എംടി; ആധുനികം, ഉത്തരോത്തരം
'വായിച്ചാൽ മനസ്സിലാവാത്ത' ഉദാത്ത സാഹിത്യവും, ‘കണ്ടാൽ മനസ്സിലാവാത്ത’ ഉദാത്ത സിനിമയും അരങ്ങുവാണ ആധുനികതയുടെ നാളുകളിലും മലയാളത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ടത് എംടി തന്നെയായിരുന്നു. വിജയന്റെയും മുകുന്ദന്റെയും കാക്കനാടന്റെയും ആനന്ദിന്റെയും എഴുത്തുകൾ ചെറുപ്പക്കാർക്കിടയിൽ തരംഗമായ കാലങ്ങളിലും എംടിക്കു

'വായിച്ചാൽ മനസ്സിലാവാത്ത' ഉദാത്ത സാഹിത്യവും, ‘കണ്ടാൽ മനസ്സിലാവാത്ത’ ഉദാത്ത സിനിമയും അരങ്ങുവാണ ആധുനികതയുടെ നാളുകളിലും മലയാളത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ടത് എംടി തന്നെയായിരുന്നു. വിജയന്റെയും മുകുന്ദന്റെയും കാക്കനാടന്റെയും ആനന്ദിന്റെയും എഴുത്തുകൾ ചെറുപ്പക്കാർക്കിടയിൽ തരംഗമായ കാലങ്ങളിലും എംടിക്കു ബെസ്റ്റ് സെല്ലറുകളുണ്ടായി.
ആ പുസ്തകങ്ങൾ വാങ്ങിയതും ചെറുപ്പക്കാരായിരുന്നു. മുകുന്ദനെ ഇഷ്ടപ്പെട്ടവർക്കും മുട്ടത്തുവർക്കിയെ ഇഷ്ടപ്പെട്ടവർക്കും മേതിലിനെ ഇഷ്ടപ്പെട്ടവർക്കും ഒരു പോലെ എംടിയെ ആസ്വദിക്കാൻ കഴിഞ്ഞു. ഉത്തരാധുനികതയുടെ കാലത്തും എംടിയുടെ പുസ്തകങ്ങൾക്കു പുതിയ പതിപ്പുകൾ ഇറങ്ങിക്കൊണ്ടിരുന്നു. പുനർവായനയാലും വായനയിലെ അപനിർമാണത്താലും ഇത്രയേറെ ആവർത്തിച്ചു ഗവേഷണം ചെയ്യപ്പെട്ട ആധുനിക എഴുത്തുകാരനോ എഴുത്തുകാരിയോ മലയാളത്തിൽ വേറെ ഉണ്ടായില്ല. ‘നാലുകെട്ടി’ലോ ‘കാല’ത്തിലോ ഏറ്റവും പുതിയ കാലത്തിന്റെ രാഷ്ട്രീയം തിരഞ്ഞുകൊണ്ട് ഏതൊക്കെയോ സർവകലാശാലകളിൽനിന്നു ഗവേഷണവിദ്യാർഥികൾ എംടിക്കു കത്തെഴുതുകയോ കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ ‘സിത്താര’യിലെ കോളിങ് ബെല്ലടിക്കുകയോ ചെയ്തുകൊണ്ടിരുന്നു. നാലുകെട്ടിനെക്കുറിച്ചും നിളയെക്കുറിച്ചും മാത്രം എഴുതുന്നുവെന്നു പരിഹസിച്ചവർക്കു മറുപടി എഴുതിയില്ല.
പകരം ’ഷെർലക്കും’ ‘കഡുഗണ്ണാവ’യും എഴുതി. എംടി എഴുതിയ ഒരു വരിയെങ്കിലും മനസ്സിലായില്ലെന്നു പരാതിയുള്ള ഒരാളെപ്പോലും കണ്ടിട്ടില്ല. സിനിമയിലെ സൂപ്പർതാരങ്ങൾപോലും എംടിയെന്ന ഒറ്റനക്ഷത്രത്തിനു മുൻപിൽ സാദരം വണങ്ങി നിൽക്കുന്നതു മലയാളി കണ്ടു. സർഗമലയാളം കണ്ട ഏറ്റവും വലിയ സൂപ്പർതാരമായിരുന്നു എംടി. എസ്‌കെയും ചങ്ങമ്പുഴയുമായിരുന്നു എംടിയുടെ കൗമാരകാലത്തു മലയാള സാഹിത്യത്തിലെ താരങ്ങൾ. എംടിക്കൊപ്പവും എംടിക്കു ശേഷവും താരങ്ങൾ പിന്നെയുമുണ്ടായി.
പക്ഷേ, എംടിക്കു മുൻപും പിൻപും എന്നാണു മലയാള സാഹിത്യത്തിലെ മറ്റെല്ലാ നക്ഷത്രങ്ങളെയും മലയാളി രേഖപ്പെടുത്തിയത്. ആധുനികതയും അസ്തിത്വദുഃഖവും അരങ്ങുവാണ എഴുത്തിന്റെ കാലത്തും എംടി കാലഹരണപ്പെടുകയുണ്ടായില്ല. ഒ.വി.വിജയനും എം.മുകുന്ദനും കാക്കനാടനുമെല്ലാം ഭാഷയിലും പ്രമേയത്തിലും നടത്തിയ പരീക്ഷണങ്ങളും എംടിയെ റദ്ദാക്കുകയോ എംടിക്കു തിളക്കമില്ലാതാക്കുകയോ ചെയ്തില്ല. എക്കാലത്തേക്കുമുള്ള നക്ഷത്രമായിരുന്നു എംടി.