എം.ടി. വാസുദേവൻ നായർ എന്ന അത്ഭുതങ്ങളുടെ മഹാസമുദ്രം
ആയിരത്തിതൊള്ളായിരത്തി അറുപത്തിയഞ്ചിൽ 'മുറപ്പെണ്ണ്' എന്ന തിരക്കഥ രചിച്ചുകൊണ്ടാണ് തിരക്കഥാകൃത്ത് എന്ന പദവിയിലേക്ക് എം.ടി എത്തുന്നത്. 'നിർമ്മാല്യം', മഞ്ഞ്', 'ബന്ധനം', 'വാരിക്കുഴി', 'കടവ്', 'ഒരു ചെറുപുഞ്ചിരി' തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും എം.ടി, ശ്രദ്ധിക്കപ്പെടുന്നത് തിരക്കഥകളുടെ
ആയിരത്തിതൊള്ളായിരത്തി അറുപത്തിയഞ്ചിൽ 'മുറപ്പെണ്ണ്' എന്ന തിരക്കഥ രചിച്ചുകൊണ്ടാണ് തിരക്കഥാകൃത്ത് എന്ന പദവിയിലേക്ക് എം.ടി എത്തുന്നത്. 'നിർമ്മാല്യം', മഞ്ഞ്', 'ബന്ധനം', 'വാരിക്കുഴി', 'കടവ്', 'ഒരു ചെറുപുഞ്ചിരി' തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും എം.ടി, ശ്രദ്ധിക്കപ്പെടുന്നത് തിരക്കഥകളുടെ
ആയിരത്തിതൊള്ളായിരത്തി അറുപത്തിയഞ്ചിൽ 'മുറപ്പെണ്ണ്' എന്ന തിരക്കഥ രചിച്ചുകൊണ്ടാണ് തിരക്കഥാകൃത്ത് എന്ന പദവിയിലേക്ക് എം.ടി എത്തുന്നത്. 'നിർമ്മാല്യം', മഞ്ഞ്', 'ബന്ധനം', 'വാരിക്കുഴി', 'കടവ്', 'ഒരു ചെറുപുഞ്ചിരി' തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും എം.ടി, ശ്രദ്ധിക്കപ്പെടുന്നത് തിരക്കഥകളുടെ
ആയിരത്തിതൊള്ളായിരത്തി അറുപത്തിയഞ്ചിൽ 'മുറപ്പെണ്ണ്' എന്ന തിരക്കഥ രചിച്ചുകൊണ്ടാണ് തിരക്കഥാകൃത്ത് എന്ന പദവിയിലേക്ക് എം.ടി എത്തുന്നത്. 'നിർമ്മാല്യം', മഞ്ഞ്', 'ബന്ധനം', 'വാരിക്കുഴി', 'കടവ്', 'ഒരു ചെറുപുഞ്ചിരി' തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും എം.ടി, ശ്രദ്ധിക്കപ്പെടുന്നത് തിരക്കഥകളുടെ രചയിതാവ് എന്ന നിലയിലാണ്.
'ഇരുട്ടിന്റെ ആത്മാവ്', 'ഓപ്പോൾ', 'നീലതാമര', 'വൈശാലി', 'നഖക്ഷതങ്ങൾ', 'അമൃതംഗമയയ', 'പെരുന്തച്ചൻ', 'ഒരു വടക്കൻ വീരഗാഥ', 'കന്യാകുമാരി', 'നിർമ്മാല്യം', 'ഓളവും തീരവും', 'വളർത്തുമൃഗങ്ങൾ', 'ശത്രു', 'ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച', 'ബന്ധനം', 'എന്ന് സ്വന്തം ജാനകിക്കുട്ടി', 'ദയ', 'ഒരു ചെറുപുഞ്ചിരി' തുടങ്ങിയ തിരക്കഥകളുടെ രചയിതാവാണ് അദ്ദേഹം.
കാവ്യഭാഷയുടെ ദൃശ്യഭംഗിക്ക് ഒട്ടും കോട്ടം തട്ടാതെ തന്നെ തിരക്കഥയെ ദൃശ്യരൂപത്തിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞു എന്നതാണ് എംടി ചലചിത്രങ്ങളുടെ പ്രത്യേകത. 'സ്നേഹത്തിന്റെ മുഖങ്ങൾ', 'ഇരുട്ടിന്റെ ആത്മാവ്', 'ഓളവും തീരവും', 'കുട്ടേടത്തി', 'പള്ളിവാളും കാൽച്ചിലമ്പും', 'കന്യാകുമാരി', 'വളർത്തുമൃഗങ്ങൾ', 'ശത്രു', 'ചെറിയ ചെറിയ ഭൂകമ്പങ്ങൾ', തുടങ്ങിയ നിരവധി കഥകളിൽ നിന്നും 'അസുരവിത്ത്', 'പാതിരാവും പകൽവെളിച്ചവും', 'മഞ്ഞ്' തുടങ്ങിയ നോവലുകളിൽ നിന്നും എം.ടി തിരക്കഥകൾക്കുള്ള വിഷയങ്ങൾ കണ്ടെത്തിയതായി കാണാം.
കുടുംബം ശക്തമായ സ്വാധീനമായി നിൽക്കുന്ന രീതി കഥകളിലും നോവലുകളിലും മാത്രമല്ല തിരക്കഥകളിലും കാണാം. തകർന്നുതുടങ്ങുന്ന തറവാടുകളെ പശ്ചാത്തലമാക്കി സൃഷ്‌ടിച്ച തിരക്കഥകളാണ് 'മുറപ്പെണ്ണ്', 'ഇരുട്ടിന്റെ ആത്മാവ്' തുടങ്ങിയവ. നാലുകെട്ടും നടുമുറ്റവും ഭഗവതി കുടിയിരിക്കുന്ന മച്ചും പത്തായപ്പുരയും ആഖ്യാനങ്ങളിൽ നിറയുന്നത് ജീവിതപരിസരത്തുനിന്നാണ്.
“കൂടല്ലൂർ എന്ന എന്റെ ചെറിയ ലോകത്തോടു ഞാൻ മാറിനിൽക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ നാലതിരുകൾപ്പുറത്തു കടക്കില്ലെന്ന നിർബന്ധമുണ്ടോ എന്നു ചോദിക്കാം. ഇല്ല. വ്യത്യസ്തമായ ഭൂഭാഗങ്ങൾ തേടി ഞാൻ അലയാറുണ്ട്; പലപ്പോഴും. പക്ഷേ, വീണ്ടും വീണ്ടും ഞാനവിടേയ്ക്ക് തിരിച്ചുവരുന്നു. ഇതൊരു പരിമിതിയാവാം. പക്ഷേ, അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ അറിയുന്ന എന്റെ നിളാനദിയാണെനിക്കിഷ്ടം.”
മാറിയ സാമൂഹിക സാഹചര്യങ്ങളുടെ നിഴൽ എം.ടിയുടെ രചനകളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രാതിനിധ്യ സ്വഭാവമുള്ള കഥാപാത്രങ്ങൾ വർത്തമാനകാല ജീവിതത്തിലും ഉത്തമ മാതൃകകളാക്കുവാൻ സാധിക്കുന്നവയാണ്. വ്യക്തികളെ പുരുഷനെന്നോ സ്ത്രീകളെന്നോ വ്യത്യാസമില്ലാതെ വ്യക്തിസവിശേഷതയോടെയാണ് എം.ടി ചിത്രീകരിക്കുന്നത്. മോഹവും മോഹഭംഗങ്ങളും ചഞ്ചല മനോഭാവങ്ങളുമായി ജീവിക്കുന്ന നിരവധി മനുഷ്യരാണ് എം.ടിയുടെ കഥാപാത്രങ്ങൾ.
എം.ടി.യുടെ തിരക്കഥകളിൽ സാമൂഹിക, രാഷ്ട്രീയ, തത്ത്വചിന്താപരമായ വിഷയങ്ങൾ ആഴത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രേം നസീർ, മമ്മൂട്ടി, തിലകൻ തുടങ്ങിയ പ്രശസ്ത താരങ്ങളാണ് എം.ടി.യുടെ സിനിമകളിൽ അഭിനയിച്ചിരിക്കുന്നത്. പച്ചപ്പു നിറഞ്ഞ നാട്ടിൻപുറങ്ങള്ള എം.ടി.യുടെ സിനിമകളിൽ പ്രകൃതിയുടെ സൗന്ദര്യം അതിമനോഹരമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. തന്റെ നോവലുകളിലെയും ചെറുകഥകളിലെയും പോലെ, സിനിമകളിലും പ്രണയത്തെ അതിസുന്ദരമായി അവതരിപ്പിരിക്കാൻ എം.ടി.യ്ക്ക് കഴിഞ്ഞു.
സാധാരണക്കാരായ മനുഷ്യരും അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും പ്രതീക്ഷകളും നിരാശകളും എല്ലാമടങ്ങുന്ന സാർവത്രികമായ അനുഭവങ്ങളുമാണ് എം.ടി ചലചിത്രങ്ങളെ മറക്കാനാവാത്ത അനുഭൂതിയാക്കി മാറ്റുന്നത്. കാലത്തിന്റെ യവനികക്കുള്ളിൽ മറഞ്ഞ എഴുത്തുകാരന്റെ ചലചിത്രങ്ങളും പുസ്തകങ്ങളും ഇനിയും കഥ പറയും. നൈർമല്യം നിറഞ്ഞ മിഴികളും സ്നേഹപൂർണ്ണമായ മനസ്സുമായി അതിലെ കഥാപാത്രങ്ങൾ എം.ടി എന്ന മഹാരഥന്റെ മഹിമ കാലാന്തരങ്ങളോളം ഏറ്റു പാടട്ടെ...!