പരാജയപ്പെട്ട വിപ്ലവങ്ങളുടെ കൂടി കഥയാണ് ലോകചരിത്രം. പരാജയപ്പെട്ട വിപ്ലവകാരികളുടെ ജീവിതം കൂടിയാണ് സാഹിത്യവും. മറ്റെല്ലാ രംഗത്തും വിജയം പ്രചോദിപ്പിക്കുമ്പോൾ വിപ്ലവ കഥയിൽ മാത്രം അവശേഷിക്കുന്നത് പരാജയമാണെങ്കിലും പ്രചോദിപ്പിക്കാതിരിക്കുന്നില്ല.

പരാജയപ്പെട്ട വിപ്ലവങ്ങളുടെ കൂടി കഥയാണ് ലോകചരിത്രം. പരാജയപ്പെട്ട വിപ്ലവകാരികളുടെ ജീവിതം കൂടിയാണ് സാഹിത്യവും. മറ്റെല്ലാ രംഗത്തും വിജയം പ്രചോദിപ്പിക്കുമ്പോൾ വിപ്ലവ കഥയിൽ മാത്രം അവശേഷിക്കുന്നത് പരാജയമാണെങ്കിലും പ്രചോദിപ്പിക്കാതിരിക്കുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരാജയപ്പെട്ട വിപ്ലവങ്ങളുടെ കൂടി കഥയാണ് ലോകചരിത്രം. പരാജയപ്പെട്ട വിപ്ലവകാരികളുടെ ജീവിതം കൂടിയാണ് സാഹിത്യവും. മറ്റെല്ലാ രംഗത്തും വിജയം പ്രചോദിപ്പിക്കുമ്പോൾ വിപ്ലവ കഥയിൽ മാത്രം അവശേഷിക്കുന്നത് പരാജയമാണെങ്കിലും പ്രചോദിപ്പിക്കാതിരിക്കുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരാജയപ്പെട്ട വിപ്ലവങ്ങളുടെ കൂടി കഥയാണ് ലോകചരിത്രം. പരാജയപ്പെട്ട വിപ്ലവകാരികളുടെ ജീവിതം കൂടിയാണ് സാഹിത്യവും. മറ്റെല്ലാ രംഗത്തും വിജയം പ്രചോദിപ്പിക്കുമ്പോൾ വിപ്ലവ കഥയിൽ മാത്രം അവശേഷിക്കുന്നത് പരാജയമാണെങ്കിലും പ്രചോദിപ്പിക്കാതിരിക്കുന്നില്ല. വഴിയിൽ വീണുപോയവരാണ് വിപ്ലവകാരികൾ. എന്നിട്ടും അവരുടെ നിലച്ച കൈകളിലെ കൊടി ഏറ്റെടുക്കാനാളുണ്ട്. മുദ്രാവാക്യങ്ങൾ, ആശയങ്ങൾ, സ്വപ്നങ്ങൾ.. തലമുറ തലമുറ കൈമാറുന്നു. വീണിട്ടും മുന്നോട്ടു പോകുന്നു.

kondeswarayamma-l
കൊണ്ടപ്പള്ളി കോടേശ്വരമ്മ, Image Credit: facebook.com/KondapalliKoteswaramma

സംതൃപ്തിയോടെ പൂർത്തിയാക്കിയ ഒരു വിപ്ലവവുമില്ല ലോക ചരിത്രത്തിൽ. അധികാരം പിടിച്ച സന്തോഷം പോലും ആത്മനിന്ദയിലേക്കാണു നയിച്ചത്. ബഹുജന പ്രസ്ഥാനങ്ങൾ ഏതാനും പേരുടെ ഭൗതിക സമൃദ്ധിയിൽ മാത്രം ഒതുങ്ങി. ആരുടെ ക്രൂരതയിൽ നിന്നാണോ സ്വതന്ത്രമായത് അതിലും നിഷ്ഠുരമായ ക്രൂരതകൾ വിജയികളെ കാത്തിരുന്നു; പരാജിതരെയും. എന്നാലും വിപ്ലവം എന്ന ആശയവും വിപ്ലവകാരിയുടെ വംശവും കാലാഹരണപ്പെടാതിരുന്നതിന് ഒരു കാരണം മാത്രമേയുള്ളൂ; പരാജയപ്പെട്ട വിപ്ലവം അവശേഷിപ്പിച്ച കനലുകൾ.

ADVERTISEMENT

അവ ഒരിക്കലും പൂർണമായി കെട്ടില്ല. മിന്നിയും തിളങ്ങിയും പ്രലോഭിപ്പിച്ചു. ആ കനലുകളെ തിളക്കമുള്ളതാക്കിയത് ചില ജീവിതങ്ങളാണ്. വിപ്ലവത്തിന്റെ അഗ്നിയിൽ വെന്തുരുകി രക്തസാക്ഷികളായി ജീവിച്ചവർ. വിപ്ലവം പോലും കൈവിട്ടിട്ടും അവർ അണയാതെ കാത്ത ജ്വാല. അവ ആദർശങ്ങളായി ഇനിയും ബാക്കിയുണ്ട്. എല്ലാം നഷ്ടപ്പെട്ടിട്ടും അവർ കത്തിക്കൊണ്ടിരുന്നു.

അണഞ്ഞിട്ടും അണയാതെ. ചാരത്തിൽ മുങ്ങിയെന്നാലും കാറ്റിൽ വീണ്ടും തെളിഞ്ഞ്. അവസാന പ്രതീക്ഷയുടെ തിരിനാളവും കെട്ടില്ലെന്ന് അവർ ഉറപ്പിക്കുന്നു; വിപ്ലവത്തിന് അർഥം നഷ്ടപ്പെട്ടിട്ടില്ലെന്നും. കൊണ്ടപ്പള്ളി കോടേശ്വരമ്മയും കനലാണ്. വിപ്ലവം, പ്രസ്ഥാനം, ജീവിതം എന്നിവ ദുരനുഭവങ്ങളായി നിർത്താതെ പെയ്തിട്ടും അണയാത്ത കനൽ. ഒറ്റ വ്യക്തിയുടെ വിപ്ലവം. സ്വന്തം കണ്ണീർ കൊണ്ട് മാത്രം തുടയ്ക്കാൻ കഴിയുന്ന കണ്ണീർ. ഒരിക്കൽ സ്വപ്നങ്ങൾക്ക് കടന്നുപോകാൻ പാലമായി നിലനിൽക്കുകയും എല്ലാവരും ഉപേക്ഷിച്ചിട്ടും ആർക്കും വേണ്ടിയല്ലാതെ കാത്തുനിൽക്കുകയും ചെയ്ത ഏകാന്ത പാലം. വിജനം. വിസ്മരിക്കപ്പെട്ടത്. നിർജന വാരധി.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെ ലക്ഷ്യം നേടാനാവില്ല എന്നു ബോധ്യമായപ്പോൾ നക്സലൈറ്റ് പ്രസ്ഥാനങ്ങളിലൂടെ വിപ്ലവ നക്ഷത്രത്തെ പിന്തുടർന്ന് രാജ്യത്തെ വിറപ്പിച്ച കൊണ്ടപ്പള്ളി സീതാരാമയ്യ അവസാന കാലത്ത് അവശനായിരുന്നു. ദുർബലനും. പീപ്പിൾസ് വാർ ഗ്രൂപ്പ് ഉപേക്ഷിച്ച് അനുയായികൾക്കൊപ്പം അദ്ദേഹം പുതിയൊരു പാർട്ടി രൂപീകരിച്ചു. എല്ലാം വിശ്വസിച്ചേൽപിച്ച പാർട്ടി കൈവിട്ടെന്നു തോന്നിയപ്പോൾ മറ്റൊരു മാർഗവും അദ്ദേഹം മുന്നിൽ കണ്ടില്ല. വിപ്ലവകാരി ആകാതിരിക്കാനും കഴിയുമായിരുന്നില്ല. പൊലീസ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. കൊച്ചുമക്കൾ അദ്ദേഹത്തെ പോയി കണ്ടു. ഒരുമിച്ചു യാത്ര തുടങ്ങിയെങ്കിലും മറ്റൊരു സ്ത്രീക്കു വേണ്ടി ഉപേക്ഷിച്ച കോടേശ്വരമ്മയെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. 

കൊണ്ടപ്പള്ളി കോടേശ്വരമ്മ, Image Credit: facebook.com/KondapalliKoteswaramma

ഒറ്റയ്ക്കായതുമുതൽ കോടേശ്വരമ്മ കടന്നുപോയ അനുഭവങ്ങൾ സാധാരണക്കാർക്ക് താങ്ങാനാവുന്നതായിരുന്നില്ല. വീണുപോയിട്ടുണ്ട് പലവട്ടം. ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരിക്കൽ കിണറ്റിൽ ചാടാൻ ശ്രമിച്ചു. അന്നു മകളാണ് തടഞ്ഞത്. മരുമകന്റെ അപ്രതീക്ഷിത മരണശേഷം ഉറക്കഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അപ്പോഴും മകൾ തന്നെയാണ് തടഞ്ഞത്. എന്നാൽ മകളെ മരണത്തിൽ നിന്നു പിന്തിരിപ്പിക്കാൻ കോടേശ്വരമ്മയ്ക്ക് കഴിഞ്ഞതുമില്ല. അയാൾക്ക് എന്നെ കാണണം എന്നു തോന്നിയാൽ മാത്രം മതിയോ. എനിക്കും അയാളെ കാണണം എന്നു തോന്നണ്ടേ. എനിക്ക് അങ്ങനെ തോന്നാത്തതു കൊണ്ട് ഞാൻ വരികയില്ല: സീതാരാമയ്യയുടെ ദൂതൻമാരോട് കോടേശ്വരമ്മ പറഞ്ഞു.

ADVERTISEMENT

36 വർഷത്തിനു ശേഷം ഒന്നര വർഷത്തോളം ഒരേ വീട്ടിൽ അവർ ഇരുവരും ജീവിച്ചു. രണ്ടു നിലകളിലായി. രണ്ടു മുറികളിലായി. കൂടെ താമസിക്കണം എന്ന് സീതാരാമയ്യ പറഞ്ഞു. അദ്ദേഹത്തെ സുഹൃത്തായി അംഗീകരിക്കുന്നത് ഒരു കാര്യം. ഒപ്പം താമസിക്കുന്നത് മറ്റൊരു കാര്യം: കോടേശ്വരമ്മ എന്ന വിപ്ലവകാരി തോൽക്കാൻ തയാറായില്ല. അവർ പ്രണയത്തിൽ ഉറച്ചു വിശ്വസിച്ചു. അതേ തീവ്രതയോടെ വഞ്ചനയെ അവിശ്വസിച്ചു. സീതാരമയ്യയെക്കുറിച്ച് ഓർക്കുമ്പോൾ വേദന തോന്നാതിരുന്നിട്ടില്ല കോടേശ്വരമ്മയ്ക്ക്. അദ്ദേഹം സ്വന്തമായി ഉണ്ടായിരുന്നതെല്ലാം പ്രസ്ഥാനത്തിന് ദാനം ചെയ്തു. കോടേശ്വരമ്മയെ പ്രസ്ഥാനത്തിൽ കൊണ്ടുവന്നു. ചെങ്കൊടി ഉയർന്ന് പറക്കാൻ വേണ്ടി അഹോരാത്രം പ്രയത്നിച്ചു. കർഷകരും തൊഴിലാളികളും കൈകോർത്തു പിടിച്ചു മുന്നേറുന്ന ദിവസം സ്വപ്നം കണ്ടിരുന്ന അദ്ദേഹത്തിന്റെ പാർട്ടിക്ക് ഇന്നെന്ത് സംഭവിച്ചു. ആ കമ്മ്യൂണിസ്റ്റ് പാർട്ടി ഏഴായി പിളർന്നു. ഈ ഏഴിൽ ഏതു പാർട്ടിയാണ് നാം ആഗ്രഹിച്ച സമത്വ സുന്ദര സമൂഹം കൊണ്ടുവരുന്നത്...?

ഇരുവശവും കത്തിക്കൊണ്ടിരുന്ന മെഴുകുതിരി പോലെയാണ് കോടേശ്വരമ്മ എന്നു വാഴ്ത്തപ്പെട്ടിട്ടുണ്ട്. ഒരു വശം രാജ്യത്തിനു വേണ്ടി. മറുവശം വിപ്ലവത്തിനു വേണ്ടിയും. രണ്ടു വശവും മാത്രമാണോ കത്തിയത്. സ്നേഹബന്ധങ്ങൾ ഏതു വശത്തു നിന്നാണ് ആ ജീവിതത്തിനു തീ കൊളുത്തിയത്. അത് ചരിത്രത്തിൽ എഴുതപ്പെടേണ്ടതല്ലേ. വിപ്ലവം വഞ്ചിച്ചതുപോലെ വിപ്ലവകാരിയും കോടേശ്വരമ്മയെ വഞ്ചിച്ചു. ഒരൊറ്റ റെഡ് സല്യൂട്ടിൽ തീരേണ്ടതല്ല ആ ജീവിതം. നിർത്താതെ ഒഴുകുന്ന കണ്ണീര് കൂടിയുണ്ട്. വിപ്ലവ പതാകയിൽ വിശ്വാസം നഷ്ടപ്പെട്ടാലും കണ്ണീരിന്റെ സത്യം ബാക്കിയാകും. കണ്ണീരിൽ നിന്നാണ് വിപ്ലവത്തിന്റെ കനൽക്കട്ടകൾ രൂപപ്പെട്ടതെന്ന് മറക്കാതിരിക്കാം. അതു മാത്രമായിരിക്കും അവസാനം അവശേഷിക്കുക. ചരിത്രത്തിലും ജീവിതത്തിലും.

ആളൊഴിഞ്ഞ പാലം

കൊണ്ടപ്പള്ളി കോടേശ്വരമ്മ ജീവിതം

ADVERTISEMENT

വിവർത്തനം: വി.രാധാമണിക്കുഞ്ഞമ്മ

ഡിസി ബുക്സ് ‌

വില : 250 രൂപ

English Summary:

Kondappally Kodeshwaramma: A Revolutionary's Unwavering Spirit

Show comments