സങ്കീർണ്ണമായ നോവലുകൾക്ക് പ്രശസ്തനാണ് റഷ്യൻ സാഹിത്യപ്രതിഭ ഫിയോദർ ദസ്തയേവ്സ്കി. നൂറ്റാണ്ടുകൾക്കിപ്പുറവും വായിക്കപ്പെടുന്ന ക്രൈം ആൻഡ് പണിഷ്മെന്റ്, ദ് കരമസോവ് ബ്രദേഴ്സ്, ദി ഇഡിയറ്റ്, നോട്ട്സ് ഫ്രം അണ്ടർഗ്രൗണ്ട് അടക്കമുള്ള രചനകൾ മാത്രമല്ല അദ്ദേഹം എഴുതിയിരിക്കുന്നത്. നോവലെറ്റുകൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ,

സങ്കീർണ്ണമായ നോവലുകൾക്ക് പ്രശസ്തനാണ് റഷ്യൻ സാഹിത്യപ്രതിഭ ഫിയോദർ ദസ്തയേവ്സ്കി. നൂറ്റാണ്ടുകൾക്കിപ്പുറവും വായിക്കപ്പെടുന്ന ക്രൈം ആൻഡ് പണിഷ്മെന്റ്, ദ് കരമസോവ് ബ്രദേഴ്സ്, ദി ഇഡിയറ്റ്, നോട്ട്സ് ഫ്രം അണ്ടർഗ്രൗണ്ട് അടക്കമുള്ള രചനകൾ മാത്രമല്ല അദ്ദേഹം എഴുതിയിരിക്കുന്നത്. നോവലെറ്റുകൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സങ്കീർണ്ണമായ നോവലുകൾക്ക് പ്രശസ്തനാണ് റഷ്യൻ സാഹിത്യപ്രതിഭ ഫിയോദർ ദസ്തയേവ്സ്കി. നൂറ്റാണ്ടുകൾക്കിപ്പുറവും വായിക്കപ്പെടുന്ന ക്രൈം ആൻഡ് പണിഷ്മെന്റ്, ദ് കരമസോവ് ബ്രദേഴ്സ്, ദി ഇഡിയറ്റ്, നോട്ട്സ് ഫ്രം അണ്ടർഗ്രൗണ്ട് അടക്കമുള്ള രചനകൾ മാത്രമല്ല അദ്ദേഹം എഴുതിയിരിക്കുന്നത്. നോവലെറ്റുകൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സങ്കീർണ്ണമായ നോവലുകൾക്ക് പ്രശസ്തനാണ് റഷ്യൻ സാഹിത്യപ്രതിഭ ഫിയോദർ ദസ്തയേവ്സ്കി. നൂറ്റാണ്ടുകൾക്കിപ്പുറവും വായിക്കപ്പെടുന്ന ക്രൈം ആൻഡ് പണിഷ്മെന്റ്, ദ് കരമസോവ് ബ്രദേഴ്സ്, ദി ഇഡിയറ്റ്, നോട്ട്സ് ഫ്രം അണ്ടർഗ്രൗണ്ട് അടക്കമുള്ള രചനകൾ മാത്രമല്ല അദ്ദേഹം എഴുതിയിരിക്കുന്നത്. നോവലെറ്റുകൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ, ലഘുലേഖകൾ, കവിതകൾ എന്നിവയും അദ്ദേഹം എഴുതിട്ടുണ്ടെങ്കിലും ദസ്തയേവ്‌സ്‌കിയുടെ ജീവിതം, ചിന്തകൾ, സൃഷ്ടിപരമായ പ്രക്രിയ എന്നിവയെക്കുറിച്ച് സവിശേഷമായ കാഴ്ചപ്പാട് നൽകുന്നവയാണ് അദ്ദേഹത്തിന്റെ കത്തുകൾ.

കത്തുകൾ വായിക്കുന്നത് ദസ്തയേവ്‌സ്‌കിക്ക് ഇഷ്ടമായിരുന്നുവെങ്കിലും മറ്റുള്ളവർക്ക് കത്തെഴുതുന്നത് അദ്ദേഹം വെറുത്തു. എങ്കിലും ആശയവിനിമയത്തിനായി അമ്പത് വർഷത്തിനുള്ളിൽ, ഫിയോദർ ദസ്തയേവ്സ്കി 725-ലധികം കത്തുകൾ എഴുതിയിരുന്നു. അതിൽ 315 എണ്ണമേ സംരക്ഷിക്കപ്പെട്ടിട്ടുള്ളൂ. അതിൽ കൂടുതലും സഹോദരനായ മൈക്കിളിനുള്ളതാണ്.

ADVERTISEMENT

അസംസ്‌കൃതമായ സത്യസന്ധതയും വൈകാരിക തീവ്രതയും നിറഞ്ഞവയാണ് ദസ്തയേവ്‌സ്‌കിയുടെ കത്തുകൾ. ദാരിദ്ര്യം, ആസക്തി, മതപരമായ സംശയം എന്നിവയുൾപ്പെടെ വ്യക്തിപരമായ പ്രശ്നങ്ങളാൽ ആഴത്തിൽ അസ്വസ്ഥനായ ദസ്തയേവ്‌സ്‌കി എന്ന മനുഷ്യനെയാണ് അവ വെളിപ്പെടുത്തുന്നത്. ലോകപ്രസിദ്ധ കഥാകൃത്തിന്റെ പിന്നിലെ മനുഷ്യനിലേക്കുള്ള യാത്രയാണിവ. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, പ്രസാധകർ എന്നിവരുമായുള്ള കത്തിടപാടുകൾ അദ്ദേഹത്തിന്റെ പോരാട്ടങ്ങളുടെയും ഭയങ്ങളുടെയും പ്രതീക്ഷകളുടെയും വിവരണം നൽകുന്നു.  

ദസ്തയേവ്‌സ്‌കിയുടെ കത്തുകളുടെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്ന് അദ്ദേഹത്തിന്റെ വൈകാരിക സംഘർഷത്തിന്റെ ആഴം അറിയിക്കാനുള്ള കഴിവാണ്.

ADVERTISEMENT

"എന്റെ മ്ലാനമായ മാനസികാവസ്ഥ എന്നെ വിട്ടുപോകുമോ എന്ന് എനിക്കറിയില്ല. അത്തരമൊരു മാനസികാവസ്ഥ മനുഷ്യന് മാത്രം അനുവദിച്ചിരിക്കുന്നു എന്ന് ചിന്തിക്കുമ്പോൾ ആത്മാവിന്റെ അന്തരീക്ഷം സ്വർഗ്ഗീയവും ഭൗമികവും ഇടകലർന്നതായി തോന്നുന്നു."

1838ൽ അദ്ദേഹം തന്റെ സഹോദരൻ മൈക്കിളിന് ഒരു കത്തിൽ എഴുതുന്നു.

ADVERTISEMENT

"എനിക്കൊരു പുതിയ പദ്ധതിയുണ്ട്: ഭ്രാന്തനാകാൻ. അതാണ് വഴി: ആളുകൾ സ്വയം നഷ്ടപ്പെടുകയും പിന്നീട് സുഖം പ്രാപിക്കുകയും യുക്തിസഹമായി തിരികെ വരികയും ചെയ്യുക!"

വാക്കുകളുടെ കുത്തൊഴുക്കിൽ ഹൃദയം പകർന്നുകൊണ്ട് വികാരതീവ്രതയോടെയാണ് അദ്ദേഹം ഓരോ കത്തും എഴുതുന്നത്. നിരാശയോ സന്തോഷമോ കോപമോ പ്രകടിപ്പിക്കുമ്പോൾ പോലും, രേഖാമൂലമുള്ള ഈ ആശയവിനിമയത്തിൽ അപൂർവമായ ഒരു ആധികാരികത നിറഞ്ഞിരിക്കുന്നു. അദ്ദേഹം മറ്റൊരു കത്തിൽ മൈക്കിളിനോട് പറയുന്നു, "ആളുകൾ എന്നെ മനസ്സിലാക്കാത്തപ്പോൾ, ഞാൻ പറയുന്നത് അവർ തെറ്റിദ്ധരിക്കുമ്പോൾ, അത് തെറ്റായ വിധത്തിൽ കാണുമ്പോൾ... അത് എനിക്ക് എത്ര കയ്പേറിയ അനുഭവമാണെന്ന് നിനക്ക് സ്വപ്നം കാണാൻ കഴിയില്ല."

വ്യക്തിപരമായ പോരാട്ടങ്ങൾക്ക് പുറമേ, ദസ്തയേവ്സ്കിയുടെ കത്തുകൾ അദ്ദേഹത്തിന്റെ സർഗ്ഗാത്മക പ്രക്രിയയെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും നൽകുന്നു. പുതിയ നോവലുകൾക്കായുള്ള തന്റെ ആശയങ്ങൾ അദ്ദേഹം പലപ്പോഴും ചർച്ച ചെയ്യുന്നുണ്ട്. എഴുത്ത് പുരോഗമിക്കുന്ന തന്റെ കൃതികളിൽ നിന്നുള്ള ഉദ്ധരണികൾ പ്രിയപ്പെട്ടവരുമായി പങ്കിടുന്നുണ്ട്. എഴുത്തിന്റെ വെല്ലുവിളികളെ കുറിച്ച് വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മാസ്റ്റർപീസുകളുടെ ഉത്ഭവത്തെക്കുറിച്ച് ആകർഷകമായ കാഴ്ചപ്പാട് നൽകുവാണ് ഉതകുന്നവയാണീ വിവരണങ്ങൾ.

ദസ്തയേവ്സ്കിയുടെ കത്തുകൾ അദ്ദേഹത്തിന്റെ സാഹിത്യപ്രതിഭയുടെ സാക്ഷ്യപത്രം മാത്രമല്ല, മനുഷ്യന്റെ വിലയെക്കുറിച്ചുള്ള തീവ്രമായ ഓർമ്മപ്പെടുത്തൽ കൂടിയാണ്. അപാരമായ കഴിവുകൾ ഉണ്ടായിരുന്നിട്ടും, ആന്തരിക പ്രശ്നങ്ങളാൽ വേട്ടയാടപ്പെടുകയും ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ പാടുപെടുകയും ചെയ്ത ഒരു മനുഷ്യനെയാണ് ഈ കത്തുകൾ വെളിപ്പെടുത്തുന്നത്. ദസ്തയേവ്സ്കിയുടെ കത്തുകൾ വായിക്കുന്നതിലൂടെ, അദ്ദേഹത്തിന്റെ ആത്മാവിലേക്ക് ഒരു അതുല്യമായ ജാലകത്തിലൂടെ എന്നപോലെ എത്തിച്ചേരാനാകും. ദസ്തയേവ്സ്കി എന്ന എഴുത്തുകാരനൊപ്പം ദസ്തയേവ്സ്കി എന്ന മനുഷ്യനോടും മതിപ്പ് വർദ്ധിപ്പിക്കുവാൻ ഈ കത്തുകൾ ധാരാളം.

English Summary:

Dostoevsky's Letters: Unveiling the Man Behind the Masterpieces

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT