നിയമ വിദ്യാർഥികൾക്കു പഠിക്കാൻ ഇനി ഹാരിപോട്ടർ കഥയും. കൊൽകത്തയിലെ നാഷണൽ യൂണിവേഴ്സിറ്റി ജ്യുഡീഷ്യൽ സയൽസ് സർവകലാശാലയാണ് ഹാരിപോട്ടർ കഥകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്. ബിഎ എൽഎൽബി നാല്, അഞ്ച് വർഷ വിദ്യാർഥികൾക്ക് ഇനി ഹാരിപോട്ടർ കഥകളിൽ നിന്ന് വിജയ പാഠങ്ങൾ പഠിക്കാം.
ഹാരിപോട്ടർ കഥകൾ നിയമത്തിന്റെ പരിമിതികൾ തുറന്നുകാണിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. നിയമങ്ങളെ കുറിച്ച് കൂടുതൽ പഠിക്കുവാനും ഇന്നത്തെ നിയമസാഹചര്യങ്ങളുമായി താരതമ്യം ചെയ്ത് നിമഗനങ്ങളിൽ എത്തിചേരുവാനും ഹാരിപോർട്ടർ കഥകൾ വിദ്യാർഥികളെ പ്രാപ്തമാക്കുമെന്ന് സർവകലാശാല വൃത്തങ്ങൾ പറയുന്നു. ഈ ഡിസംബർ മുതൽ ഹാരിപോട്ടർ പഠനം ആരംഭിക്കും.
പ്രായഭേദമന്യേ ലോകം മുഴുവൻ ഏറ്റെടുത്ത കുട്ടികളുടെ നോവൽ സീരിസാണ് ജെ.കെ റൗളിങിന്റെ ഹാരി പോട്ടർ.