2024ലെ ജെസിബി പുരസ്കാരം ഉപമന്യു ചാറ്റർജിയ്ക്ക്. 'ലോറെൻസോ സർച്ചസ് ഫോർ ദ് മീനിങ് ഓഫ് ലൈഫ്' എന്ന പുസ്തകമാണ് അദ്ദേഹത്തെ ജെസിബി പുരസ്കാരത്തിന്റെ ഏഴാം പതിപ്പിൽ വിജയിയാക്കിയത്. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സാഹിത്യ പുരസ്കാരമാണ് ജെസിബി. 25 ലക്ഷം രൂപയാണ് സമ്മാനത്തുക.

2024ലെ ജെസിബി പുരസ്കാരം ഉപമന്യു ചാറ്റർജിയ്ക്ക്. 'ലോറെൻസോ സർച്ചസ് ഫോർ ദ് മീനിങ് ഓഫ് ലൈഫ്' എന്ന പുസ്തകമാണ് അദ്ദേഹത്തെ ജെസിബി പുരസ്കാരത്തിന്റെ ഏഴാം പതിപ്പിൽ വിജയിയാക്കിയത്. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സാഹിത്യ പുരസ്കാരമാണ് ജെസിബി. 25 ലക്ഷം രൂപയാണ് സമ്മാനത്തുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024ലെ ജെസിബി പുരസ്കാരം ഉപമന്യു ചാറ്റർജിയ്ക്ക്. 'ലോറെൻസോ സർച്ചസ് ഫോർ ദ് മീനിങ് ഓഫ് ലൈഫ്' എന്ന പുസ്തകമാണ് അദ്ദേഹത്തെ ജെസിബി പുരസ്കാരത്തിന്റെ ഏഴാം പതിപ്പിൽ വിജയിയാക്കിയത്. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സാഹിത്യ പുരസ്കാരമാണ് ജെസിബി. 25 ലക്ഷം രൂപയാണ് സമ്മാനത്തുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024ലെ ജെസിബി പുരസ്കാരം ഉപമന്യു ചാറ്റർജിയ്ക്ക്. 'ലോറെൻസോ സർച്ചസ് ഫോർ ദ് മീനിങ് ഓഫ് ലൈഫ്' എന്ന പുസ്തകമാണ് അദ്ദേഹത്തെ ജെസിബി പുരസ്കാരത്തിന്റെ ഏഴാം പതിപ്പിൽ വിജയിയാക്കിയത്. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സാഹിത്യ പുരസ്കാരമാണ് ജെസിബി. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. 

ജീവിതത്തിന്റെ അർഥം കണ്ടെത്തുന്നതിനായി ഒരു ആത്മീയ യാത്ര പുറപ്പെടുന്ന ലോറെൻസോ സെനെസി എന്ന ഇറ്റാലിയൻ യുവാവിന്റെ കഥ പറയുന്ന പുസ്തകമാണ് 'ലോറെൻസോ സെർച്ചസ് ഫോർ ദ് മീനിങ് ഓഫ് ലൈഫ്'. ഒരു മോട്ടോർ സൈക്കിൾ അപകടത്തിനുശേഷം, ലോറെൻസോ തന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാൻ തുടങ്ങുന്നു. അവൻ ഇറ്റലിയിലെ സുഖപ്രദമായ ജീവിതം ഉപേക്ഷിച്ച് ആൽപ്‌സിന്റെ താഴ്‌വരയിലുള്ള ഒരു ബെനഡിക്റ്റൈൻ ആശ്രമത്തിൽ ചേരുന്നു, അവിടെ അവൻ പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും ജീവിതത്തിൽ മുഴുകുന്നു. പത്ത് വർഷത്തിനിടയിൽ, ലോറെൻസോ ഒരു അഗാധമായ പരിവർത്തനത്തിന് വിധേയനായി ഏകാന്തത, അച്ചടക്കം, നിസ്വാർത്ഥത എന്നിവ ഉൾക്കൊള്ളാൻ പഠിക്കുന്നതാണ് കഥാതന്തു.

ADVERTISEMENT

16 സംസ്ഥാനങ്ങളിൽ നിന്ന് പുരസ്കാരത്തിനായി സമർപ്പിച്ച എഴുത്തുകാരുടെ കൃതികളിൽ നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്. കവിയും വിവര്‍ത്തകനുമായ ജെറി പിന്റോ ചെയര്‍മാനായ ജൂറിയിൽ ചലച്ചിത്രകാരന്‍ ഷൗനക് സെന്‍, വിവര്‍ത്തകനായ ത്രിദിപ് സുഹൃദ്, കലാചരിത്രകാരിയും ക്യുറേറ്ററുമായ ദീപ്തി ശശിധരന്‍, ചിത്രകാരന്‍ അക്വി താമി എന്നിവരാണ് അംഗങ്ങള്‍.

5 പുസ്‌തകങ്ങളുടെ അന്തിമ പട്ടിക ഒക്ടോബർ 23നാണ് പ്രഖ്യാപിച്ചത്. മലയാളികൾ എഴുതിയ 2 നോവലുകൾ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. സന്ധ്യാമേരിയുടെ 'മരിയ വെറും മരിയ' എന്ന നോവലിനു ജയശ്രീ കളത്തിൽ തയാറാക്കിയ വിവർത്തനം 'മരിയ ജസ്‌റ്റ് മരിയ', മലപ്പുറം സ്വദേശി സഹറു നുസൈബ കണ്ണനാരിയുടെ പ്രഥമ ഇംഗ്ലിഷ് നോവൽ 'ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്' എന്നിവയാണത്. 

ബംഗാളിയിൽ നിന്ന് ഋതുപർണ മുഖർജി വിവർത്തനം ചെയ്‌ത ശാക്യജിത് ഭട്ടാചാര്യയുടെ ‘വൺ ലെഗ്ഗ്ഡ്’, മറാത്തിയിൽ നിന്ന് പരോമിത സെൻഗുപ്ത വിവർത്തനം ചെയ്‌ത ശരൺകുമാർ ലിംബാളെയുടെ ‘സനാതൻ’ എന്നിവയാണ് പട്ടികയില്‍ ഉൾപ്പെട്ട മറ്റ് രണ്ട് വിവർത്തന കൃതികൾ. 

2018ൽ ‘ജാസ്മിൻ ഡേയ്സ്’ എന്ന പുസ്തകത്തിലൂടെ ബെന്യാമിനാണ് ആദ്യം പുരസ്കാരം ലഭിച്ചത്. 2020ൽ ‘മസ്താഷ്’ എന്ന പുസ്തകത്തിലൂടെ എസ്. ഹരീഷും 2021ൽ ‘ഡൽഹി, എ സോളിലോക്വി’ എന്ന പുസ്തകത്തിലൂടെ എം. മുകുന്ദനും ജെസിബി പുരസ്കാരത്തിലെ മലയാളി സാന്നിധ്യമായി.

ADVERTISEMENT

ഇന്ത്യൻ സാഹിത്യത്തെ പ്രോൽസാഹിപ്പിക്കാൻ 2018-ൽ ജെസിബി ഇന്ത്യ സ്ഥാപിച്ച ജെസിബി ലിറ്ററേച്ചർ ഫൗണ്ടേഷനാണ് പുരസ്കാരം നൽകുന്നത്. ഇംഗ്ലീഷ് പുസ്തകങ്ങൾക്കൊപ്പം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഇതര ഇന്ത്യൻ ഭാഷാകൃതികൾക്കും തുല്യ അവസരം ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. വിജയിയാകുന്ന എഴുത്തുകാരന് 25 ലക്ഷം രൂപ സമ്മാനത്തുകയും മിറർ മെൽറ്റിംഗ് എന്ന ശിൽപവും, വിവർത്തകന് 10 ലക്ഷം രൂപ സമ്മാനത്തുകയും ലഭിക്കും. അന്തിമ പട്ടികയിൽ എത്തിയ നോവലുകൾക്ക് ഓരോ ലക്ഷം രൂപ വീതവും വിവർത്തകർക്ക് അര ലക്ഷം രൂപ വീതവും സമ്മാനമുണ്ട്.

ചുരുക്കപട്ടികയിൽ ഇടം നേടിയ പുസ്തകങ്ങൾ ഒറ്റനോട്ടത്തിൽ

ശരൺകുമാർ ലിംബാളെയുടെ 'സനാതൻ'

ഡോ. ശരൺകുമാർ ലിംബാളെയുടെ ‘സനാതൻ’ മറാഠിയിൽ നിന്നു വിവർത്തനം ചെയ്‌തിരിക്കുന്നത് പരോമിത സെൻഗുപ്തയാണ്. നൂറ്റാണ്ടുകളായി ഉയർന്ന ജാതിക്കാരുടെ കയ്യിൽ നിന്ന് ക്രൂരമായ അടിച്ചമർത്തലും മനുഷ്യത്വരഹിതമായ വിവേചനവും സഹിച്ച ഭീമ്നായക്ക് മഹാറിന്റെയും അദ്ദേഹത്തിന്റെ സമുദായത്തിന്റെയും വേദനിപ്പിക്കുന്ന കഥയാണ് 'സനാതൻ'. ആഖ്യാനം സ്വാതന്ത്ര്യത്തിനു മുമ്പ് ഇന്ത്യയില്‍ കഴിഞ്ഞിരുന്ന ഭീമ്‌നായക്കിൽ നിന്ന് ആരംഭിക്കുകയും അയാൾ അനുഭവിക്കുന്ന ആഘാതം തലമുറകളിലൂടെ പിന്തുടരുകയും അയാളുടെ ചെറുമകനിൽ അവസാനിക്കുകയും ചെയ്യുന്നു. കുടിയേറ്റത്തിലൂടെയോ സ്വത്വ പരിവർത്തനത്തിലൂടെയോ മതപരിവർത്തനത്തിലൂടെയോ ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങൾ നിഷ്ഭ്രമമാകുകയും, അനന്തമായ കഷ്ടപ്പാടുകളിൽ തലമുറകള്‍ കുടുങ്ങിക്കിടക്കുന്നതുമാണ് കഥ.

ADVERTISEMENT

സന്ധ്യാമേരിയുടെ 'മരിയ ജസ്‌റ്റ് മരിയ'

സന്ധ്യാമേരിയുടെ 'മരിയ വെറും മരിയ' എന്ന നോവലിനു ജയശ്രീ കളത്തിൽ തയാറാക്കിയ വിവർത്തനമാണ് 'മരിയ ജസ്‌റ്റ് മരിയ'. സ്വത്വം, പ്രണയം, ജീവിതത്തിന്റെ അർത്ഥം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള ചോദ്യങ്ങളുമായി കഴിയുന്ന മരിയയെയാണ് കഥ പിന്തുടരുന്നത്. ഓർമകളാൽ സമ്പന്നമായിരുന്ന കേരളത്തിലെ കുട്ടിക്കാലത്തിലേക്ക്, ഭൂതകാലത്തിലേക്ക് അവൾ ആഴ്ന്നിറങ്ങുന്നു. മൂന്നാമത്തെ തവണയാണു ജയശ്രീ കളത്തിലിന്റെ വിവർത്തനം ജെസിബി പട്ടികയിൽ ഇടംപിടിക്കുന്നത്. 

സഹറു നുസൈബ കണ്ണനാരിയുടെ 'ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്' 

മലപ്പുറം സ്വദേശി സഹറു നുസൈബ കണ്ണനാരിയുടെ പ്രഥമ നോവലാണ് 'ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്'. മലപ്പുറം അരീക്കോടിന് സമീപം ചാലിയാർ പുഴയുടെ തീരത്തുള്ള ‘വൈഗ’ എന്ന സാങ്കൽപിക ദേശത്ത് ഒന്നര മണിക്കൂറിനുള്ളിൽ നടക്കുന്ന ഒരു സംഭവമാണ് നോവലിന്റെ കേന്ദ്രബിന്ദു. ശാന്തമായിരുന്ന ഗ്രാമത്തിൽ ക്രോധവും വിവരക്കേടും കൊണ്ട് ജ്വലിക്കുന്ന ജനക്കൂട്ടം തെരുവിലിറങ്ങുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണ് കഥ. മനുഷ്യജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുന്ന  പ്രതികാരദാഹത്തിന്റെ കഥയാണിത്. 

ശാക്യജിത് ഭട്ടാചാര്യയുടെ ദ് വൺ ലെഗ്ഗ്ഡ്

ബംഗാളിയിൽ നിന്ന് ഋതുപർണ മുഖർജി വിവർത്തനം ചെയ്‌ത ശാക്യജിത് ഭട്ടാചാര്യയുടെ 'ദ് വൺ ലെഗ്ഗ്ഡ്', ഒരു കുടുംബത്തിന്റെ ഇരുണ്ട രഹസ്യങ്ങളുടെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ത്രില്ലര്‍ സ്വഭാവമുള്ള പുസ്തകമാണ്. ജീർണിച്ച ഒരു തറവാട്ടിൽ വളരുന്ന തുനു എന്ന ആൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. കുടുംബത്തിന്റെ ഭൂതകാലത്തിൽ, പ്രത്യേകിച്ച് തന്റെ മുത്തച്ഛന്റെ നിഗൂഢ വ്യക്തിത്വത്തിൽ ആകൃഷ്ടനാകുന്ന അവന്, ആ പഴയ വീടില്‍ ഒരു ദുഷിച്ച സാന്നിധ്യം ഉള്ളതായി തോന്നുന്നു. വിചിത്രമായ സംഭവങ്ങൾ അനുഭവിക്കാൻ തുടങ്ങുന്ന തുനുവിന്റെ ചുറ്റുമുള്ള ലോകത്തെക്കുറിച്ചാണ് നോവൽ വികസിക്കുന്നത്.

English Summary:

JCB Prize 2024: A Triumph for Literature