14–ാം വയസ്സിൽ തന്നെ കാഫ്ക പ്രവചിച്ചു: വേർപിരിയുവാൻ മാത്രം ഒന്നിച്ചുകൂടി നാം...
സൗഹൃദത്തിന് മുദ്ര ചാർത്തേണ്ടിവന്നപ്പോൾ അന്നും കാഫ്ക കൂട്ടുപിടിച്ചത് അക്ഷരങ്ങളെയാണ്. പിന്നീട് സാഹിത്യലോകത്തിന് ഹരമായി മാറിയ നിഗൂഢമായ അതേ ശൈലിയിൽ തന്നെ. ഒരുപക്ഷേ അതായിരുന്നിരിക്കാം അദ്ദേഹത്തിന്റെ തുടക്കം. ഒരു വരി മാത്രം. അതിലുണ്ട് ജീവിതം എന്ന സമസ്യ അത്രയും.

അന്ന് 14 വയസ്സ് മാത്രമായിരുന്നു കാഫ്കയ്ക്ക്. ലോകത്തെ അറിയാൻ ശ്രമിക്കുന്ന കൗമാരക്കാരൻ. ലോകത്തിന് അറിയാത്ത വിദ്യാർഥിയും. എന്നാൽ, സൗഹൃദത്തിന് മുദ്ര ചാർത്തേണ്ടിവന്നപ്പോൾ അന്നും കാഫ്ക കൂട്ടുപിടിച്ചത് അക്ഷരങ്ങളെയാണ്. പിന്നീട് സാഹിത്യലോകത്തിന് ഹരമായി മാറിയ നിഗൂഢമായ അതേ ശൈലിയിൽ തന്നെ. ഒരുപക്ഷേ അതായിരുന്നിരിക്കാം അദ്ദേഹത്തിന്റെ തുടക്കം. ഒരു വരി മാത്രം. അതിലുണ്ട് ജീവിതം എന്ന സമസ്യ അത്രയും. അത് കൈമോശം വന്നിട്ടില്ല. ഇന്നും ലഭ്യമാണ്. സുഹൃത്തിന്റെ കൈവശം. ലക്ഷങ്ങളും കോടികളുമുണ്ടെങ്കിൽ ആർക്കും സ്വന്തമാക്കാം ആ വാക്കുകൾ; കൈപ്പട സഹിതം. കാഫ്കയുടെ ആദ്യത്തെ എഴുത്ത് ലേലത്തിനു തയാറാകുന്നു.
ഹ്യൂഗോ ബെർഗ്‌മാൻ എന്ന സുഹൃത്തിന്റെ ബുക്കിലാണ് കാഫ്ക ആ വരി എഴുതിയത്.
വരുന്നു പോകുന്നു വിട പറയുന്നു മിക്കപ്പോഴും ഇല്ല – ഒരുമിക്കുന്നില്ല.
പ്രാഗ്. നവംബർ 20. 1897. ഫ്രാൻസ് കാഫ്ക.
വേർപിരിയുവാൻ മാത്രം ഒന്നിച്ചുകൂടി വിടപറയുന്നവർ. ഒരുമിക്കുന്നില്ല എന്ന വാക്കിനു മുൻപ് കാഫ്ക നിശ്ചലനായി. മൗനം. ഒരു അർധോക്തി. മൗനം മുറിച്ച് അദ്ദേഹം ഉറപ്പിച്ചെഴുതി: ഒന്നിച്ചുകൂടുന്നില്ല എന്ന്. ഹ്യൂഗോ ബെർഗ്‍മാന് ഇന്ന് 90 വയസ്സുണ്ട്. എങ്കിലും അദ്ദേഹം ആ വാക്കുകൾ വ്യാഖ്യാനിക്കുന്നു:
അന്ന് ആ വാക്കുകൾ എഴുതുമ്പോൾ നമുക്ക് ഇന്ന് തോന്നുന്ന അഗാധമായ അർഥം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നോ. എനിക്കറിയില്ല. ഒരുപക്ഷേ അന്നത്തെ തലമുറയ്ക്ക് അദ്ദേഹം മുന്നറിയിപ്പ് കൊടുക്കുകയായിരുന്നു. വേർപാടുകളൊന്നും കൂടിച്ചേരാൻ വേണ്ടിയല്ലെന്ന്.
മുന്നറിയിപ്പ് എന്ന് ബെർഗ്‌മാൻ പറയുമ്പോഴും അത് ഒരു ശാപമായിരുന്നോ എന്നു പോലും ഇന്ന് തോന്നുന്നു. കാഫ്കയ്ക്കൊപ്പവും അദ്ദേഹത്തിനും ശേഷവും വേർപാടുകളിലൂടെ മാത്രമാണല്ലോ അവർ കടന്നുപോയത്. അവരെ കാത്തിരുന്നത് കയറിയാൽ ഇറങ്ങാൻ കഴിയാത്ത രാവണൻ കോട്ടകൾ മാത്രമായിരുന്നല്ലോ. എന്തെല്ലാം വിപരിണാമങ്ങളിലൂടെ അവർ കടന്നുപോയി. അന്യവൽകരണം. അധികാരത്തിനെതിരായ തീരാത്ത പോരാട്ടം. അസംബന്ധം. അരാജകത്വം.
അന്നേ ക്ഷുഭിതനായിരുന്നു കാഫ്ക. ലോകത്തോടു പറയാനുള്ളത് കരുതിവയ്ക്കുന്നുണ്ടായിരുന്നു. എന്നിട്ടും തനിക്കു ശേഷം എല്ലാം തീവയ്ക്കണമെന്നാണ് അദ്ദേഹം പറഞ്ഞേൽപിച്ചത്. സുഹൃത്ത് അത് അനുസരിച്ചില്ല. ഇപ്പോഴിതാ, മറ്റൊരു സുഹൃത്ത് അമൂല്യമായ ആദ്യത്തെ വാക്കുകളുമായി എത്തുന്നു. ആ തലമുറയ്ക്കു മാത്രമല്ല, എല്ലാ തലമുറയ്ക്കുമുള്ള ദീർഘദർശിയായ എഴുത്തുകാരന്റെ ഭാവിദർശനം: വേർപിരിയുവാൻ മാത്രം ഒന്നിച്ചുകൂടി നാം...