മരിയ വെറും മരിയ: ഭാഷയിലെ ഇന്ദ്രജാലം, ചിന്തയിലെ വിപ്ലവം
‘മരിയ വെറും മരിയ’ നോവലിന്റെ (ജയശ്രീ കളത്തിൽ അത് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തത് Maria Just Maria എന്ന പേരിൽ) ഭാഷയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. അങ്ങേയറ്റം കാലികവും സത്യസന്ധവുമാണത്. രസത്തോടെ, ഇടമുറിയാതെ വായിച്ചു പോകാവുന്ന രീതിയിലാണ് എഴുത്ത്.
‘മരിയ വെറും മരിയ’ നോവലിന്റെ (ജയശ്രീ കളത്തിൽ അത് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തത് Maria Just Maria എന്ന പേരിൽ) ഭാഷയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. അങ്ങേയറ്റം കാലികവും സത്യസന്ധവുമാണത്. രസത്തോടെ, ഇടമുറിയാതെ വായിച്ചു പോകാവുന്ന രീതിയിലാണ് എഴുത്ത്.
‘മരിയ വെറും മരിയ’ നോവലിന്റെ (ജയശ്രീ കളത്തിൽ അത് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തത് Maria Just Maria എന്ന പേരിൽ) ഭാഷയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. അങ്ങേയറ്റം കാലികവും സത്യസന്ധവുമാണത്. രസത്തോടെ, ഇടമുറിയാതെ വായിച്ചു പോകാവുന്ന രീതിയിലാണ് എഴുത്ത്.
‘മരിയ വെറും മരിയ’ നോവലിന്റെ (ജയശ്രീ കളത്തിൽ അത് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തത് Maria Just Maria എന്ന പേരിൽ) ഭാഷയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. അങ്ങേയറ്റം കാലികവും സത്യസന്ധവുമാണത്. രസത്തോടെ, ഇടമുറിയാതെ വായിച്ചു പോകാവുന്ന രീതിയിലാണ് എഴുത്ത്. അതേസമയം, കൊളുത്തേണ്ടിടത്ത് അത് കൃത്യമായി കയറി കൊളുത്തുകയും ചെയ്യും. പുതിയ തലമുറ സംസാരത്തിൽ ഉപയോഗിക്കുന്ന പ്രയോഗങ്ങളാണ് നോവലിൽ ഏറെയും ഉപയോഗിച്ചിരിക്കുന്നത്. അവരുടെ ജീവിതാദർശവും രീതിയുമെല്ലാം നോവൽ ശരീരത്തോട് കൃത്യമായി വിളക്കിച്ചേർത്തിരിക്കുന്നു. മലയാളവും ഇംഗ്ലിഷും ഒരേ വഴക്കത്തിൽ ഉപയോഗിക്കുന്ന കഥാപാത്രങ്ങൾ പുതിയകാലത്തോടു ചേർന്നുനിൽക്കുന്നു.
ആശുപത്രിയിൽ കിടക്കുന്ന മരിയ അതേപ്പറ്റി വിവരിക്കുന്ന നോവലിന്റെ തുടക്കരംഗത്തിൽ സന്ധ്യ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘നഴ്സ് സുഷമ എന്റെ കൈയിൽ മൂന്നു ഗുളികകൾ വച്ചു തന്നു. ഒരു മഞ്ഞ, ഒരു നീല, ഒരു പിങ്ക്. ആ ഗുളികകൾ കണ്ടപ്പോൾ ഞാൻ കുഞ്ഞു മരിയയുടെ A for Apple, B for Ball, C for Cat ഷഡ്ഡികളെപ്പറ്റി ഓർത്തു’. കുഞ്ഞു മരിയയുടെ ചുറ്റുമുള്ള നാട്ടുകാർ അക്കാലത്ത് ചർച്ച ചെയ്തിരുന്ന ഒരു വിഷയം അമേരിക്കയുടെ ഭൂമിയിലേക്കു വീഴാൻ പോകുന്ന ഉപഗ്രഹം സ്കൈലാബിനെക്കുറിച്ചായിരുന്നു. തങ്ങളുടെ വീടിനു മുകളിലെങ്ങാനും അതു വീഴുമോയെന്ന് ദേശവാസികൾ പേടിച്ചിരുന്നു. എന്നാൽ സ്കൈലാബ് ഓസ്ട്രേലിയയിലെങ്ങാണ്ടാണ് വീണത്. അക്കാലത്ത് ‘ഓസ്ട്രേലിയ ഇത്രയ്ക്ക് ഫെയ്മസായിരുന്നില്ല’. എഴുത്തുകാരിയുടെ അതേപ്പറ്റിയുള്ള കമന്റ്. ഭാഷയിലെ സൂക്ഷ്മനർമം കുറിക്കുകൊള്ളുന്നതാണ്. പൊളിറ്റക്കലുമാണത്. സന്ധ്യാമേരി സംസാരിക്കുന്നു:
∙ഒരു വ്യക്തി ധാരാളം വായിക്കുന്നു എന്നത് ആ വ്യക്തിയുടെ സവിശേഷ ഗുണം ആയി കരുതുന്നില്ലെന്ന് സന്ധ്യാമേരി പറയുന്നുണ്ട്. ഏറ്റവും വലിയ ഹോം ലൈബ്രറി ഉള്ളവർ, ഏറ്റവും വലിയ വായനക്കാർ തുടങ്ങിയവരൊന്നും ഒരു നല്ല വ്യക്തി ആകണമെന്നില്ല എന്നാണ് സന്ധ്യ പറയുന്നത്. അപ്പോൾ വായന എന്നാൽ സന്ധ്യയ്ക്ക് എന്താണ്? അതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും കാര്യമുള്ളതായി തോന്നിയിട്ടുണ്ടോ?
വായന എന്നു പറയുന്നത് വളരെ പഴ്‌സനൽ ആയിട്ടുള്ള കാര്യമാണ്. നിങ്ങൾ ഒരു മുറിയിൽ ഇരുന്ന് കുറേ വായിച്ചുകൂട്ടിയതുകൊണ്ട് ലോകത്തിന് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഇല്ലല്ലോ. അതുകൊണ്ട് അതിനെ ഇത്രയ്ക്ക് മഹത്വവത്ക്കരിക്കേണ്ട കാര്യമൊന്നുമില്ല. നിറയെ വായിക്കുന്നവരേക്കാൾ എത്രയോ നന്മ നിറഞ്ഞ, എത്രയോ ഉയർന്ന മനസ്സുള്ള, എത്രയോ ചിന്താശേഷിയുള്ള ഒട്ടും വായിക്കാത്ത മനുഷ്യരെ എനിക്കറിയാം! പ്രത്യേകിച്ചും പുതിയ ജനറേഷനിൽ.
വായിക്കുന്നവർക്ക് അതുകൊണ്ടുമാത്രം എന്തെങ്കിലും ഔന്നത്യം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. അതുപോലെ തന്നെ വായനയില്ലാത്ത ഒരാൾക്ക് എന്തെങ്കിലും കുറവുണ്ടെന്നും ഞാൻ കരുതുന്നില്ല. എന്റെ വായനയെ സംബന്ധിച്ച് പറയുകയാണെങ്കിൽ, അത്യാവശ്യം നല്ല ക്രിയേറ്റീവായിട്ടുള്ള തലയാണ് എന്റേത്. ഞാൻ വായിക്കുന്നതിന് ആ ബ്രെയിനിനെ തൃപ്തിപ്പെടുത്താൻ കഴിയണം. അതിനപ്പുറമുള്ള ഒരു ലോകം എനിക്കു കാണിച്ചുതരാൻ കഴിയണം. വായനയ്ക്കും എഴുത്തിനും അപ്പുറം വേറെയും ഒത്തിരി സന്തോഷങ്ങൾ എനിക്കു ചുറ്റും ഉണ്ട്. ഇതിനൊക്കെ സമയം വേണമല്ലോ! അതുകൊണ്ട് വായനയുടെ കാര്യത്തിൽ ഞാൻ വളരെ ചൂസി ആണ്.
∙വായന എന്നാൽ പുസ്തകവായന മാത്രമാണെന്നാണ് മലയാളി പൊതുസമൂഹം മനസ്സിലാക്കിയിട്ടുള്ളതെന്ന് തോന്നുന്നു. അതിലൊരപകടമില്ലേ. മറ്റുള്ള വായനകളൊക്കെ അധമമാണെന്ന ഒരു സ്യൂഡോ ചിന്ത അതിലൂടെ നുഴഞ്ഞു കയറുന്നില്ലേ. അതായത്, സമൂഹമാധ്യമ വായന, ഓൺലൈൻ വായന തുടങ്ങിയവ. പോപ്പുലർ ജോണറുകളിലുള്ള പുസ്തകങ്ങൾ എഴുതുന്നവരൊക്കെ രണ്ടാംതരക്കാരാണെന്ന ചിന്ത പോലെ തന്നെയല്ലേ ഇതും?
അതെ, അങ്ങനെയൊരു വിചാരം പൊതുവേ ആൾക്കാർക്ക് ഉണ്ട്. ഞാനിപ്പോ ഫിക്‌ഷനേക്കാൾ കൂടുതൽ വായിക്കുന്നത് ഹിസ്റ്ററിയും പൊളിറ്റിക്‌സും ഒക്കെയാണ്. അതുകൊണ്ട് എന്റെ വായന ഇപ്പോൾ കൂടുതലും നെറ്റിലാണ് നടക്കുന്നത്. ഇന്റർനെറ്റ് ആർക്കൈവ് പോലെയുള്ള സൈറ്റുകളിലൊക്കെ എന്തുമാതിരി മെറ്റീരിയൽ ആണ് വായിക്കാനുള്ളത്! അതുപോലെ ന്യൂയോർക്ക് ടൈംസ്, ഗാർഡിയൻ തുടങ്ങി ഏതു പത്രമായാലും മാഗസിനായാലും നമുക്ക് അപ്പോൾത്തന്നെ നെറ്റിൽ വായിക്കാം. എന്നെ സംബന്ധിച്ച് എനിക്ക് ക്രിയേറ്റീവ് ആയിട്ടുള്ള ഫീൽ തരുന്ന, അല്ലെങ്കിൽ എനിക്ക് കൂടുതൽ അറിവ് നേടിത്തരുന്ന എന്തും വിശാലാർഥത്തിൽ വായന എന്ന പ്രോസസിനകത്ത് വരും.
∙ഭ്രാന്ത് അല്ലെങ്കിൽ സമൂഹം ഭ്രാന്ത് എന്നു കരുതുന്ന അവസ്ഥകളിലുള്ള മനുഷ്യർ ആണ് മരിയയിലുള്ള ഭൂരിഭാഗം കഥാപാത്രങ്ങളും, മരിയ തന്നെയും. 'കിളി പോയി' എന്നൊക്കെ സമൂഹം വിശേഷിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ പക്ഷേ, വലിയ കരുതലോടെയാണ് സന്ധ്യ രൂപപ്പെടുത്തിയിരിക്കുന്നത്. ഗീവർഗീസ്, മരിയ ഒക്കെ ഉദാഹരണം. നോർമലല്ല എന്ന് സമൂഹം കരുതുന്ന അവർ തന്നെ അവരുടെ കഥ പറയുകയാണ്. അവരുടെ അവസ്ഥയെ ഒട്ടുമേ കുഴപ്പം പിടിച്ച ഒന്നായി സന്ധ്യ അവതരിപ്പിക്കുന്നതേയില്ല. അത്തരമൊരു കഥാപാത്ര തിരഞ്ഞെടുപ്പ് എങ്ങനെയാണ് സംഭവിച്ചത്?
നമ്മടെ കിളി പോയ അവസ്ഥയെ ഒന്ന് തിട്ടപ്പെടുത്താൻ വേണ്ടിയിട്ടാണ് ഞാൻ മരിയ എഴുതിത്തുടങ്ങിയത്. അതാദ്യം ഞാനും കർത്താവും തമ്മിലുള്ള ഒരു കോൺവർസേഷനായിരുന്നു. പിന്നെ വളരെ നാച്വറലായിട്ട് ഓരോരോ കഥാപാത്രങ്ങളായിട്ട് അതിലോട്ട് ചേരുകയായിരുന്നു അല്ലെങ്കിൽ ചേർക്കുകയായിരുന്നു. എന്നെ സംബന്ധിച്ച് മരിയയുടെ എഴുത്ത് ക്രിയേറ്റിവിറ്റിയുടെയും സമൂഹം നോട്ട് നോർമൽ ആയിട്ടു കാണുന്ന എല്ലാത്തിന്റെയും ഒരന്തംവിട്ട സെലിബ്രേഷനായിരുന്നു. സാധാരണ ജീവിതത്തിൽ നമ്മൾ കാണുന്ന ടൈപ്പ് ആളുകൾ മരിയയിൽ ഇല്ല എന്നുതന്നെ പറയാം. അവർ മിക്കവരും സമൂഹത്തിന്റെ normal/not normal തരംതിരിവിൽ not normal വിഭാഗത്തിൽ വരുന്നവരാണ്.
അതായത് സമൂഹം അബ്‌നോർമൽ എന്ന് ബ്രാൻഡ് ചെയ്തവരുടെ കഥയാണ് മരിയ. അപ്പോൾ അതിനകത്തു വരുന്ന ക്യാരക്ടേഴ്സും സ്വാഭാവികമായും ഇത്തരം ബ്രാൻഡിങ് ചാർത്തപ്പെടുന്നവരായിരിക്കും. അത് വളരെ നാച്വറലായിട്ട് സംഭവിച്ച കാര്യമാണ്. ആ ക്യാരക്ടേഴ്സും സിറ്റുവേഷൻസും ഒക്കെ ഉണ്ടാക്കിയത് അതിഭയങ്കരമായിട്ട് ഞാൻ എൻജോയ് ചെയ്ത പ്രോസസായിരുന്നു. ചിലപ്പോഴൊക്കെ ഞാൻ ചില ഭാഗങ്ങൾ എഴുതിയിട്ട് ചിരിച്ചോണ്ട് എന്റെ പാർട്ണറുടെ അടുത്തേക്ക് ഓടുമായിരുന്നു, ദേ, ഞാനിങ്ങനെ ഒരു സംഗതി എഴുതിയെന്നും പറഞ്ഞ്!
∙മരിയ ജസ്റ്റ് മരിയ എന്ന വിവർത്തനം ഉണ്ടായത് എങ്ങനെയായിരുന്നു?
ട്രാൽസ്‌ലേഷൻ പ്രോസസിനെപ്പറ്റി പറയുമ്പോൾ എഴുത്തുകാരൻ എസ്.ഹരീഷാണ് ജയശ്രീയോട് മരിയയെപ്പറ്റി പറയുന്നത്. ഹരീഷ് അതിനുമുമ്പ് ഒരുപ്രാവശ്യം എന്നെ പുസ്തകം വായിച്ചിട്ട് വിളിച്ചിട്ടുണ്ടായിരുന്നു. അല്ലാതെ ആ സമയത്ത് എനിക്ക് ഹരീഷിനെ പരിചയം പോലുമില്ല. പിന്നെ ജയശ്രീയും ഞാനും തമ്മിൽ സംസാരിച്ചു. എന്നിട്ട് ജയശ്രീ രണ്ട് അധ്യായം വിവർത്തനം ചെയ്ത് ഹാർപ്പർ കോളിൻസിന് അയച്ചു. അങ്ങനെയാണ് അതിന്റെ രീതി. ആദ്യം അയച്ചുകൊടുക്കുന്ന രണ്ട് അധ്യായങ്ങളോ അല്ലെങ്കിൽ കുറച്ചു പേജുകളോ പബ്ലിഷർ സ്വീകരിച്ചാലേ മുന്നോട്ടുപോകാനാവൂ.
മരിയ ആ സമയത്ത് മലയാളത്തിൽ ഒട്ടും അറിയപ്പെടുന്ന പുസ്തകമല്ല, ഞാൻ ഒട്ടും അറിയപ്പെടുന്ന എഴുത്തുകാരിയുമല്ല. അതായത് മരിയയ്ക്ക് ഒരുവിധ റെക്കമെന്റേഷനുമില്ല. എന്നിട്ടും ആ രണ്ട് അധ്യായത്തിനും അപ്പുറത്തേക്ക് വായിക്കാൻ കഴിഞ്ഞ, സങ്കൽപിക്കാൻ കഴിഞ്ഞ, മരിയയിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്ന ഹാർപ്പർ കോളിൻസിലെ ഞങ്ങളുടെ എഡിറ്റർ രാഹുൽ സോണിക്കും മരിയ ജസ്റ്റ് മരിയ യാഥാർഥ്യമായതിൽ പങ്കുണ്ട്. ട്രാൻസ്‌ലേഷൻ പ്രോസസ് നല്ല രസമായിരുന്നു. എനിക്ക് വലിയ പണിയൊന്നും ഇല്ലല്ലോ! ജയശ്രീ കളത്തിൽ അല്ലേ ആ സമയത്ത് പണി മുഴുവൻ എടുക്കുന്നത്!
ഇടയ്ക്കുള്ള സംശയങ്ങൾ ചോദിക്കുന്നതൊഴിച്ചാൽ മുഴുവൻ ട്രാൻസ്‌ലേഷൻ കഴിഞ്ഞിട്ടാണ് ഞങ്ങൾ തമ്മിലുള്ള ഡിസ്‌കഷൻ തുടങ്ങുന്നത്. അതുകഴിഞ്ഞിട്ട് ജയശ്രീയും രാഹുലുമായിട്ടുള്ള ഡിസ്‌കഷനും കഴിഞ്ഞിട്ടാണ് ഫൈനൽ ഡ്രാഫ്റ്റ് റെഡിയാക്കുന്നത്. കവർ ഡിസൈനിങ്ങും ഞങ്ങളുടെ രണ്ടുപേരുടെയും അഭിപ്രായങ്ങൾക്കു മുൻതൂക്കം നൽകിയാണ് ചെയ്തത്. അതും വളരെ ആസ്വദിച്ച് ചെയ്ത ഒരു ക്രിയേറ്റീവ് പ്രോസസായിരുന്നു.
∙സന്ധ്യാമേരിയുടെ ജീവിതം
പൊതുവേ കോംപ്രമൈസ് ചെയ്ത ജീവിതം ജീവിക്കാത്ത ഒരാളാണ് ഞാൻ. സമൂഹം എന്തുപറയും എന്ന് ഒരിക്കലും ആലോചിക്കാറോ നോക്കാറോ ഇല്ല. സന്തോഷമായിട്ട്, സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നതിനാണ് എപ്പഴും പ്രാധാന്യം കൊടുത്തിട്ടുള്ളത്. കരിയറിൽ ഉയരത്തിലെത്തണമെന്നോ എഴുത്തിൽ അറിയപ്പെടണമെന്നോ ഉള്ള ആഗ്രഹങ്ങളൊന്നും എനിക്കൊരുകാലത്തും ഉണ്ടായിട്ടില്ല. ആൾക്കൂട്ടങ്ങളിൽ നിന്നു മാറിനടക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. എഴുതി തുടങ്ങിയതു തന്നെ വളരെ വൈകിയാണ്. നന്നായി എഴുതാൻ പറ്റുമെന്ന് എപ്പോഴും അറിയാമായിരുന്നു. പക്ഷേ, എഴുതാൻ ശ്രമിച്ചതേയില്ല. മുപ്പതുവയസിനോടടുത്താണ് ആദ്യമായി ഒരു കഥ എഴുതുന്നത്. അത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. പിന്നെ ഒരു മൂന്നാലു കഥകൾ കൂടി പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോ എഴുത്തങ്ങു നിർത്തി.
അതുപോലെ തന്നെ മരിയയും വർഷങ്ങൾ എടുത്താണ് എഴുതിത്തീർത്തത്. നൂറുപേജിന്റെ ഒക്കെ നോട്ട്ബുക്കിലാണ് ആദ്യം എഴുതിയിരുന്നത്. ഇടയ്ക്ക് ചില നോട്ട്ബുക്കുകളൊക്കെ മിസ്സായിട്ടുണ്ട്! പിന്നെ ചില വർഷങ്ങൾതന്നെ എഴുതാതിരുന്നിട്ടുണ്ട്. പ്രത്യേകിച്ച് ഒന്നും ഉണ്ടായിട്ടല്ല, ഞാനിങ്ങനെ വേറേ ഒത്തിരി കാര്യങ്ങളുടെ പുറകേ പോകും. തെണ്ടിത്തിരിഞ്ഞ്, ലോസ്റ്റായിട്ടു നടക്കാൻ ഒത്തിരി ഇഷ്ടമുള്ള ആളാണ് ഞാൻ. അതിപ്പോ ഇന്റീരിയർ നോർത്തിന്ത്യൻ ഗ്രാമങ്ങളാണെങ്കിലും സ്ഥിരം പോകുന്ന കലൂർ സ്‌റ്റേഡിയമാണെങ്കിലും.
അതുപോലെ തന്നെ വീട്ടിൽ നിറയെ വർത്തമാനം പറഞ്ഞ് പട്ടീടേം പൂച്ചേടേം ഒക്കെ കൂടെ കളിച്ച് ചുമ്മാ ഇരിക്കാനും ഭയങ്കര ഇഷ്ടമാണ്. ഡോക്യുമെന്ററി ഫിലിം മേക്കറും ക്യാമറാമാനും എന്നേക്കാൾ വലിയ തെണ്ടിത്തിരിയൽകാരനുമായ മണിലാൽ പടവൂരാണ് പാർട്ണർ. വഴിയിൽ നിന്നു വയ്യാതെ എടുത്തുവളർത്തുന്ന കുറച്ചു പൂച്ചക്കുട്ടികളും പട്ടിയുമൊക്കെയായിട്ട് ആലപ്പുഴയിലെ കണിച്ചുകുളങ്ങരയിലാണ് ഇപ്പോൾ താമസിക്കുന്നത്.