ആഘോഷ ദിനത്തിൽ ലണ്ടനിൽ അരങ്ങേറുന്ന ഷെർലക്ക് ഹോംസിന്റെ ക്രിസ്മസ് മിസ്റ്ററി
ജനുവരി 2023, ലണ്ടൻ. ആശിച്ചിരുന്ന യാത്രയുടെ ആദ്യ ദിനം രാവിലെ നഗരത്തിൽ ഒരു ടൂർ ബസ് ഡ്രൈവറുമായി ഞാൻ സംസാരിച്ചു. അയാൾ പ്രധാന സ്ഥലങ്ങൾ അടയാളപ്പെടുത്തിയ ഒരു റൂട്ട് മാപ്പ് കാണിച്ചു. "ബേക്കർ സ്ട്രീറ്റ്, അതെവിടെ?", ഞാൻ ചോദിച്ചു. "കെൻസിംഗ് ടൺ പാർക്ക്, ഹൈഡ് പാർക്ക് ദിശയിൽ പോകുന്ന ഈ വണ്ടി അവിടെ ചെല്ലാൻ വൈകും.
ജനുവരി 2023, ലണ്ടൻ. ആശിച്ചിരുന്ന യാത്രയുടെ ആദ്യ ദിനം രാവിലെ നഗരത്തിൽ ഒരു ടൂർ ബസ് ഡ്രൈവറുമായി ഞാൻ സംസാരിച്ചു. അയാൾ പ്രധാന സ്ഥലങ്ങൾ അടയാളപ്പെടുത്തിയ ഒരു റൂട്ട് മാപ്പ് കാണിച്ചു. "ബേക്കർ സ്ട്രീറ്റ്, അതെവിടെ?", ഞാൻ ചോദിച്ചു. "കെൻസിംഗ് ടൺ പാർക്ക്, ഹൈഡ് പാർക്ക് ദിശയിൽ പോകുന്ന ഈ വണ്ടി അവിടെ ചെല്ലാൻ വൈകും.
ജനുവരി 2023, ലണ്ടൻ. ആശിച്ചിരുന്ന യാത്രയുടെ ആദ്യ ദിനം രാവിലെ നഗരത്തിൽ ഒരു ടൂർ ബസ് ഡ്രൈവറുമായി ഞാൻ സംസാരിച്ചു. അയാൾ പ്രധാന സ്ഥലങ്ങൾ അടയാളപ്പെടുത്തിയ ഒരു റൂട്ട് മാപ്പ് കാണിച്ചു. "ബേക്കർ സ്ട്രീറ്റ്, അതെവിടെ?", ഞാൻ ചോദിച്ചു. "കെൻസിംഗ് ടൺ പാർക്ക്, ഹൈഡ് പാർക്ക് ദിശയിൽ പോകുന്ന ഈ വണ്ടി അവിടെ ചെല്ലാൻ വൈകും.
ജനുവരി 2023, ലണ്ടൻ.
ആശിച്ചിരുന്ന യാത്രയുടെ ആദ്യ ദിനം രാവിലെ നഗരത്തിൽ ഒരു ടൂർ ബസ് ഡ്രൈവറുമായി ഞാൻ സംസാരിച്ചു. അയാൾ പ്രധാന സ്ഥലങ്ങൾ അടയാളപ്പെടുത്തിയ ഒരു റൂട്ട് മാപ്പ് കാണിച്ചു. "ബേക്കർ സ്ട്രീറ്റ്, അതെവിടെ?", ഞാൻ ചോദിച്ചു. "കെൻസിംഗ് ടൺ പാർക്ക്, ഹൈഡ് പാർക്ക് ദിശയിൽ പോകുന്ന ഈ വണ്ടി അവിടെ ചെല്ലാൻ വൈകും. അവിടെയെന്താ പ്രത്യേകത? വേറെ എന്തെല്ലാം കാണാൻ കിടക്കുന്നു?", ഡ്രൈവറുടെ ചോദ്യം. നല്ല കഥ, ലണ്ടൻ നഗരത്തിൽ എനിക്ക് ഒരേയൊരിടം കാണാനുള്ള സമയമേയുള്ളൂ എന്നു കരുതുക, ഞാൻ പോകുന്നത് ബേക്കർ സ്ട്രീറ്റിലായിരിക്കും. ശീതകാലത്ത് പകലിന് നീളം കുറവാണ്, ചില സ്ഥാപനങ്ങൾ നേരത്തെ അടയ്ക്കും. ഷെർലക്ക് ഹോംസിന്റെ വാസസ്ഥലമായ 221 B-യിൽ ഇന്ന് ചെല്ലാൻ കഴിയുമോ എന്ന് ഉറപ്പില്ല. എന്തായാലും യാത്ര തുടങ്ങി കവന്റ് ഗാർഡനു മുന്നിൽ ഇറങ്ങി. വേനലിൽ നഗരവാസികൾക്ക് പ്രിയമുള്ള സമാഗമ കേന്ദ്രം. ഇന്നും ആളുണ്ട്, അവർ വസ്ത്രം വാരിപ്പുതച്ച് തിരക്കിട്ടു നടക്കുന്നു. തണുപ്പ് മുറുകുന്നു.
ഒരു നൂറ്റാണ്ട് മുമ്പ് തന്റെ പ്രതാപകാലത്ത് സ്ട്രാൻഡ് മാഗസിനിൽ ആർതർ കോനൻ ഡോയൽ തുടർച്ചയായി എഴുതിയിരുന്നു. സിഡ്‌നി പേജറ്റ് വരച്ച ചിത്രങ്ങൾ ഡോയലിന്റെ മാനസപുത്രനായ ഷെർലക്ക് ഹോംസിന് പരിചിതമായ രൂപം നൽകി. പ്രസിദ്ധീകരണത്തിൽ സർവകാല റെക്കോർഡ് ഭേദിച്ച കാലത്ത് ഹോംസ് ഡോയലിനെ ധനികനുമാക്കി. "ലണ്ടനെ കുറിച്ച് കൃത്യമായ വിവരങ്ങൾ നേടുക എന്റെ ശീലമാണ്" - ചെമ്പൻമുടിക്കാരുടെ സംഘം എന്ന കഥയിൽ ഹോംസ് പറഞ്ഞിരുന്നു. ആ കുറ്റാന്വേഷകന്റെ തീർഥാടകർക്കായി എഴുത്തുകാരൻ നഗരത്തിൽ അനേകം സൂചനകൾ ശേഷിപ്പിച്ചിട്ടുണ്ട്. ബ്രിട്ടിഷ് മ്യൂസിയത്തിന്റെ അരികിലെ മദ്യശാലയുടെ വിവരം ഒരു കഥയിലുണ്ട്. പേരും രൂപവും മാറിയ ആ പബ്ബ് ഇപ്പോഴും കാണാം. ഞാൻ നിൽക്കുന്ന കവന്റ് ഗാർഡനും ഡോയലിന്റെ ക്രിസ്മസ് മിസ്റ്ററിയിൽ ഇടം പിടിക്കുന്നു - മേൽപ്പറഞ്ഞ മദ്യശാലയിൽ നിന്നു തുടങ്ങുന്ന സംഭവങ്ങളുടെ അടുത്ത രംഗവേദി. അന്ന് പച്ചക്കറിയും പലചരക്കും വിറ്റിരുന്ന വാണിഭസ്ഥലം ഇന്ന് കലാപ്രദർശനങ്ങളുടെ ചത്വരമായി മാറി. ഡോയലിന്റെ ഒരു കഥയിൽ (The Adventure of Blue Carbuncle, 1892) ക്രിസ്മസ് ദിനങ്ങളിൽ ലണ്ടനിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ് വിഷയം.
പശ്ചാത്തലം:
നഗരം തിരുപ്പിറവിക്കു തയാറെടുക്കുമ്പോൾ പത്രങ്ങളിൽ ഒരു മോഷണത്തിന്റെ വാർത്തകൾ നിറയുന്നു. ഡിസംബർ 22-ന് കോസ്മോപൊളിറ്റൻ ഹോട്ടലിലെ മുറിയിൽ നിന്നും ധനാഢ്യയായ മോർക്കാർ പ്രഭ്വിയുടെ നീലരത്നം കളവു പോയി. ഹോട്ടലിലെ പ്ലംബർ ജോൺ ഹോണർ അറസ്റ്റിലായി. പൂർവചരിത്രം അയാളെ സംശയത്തിന്റെ നിഴലിലാക്കി. വാട്സന്റെ വാക്കുകൾ: "ക്രിസ്മസിനു ശേഷം രണ്ടാം ദിവസം ഉൽസവകാലത്തിന്റ ആശംസകൾ നേരുക എന്ന ഉദ്ദേശ്യത്തോടെ ഞാൻ ഹോംസിനെ സന്ദർശിച്ചു. ഒരു പർപ്പിൾ ഗൗൺ ധരിച്ച അദ്ദേഹം സോഫയിൽ ചാരിക്കിടക്കുന്നു. കയ്യകലത്തിൽ പൈപ്പ് റാക്കും, ചുളുങ്ങിയ ഒരു കൂട്ടം പ്രഭാത പത്രങ്ങളുമുണ്ട്. വായിക്കുകയായിരുന്നു എന്ന് വ്യക്തം. സോഫയുടെ അരികിലുള്ള മരക്കസേരയുടെ കോണിൽ പഴകിയ ഒരു തൊപ്പി തൂക്കിയിട്ടിരിക്കുന്നു. മാഗ്നിഫൈയിംഗ് ലെൻസും ഫോർസെപ്സും ഉപയോഗിച്ച് ഹോംസ് അത് നിരീക്ഷിക്കുകയാണ്."
മുതിർന്ന സുരക്ഷാഭടൻ പീറ്റേഴ്സൺ വിശദമായ പരിശോധനയ്ക്കായി ഹോംസിനെ ഏൽപ്പിച്ചതാണ് ആ തൊപ്പി. രാത്രിനേരത്ത് തെരുവിൽ കയ്യേറ്റം നടക്കുന്ന ഒരിടത്ത് ഓടിയടുത്ത പീറ്റേഴ്സനെ കണ്ട് അക്രമികൾ ഓടി രക്ഷപ്പെട്ടു. ബലപ്രയോഗത്തിനു വിധേയനായ ആളും പേടിച്ചോടി. സംഭവസ്ഥലത്തു കിട്ടിയതാകട്ടെ ആ തൊപ്പി, കൂടെ ഒരു വാത്തയും. ആ പക്ഷിയുടെ കാലിൽ 'ഹെൻറി ബേക്കർ' എന്നെഴുതിയ ഒരു ടാഗ്. ആ പേര് വളരെ സാധാരണമായതിനാൽ ഉടമയെ കണ്ടെത്തുക എളുപ്പമല്ല. വാത്തയെ ഇനിയും വച്ചു കൊണ്ടിരിക്കാൻ കഴിയില്ല. ഹോംസിന്റെ നിർദ്ദേശപ്രകാരം പീറ്റേഴ്സൺ വാത്തയെ വീട്ടിൽ കൊണ്ടുപോയി, തൊപ്പി കുറ്റാന്വേഷകന്റെ കയ്യിൽ ശേഷിച്ചു. ആ തൊപ്പിയിൽ നിന്നും ഹോംസ് അനുമാനിക്കുന്ന വിവരങ്ങൾ വാട്സണെ അത്ഭുതപ്പെടുത്തുന്നു. കാര്യങ്ങൾ വിശദീകരിച്ചു കഴിയുമ്പോൾ എത്ര എളുപ്പം! പക്ഷേ വാട്സനെ പോലെയാണ് നമ്മളും. എല്ലാം നമ്മുടെ മുന്നിൽ ഉണ്ടായിരുന്നു, പക്ഷേ നമ്മൾ അത് കണ്ടില്ല. "നിങ്ങൾ കാണുന്നു, പക്ഷേ നിരീക്ഷിക്കുന്നില്ല." - ഹോംസ് പറയും. ഉടമയായ ഹെൻറി ബേക്കറുടെ സാമൂഹ്യസ്ഥിതിയും സാമ്പത്തികസ്ഥിതിയും തൊപ്പിയിൽ നിന്നും ഹോംസ് ഗണിച്ചെടുത്തു. അപ്പോൾ പീറ്റേഴ്‌സൺ അലറിപ്പാഞ്ഞു വരുന്നു. തന്റെ ഭാര്യ അടുക്കളയിൽ വാത്തയെ കീറി മുറിച്ചപ്പോൾ കിട്ടിയത് ഒരു നീലരത്നം!
കോസ്പൊളിറ്റൻ ഹോട്ടലിൽ നിന്നും അപ്രത്യക്ഷമായ അതേ അമൂല്യ രത്നമാണ് അതെന്ന് ഊഹിക്കാൻ പ്രയാസമില്ല. പക്ഷേ ജോൺ ഹോണർ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല, പൊലീസിന്റെ അന്വേഷണത്തിൽ വലിയ പുരോഗതിയുമില്ല. ഉടമയായ മോർക്കാർ പ്രഭ്വിയുമായി ആലോചിച്ച ശേഷം പൊലീസ് ഒരു ഇനാം പ്രഖ്യാപിച്ചിരുന്നു. രത്നത്തെ കുറിച്ച് വിശ്വസനീയമായ വിവരം നൽകുന്നവർക്ക് ആയിരം പൗണ്ട് സമ്മാനം. മോഷണ മുതലിന് അതിന്റെ ഇരുപത് മടങ്ങ് വിലയുണ്ട്. ആയിരം പൗണ്ടിന്റെ കാര്യം ഹോംസ് അറിയിച്ചപ്പോൾ പീറ്റേഴ്‌സണ് ബോധക്ഷയം. രത്നം ഹോംസിനെ ഏൽപ്പിച്ച ശേഷം പീറ്റേഴ്‌സൺ സന്തോഷത്തോടെ സ്ഥലം വിട്ടു. മറ്റൊരു വാത്തയെ വാങ്ങാൻ ഏർപ്പാടാക്കിയ ഹോംസ് സ്ഥിതിഗതികളുടെ നിയന്ത്രണം ഏറ്റെടുത്തു. "ഒരറ്റത്ത് ഹോട്ടലിൽ നിന്ന് കാണാതായ രത്നവും മറ്റേയറ്റത്ത് ടോട്ടനം കോർട്ട് റോഡിൽ കണ്ടു കിട്ടിയ വാത്തയും ഉൾപ്പെടുന്ന സംഭവ പരമ്പരയുടെ കുരുക്ക് അഴിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ജോലി. നമ്മുടെ നിസ്സാരമായ ചില അനുമാനങ്ങൾ അത്ര നിഷ്കളങ്കമല്ലാത്ത ചില വ്യവഹാരങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത്. തൊപ്പിയുടെ ഉടമയായ ഹെൻറി ബേക്കറിനെ കണ്ടു പിടിക്കുകയാണ് ആദ്യ പടി. തന്റെ കയ്യിലെ പക്ഷിയുടെ ഉള്ളിൽ ഒളിച്ചിരുന്ന നിധിയെ കുറിച്ച് അയാൾക്ക് യാതൊരു രൂപവുമില്ല." ബേക്കറിനെ ആകർഷിക്കാൻ ഹോംസ് പത്രത്തിൽ ഒരു ക്ലാസിഫൈഡ് പരസ്യം നൽകി.
ഹോംസ് രത്മമെടുത്ത് വിളക്കിനു നേരെ പിടിച്ചു. "തിളങ്ങുന്നതു കണ്ടോ? അത് കുറ്റകൃത്യങ്ങളുടെ പ്രഭവകേന്ദ്രമാണ്. എല്ലാ രത്നങ്ങളും ചെകുത്താന്റെ ചൂണ്ടയിലെ ഇരകത്രേ. വലിപ്പമുള്ള പഴയ രത്നങ്ങളുടെ പിന്നിൽ ചോര വീണ ചരിത്രമുണ്ട്. തെക്കൻ ചൈനയിലെ ആമോയ് നദീതീരത്ത് നിന്നും കിട്ടിയ ഈ കല്ലിന് ചുവപ്പു കലർന്ന നീലനിറം. ഇരുപത് വർഷം മാത്രം പഴക്കം. ഇതിനിടയിൽ രണ്ട് കൊലപാതകം, ആസിഡ് ആക്രമണം, ആത്മഹത്യ, നിരവധി മോഷണശ്രമങ്ങൾ. കരിയുടെ വകഭേദമായ ഈ ഭാരം കുറഞ്ഞ കല്ലിന് മനുഷ്യരെ തടവറയിലേക്കും കഴുമരത്തിലേക്കും അയക്കാനുള്ള സംഹാരശേഷിയുണ്ട്. ഞാനിത് അലമാരയിൽ വച്ചു പൂട്ടിയേക്കാം. സാധനം സുരക്ഷിതമായി നമ്മുടെ കയ്യിൽ ഉണ്ടെന്ന് മോർക്കാർ പ്രഭ്വിക്ക് കമ്പിയടിക്കാം."
തന്റെ ഭിഷംഗ്വര ജോലി കഴിഞ്ഞു വൈകീട്ട് വാട്സൺ ബേക്കർ സ്ട്രീറ്റിലെ പഴയ താമസസ്ഥലത്ത് സുഹൃത്തിനരികിൽ മടങ്ങിയെത്തി. പത്രപരസ്യം കണ്ട് വന്നിരിക്കുന്ന ഹെൻറി ബേക്കറുടെ രൂപവും ജീവിത പരിസരവും ഹോംസിന്റെ അനുമാനങ്ങളോട് യോജിക്കുന്നതായി വാട്സൺ കണ്ടു. ഹോംസ് ബേക്കറുടെ തൊപ്പി തിരികെ നൽകി. നേരത്തെ വാങ്ങി വച്ചിരുന്ന മറ്റൊരു വാത്തയേയും നൽകിയപ്പോൾ അയാൾക്ക് സന്തോഷമായി. പക്ഷേ വാത്തയുടെ ഉള്ളിൽ നിന്നു കിട്ടിയ രത്നത്തെ കുറിച്ച് ബേക്കറിന് ഒന്നുമറിയില്ല, അതയാളെ അറിയിക്കാനും പോയില്ല.
"ഇതാ നിങ്ങളുടെ തൊപ്പിയും വാത്തയും. വിരോധമില്ലെങ്കിൽ നിങ്ങൾക്ക് ആദ്യത്തെ വാത്ത എവിടെ നിന്നാണ് കിട്ടിയതെന്ന് പറയാമോ? എനിക്കിത്തരം കാര്യങ്ങളിൽ വലിയ താൽപര്യമാണ്. ഇതുപോലൊരു ഒന്നാം തരം സാധനം ഇതിനു മുമ്പ് കണ്ടിട്ടില്ല." "തീർച്ചയായും സർ", തിരിച്ചു കിട്ടിയ മുതൽ കൈകൾക്കടിയിൽ അടക്കിപ്പിടിച്ച് ബേക്കർ പറഞ്ഞു. മ്യൂസിയത്തിൽ എനിക്ക് ചെറിയൊരു ജോലിയുണ്ട്. സമീപമുള്ള ആൽഫ പബ്ബിൽ വൈകിട്ട് ഞാനും സുഹൃത്തുക്കളും ഒത്തു കൂടും. സത്രവും മദ്യശാലയും നടത്തുന്ന ഞങ്ങളുടെ നല്ല ആതിഥേയൻ വിൻഡിഗേറ്റ് ഈ വർഷം ഒരു ഗൂസ് ക്ലബ്ബ് തുടങ്ങി. എല്ലാ ആഴ്ചയിലും ഏതാനും പെൻസ് വീതം നൽകിയാൽ ക്രിസ്മസിന് എല്ലാവർക്കും ഒരു വാത്തയെ കിട്ടും. ഞാൻ തുക മുഴുവൻ നൽകി, സാധനം കിട്ടി. പിന്നെ നടന്ന കഥ താങ്കൾക്ക് അറിയാമല്ലോ." ഇത്രയും പറഞ്ഞു ഭവ്യതയോടെ തല കുനിച്ച് ഹെൻറി ബേക്കർ അയാളുടെ വഴിക്ക് പോയി.
വാട്സൺ തുടർന്നു: "അസുഖകരമായ തണുപ്പുള്ള രാത്രിയിൽ കഴുത്തു മൂടുന്ന വേഷം ധരിച്ച് ഞങ്ങൾ പുറത്തിറങ്ങി. മേഘരഹിതമായ രാവിൽ താരകങ്ങൾ പ്രകാശിക്കുന്നു. വെടി പൊട്ടിയ ഒരു തോക്കിൻ കുഴലിൽ എന്ന പോലെ വഴിപോക്കരുടെ വായിൽ നിന്ന് പുകവരുന്നു. ഡോക്ടേഴ്സ് സ്ട്രീറ്റിലൂടെ വിംപൽ സ്ട്രീറ്റും ഹാർലി സ്ട്രീറ്റും കടന്നു പോകുമ്പോൾ ഞങ്ങളുടെ ഉറച്ച പാദപതനം മുഴങ്ങി. വിഗ്മോർ സ്ട്രീറ്റിലൂടെ ഓക്സ്ഫഡ് സ്ട്രീറ്റിൽ കയറി പതിനഞ്ചു മിനിറ്റിൽ ഞങ്ങൾ ബ്ലൂംസ്ബറിയിലെ ആൽഫ പബ്ബിൽ ചെന്നെത്തി." ഹോംസ് വാതിൽ തുറന്ന് അകത്തു കയറി രണ്ടു ഗ്ലാസ് ബിയർ ആവശ്യപ്പെട്ടു. കവന്റ് ഗാർഡനിലെ ഒരു മൊത്തവ്യാപാരിയിൽ നിന്നാണ് വാത്തയെ വാങ്ങിയതെന്ന് പബ്ബിന്റെ ഉടമ അറിയിച്ചു. "ഹോൾബൺ തെരുവ് കുറുകെ കടന്ന് എൻഡൽ തെരുവിലൂടെ നടന്ന് ചേരികളുടെ ഒരു സമുച്ചയം പിന്നിട്ട് ഞങ്ങൾ കവന്റ് ഗാർഡൻ മാർക്കറ്റിൽ ചെന്നു ചേർന്നു. ബക്കിൻറിഡ്ജ് എന്ന് പേരുള്ള കടയുടെ മുന്നിൽ കൂർത്ത മുഖമുള്ള ഉടമ നിൽക്കുന്നു. ശുഭസായാഹ്നം, നല്ല തണുപ്പ് അല്ലേ?" - ഹോംസ് അഭിവാദ്യം ചെയ്തു.
പക്ഷേ മുൻകോപിയായ ആ വ്യാപാരി സഹായിക്കാൻ വിസമ്മതിച്ചു. ആൽഫ പബ്ബിലെ വാത്തയുടെ കാര്യം പറഞ്ഞ് മറ്റാരാളും അയാളെ ശല്യം ചെയ്യുന്നുണ്ടത്രേ. വാത്തയിട്ട രത്നമുട്ടയ്ക്കു പിന്നാലെ താൻ മാത്രമല്ലെന്ന് ഹോംസിനു ബോധ്യമായി. നീരസം പ്രകടിപ്പിക്കുന്ന കച്ചവടക്കാരനിൽ നിന്നും അപസർപ്പകൻ തന്തപൂർവ്വം വിവരം ചോർത്തി. ക്രിസ്മസ് ദിനത്തിൽ ലണ്ടൻ നിവാസികളുടെ തീൻമേശയിൽ ഇടം പിടിക്കാനുള്ള പക്ഷികളെ തനിക്ക് എത്തിച്ചു തന്നത് ബ്രിക്സ്റ്റൺ റോഡിലെ മിസിസ് ഓക്ക്ഷോട്ട്. അവർ വീട്ടിൽ വളർത്തി വലുതാക്കുന്ന വാത്തകൾ. ഹോംസും വാട്സണും ബ്രിക്സ്റ്റണിലേക്ക് പുറപ്പെടാൻ തുനിയുമ്പോൾ വാത്തയുടെ ഇതര 'അന്വേഷകൻ' വന്നെത്തി. പതിവുപോലെ അയാൾ കച്ചവടക്കാരന്റെ ചീത്ത കേട്ടു. "ബ്രിക്സ്റ്റണിൽ പോകാതെ കഴിഞ്ഞു." - ഹോംസ് ആഹ്ലാദം മറച്ചു വച്ചില്ല. തങ്ങൾ തേടുന്ന വ്യക്തി ഇതാ കൺമുന്നിൽ.
"ക്ഷമിക്കണം, നിങ്ങൾ കടക്കാരനോട് ചോദിച്ച ചോദ്യങ്ങൾ ഞാൻ ഒളിഞ്ഞു നിന്നു കേട്ടു. നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം എന്റെ കയ്യിലുണ്ട്." "നിങ്ങളാരാ? നിങ്ങൾക്കെങ്ങനെ അറിയാം?" - അയാളുടെ ചോദ്യം. "എന്റെ പേര് ഷെർലക്ക് ഹോംസ്. മറ്റുള്ളവർക്ക് അറിയാത്ത കാര്യങ്ങൾ കണ്ടുപിടിക്കുകയാണ് എന്റെ ജോലി." ഹോംസ് കൗശലത്തോടെ അയാളെ ഒരു ഹാൻസം ക്യാബിൽ കയറ്റി ബേക്കർ സ്ട്രീറ്റിലെ മുറിയിൽ കൊണ്ടു വന്നു. അയാൾ- ജയിംസ് റൈഡർ- കുറ്റം സമ്മതിച്ചു. നടന്ന സംഭവങ്ങളുടെ ഒരു രൂപരേഖ ഹോംസ് അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ റൈഡർ നിലത്തു വീണ് കാലു പിടിച്ചു. "ദൈവത്തെയോർത്ത് എന്നെ വെറുതെ വിടൂ. അച്ഛനും അമ്മയും ഇതറിഞ്ഞാൽ നെഞ്ചു പൊട്ടി മരിക്കും. ഇതിനു മുമ്പ് ഞാനൊരു തെറ്റും ചെയ്തിട്ടില്ല, ഇനിമേൽ തെറ്റു ചെയ്യില്ല. ഞാൻ ആണയിടുന്നു. ബൈബിൾ തൊട്ട് സത്യം ചെയ്യാം. ക്രിസ്തുവിനെ ഓർത്ത്, എന്നെ കോടതിയിൽ അയക്കരുത്." അയാൾ പശ്ചാത്തപിച്ചു പൊട്ടിക്കരഞ്ഞു. ഹോംസ് അയാളെ എണീപ്പിച്ച് നിർത്തി. ഉള്ള സത്യം അയാൾ തുറന്നു പറഞ്ഞു.
കോസ്മോപൊളിറ്റൻ ഹോട്ടലിലെ സഹായിയായ ജയിംസ് റൈഡർ പ്രഭ്വിയുടെ പരിചാരികയുമായി സൗഹൃദം സ്ഥാപിച്ചു. ഏതാനും ദിവസം മുമ്പ് പരിചാരിക രത്നം കൈക്കലാക്കി അയാൾക്കു നൽകി. പ്ലംബർ ജോൺ ഹോണർ പഴയൊരു കേസിൽ പ്രതിയാണ്. അതിനാൽ പൊലീസ് അയാളെ സംശയിക്കുമെന്ന് മോഷ്ടാവായ റൈഡർ ഉറപ്പിച്ചു. അയാൾ പ്ലംബറിനെ കൗശലത്തോടെ പ്രഭ്വിയുടെ മുറിയിൽ കയറ്റിയിറക്കുകയും ചെയ്തു. കച്ചവടം നടക്കുന്നതു വരെ രത്നം എങ്ങനെ ഒളിപ്പിക്കും എന്നായി റൈഡറുടെ അടുത്ത ചിന്ത. സഹോദരിയായ ഓക്ക്ഷോട്ടിനെ സന്ദർശിച്ച അയാൾ അവിടെ ക്രിസ്മസിന് തയ്യാറായി വളരുന്ന വാത്തകളെ കണ്ടു. അയാൾക്ക് ഒരു വാത്തയെ സമ്മാനമായി നൽകാമെന്ന് സഹോദരി നേരത്തെ പറഞ്ഞിരുന്നു. വാലിൽ ചാരപ്പുള്ളിയുള്ള ഒരു വാത്തയുടെ വായിൽ അയാൾ രത്നം ഇട്ടുകൊടുത്ത് വിരലുകൊണ്ട് കുത്തിയിറക്കി. അതേ വാത്തയെ തന്റെ ക്രിസ്മസ് സമ്മാനമായി ആവശ്യപ്പെട്ട റൈഡർ പക്ഷിയെ താമസസ്ഥലത്ത് കൊണ്ടു പോയി കൊന്നു പരിശോധിച്ചെങ്കിലും രത്നം കണ്ടെത്താനായില്ല. പരിഭ്രാന്തനായ അയാൾ തിരിച്ചു വന്നപ്പോഴേക്കും വാത്തകളെല്ലാം വിറ്റു പോയിരുന്നു. അയാൾ സഹോദരിയെ വിവരമറിയിച്ചു. വാലിൽ ചാരപ്പുള്ളിയുള്ള രണ്ടു വാത്തകൾ ഉണ്ടായിരുന്നു - അവൾ പറഞ്ഞു. രത്നം വിഴുങ്ങിയ വാത്തയെ തേടിയുള്ള അന്വേഷണം മോഷ്ടാവിനെ ഷെർലക്ക് ഹോംസിന്റെ മുന്നിൽ എത്തിച്ചു.
"എനിക്ക് ഭ്രാന്താകും. ഒരു നിമിഷത്തെ അത്യാഗ്രഹം എന്നെ നശിപ്പിച്ചു. ഇനി മുതൽ ഞാനൊരു കള്ളനാണ്. എന്നെ ദൈവം രക്ഷിക്കട്ടെ!" - കൈകളിൽ മുഖം പൂഴ്ത്തി അയാൾ കരഞ്ഞു. ഏതാനും നിമിഷങ്ങൾ കടന്നു പോയി. മേശമേൽ പതിയുന്ന ഹോംസിന്റെ കൈവിരൽത്താളം മുറിയിലെ നിശ്ശബ്ദതയെ ഉലച്ചു. അവസാനം ഹോംസ് എഴുന്നേറ്റ് വാതിൽ തുറന്നു. "പുറത്തു പോകൂ!" "എന്ത്? സർ, നിങ്ങളെ ദൈവം അനുഗ്രഹിക്കും." "ഇനിയൊരു വാക്ക് പോലും പറയണ്ട, പോകൂ." - ഹോംസിന്റെ കടുത്ത ശബ്ദം. റൈഡർ പിന്നീടൊന്നും പറഞ്ഞില്ല. മുറിയിൽ നിന്നും ചാടിയിറങ്ങി, കോണിപ്പടിയിറങ്ങി മുൻവാതിൽ തുറന്നടച്ച് അയാൾ സ്ഥലം വിട്ടു. തെരുവിൽ അയാളുടെ തിടുക്കത്തിലുള്ള പാദപതനം അകന്നകന്നു പോയി.
"വാട്സൺ", ഒരു കളിമൺ പൈപ്പ് കൈക്കലാക്കി ഹോംസ് പറഞ്ഞു. പൊലീസിന്റെ അപാകതകൾ പരിഹരിക്കാൻ എന്നെയാരും ഏൽപ്പിച്ചിട്ടില്ല. ഈ മനുഷ്യൻ രാജ്യം വിട്ടു പോകും. അയാൾ ഇനി ജോൺ ഹോണർക്കെതിരെ വരില്ല. തെളിവ് ദുർബലമാണ്, കേസ് നിലനിൽക്കില്ല; നിരപരാധിയായ അയാൾ പുറത്തു വരും. ഞാൻ ഈ ചെയ്യുന്നത് നിയമത്തിനു മുന്നിൽ തെറ്റാകാം. പക്ഷേ ഞാനൊരു ആത്മാവിനെ രക്ഷിക്കുന്നു. റൈഡർ ഇനി കുറ്റം ചെയ്യില്ല, അയാൾ അത്രയ്ക്ക് ഭയചകിതനാണ്. ഇന്ന് ഞാൻ അയാളെ ജയിലിൽ വിട്ടാൽ ജീവിതകാലം മുഴുവൻ അയാൾ കുറ്റവാളിയാകും. എല്ലാത്തിലും ഉപരി ക്രിസ്മസ് കരുണയുടെ കാലമാണ്. വിചിത്രമായ ഒരു പ്രശ്നം നമ്മുടെ മുന്നിലെത്തി, അതിന്റെ പരിഹാരം തന്നെയാണ് പ്രതിഫലം. ഇനി താങ്കൾക്ക് സമ്മതമാണെങ്കിൽ പാകം ചെയ്തു വച്ചിരിക്കുന്ന വാത്തയെ നമുക്ക് വിശദമായി ഒന്ന് പരിശോധിക്കാം."
ജെറമി ബ്രെട്ട് പ്രധാന വേഷത്തിൽ അഭിനയിച്ച ഗ്രനഡ ടെലിവിഷൻ പരമ്പരയിൽ (1984) ഈ കഥയ്ക്ക് ഒരു അനുബന്ധമുണ്ട്. കുറ്റാരോപിതനായ ജോൺ ഹോണർ പുറത്തു വരുന്നു. ജയിലിനു പുറത്ത് തന്നെ കാത്തു നിൽക്കുന്ന ഭാര്യയുടേയും മക്കളുടേയും കൈകളിലേക്ക്, സ്വാതന്ത്ര്യത്തിലേക്ക് അയാൾ നടന്നടുത്തു. പശ്ചാത്തലത്തിൽ ഒരു ക്ലാസിക് ക്രിസ്മസ് ഗാനത്തിന്റെ ഈണം: ജോയ് ടു ദി വേൾഡ്...!