ആത്മകഥ രചിക്കുന്നവർക്ക് വഴികാട്ടിയാണ് ഹരിദാസ് എ.കെ. യുടെ ഓർമക്കുറിപ്പുകൾ "ചാരം/Grey' എന്ന് പ്രമുഖ എഴുത്തുകാരൻ പി.എഫ്. മാത്യൂസ്. "ഇത്രയും തുറന്നെഴുത്ത് മലയാളത്തിൽ അധികം കണ്ടിട്ടില്ല. സ്വന്തം മേന്മകളെ ഉയർത്തിക്കാട്ടുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി: ആത്മകഥ രചിക്കുന്നവർക്ക് വഴികാട്ടിയാണ് ഹരിദാസ് എ.കെ. യുടെ ഓർമക്കുറിപ്പുകൾ 'ചാരം' എന്ന് പ്രമുഖ എഴുത്തുകാരൻ പി.എഫ്. മാത്യൂസ്. "ഇത്രയും തുറന്നെഴുത്ത് മലയാളത്തിൽ അധികം കണ്ടിട്ടില്ല. സ്വന്തം മേന്മകളെ ഉയർത്തിക്കാട്ടുകയും കുറവുകളെ മറച്ചുവെയ്ക്കുകയും ചെയ്യുന്ന ആത്മകഥകളാണ് അധികവും നാം കണ്ടിരിക്കുന്നത്. ഇതിലെ സ്ത്രീകളും അമ്മയുമൊക്കെ വിചാരവികാരങ്ങളുള്ള സാധാരണ മനുഷ്യരാണ്. എഴുത്തുകാരൻ തന്നെ ചിത്രീകരണം നടത്തി പുറത്തിറങ്ങുന്ന ഒരുപക്ഷേ ആദ്യത്തെ ഓർമക്കുറിപ്പുകളായിരിക്കും ചാരം. കേട്ടുകേൾവി പോലുമില്ലാത്ത പുതിയ ഉള്ളടക്കമുള്ള പുസ്തകം അനുഭവങ്ങളുടെയും കാഴ്ചകളുടെയും വൈവിധ്യം കൊണ്ട് സമ്പന്നമാണ്. ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന മാന്ത്രികശക്തിയുള്ള പുസ്തകം'', പി.എഫ്. പറഞ്ഞു.

ആർ എൽ വി കോളജിലെ പൂർവ വിദ്യാർഥികൾ പുസ്തകം ഏറ്റുവാങ്ങിയത് പുസ്തകപ്രകാശനചരിത്രത്തിലെ അപൂർവ കാഴ്ചയായി. ചടങ്ങിൽ സൈക്കാട്രിസ്റ്റ് സി.ജെ. ജോൺ, പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ, ആനിമേറ്റർ അഭിലാഷ് നാരായണൻ, നാടക പ്രവർത്തകൻ എൽദോസ് യോഹന്നാൻ, നിരൂപകൻ രാമചന്ദ്രൻ ശ്രാംബിക്കൽ മഠം എന്നിവർ സംസാരിച്ചു.

ADVERTISEMENT

 268 പേജുള്ള പുസ്തകത്തിൽ 125 ചാർക്കോൾ ചിത്രങ്ങളിലൂടെയും എഴുത്തിലൂടെയുമാണ് ജീവിതാനുഭവങ്ങളെ രേഖപ്പെടുത്തിയിരിക്കുന്നത്. ദരിദ്രവും കഠിനവുമായ ബാല്യകാലത്തെയും സർഗാത്മകയാത്രയെയും കർമമേഖലയെയും നിർണായകസ്വാധീനം ചെലുത്തിയ പ്രണയങ്ങളെയും പരിചയപ്പെടുത്തുന്ന കൃതിയിൽ പാറഖനനത്തിലൂടെ കുഴിയായി രൂപാന്തരം പ്രാപിച്ച, ജന്മസ്ഥലമായ ഇഞ്ചപ്പുഴമലയുടെ കഥയും പറയുന്നു. 

കേരളത്തിലെ ഇരുപത്തഞ്ചിലേറെ മാധ്യമങ്ങളുടെ ലിപി രൂപകൽപനയും ഡിസൈനും നിർവഹിച്ചിട്ടുള്ള ഹരിദാസ് നരീക്കൽ നൂറിലേറെ ബ്രാൻഡ് ഐഡൻഡിറ്റി പ്രോജക്റ്റുകളും നിർവഹിച്ചിട്ടുണ്ട്. കലാമേഖലയിലെ പ്രവർത്തനങ്ങൾക്ക് അന്തർദേശീയ ബഹുമതി ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇടപ്പള്ളി അമൃത വിശ്വവിദ്യാപീഠം കോളജിൽ വിസിറ്റിങ് ഫാക്കൽറ്റിയാണ്.