വെളിച്ചമുള്ള ഇടത്തിലെ ദൈവം
അക്കാലത്തു ഹരിപ്രസാദ് ദുഃഖിതനായിരുന്നു. ദുഃഖം ഒരാളെ എഴുത്തുകാരനാക്കുമെന്നു വി.പി. ശിവകുമാർ അയച്ച കത്തിൽ എഴുതിയിരുന്നത് ഹരി എന്നെ കാണിച്ചുതന്നു. എന്നാൽ, അതു സത്യമല്ലെന്നതിനുള്ള തെളിവു താനാണെന്നു നെഞ്ചത്തു കൈവച്ച് അയാൾ പറഞ്ഞു. എനിക്കും അതു ബോധ്യമായി–ദുഃഖത്തിൽ കഴിഞ്ഞ വർഷങ്ങൾ അയാളിൽ പ്രതിഭ
അക്കാലത്തു ഹരിപ്രസാദ് ദുഃഖിതനായിരുന്നു. ദുഃഖം ഒരാളെ എഴുത്തുകാരനാക്കുമെന്നു വി.പി. ശിവകുമാർ അയച്ച കത്തിൽ എഴുതിയിരുന്നത് ഹരി എന്നെ കാണിച്ചുതന്നു. എന്നാൽ, അതു സത്യമല്ലെന്നതിനുള്ള തെളിവു താനാണെന്നു നെഞ്ചത്തു കൈവച്ച് അയാൾ പറഞ്ഞു. എനിക്കും അതു ബോധ്യമായി–ദുഃഖത്തിൽ കഴിഞ്ഞ വർഷങ്ങൾ അയാളിൽ പ്രതിഭ
അക്കാലത്തു ഹരിപ്രസാദ് ദുഃഖിതനായിരുന്നു. ദുഃഖം ഒരാളെ എഴുത്തുകാരനാക്കുമെന്നു വി.പി. ശിവകുമാർ അയച്ച കത്തിൽ എഴുതിയിരുന്നത് ഹരി എന്നെ കാണിച്ചുതന്നു. എന്നാൽ, അതു സത്യമല്ലെന്നതിനുള്ള തെളിവു താനാണെന്നു നെഞ്ചത്തു കൈവച്ച് അയാൾ പറഞ്ഞു. എനിക്കും അതു ബോധ്യമായി–ദുഃഖത്തിൽ കഴിഞ്ഞ വർഷങ്ങൾ അയാളിൽ പ്രതിഭ
അക്കാലത്തു ഹരിപ്രസാദ് ദുഃഖിതനായിരുന്നു. ദുഃഖം ഒരാളെ എഴുത്തുകാരനാക്കുമെന്നു വി.പി. ശിവകുമാർ അയച്ച കത്തിൽ എഴുതിയിരുന്നത് ഹരി എന്നെ കാണിച്ചുതന്നു. എന്നാൽ, അതു സത്യമല്ലെന്നതിനുള്ള തെളിവു താനാണെന്നു നെഞ്ചത്തു കൈവച്ച് അയാൾ പറഞ്ഞു. എനിക്കും അതു ബോധ്യമായി–ദുഃഖത്തിൽ കഴിഞ്ഞ വർഷങ്ങൾ അയാളിൽ പ്രതിഭ ഉണർത്തിയില്ലെന്നുമാത്രമല്ല പുതിയ നൈരാശ്യങ്ങൾ കൊണ്ടുവരികയും ചെയ്തു.
ഒരു ദിവസം അയാളുടെ വീട്ടിൽ ഞാൻ പോയി. അയാളുടെ ഭാര്യ എന്നെ മുകൾനിലയിലേക്കുകൊണ്ടുപോയി. ചാരിയ വാതിൽ തുറന്ന് അകത്തു കയറുമ്പോൾ മുറിയിൽ വെളിച്ചം കുറവ്. ജനാലകൾ അടഞ്ഞുകിടന്നു. കണ്ടൽകാടുകൾക്കിടയിലൂടെ തോണിയിൽ പോകുമ്പോൾ അനുഭവപ്പെടുന്ന തരം അസുഖകരമായ തണുപ്പ് അവിടെയുണ്ടായിരുന്നു. ഭിത്തിയിൽ ചാരിയിരുന്ന് അയാൾ ഒരു പുസ്തകം വായിക്കുകയായിരുന്നു. എന്നെക്കണ്ടതും കൈ കാണിച്ചു വിളിച്ചു. അടുത്ത കസേരയിലിരിക്കാൻ പറഞ്ഞു. ഇത്ര വെട്ടമില്ലാത്ത ഒരിടത്തിരുന്നു വായിക്കുന്നതെങ്ങനെയെന്ന് ഞാൻ ചോദിച്ചു. തനിക്ക് ചെറുപ്പം മുതൽക്കേ വെളിച്ചം കുറഞ്ഞയിടത്തിൽ ഇരുന്നു വായിക്കാനാണ് ഇഷ്ടമെന്ന് അയാൾ പറഞ്ഞു. പുസ്തകം അവസാനതാളത്തിൽനിന്നു പിന്നിലേക്കു വായിക്കുന്ന ശീലം തനിക്കുണ്ടെന്ന് അയാൾ പറഞ്ഞു. ഞാനത് അപ്പോൾ ഒരു തമാശയായിക്കരുതിയെങ്കിലും പിന്നീട് വി.പി. ശിവകുമാർ ഒരിടത്ത്, തന്റെ ഒരു സുഹൃത്ത് പുസ്തകം പിന്നിൽനിന്ന് ആദ്യത്തിലേക്കാണു വായിക്കുന്നതെന്ന് എഴുതിയതു ഞാൻ കണ്ടു. ഹരിയുടെ കാര്യമാണു കഥാകൃത്ത് എഴുതിയതെന്നതിൽഎനിക്ക് സംശയമില്ലായിരുന്നു. ശിവകുമാർ പറഞ്ഞത് ഏതാണ്ട് ഇങ്ങനെയാണ്: ഒരാൾ പുറമേ സന്തോഷവാനായി നടിക്കുകയും ഉള്ളിൽ കടുത്ത അസന്തോഷം കൊണ്ടുനടക്കുകയും ചെയ്യുന്നു. ഇതു അയാളോട് അടുത്തുനിൽക്കുന്നവരും മനസ്സിലാക്കുന്നില്ല. സ്വയം പ്രഖ്യാപിക്കപ്പെടാതെ കഴിയുന്ന ദുഃഖം ഒരുഭയാനകതയാണ്. ഈ ഭയാനകത തിരിച്ചറിയാനുള്ള വഴി മറ്റൊരാൾ വായിക്കുന്നത് ഒളിച്ചുനിന്നു നോക്കുകയാണ്. അയാൾ അരണ്ട വെളിച്ചത്തിൽ ഭിത്തിയിൽ ചാരിയിരിക്കുന്നു. പുസ്തകം വായിക്കുന്നു. അവസാനത്തുനിന്നാണു വായിക്കുന്നതെങ്കിൽ ആത്മാവ് ശാപഗ്രസ്തമാണെന്നു നിസ്സംശയം ഉറപ്പിക്കാം.
വർഷങ്ങൾക്കുശേഷം ഒരു ഗ്രാമീണ പട്ടണത്തിൽ ഹരി ഒരു ഫൊട്ടോഗ്രഫറായി കഴിയുമ്പോഴാണ് ഞങ്ങൾ വീണ്ടും കണ്ടത്. അയാൾ കൂടുതൽ സുന്ദരായതുപോലെ എനിക്ക് തോന്നി. അയാൾ ഫോട്ടോയെടുക്കുന്നതു കാണാനായി കുറേ സ്ഥലങ്ങളിൽ കൂടെ ഞാൻ പോയി. ക്യാമറയിലൂടെ നോക്കുമ്പോൾ ഹരി സന്തോഷവാനാണെന്നു ഞാൻ ഊഹിച്ചു. വി.പി. ശിവകുമാറുമായി കത്തിടപാടുകൾ നടത്തിയിരുന്ന കാലത്തു താൻ എഴുത്തുകാരനാകാൻ ഒത്തിരി മോഹിച്ചിരുന്നുവെന്നും ആ തീവ്രമോഹമാണു തന്നെ ദുഃഖിതനാക്കിയതെന്നും ഹരി എന്നോടു പറഞ്ഞു. കുറച്ചുനേരം മാത്രം കൺമുന്നിൽ വന്നുനിന്ന ഒരു പെണ്ണിനോട് അവൾ പോയശേഷം ഉഗ്രമായ പ്രേമം തോന്നുന്നതുപോലെയാണത്. നന്തനാർക്കു സമർപ്പിച്ച ഒരു കഥ ശിവകുമാർ എഴുതിയിട്ടുണ്ട്. മരണവാസന അനുഭവപ്പെടുന്ന മോഹഗ്രസ്തമായ ഏകാന്തതയിൽ ആ കഥ താൻ വായിച്ചിരുന്നുവെന്ന് ഹരി പറഞ്ഞു, അതിശയകരമാണ് കഥയിലെ ദുഃഖം. ആവർത്തിച്ചുള്ള വായനകളൊന്നിൽ ഒരിക്കൽ എന്റെ ആത്മാവിലേക്ക് ആ കഥ ഒരു രശ്മി അയച്ചു. മന്ദമായി അതു പ്രസരിച്ചു. ഞാൻ ജനാലകൾ തുറന്നിട്ടു. പുറത്തിറങ്ങി വെയിലത്തുനിന്നു. എന്നിട്ട് ക്യാമറയിലൂടെ നോക്കിയപ്പോൾ വി.പി. ശിവകുമാർ ഇടവഴിയിലെ മൺഭിത്തിയിൽ ചാരിനിന്നു ചിരിക്കുന്നതു കണ്ടു. ഇടുക്കിയിൽ പൊന്മുടി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തുകൂടി ഞങ്ങൾ പോയി. പാമ്പിൻപടം വീണുകിടക്കുന്ന കാട്ടിടവഴിയിൽ ഒരിടത്തുവച്ച് ക്യാമറയുടെ ലെൻസിന്റെ വട്ടത്തിലേക്ക് ശലഭങ്ങളുടെ ഒരുപറ്റം ഇളകിവന്നു. ഹരിയുടെ പിന്നിൽ വലത്തോട്ടുമാറിനിന്ന് ഞാൻ ആ സംഗമത്തിനു സാക്ഷിയായി. അപ്പോൾ അവിടെ പൊന്മുടിയിൽനിന്ന് ഒരു വാക്ക് ആലോചിച്ചു. ഇപ്പോൾ ഉപയോഗത്തിൽ ഇല്ലാത്തത്. എന്നാൽ ആ നിമിഷത്തെ എടുത്തുവയ്ക്കുന്ന ഉചിതമായ ഒരു കോഡ്.
∙
നല്ല വെളിച്ചമുള്ള ഇടമാണു വായനയ്ക്ക് ആദ്യംവേണ്ടത്. പുസ്തകവുമായി ഇരിക്കാൻ നല്ല സ്ഥലം നമ്മുടെ മനസ്സിലുണ്ടാകണം. താളുകളിൽ നിഴൽ പറ്റിപ്പിടിക്കുന്നില്ലെന്ന് ഉറപ്പാക്കിയാൽ ട്രെയിനിലും ആശുപത്രി വരാന്തയിലുമടക്കം എവിടെയുമിരുന്ന് നന്നായി വായിക്കാനാകും. വിളക്കും വായനയും നന്നായിച്ചേരുന്ന പദങ്ങളാകുന്നത് അർത്ഥസാഹോദര്യം മൂലമാണ്. വീട്ടുജോലികൾക്കുശേഷം രാത്രി വിളക്കിനു മുന്നിലിരുന്നു എന്നും വാർ ആൻഡ് പീസ് കയ്യെഴുത്തുപ്രതി പകർത്തിയെഴുതിയാണ് ടോൾസ്റ്റോയിയുടെ ഭാര്യ സോഫിയയെ അന്ധത പിടികൂടിയത്.
ജോൺ മിൽട്ടനെ ബാധിച്ച അന്ധതയ്ക്കു കാരണവും രാത്രിവൈകിയും അരണ്ട വെളിച്ചത്തിലെ വായനയായിരുന്നു അതിനാൽ, വൈദ്യുതിയുടെ വരവ് വായന ഏതിടത്തിലും ഏതു നേർത്തും അനായാസമാക്കി.
മുറികളിൽ പകൽനേരവും തണുപ്പുള്ള ഇരുട്ടു തങ്ങിനിൽക്കും. പകലും രാത്രിയും അച്ഛന്റെ വീട്ടിലെ ഇടമുറിയിലെ വെളിച്ചം കുറഞ്ഞ മൂലയായിരുന്നു ഇഷ്ടമെന്ന് ഹരി പറഞ്ഞു. വിളക്കില്ലാതെ, തുറന്നിടാൻ ജനാലയില്ലാത്ത അവിടെത്തെ പകലുകൾ ഗാഢമായിരുന്നു. വെളിച്ചം വല്ലാതെ കുറയുമ്പോൾ അമ്മ വന്നു ശകാരിക്കും. അപ്പോൾ തിണ്ണയിലിരുന്നു വായിക്കാൻ പോകും. അവിടെ ശ്രദ്ധതിരിക്കുന്ന ഒരുപാടു കാര്യങ്ങളുണ്ട്. തൊടിയിലെ അദ്യശ്യമായ ചലനങ്ങൾ മാത്രമല്ല, തൊട്ടടുത്ത തോട്ടിലെ അലക്കും വർത്തമാനവും. ഇടവഴിയിലൂടെ ആരോ നടന്നുവരുന്നെന്ന തോന്നൽ. ഇതെല്ലാമുണ്ടെങ്കിൽ അവിടെയിരുന്നു വായന സന്തോഷകരമാണ്. പകൽ ചില വീടുകൾ കാണുമ്പോൾ അരഭിത്തികൾ കാണുമ്പോൾ അപാരമായ സ്നേഹം വരും.
നല്ല വെളിച്ചമുള്ള ഇടമാണു വായനയുടെ ദൈവം. ഇ റീഡറിൽ വെളിച്ചത്തിലാണ് വാക്കുകൾ തെളിയുക. കടലാസിലാകുമ്പോൾ വെളിച്ചം വാക്കുകളെ തെളിയിക്കുകയാണു ചെയ്യുന്നത്. രണ്ടിടത്തും വെളിച്ചമില്ലെങ്കിൽ വാക്കില്ല, ചിത്രമില്ല,ഭാവനയുമില്ല.
∙
2024 ൽ ഞാൻ വായിച്ച മികച്ച പുസ്തകങ്ങളിലൊന്ന് ബ്രായൻ ഡിലൻ എഴുതിയ ‘എസ്സേയിസം’ ആണ്. നോൺഫിക്‌ഷൻ ഗദ്യം എന്ന രൂപത്തിന്റെ സൗന്ദര്യവും രഹസ്യവും അന്വേഷിക്കുന്നു, ഗദ്യമെഴുത്തിനു സത്യവാങ്മൂലം നൽകുകയും ചെയ്യുന്നു ഈ പുസ്തകം. സാഹിത്യത്തിൽ, കൗശലവും സെൽഫ് റഫറൻസുമാണു എല്ലാറ്റിനുമുപരിയായി താൻ ഇഷ്ടപ്പെട്ടതെന്ന് ഡിലൻ പറയുന്നു, പിന്നെ എല്ലാ കാലത്തുനിന്നുമുള്ള മെറ്റാഫിക്ഷൻ, വാക്കുകളിലും വാക്യങ്ങളിലുമുള്ള അങ്ങേയറ്റത്തെ പരീക്ഷണാത്മകത. ഡിലൻ മഹാത്മാക്കളായ ഡസനോളം എഴുത്തുകാരെ പരാമർശിക്കുന്നു. അക്കൂട്ടത്തിൽ സൂസൻ സൊന്റാഗിനെക്കുറിച്ച് എഴുതിയ ചില രസകരമായ കാര്യങ്ങൾ പറയാം– സൊന്റാഗിന്റെ ഡയറികളുടെ ആദ്യ വോള്യം ഇറങ്ങിയത് അവർ മരിച്ച് അഞ്ചുവർഷത്തിനുശേഷം 2009 ആണ്. എത്രമാത്രം കഠിനാദ്ധ്വാനവും കഷ്ടതകളുമാണു സൊന്റാഗ് എന്ന എഴുത്തുകാരിയെ നിർമിച്ചെടുക്കാൻ ചെലവഴിക്കപ്പെട്ടതെന്ന് ഈ ഡയറികൾ വെളിപ്പെടുത്തുന്നു. ടീനേജ് മുതൽക്ക് ഡയറിയും നോട്ട്ബുക്കുകളും എഴുതുന്നതു ശീലമാക്കിയ സൊന്റാഗ് ഒരു എഴുത്തുകാരിയുടെ ആത്മത്തെ രൂപീകരിക്കാൻ അവയ്ക്കാകുമെന്ന് തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് i am reborn in the time retold in this notebook എന്ന് സൊന്റാഗ് എഴുതിയത്.
മറ്റൊരിടത്ത് the orgasm focuses. I lust to write. .. to write is to spend oneself, to gamble oneself എന്നും.
ഡയറിയിൽ നല്ലൊരുഭാഗവും സ്ത്രീകളുമായുള്ള ബന്ധങ്ങളുണ്ടാക്കിയ പീഡനങ്ങളാണ് വിവരിക്കുന്നത്. സൊന്റാഗിന്റെ മകൻ ഡേവിഡ് റീഫ് ആണ് ഈ ഡയറികൾ എഡിറ്റ് ചെയ്തത്. മറ്റെഴുത്തുകാരുടെ ജേണലുകൾ വായിക്കാൻ സൊന്റാഗിനു വലിയ ഇഷ്ടമായിരുന്നുവെന്ന് മകൻ പറയുന്നുണ്ട്. ജേണലുകളിൽ ആരോടും പറയാനാവാത്ത കാര്യങ്ങളെഴുതാനുള്ള സ്ഥലമല്ലെന്ന് സൊന്റാഗ് പറയുന്നു. ഒരാളോടു തുറന്നുപറയാൻ കഴിയാത്ത ഒന്നും അവിടെയെഴുതുന്നില്ല. ഞാൻ എന്നെ സൃഷ്ടിക്കുകയാണവിടെ.
വാക്കുകൾ ശേഖരിക്കുന്ന എഴുത്തുകാരുമുണ്ട്. അല്ലാത്തവരുമുണ്ട്. ആദ്യത്തെ കൂട്ടത്തിലുള്ളവർ വായനയ്ക്കിടയിൽ കിട്ടുന്ന നല്ല വാക്കുകളെല്ലാം എഴുതിവയ്ക്കുന്നു. അവയുടെ പട്ടിക സൂക്ഷിക്കുന്നു. സൊന്റാഗ് അത്തരത്തിലൊരാളായിരുന്നുവെന്ന് ഡിലൻ പറയുന്നു: ലാറ്റിൻ, ഗ്രീക്ക് മൂലപദങ്ങളോടു സൊന്റാഗിനു വിശേഷപ്പെട്ട അടുപ്പമുണ്ടായിരുന്നു. വാക്കുകളുടെ പട്ടിക മാത്രമല്ല, ഇഷ്ടങ്ങളുടെയും അനിഷ്ടങ്ങളുടെയും പട്ടിക, പഠിക്കേണ്ട വിഷയങ്ങൾ, വായിക്കേണ്ട പുസ്തകങ്ങൾ, കാണേണ്ട സിനിമകൾ, പോപ് ഗാനങ്ങൾ തുടങ്ങിയവയുടെ പട്ടികകൾ അവ ജേണലിൽ കുറിച്ചു.
സുഹൃത്തായ റോളോങ് ബാർത്ത് 1975ൽ പ്രസിദ്ധീകരിച്ച ആത്മകഥാപരമായ ‘റോളോങ് ബാർത്ത്’ എന്ന കൃതിയിൽ ഇഷ്ടങ്ങളുടെയും അനിഷ്ടങ്ങളുടെയും പട്ടിക ഉണ്ടാക്കിയ മാതൃക പിന്തുടർന്നു സൊന്റാഗും ഒരെണ്ണം തയാറാക്കി.
ബാർത്തിന്റെ പട്ടികയിലെ ഇഷ്ടങ്ങൾ –വെനീസ്, ടെക്വീല, സൂര്യാസ്തമയം, കുഞ്ഞുങ്ങൾ, നിശബ്ദ സിനിമകൾ, ഉയരങ്ങൾ, കല്ലുപ്പ്, ഉയർന്ന തൊപ്പി, നീണ്ട രോമങ്ങളുള്ള നായ്ക്കൾ...
സൊന്റാഗിന്റെ ഇഷ്ടങ്ങൾ– ടെലിവിഷൻ, പുഴുങ്ങിയ പയർ, മുടിനീട്ടിയ ആണുങ്ങൾ, പേപ്പർബാക്ക് ബുക്സ്, ചീട്ടുകളി, വൃത്തിഹീനമോ അലങ്കോലമോ ആയ അപ്പാർട്ട്മെന്റുകൾ, പരന്ന തലയിണകൾ, വെയിലത്തുനിൽപ്, എസ്ര പൗണ്ട്....
ഇനി നമ്മുടെ ഇഷ്ടങ്ങളുടെ പട്ടിക പറയൂ...