ജയസൂര്യക്ക് അഭിനന്ദനവുമായി എഴുത്തുകാരൻ ബെന്യാമൻ. ഞാൻ മേരിക്കുട്ടി അവശ്യം കണ്ടിരിക്കേണ്ട ഒരു ചിത്രമാണെന്നും ബെന്യാമിൻ അഭിപ്രായപ്പെട്ടു.
ബെന്യാമിന്റെ കുറിപ്പ് ഇങ്ങനെ–
സമൂഹം പാർശ്വവത്‌കരിച്ചു കളഞ്ഞ ഒരുപിടി മനുഷ്യരുടെ ഹൃദയ നൊമ്പരങ്ങൾ ആർജ്ജവത്തോടെ പകർത്തിയെടുത്തിരിക്കുന്നു എന്നത് മാത്രമല്ല ജയസൂര്യയുടെ അഭിനയത്തികവ് വിസ്‌മയത്തോടെ കണ്ടിരിക്കാൻ കൂടിയാണ് 'ഞാൻ മേരിക്കുട്ടി' നമ്മൾ അവശ്യം കണ്ടിരിക്കേണ്ട ചിത്രങ്ങളുടെ ഗണത്തിൽ പെടുന്നത്.
'മേരിക്കുട്ടിയിൽ' എവിടെയും ജയസൂര്യ ഇല്ല. വെറും മേരിക്കുട്ടി മാത്രമേ ഉള്ളൂ. അത്ര ഉജ്വലമായാണ് ഈ നടൻ കഥാപാത്രത്തെ മനസിൽ ആവഹിച്ചെടുത്തിരിക്കുന്നത്.
ഷാജി പപ്പാനിൽ നിന്ന് ക്യാപ്റ്റൻ സത്യനിലേക്കും അവിടെ നിന്ന് മേരിക്കുട്ടിലേക്കുമുള്ള ഈ നടന്റെ കൂടുമാറ്റ മികവിന് ഒരു ബിഗ് സല്യൂട്ട്!
Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം