കാൽപ്പന്തുകളിയുടെ ആവേശത്തിലാണ് കേരളം. ഇഷ്ടടീമുകൾക്കുള്ള ആർപ്പുവിളികളും, പക്ഷംചേരലുകളും മഴയിലും തകൃതിയായി തിമിർക്കുകയാണ്. ഒരു യൂറോപ്യന്‍ ടീമും ലാറ്റിനമേരിക്കന്‍ ടീമും തമ്മിലുള്ള കാല്‍പ്പന്തുകളി മത്സരത്തില്‍ മലയാളി എന്തിനാണ് രണ്ടാമത്തെ കൂട്ടര്‍ക്കുവേണ്ടി ആര്‍പ്പിടുന്നത്? എന്നു ചോദിക്കുന്നു എഴുത്തുകാരൻ എസ്. ഹരീഷ്. താൻ ഇത്തവണയും ഒരുയൂറോപ്യന്‍ രാജ്യത്തിന്‍റെ കൂടെയാണെന്ന് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കുന്നു ഹരീഷ്.
എസ്. ഹരീഷിന്റെ കുറിപ്പ് ഇങ്ങനെ –
ഒരു യൂറോപ്യന്‍ ടീമും ലാറ്റിനമേരിക്കന്‍ ടീമും തമ്മിലുള്ള കാല്‍പ്പന്തുകളി മത്സരത്തില്‍ മലയാളി എന്തിനാണ് രണ്ടാമത്തെ കൂട്ടര്‍ക്കുവേണ്ടി ആര്‍പ്പിടുന്നത്? നമ്മള്‍ ചുറ്റും നോക്കിയാല്‍ കാണുന്നതെല്ലാം യൂറോപ്യന്‍ ചിന്തയുടെ ബാക്കിയാണ്. ധരിക്കുന്ന പാന്‍റും ഷര്‍ട്ടും യൂറോപ്യന്‍ വേഷം. മോട്ടോര്‍ വാഹനങ്ങളും കമ്പ്യൂട്ടറും ടാറിട്ടറോഡും ടി വിയും കഴിക്കുന്ന മരുന്നുകളും യൂറോപ്യന്‍ കണ്ടുപിടുത്തം. നോവലും ചെറുകഥയും യൂറോപ്യന്‍ സാഹിത്യ രൂപങ്ങള്‍. നമ്മുടെ പാര്‍ലമെന്‍ററി ജനാധിപത്യം അവിടുന്ന് വന്നതാണ്.കമ്യൂണിസം യൂറോപ്യന്‍ ചിന്തയാണ്.ഇനി ലാറ്റിനമേരിക്കയില്‍ നിന്നുവന്ന കപ്പയും കൈതച്ചക്കയുമാണെങ്കില്‍ കൊണ്ടുവന്നത് സായിപ്പാണ്. പക്ഷേ നമ്മള്‍ ബ്രസീലും അര്‍ജ്ജന്‍റീനയും നമ്മളുമായി എന്തോ സാദൃശ്യങ്ങളുണ്ടെന്ന് തെറ്റിദ്ധരിച്ച് അവര്‍ക്കായി ഫ്ലെക്സുകള്‍ വെക്കുന്നു.ഇനി നമ്മളെപ്പോലെ അവരും ദരിദ്രരും കോളനിവാഴ്ച അനുഭവിച്ചവരുമാണെന്നാണെങ്കില്‍ ആ പരിഗണന ആദ്യം നല്കേണ്ടത് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കല്ലേ. അതുകൊണ്ട് ഈയുള്ളവന്‍ ഇത്തവണയും ഒരുയൂറോപ്യന്‍ രാജ്യത്തിന്‍റെ കൂടെയാണ്. ഹോളണ്ടില്ലാത്തതുകൊണ്ട് ഫ്രാന്‍സ്. ഹല്ല പിന്നെ!
Books In Malayalam Literature, Malayalam LiteratureNews, മലയാളസാഹിത്യം