ഓരോ വരിയിലും വേദനയുടെ ലാവാപ്രവാഹം തുറന്നുവിട്ടുകൊണ്ടാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ഓർമകളുടെ ഓണം എഴുതിയത്. ഓണക്കവിതകളിൽ ആ കവിത ഏറ്റവും വ്യത്യസ്തമായതും അതുകൊണ്ടാണ്. നാട്ടുമാവുകൾ തോറുമേ തെക്കൻ കാറ്റ് വാസനത്തീയെരിക്കെ എന്ന മട്ടിൽ പ്രകൃതിയുടെ മുഗ്ധലാവണ്യത്തെക്കുറിച്ചല്ല ഓർമകൾ.

ഓരോ വരിയിലും വേദനയുടെ ലാവാപ്രവാഹം തുറന്നുവിട്ടുകൊണ്ടാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ഓർമകളുടെ ഓണം എഴുതിയത്. ഓണക്കവിതകളിൽ ആ കവിത ഏറ്റവും വ്യത്യസ്തമായതും അതുകൊണ്ടാണ്. നാട്ടുമാവുകൾ തോറുമേ തെക്കൻ കാറ്റ് വാസനത്തീയെരിക്കെ എന്ന മട്ടിൽ പ്രകൃതിയുടെ മുഗ്ധലാവണ്യത്തെക്കുറിച്ചല്ല ഓർമകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ വരിയിലും വേദനയുടെ ലാവാപ്രവാഹം തുറന്നുവിട്ടുകൊണ്ടാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ഓർമകളുടെ ഓണം എഴുതിയത്. ഓണക്കവിതകളിൽ ആ കവിത ഏറ്റവും വ്യത്യസ്തമായതും അതുകൊണ്ടാണ്. നാട്ടുമാവുകൾ തോറുമേ തെക്കൻ കാറ്റ് വാസനത്തീയെരിക്കെ എന്ന മട്ടിൽ പ്രകൃതിയുടെ മുഗ്ധലാവണ്യത്തെക്കുറിച്ചല്ല ഓർമകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേർപിരിയുവാൻ വേണ്ടി മാത്രമാണോ ഒന്നിച്ചുകൂടുന്നതെന്ന സംശയം സ്വാഭാവികമാണ്. പ്രിയപ്പെട്ടവരുടെ നിരന്തരമായ വേർപാടാണ് അങ്ങനെ ചിന്തിക്കാൻ  പ്രേരിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ യാത്രകളോ. അവ തിരിച്ചുവരാൻ വേണ്ടി മാത്രമാണ്. എല്ലാ തിരിച്ചുവരവുകളും വീണ്ടും യാത്ര തുടങ്ങാനും. ഓണത്തിന്റെ ഐതിഹ്യകഥയിൽ തന്നെ വേർപാടുണ്ട്. ദുഃഖഭരിതമായ യാത്രയയപ്പുണ്ട്. സ്വാഭാവികമായും ഒരു ദിവസത്തേക്കാണെങ്കിലും തിരിച്ചുവരവും വീണ്ടും മടക്കയാത്രയുമുണ്ട്. ഭൂരിപക്ഷം മലയാളികളുടെ വിധിയും ഇതു തന്നെയാണ്. യാത്രകളും തിരിച്ചുവരവുകളും മടക്കയാത്രകളും.

മലയാളിക്കല്ലാതെ മറ്റാർക്കും ഓണത്തെ പൂർണമായി ഉൾക്കൊള്ളാനാവാത്തതും ഇതുകൊണ്ടുതന്നെയാണ്. മലയാളത്തിന്റെ ഭൂ പ്രകൃതിയുമായും കാലാവസ്ഥയുമായും തനതു സ്വഭാവ രീതികളുമായും ഇത്രമേൽ അടുത്തുനിൽക്കുന്ന മറ്റൊരു അവസരവും ഇല്ല. ജീവിക്കാൻ വേണ്ടിയാണ് മലയാളിയുടെ യാത്രകൾ. വിഷകന്യകയെ മധ്യതിരുവിതാംകൂറുകാർ സ്വന്തം ഇഷ്ടപ്രകാരം വേൾക്കുകയായിരുന്നില്ല.

ADVERTISEMENT

രക്തം വിയർപ്പാക്കി അധ്വാനിക്കേണ്ടിവന്നാലും സ്വന്തമായി ഒരു തുണ്ടു ഭൂമി ലഭിക്കുമെന്ന പ്രതീക്ഷയും അവിടെയൊരു കുടിലുണ്ടാക്കി ജീവിക്കാമെന്ന പ്രതീക്ഷയിലുമാണ് കാളവണ്ടി (കള്ളവണ്ടി അല്ല) കയറി മലബാറിലേക്കു കുടിയേറിയത്. ഒരുമിച്ചുകയറിയവരിൽ പലരും വിട്ടുപോയിട്ടും തിരിച്ചിറങ്ങാതിരുന്നതും അതുകൊണ്ടുതന്നെ. അവരും അനന്തര തലമുറകളും ഇറങ്ങി; ഏതാനും ദിവസത്തേക്ക്. വീണ്ടും തിരിച്ചുകയറാൻ വേണ്ടി മാത്രമായി. പിന്നെയത് ട്രെയിനിൽ കള്ളവണ്ടി കയറലായി. അവിടെ നിന്ന് ആദ്യം കടൽ കടന്നവരിൽ പലരും പിന്നീട് കോടീശ്വരൻമാരായി. അവർ മരുഭൂമിയിൽ പൊന്നു വിളയിച്ചു.

നാട്ടിൽ തിരിച്ചെത്തി ലോഭമില്ലാതെ പണം ചെലവാക്കി നാട്ടുകാരെ മോഹിപ്പിച്ചു. അങ്ങനെ, എത്രയെത്ര കുടിയേറ്റങ്ങൾ. നിരന്തരമായ കുടിയേറ്റങ്ങളുടെ ചരിത്രം കൂടിയാണ് മലയാളിയുടെ ആത്മകഥ. കുടിയേറിയിട്ടില്ലാത്തവർക്കു പോലും അവയുടെ പ്രലോഭനങ്ങളിൽ നിന്നു മാറിനിൽക്കാൻ ആവില്ല. അവരും അതിന്റെ ഭാഗം തന്നെയാണ്. പോയവരൊക്കെ തിരിച്ചുവരും. വരാതിരിക്കില്ല. അതിന് ഏറ്റവും നല്ല സമയം ഓണം തന്നെയാണ്. തിരിച്ചുപോകേണ്ടിവരും എന്നറിയാം. എന്നാലും വരാതിരിക്കാനാവില്ല. 

Representative image. Photo Credit: Sahana-M-S/Shutterstock.com

ഓർമകളുടെ ഓണം പിറക്കുന്നു. അതെത്ര വേദനാജനകമാണെങ്കിലും. ഓരോ വരിയിലും വേദനയുടെ ലാവാപ്രവാഹം തുറന്നുവിട്ടുകൊണ്ടാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ഓർമകളുടെ ഓണം എഴുതിയത്. ഓണക്കവിതകളിൽ ആ കവിത ഏറ്റവും വ്യത്യസ്തമായതും അതുകൊണ്ടാണ്. നാട്ടുമാവുകൾ തോറുമേ തെക്കൻ കാറ്റ് വാസനത്തീയെരിക്കെ എന്ന മട്ടിൽ പ്രകൃതിയുടെ മുഗ്ധലാവണ്യത്തെക്കുറിച്ചല്ല ഓർമകൾ. പുണ്ണിൽ കൊള്ളിവച്ച പോലെയാണ്. പുണ്ണ് കരിയാനുള്ള ചികിത്സ കൂടിയാണ് കൊള്ളി വയ്ക്കുക എന്നത്. എന്നാലോ ആ വേദന അസഹനീയവുമാണ്. ഓർമകളുടെ അനിവാര്യമായ പ്രവാഹം.

ചെന്നിനായകം തേച്ച് വായ മുലയിൽ നിന്ന് എന്നേക്കുമായി അകറ്റിയ അമ്മയിലാണതു തുടങ്ങുന്നത്. വാശി പിടിച്ചു കരഞ്ഞ കുട്ടിയുടെ വായിൽ ചാണകം തിരുകിയ അമ്മൂമ്മയിലൂടെ അതു തുടരുന്നു. വീട്. ചുറ്റുപാട്. സ്കൂൾ. അതിനിടെ ആദ്യ അനുരാഗം. ആത്മരക്തം കൊണ്ട് എഴുതിയ വാക്കുകൾ കൂട്ടുകാരികളെ വായിച്ചുകേൾപ്പിച്ചു പരിഹസിച്ച പെൺകുട്ടി. രക്ഷിക്കൂ എന്നു കരഞ്ഞുപറഞ്ഞിട്ടും കണ്ണു തുറക്കാത്ത ദേവിയും. 

Representative image. Photo Credit: MAHESWAR-DILEEP/Shutterstock.com
ADVERTISEMENT

എന്നും മറക്കാതിരിക്കുവാനല്ലി ഞാൻ 

വന്നുപോകുന്നതിങ്ങോണ ദിനങ്ങളിൽ 

ഓണം ഒരു പ്രത്യേക സ്ഥലരാശിയിലേക്കുള്ള മടക്കം മാത്രമല്ല. വിട്ടുപോന്നവയിലേക്കെല്ലാമുള്ള മടക്കമാണ്. അവയിൽ വേദനിപ്പിക്കുന്നവയും ചിരിപ്പിക്കുന്നവയുമുണ്ട്. സങ്കടപ്പെടുത്തുന്നവയും സന്തോഷിപ്പിക്കുന്നവയുമുണ്ട്. അവയിൽ നിന്ന് മോചനമില്ല എന്നതുകൊണ്ടു കൂടിയാണ് കാല പ്രവാഹത്തിൽ ഓണം പുതുമ തേടുന്നതും. നേടുന്നതും. 

നഷ്ടരുചി മാത്രമല്ലല്ലോ സദ്യ. കൂടിച്ചേരൽ വർഷത്തിൽ ഒരിക്കൽ മാത്രമല്ലല്ലോ. കസവുമുണ്ടും സെറ്റുസാരിയും അങ്ങനെതന്നെ. ഉപ്പേരിയും ശർക്കരവരട്ടിയും. അവയേക്കാളെല്ലാം ഉപരി, വേരുകളിലേക്ക്. അടിവേരുകളിലേക്ക്. ആദ്യത്തെ ഊർജപ്രവാഹത്തിലേക്ക്. ആർദ്രതയിലേക്ക്. ആദ്യത്തെ കരച്ചിലിലേക്ക്. അമ്മയിലേക്ക്. വന്നുപോകുകയാണ് മലയാളി. വരാനാവാത്തവർ ഏതു ദേശത്തായാലും അവിടെ കേരളത്തെ പുനഃസൃഷ്ടിക്കുന്നു. പാട്ടുകളിലൂടെ മലയാളത്തെ ആഘോഷിക്കുന്നു. കുട്ടനാട് ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്തവർ പോലും ഈണത്തിൽ കുട്ടനാടൻ പുഞ്ചയിലേ പാടുന്നു. ആയിരം പാദസരങ്ങൾ കിലുക്കി ആലുവാപ്പുഴ ഒഴുകുന്നു. ഒരുമിക്കുകയാണ്.

ADVERTISEMENT

സംഗമം, സംഗമം.... രാത്രി പകലിനോടെന്ന പോലെ വീണ്ടും യാത്ര പറയാനാണ്. എന്നാലും. ഒരു ദിവസമോ ഏതാനും മണിക്കൂറുകളോ ആയിരിക്കാം. ഏതു ദിവസം എന്നു പോലുമില്ല. വർഷത്തിൽ ഒരു ദിവസം. ജോലിയും തിരക്കുകളും അനുവദിക്കുന്ന അന്ന്. അന്നാണ് ഓണം. ഓരോ ഓർമയും ഓണമാണ്. ഓണപ്പാട്ടാണ്. ഓണവില്ലാണ്. ഓണരാഗമാണ്. ഞാനിതാ എത്തി എന്നു പറയാനുള്ള വെമ്പലാണ് ഓണം. വിട്ടുപോന്നവയെ, ഉപേക്ഷിക്കേണ്ട‌ിവന്നവയെ വീണ്ടും തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതാണ് ഓണം. ഒരുപക്ഷേ കണ്ടേക്കില്ല. തിരിച്ചറിഞ്ഞേക്കില്ല. മനസ്സിലാകണമെന്നില്ല.

എന്നാലും മറന്നോ എന്നു ചോദിക്കില്ല. നിർന്നിമേഷമായി നോക്കിനിൽക്കും. ശ്വാസം പിടിക്കും. കണ്ണു തുറന്നു നോക്കും. എന്നാണോ ഇനി തിരിച്ചുവരുന്നത് അന്നുവരെയും ആത്മാവിലുണ്ടാകണം. ശരീരത്തിലുണ്ടാകണം. രക്തത്തിലുണ്ടാകണം. മജ്ജയിലും മാംസത്തിലും വേണം. നീയില്ലാതെ ഞാൻ എങ്ങനെ തുമ്പി തുള്ളും. തിരുവാതിരപ്പാട്ട് പാടും. ഒളിച്ചുകളിക്കും. ഓണനിലാവിൽ പറയാനുള്ള ഒരായിരം വിശേഷങ്ങൾ. ചെവിയോർക്കുന്ന ഓലത്തുമ്പുകൾ. വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ കണ്ണിൽ പൊടിച്ച നീർ പോലെ ഓലത്തുമ്പിൽ ഒരു മഞ്ഞുതുള്ളി. അറ്റുവീഴാൻ മടിച്ച്. വീണാൽ ചിതറുമല്ലോ എന്നു ഭയന്ന്. നീയില്ലാതെ...

ഇവനെക്കൂടി സ്വീകരിക്കുക ഹേമന്തത്താൽ 

മെലിഞ്ഞ കുളിർനീരിൻ കൈകളാൽ നിളാനദീ !

English Summary:

Onam: More Than a Festival, a Journey of the Malayali Soul