Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

25 ലക്ഷത്തിന്റെ ജെസിബി സാഹിത്യ പുരസ്കാരം ബെന്യാമിന്

Benyamin ബെന്യാമിൻ

ഇന്ത്യയിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക (25 ലക്ഷം രൂപ) ഉള്ള ജെസിബി സാഹിത്യപുരസ്കാരം ബെന്യാമിന്. പുരസ്കാരം ഇന്നലെ രാത്രി ഡൽഹിയിൽ സമ്മാനിച്ചു. അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകൾ എന്നിവ ഉൾപ്പെട്ട നോവൽ ദ്വയത്തിലെ മുല്ലപ്പൂനിറമുള്ള പകലുകളുടെ ഇംഗ്ലിഷ് പരിഭാഷയായ ജാസ്മിൻ ഡേയ്സിന് ആണു പുരസ്കാരം. പരിഭാഷക ഷഹനാസ് ഹബീബിന് അഞ്ചു ലക്ഷം രൂപ വേറെ ലഭിക്കും.

പെരുമാൾ മുരുകൻ, അനുരാധ റോയ്, അമിതാഭ ബാഗ്‌ചി, ശുഭാംഗി സ്വരൂപ് എന്നിവരാണ് ബെന്യാമിനൊപ്പം അവസാന ചുരുക്കപ്പട്ടികയിലെത്തിയത്. ഇവർക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും.

ഇംഗ്ലിഷിൽ എഴുതിയതും ഇന്ത്യയിലെ പ്രാദേശികഭാഷകളിൽ നിന്ന് ഇംഗ്ലിഷിലേക്കു പരിഭാഷ ചെയ്തതുമായ പുസ്തകങ്ങൾ ആണു പരിഗണിച്ചത്. ജെസിബി ലിറ്ററേച്ചർ ഫൗണ്ടേഷനാണു പുരസ്കാരം ഏർപ്പെടുത്തിയത്. 

മലയാള ഭാഷയ്ക്കു ലഭിച്ച ബഹുമതിയായാണ് പുരസ്കാരത്തെ കാണുന്നതെന്നു ബെന്യാമിൻ പറഞ്ഞു.