.ബാലകൃഷ്ണനും പങ്കെടുത്തിരുന്നു. പ്രിയവായനക്കാർക്ക് വായനയുടെ ലോകത്തേക്ക് ഹൃദ്യമായ സ്വാഗതം.