പോരാട്ടത്തിന്റെ കവിത; ദക്ഷിണാഫ്രിക്കൻ കവി ബ്രെയ്‌റ്റൻ ബ്രെയ്‌റ്റൻബാക് വിട വാങ്ങി
വർണവിവേചനത്തിന്റെ കടുത്ത വിമർശകനായിരുന്ന ദക്ഷിണാഫ്രിക്കൻ കവി ബ്രെയ്‌റ്റൻ ബ്രെയ്‌റ്റൻബാക് (85) പാരിസിൽ അന്തരിച്ചു. നോവലിസ്റ്റും ചിത്രകാരനും കൂടിയായ അദ്ദേഹം ഏറെക്കാലവും വിദേശത്താണു ജീവിച്ചത്.

ജൊഹാനസ്ബർഗ് ∙ വർണവിവേചനത്തിന്റെ കടുത്ത വിമർശകനായിരുന്ന ദക്ഷിണാഫ്രിക്കൻ കവി ബ്രെയ്‌റ്റൻ ബ്രെയ്‌റ്റൻബാക് (85) പാരിസിൽ അന്തരിച്ചു. നോവലിസ്റ്റും ചിത്രകാരനും കൂടിയായ അദ്ദേഹം ഏറെക്കാലവും വിദേശത്താണു ജീവിച്ചത്. നെൽസൻ മണ്ടേലയുടെ നേതൃത്വത്തിലുള്ള ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ പിന്തുണച്ചതിന്റെ പേരിൽ 1975 ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായി. 7 വർഷം തടവുശിക്ഷ അനുഭവിച്ചു.
ആഫ്രിക്കയിലെ വിമത സാഹിത്യ പ്രസ്ഥാനമായ സെസ്റ്റിജേർസിന്റെ സ്ഥാപക അംഗമായിരുന്നു. 1964 ൽ ‘ദ് അയേൺ കൗ മസ്റ്റ് സ്വീറ്റ്’ എന്ന കവിതാസമാഹാരത്തിലൂടെ ദക്ഷിണാഫ്രിക്കൻ കവിതയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച അദ്ദേഹം പിന്നീട് സ്വത്വം, നീതി എന്നീ വിഷയങ്ങളെ ആസ്പദമാക്കി ശ്രദ്ധേയമായ കവിതകൾ രചിച്ചു. ‘കൺഫെഷൻസ് ഓഫ് ആൻ അൽബിനോ ടെററിസ്റ്റ്,’ ‘എ സീസൻ ഇൻ പാരഡൈസ്’ എന്നീ ആത്മകഥാപരമായ രചനകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രവാസജീവിതകാലത്തും ദക്ഷിണാഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രവിഭാഗമായ ഒഖേലയിൽ സജീവമായി പ്രവർത്തിച്ചു.