ഉർസുല കെ. ലെഗ്വിൻ. അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അമേരിക്കൻ എഴുത്തുകാരിയാണ് ഉർസുല. മാർകേസിന്റെ 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' വായിച്ച ഒരാൾ, ഉർസുല എന്ന പ്രധാന കഥാപാത്രത്തിന്റെ പേരുള്ള എഴുത്തുകാരിയെക്കുറിച്ച് കേൾക്കുമ്പോൾ ഒരുപക്ഷേ ശ്രദ്ധിച്ചേക്കാം. ആ കൗതുകത്തിന്റെ പുറത്ത് ഉർസുലയെ അടുത്തറിയാൻ

ഉർസുല കെ. ലെഗ്വിൻ. അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അമേരിക്കൻ എഴുത്തുകാരിയാണ് ഉർസുല. മാർകേസിന്റെ 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' വായിച്ച ഒരാൾ, ഉർസുല എന്ന പ്രധാന കഥാപാത്രത്തിന്റെ പേരുള്ള എഴുത്തുകാരിയെക്കുറിച്ച് കേൾക്കുമ്പോൾ ഒരുപക്ഷേ ശ്രദ്ധിച്ചേക്കാം. ആ കൗതുകത്തിന്റെ പുറത്ത് ഉർസുലയെ അടുത്തറിയാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉർസുല കെ. ലെഗ്വിൻ. അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അമേരിക്കൻ എഴുത്തുകാരിയാണ് ഉർസുല. മാർകേസിന്റെ 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' വായിച്ച ഒരാൾ, ഉർസുല എന്ന പ്രധാന കഥാപാത്രത്തിന്റെ പേരുള്ള എഴുത്തുകാരിയെക്കുറിച്ച് കേൾക്കുമ്പോൾ ഒരുപക്ഷേ ശ്രദ്ധിച്ചേക്കാം. ആ കൗതുകത്തിന്റെ പുറത്ത് ഉർസുലയെ അടുത്തറിയാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉർസുല കെ. ലെഗ്വിൻ. അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അമേരിക്കൻ എഴുത്തുകാരിയാണ് ഉർസുല. മാർകേസിന്റെ 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' വായിച്ച ഒരാൾ, ഉർസുല എന്ന പ്രധാന കഥാപാത്രത്തിന്റെ പേരുള്ള എഴുത്തുകാരിയെക്കുറിച്ച് കേൾക്കുമ്പോൾ ഒരുപക്ഷേ ശ്രദ്ധിച്ചേക്കാം. ആ കൗതുകത്തിന്റെ പുറത്ത് ഉർസുലയെ അടുത്തറിയാൻ ശ്രമിക്കുമ്പോൾ തുറന്നു വരുന്നത് ഒരു അത്ഭുതലോകമാണ്.

സയൻസ് ഫിക്ഷനിലെ മാസ്റ്റർപീസ് എന്ന് വിളിക്കാവുന്ന രചനകൾ സ്വന്തമായുള്ള എഴുത്തുകാരിയാണ് ഉർസുല. ഹൈനിഷ് സൈക്കിള്‍ എന്ന പേരിൽ നിരവധി സയൻസ് ഫിക്ഷൻ നോവലുകളും കഥകളും ഉർസുല എഴുതിട്ടുണ്ട്. അതിൽ പ്രമുഖമായ 'ദ് ഡിസ്പോസസ്ഡ്' എന്ന കൃതി 1974ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. 50 വർഷങ്ങൾക്കു മുന്‍പ്...! 

ADVERTISEMENT

രണ്ട് ഗ്രഹങ്ങളിലെ ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ നോവൽ, അമ്പതാം പ്രസിദ്ധീകൃത വാർഷികം ആഘോഷിക്കുമ്പോൾ അതിനെക്കുറിച്ച് രേഖപ്പെടുത്താതെ പോകുന്നത് ശരിയല്ല. വൈരുദ്ധ്യമുള്ള രണ്ട് ലോകങ്ങൾക്കിടയിലുള്ള വിഭജനത്തെ മറികടക്കാൻ ശ്രമിക്കുന്ന ഒരു മിടുക്കനായ ഭൗതികശാസ്ത്രജ്ഞനാണ് ഷെവേക്ക്. അയാളുടെ യാത്രയെ പിന്തുടരുന്ന നോവൽ, അരാജകത്വം, മുതലാളിത്തം, മനുഷ്യപ്രകൃതിയുടെ സങ്കീർണ്ണതകൾ എന്നിവയെക്കുറിച്ചുള്ള ചിന്തോദ്ദീപകമായ വിശദീകരണങ്ങൾ നൽകി വായനക്കാരെ അതിശയിപ്പിക്കുകയാണ് ചെയ്യുന്നത്. 

അനാറസും ഉറാസും ഇരട്ട ഗ്രഹങ്ങളാണ്. പക്ഷേ ആ സാമ്യം അവയിലെ ജീവിതത്തിനോ വിശ്വാസങ്ങൾക്കോ ഇല്ല. അനാറസിൽ നിന്നുള്ള ഭൗതികശാസ്ത്രജ്ഞനായ ഷെവേക്ക്, ഗ്രഹങ്ങൾക്കിടയിലെ ശാസ്ത്രീയ സഹകരണം വളർത്തിയെടുക്കുന്നതിനാണ് ഉറാസിലേക്ക് ഒരു യാത്ര പോകുന്നത്. എന്നാൽ അയാൾ അവിടെ സാക്ഷിയാകുന്നത് അനന്യസാധാരണമായ സങ്കീർണ്ണതകളാണ്. 

ADVERTISEMENT

അരാജകത്വ തത്വങ്ങളിൽ പടുത്തുയർത്തിയ ഒരു സമൂഹമാണ് അനാറസ്. അനാറസ്തി എന്നറിയപ്പെടുന്ന അനാറസ് നിവാസികൾ മറ്റ് സമൂഹങ്ങളിൽ നിലനിന്നിരുന്ന ശ്രേണീബദ്ധവും മുതലാളിത്തവുമായ സംവിധാനങ്ങളെ ബോധപൂർവം നിരാകരിച്ചവരാണ്. അനാറസിൽ സർക്കാരോ അധികാരശ്രേണിയോ ഇല്ല. സമവായത്തിലൂന്നിയ പ്രക്രിയകളിലൂടെയാണ് തീരുമാനങ്ങൾ കൂട്ടായി എടുക്കുന്നത്. അനാറസിന് ഒരു സാമുദായിക സമ്പദ്‌വ്യവസ്ഥയാണുള്ളത്. സ്വകാര്യ സ്വത്തോ കറൻസിയോ അവിടെയില്ല. വിഭവങ്ങളും സൗകര്യങ്ങളും എല്ലാവർക്കും തുല്യമായി വീതം വെച്ചു നൽകുക എന്നതാണ് രീതി. 

ഉർസുല കെ. ലെഗ്വിൻ, Image Credit: www.facebook.com/ursulakleguinestate

മനുഷ്യന്റെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന ലളിതവും സുസ്ഥിരവുമായ സാങ്കേതികവിദ്യ അനാറസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുകയും പ്രകൃതിയോട് ബഹുമാനം കാട്ടുകയും ചെയ്യുന്ന അനാറസ് എന്ന ഈ ഉട്ടോപ്യൻ സമൂഹത്തിനുള്ളിലും പ്രശ്നങ്ങളുണ്ട്. പിരിമുറുക്കങ്ങളും വൈരുദ്ധ്യങ്ങളുമുള്ള വ്യക്തികൾ ചേർന്ന ഒരു സഹകരണ സമൂഹം നിലനിർത്തുക ബുദ്ധിമുട്ടാണ്. ആവശ്യങ്ങള്‍ പലതാകുമ്പോൾ ഒരേപോലെയും വിഭവങ്ങളും സൗകര്യങ്ങളും വീതം വെച്ചു നൽകൂ എന്നത് ഒരു പ്ര‌ശ്നമാണ്. ഒരു കൂട്ടായ പശ്ചാത്തലത്തിൽ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിമിതികൾ എന്താവാം എന്ന് നോവൽ ഇവിടെ വെളിപ്പെടുത്തുന്നു.

ADVERTISEMENT

ഉറാസ് ഒരു മുതലാളിത്ത സമൂഹമാണ്. സമ്പന്നരും ദരിദ്രരും തമ്മിൽ വലിയ അന്തരമുള്ള അവിടെ, ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യത്തിൽ കഴിയുകയും അതിജീവിക്കാൻ പാടുപെടുകയും ചെയ്യുന്നു. സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുകയും വിയോജിപ്പുകളെ അടിച്ചമർത്തുകയും ചെയ്യുന്ന ശക്തമായ സർക്കാർ സ്വേച്ഛാധിപത്യപരമാണ്. സമ്പത്ത്, പദവി, ഭൗതിക സമ്പത്ത് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവയാണ് ഉറാസിന്റെ സംസ്കാരം. പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്ത ചരിത്രമാണ് ഉറാസിനുള്ളത്. അസമത്വത്തിനും മലിനീകരണത്തിനും പാരിസ്ഥിതിക തകർച്ചയ്ക്കും പാത്രമായ ഉറാസ്, സൗന്ദര്യത്തിന്റെയും വൈവിധ്യത്തിന്റെയും സ്ഥലം കൂടിയാണ്.

ഈ രണ്ടു സ്ഥലങ്ങളിലൂടെ സമൂഹം, രാഷ്ട്രീയം, മനുഷ്യ സ്വഭാവം എന്നിവയെ കുറിച്ചുള്ള വായനക്കാരുടെ ഗ്രാഹ്യത്തെ വെല്ലുവിളിക്കുന്ന ചിന്തോദ്ദീപകമായ നോവലാണ് 'ദ് ഡിസ്പോസസ്ഡ്'. സങ്കീർണ്ണമായ ആശയങ്ങൾ മനസ്സിലാക്കാൻ എളുപ്പമാക്കുന്ന തരത്തിലാണ് ഉർസുല കെ. ലെഗ്വിന്റെ എഴുത്ത്. ഒരു സമ്പൂർണ്ണ സമൂഹം എന്ന സങ്കൽപ്പത്തെ ഉർസുല വെല്ലുവിളിക്കുന്നു. ശാസ്ത്രവും അറിവും നോവലിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഹ്യൂഗോ, നെബുല, ലോക്കസ് അവാർഡുകൾ നേടിയ ഈ നോവൽ, ഒരു സയൻസ് ഫിക്ഷൻ ക്ലാസിക് എന്ന സ്ഥാനം ഉറപ്പിച്ചു. ഒരിക്കൽ വായിച്ചാൽ മറക്കപ്പെടാത്തവിധം വായനക്കാരിൽ നിറഞ്ഞു നിൽക്കാൻ 50 വർഷത്തിനുശേഷവും ഈ പുസ്തകത്തിന് സാധിക്കുന്നുണ്ട്.

ഉർസുലയുടെ കൃതികൾ ആദ്യമായി പ്രസിദ്ധീകരിച്ചത് 1959ലാണ്. കവിത, സാഹിത്യ നിരൂപണം, വിവർത്തനം, കുട്ടികളുടെ പുസ്തകങ്ങൾ എന്നിവയ്ക്ക് പുറമേ ഇരുപതിലധികം നോവലുകളും നൂറിലധികം ചെറുകഥകളും രചിച്ച അവരുടെ സാഹിത്യ ജീവിതം അറുപത് വർഷത്തോളം നീണ്ടുനിന്നു. എട്ട് ഹ്യൂഗോസ് പുരസ്കാരം, ആറ് നെബുല പുരസ്കാരം, ഇരുപത്തിയഞ്ച് ലോക്കസ് അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവർക്ക് ലഭിച്ചു. കൂടാതെ 2003ൽ അമേരിക്കയിലെ സയൻസ് ഫിക്ഷൻ, ഫാന്റസി റൈറ്റേഴ്‌സ് എന്നിവയുടെ ഗ്രാൻഡ് മാസ്റ്ററായി ബഹുമാനിക്കപ്പെടുന്ന രണ്ടാമത്തെ വനിതയായി. 2000ൽ യു.എസ് ലൈബ്രറി ഓഫ് കോൺഗ്രസ് ഉർസുലയെ 'ലിവിംഗ് ലെജൻഡ്' എന്ന് നാമകരണം ചെയ്തു. ബുക്കർ പ്രൈസ് ജേതാവ് സൽമാൻ റുഷ്ദി, ഡേവിഡ് മിച്ചൽ, നീൽ ഗെയ്മാൻ, ഇയാൻ ബാങ്ക്സ് എന്നിവരുൾപ്പെടെ നിരവധി എഴുത്തുകാരെ സ്വാധീനിച്ച എഴുത്തുകാരിയാണ് ഉർസുല.

English Summary:

Ursula K. Le Guin,'s book The Dispossessed