മൊഴിപ്പകർച്ച, മനോഹരകല!
വിശുദ്ധ ജെറോമിന്റെ ഓർമയ്ക്കായാണ് സെപ്റ്റംബർ 30 ലോക വിവർത്തന ദിനമായി ആചരിക്കുന്നത്. ബൈബിൾ അത്യധികം ശ്രമകരമായ അധ്വാനത്തിലൂടെ ലാറ്റിനിലേക്കു പരിഭാഷപ്പെടുത്തിയ മഹാപണ്ഡിതനും താപസനുമായിരുന്നു അദ്ദേഹം. ‘മൊഴിമാറ്റത്തിന്റെ പുണ്യാളനെ’ന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ‘വിവർത്തനം, സംരക്ഷിക്കേണ്ടുന്ന കല:

വിശുദ്ധ ജെറോമിന്റെ ഓർമയ്ക്കായാണ് സെപ്റ്റംബർ 30 ലോക വിവർത്തന ദിനമായി ആചരിക്കുന്നത്. ബൈബിൾ അത്യധികം ശ്രമകരമായ അധ്വാനത്തിലൂടെ ലാറ്റിനിലേക്കു പരിഭാഷപ്പെടുത്തിയ മഹാപണ്ഡിതനും താപസനുമായിരുന്നു അദ്ദേഹം. ‘മൊഴിമാറ്റത്തിന്റെ പുണ്യാളനെ’ന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ‘വിവർത്തനം, സംരക്ഷിക്കേണ്ടുന്ന കല: തദ്ദേശീയഭാഷകളുടെ ധാർമികവും ഭൗതികവുമായ അവകാശങ്ങൾ’ എന്നതാണ് ഈ വർഷത്തെ പ്രമേയം.
അപരിചിതമായ ലോകങ്ങളിലേക്ക്, സംസ്കാരങ്ങളിലേക്കു പണിയുന്ന പാലമാണ് വിവർത്തനമെന്നു പറയാം. ലോകം ഇന്നൊരു ആഗോളഗ്രാമമാണ്. ലോകത്തിന്റെ പല മുക്കുകളിലും മൂലകളിലുമിരുന്ന് ആളുകൾ അതിവിദൂര ദേശങ്ങളിലുള്ളവരുമായി ആശയവിനിമയം നടത്തുകയും വ്യാപാരം അടക്കമുള്ള കാര്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. ചൈനയിൽനിന്നിറങ്ങുന്ന ഒരു ഉൽപന്നത്തിന്റെ യൂസേഴ്സ് മാനുവൽ ഇംഗ്ലിഷിൽ തയാറാക്കുന്നത് ബെംഗളൂരുവിലാകാം. ഇംഗ്ലിഷ് അത്ര എളുപ്പം വഴങ്ങാത്ത, അല്ലെങ്കിൽ അതിനെക്കാളും പ്രാധാന്യം മാതൃഭാഷയ്ക്കു നൽകുന്ന രാജ്യങ്ങളുണ്ട്. അത്തരം രാജ്യങ്ങളുമായി ഇടപെടലുകൾ നടത്താൻ നമുക്കു വിവർത്തനത്തിന്റെ തുണ കൂടിയേ തീരൂ.
‘Snow’ എന്ന വാക്കിനെ കൂട്ടുകാർ എങ്ങനെ മലയാളത്തിലാക്കും? മിക്കവാറും അതു ‘മഞ്ഞ്’ എന്നായിരിക്കുമല്ലേ? എന്നാൽ ഹിമാചൽപ്രദേശിൽ 16 ഭാഷകളിലായി ‘മഞ്ഞ്’ എന്നർഥമുള്ള ഇരുന്നൂറോളം വാക്കുകളുണ്ട്. ‘ചന്ദ്രൻ ഉദിക്കുന്ന രാത്രി വീഴുന്ന മഞ്ഞി’നും ഒറ്റവാക്കുണ്ട്. കൂട്ടുകാർ അത്തരമൊരു ഭാഷയിൽനിന്നാണ് മൊഴിമാറ്റം നടത്തുന്നതെന്നു കരുതുക. അതിന്റെ സൂക്ഷ്മതകളും അർഥങ്ങളുടെ പല അടരുകളും അറിയാതെ നീതിപൂർവം വിവർത്തനം നടത്താനാകില്ല. വിവർത്തനം അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടാണ് സാധാരണ വിവർത്തകർ പദങ്ങളെയും ഗംഭീര വിവർത്തകർ സംസ്കാരത്തെയും വിവർത്തനം ചെയ്യുന്നുവെന്നു പറയുന്നത്.
അതിവേഗം വിവർത്തനത്തിനു സഹായിക്കുന്ന ഒട്ടേറെ സോഫ്റ്റ്‌വെയറുകൾ ഇന്നുണ്ട്. നിർമിതബുദ്ധിയുടെ വരവോടെ അതിനു പുതിയ മാനം കൈവന്നിരിക്കുന്നു. എന്നാൽ അതൊന്നും പിഴവില്ലാത്തവയാണെന്നു പറയുക വയ്യ. രണ്ടാംലോക യുദ്ധകാലത്ത് ജപ്പാൻ അയച്ച സന്ദേശത്തിലെ ഒരു വാക്ക് ഇംഗ്ലിഷിലേക്കു മാറ്റിയപ്പോൾ വിവർത്തകർക്കു പറ്റിയ പിഴവാണ് അണുബോംബ് ഇടുന്നതിലേക്കു നയിച്ചതെന്നു കേട്ടിട്ടില്ലേ? അതു ശരിയായാലും അല്ലെങ്കിലും വിവർത്തനമെന്നതു നൂൽപാലത്തിലൂടെയുള്ള സഞ്ചാരമാണ്.
സാഹിത്യ വിവർത്തകർക്കു മതിയായ റോയൽറ്റി നൽകുന്ന പതിവ് ഇന്ത്യയിലില്ലെങ്കിലും പല ലോകഭാഷകളിലും എഴുത്തുകാരോടൊപ്പം അവരും ആദരിക്കപ്പെടുന്നു. ചില എഴുത്തുകാരുടെ ആഗോളപ്രശസ്തിക്കു തന്നെ കാരണം മികച്ച പരിഭാഷകരാണ്. ഗബ്രിയേൽ ഗാർസിയ മാർക്കേസിനെപ്പോലുള്ള വലിയ എഴുത്തുകാർ അക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. സ്പാനിഷിൽനിന്ന് ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ ഇംഗ്ലിഷിലേക്കു മൊഴിമാറ്റിയത് ഗ്രിഗറി റബ്ബാസയായിരുന്നു. ‘എന്റെ നോവലിനെക്കാൾ മഹത്തരമാണ് പരിഭാഷ’ എന്നാണു മാർക്കേസ് അതിനെ വാഴ്ത്തിയത്.