രണ്ടുപേർ വന്ന് എന്റെ കീഴ്താടിയും തലയും ചുറ്റിക്കെട്ടി. കാലിലെ പെരുവിരലുകളും പിന്നെ കൈകളിലെ തള്ളവിരലുകളും കൂട്ടി കെട്ടി. തീർന്നില്ല... എന്നോടൊരു അനുവാദം പോലും ചോദിക്കാതെ രണ്ടു പഞ്ഞി കക്ഷണങ്ങൾ എന്റെ നാസാദ്വാരങ്ങളിലേക്ക് തിരുകി.

രണ്ടുപേർ വന്ന് എന്റെ കീഴ്താടിയും തലയും ചുറ്റിക്കെട്ടി. കാലിലെ പെരുവിരലുകളും പിന്നെ കൈകളിലെ തള്ളവിരലുകളും കൂട്ടി കെട്ടി. തീർന്നില്ല... എന്നോടൊരു അനുവാദം പോലും ചോദിക്കാതെ രണ്ടു പഞ്ഞി കക്ഷണങ്ങൾ എന്റെ നാസാദ്വാരങ്ങളിലേക്ക് തിരുകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടുപേർ വന്ന് എന്റെ കീഴ്താടിയും തലയും ചുറ്റിക്കെട്ടി. കാലിലെ പെരുവിരലുകളും പിന്നെ കൈകളിലെ തള്ളവിരലുകളും കൂട്ടി കെട്ടി. തീർന്നില്ല... എന്നോടൊരു അനുവാദം പോലും ചോദിക്കാതെ രണ്ടു പഞ്ഞി കക്ഷണങ്ങൾ എന്റെ നാസാദ്വാരങ്ങളിലേക്ക് തിരുകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരിക്കൽ (കഥ)

 

ADVERTISEMENT

ആംബുലൻസിന്റെ കാതടപ്പിക്കുന്ന സൈറണ്‍, ചീറിപ്പാച്ചിൽ... എത്തിയത് മെഡിക്കൽ കോളജ് ആശുപത്രിയിലാണെന്ന് തോന്നുന്നു... പെട്ടെന്ന് നിർത്തിയ ആംബുലൻസിൽനിന്നും കുറച്ചുപേർ എന്നെ താങ്ങിയെടുത്ത് ഒരു സ്ട്രെച്ചറിൽ കിടത്തി. വേഗത്തിൽ അത്യാഹിത വിഭാഗത്തിലേയ്ക്ക്... ഇതെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ ആശുപത്രി ജീവനക്കാർ എന്നെ വീക്ഷിക്കുന്നുണ്ട്. പെട്ടെന്ന് ഒന്നുംതന്നെ ചെയ്യാനുള്ള ഉന്മേഷം കാട്ടാതെ ഡോക്ടർ ആരെയോ മാറ്റി നിർത്തി എന്തൊക്കെയോ ചോദിച്ചു, എന്നെ കുറിച്ച്... പിന്നെ എന്റെയടുത്തെത്തി മറ്റുള്ളവരെ ബോധിപ്പിക്കാനെന്നോണം കൈപിടിച്ച് പൾസ് പരിശോധിച്ചു. സിനിമകളിൽ കണ്ടിട്ടുള്ള പോലെ കുറച്ചു മ്ലാനവദനനായി എന്റെ കൈവിട്ടു....

 

എനിക്ക്  മനസ്സിലായി... ഞാൻ മരിച്ചു... അതെ നിര്യാതനായി...

 

ADVERTISEMENT

കൂടെ കൂടി നിന്നവരെ പുറത്താക്കി കിടക്കയ്ക്ക് ചുറ്റും പച്ച നിറത്തിലുള്ള ഒന്നോ രണ്ടോ സ്ക്രീൻ വച്ച് എന്നെ മറ്റുള്ളവരിൽ നിന്നും മറച്ചു. അധികം താമസിയാതെ വെള്ള വസ്ത്രധാരികളായ രണ്ടുപേർ വന്ന് എന്റെ കീഴ്താടിയും തലയും ചുറ്റിക്കെട്ടി. കാലിലെ പെരുവിരലുകളും പിന്നെ കൈകളിലെ തള്ളവിരലുകളും കൂട്ടി കെട്ടി. തീർന്നില്ല... എന്നോടൊരു അനുവാദം പോലും ചോദിക്കാതെ രണ്ടു പഞ്ഞി കക്ഷണങ്ങൾ എന്റെ നാസാദ്വാരങ്ങളിലേക്ക് തിരുകി. ഇനി ഒരിക്കലും തിരിച്ചെടുക്കാൻ പറ്റാത്തവണ്ണം... ഭാഗ്യം.. ആശുപത്രി മണത്തിൽ നിന്നും ഒരു വിടുതി.

 

സ്ക്രീനിനു പുറത്ത് എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. ബിൽ അടപ്പിക്കാനുള്ള തന്ത്രപാടിൽ ഡോക്ടറും എന്റെ ബന്ധുമിത്രാതികളും തമ്മിൽ പൊരിഞ്ഞ വാക്പയറ്റാണെന്നതിനു സംശയമശേഷമില്ല... കൈകാലുകളിൽ കെട്ടിട്ട് മൂക്കിൽ പഞ്ഞിയും വെച്ചതിനു വെള്ള വസ്ത്രധാരിയോടു നന്ദി തോന്നിപ്പോയി. അല്ലെങ്കിൽ തന്നെ കീശകാലിയായിരുന്നു...

 

ADVERTISEMENT

കുറച്ചു സമയം കഴിഞ്ഞു. എന്നെ ആരും തിരിഞ്ഞു നോക്കുന്നില്ലല്ലോ എന്ന് പരിഭവിച്ചു തീരും മുമ്പേ എത്തി ഒരു സ്ട്രെച്ചറിന്റെ രണ്ടറ്റവും ഒരുമയില്ലാത്തവരെപോലെ വലിച്ചും തള്ളിയും കൊണ്ട് രണ്ടു കാക്കി വേഷക്കാർ... വളരെ ലാഘവത്തോടെ അവർ എന്നെ സ്ട്രെച്ചറിലേക്ക് മാറ്റി. വളഞ്ഞും തിരിഞ്ഞുമുള്ള ഇടനാഴികളിലൂടെയുള്ള യാത്ര. എനിക്ക് ഏകദേശം ഊഹിക്കാൻ കഴിഞ്ഞു.... ആ യാത്ര അവസാനിച്ചത്‌ മോർച്ചറിക്കുള്ളിൽ തന്നെ. ഊഴം കാത്തു  കിടന്നു. പിന്നെ അന്റാർട്ടിക്കയേക്കാൾ തണുപ്പുള്ള ഒരു നീണ്ട അറയിലേക്ക്... പുറത്തെ ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ നിന്നൊരു രക്ഷപെടൽ... സുഖസൗകര്യങ്ങൾ പരിമിതമാണെങ്കിലും..

 

പുറത്തുനിന്നും സഹവാസികളുടെ ശരീരം കീറി മുറിക്കുന്ന ഒച്ച... കഴിഞ്ഞ ഈസ്റ്ററിന് പോത്തിറച്ചി വാങ്ങാൻ പോയപ്പോൾ തിരക്കിനു പുറകിൽ നിന്നും  ശ്രവിച്ച അതേ ഒച്ച. പിന്നെയാരോ അവിടെ പറഞ്ഞു കേട്ടു എന്നെ പോസ്റ്റ്‌മാർട്ടം ചെയ്യുന്നില്ലത്രേ .അവർ എന്റെ പേരിനോടൊപ്പം 'ബോഡി'യും ചേർത്ത് എന്തൊക്കെയോ പറയുന്നുണ്ട്... വീണ്ടും പ്രതീക്ഷയുടെ നാമ്പിളകി.. അറ വലിച്ചുതുറക്കുന്ന ശബ്ദം. വീണ്ടും കാക്കിധാരികൾ.. സ്ട്രെച്ചർ.. അവർ എന്നെ വേനൽ ചൂടിലേക്കും പിന്നെ അവിടെ തയ്യാറായി കിടന്ന ഒരു നീണ്ട ഗ്ലാസ്സിട്ട  പെട്ടിയിലേക്കും മാറ്റി.. നല്ല സുഖമുള്ള തണുപ്പ്.... മൊബൈൽ മോർച്ചറിയുടെ കൊതിപ്പിക്കുന്ന അനുഭവം... മകൻ വിദേശത്തായതിന്റെ ഭാഗ്യം.. ഫോട്ടോയിലും വീഡിയോയിലും മരിച്ചെന്നു തോന്നിപ്പിക്കാതെ അങ്ങനെ കിടക്കാം. വിറങ്ങലിച്ച്.

 

ആംബുലൻസിൽ വീണ്ടുമൊരു യാത്ര. മുമ്പത്തെ ആവേശം ഡ്രൈവർക്കില്ല.. സൈറണുമില്ല... അന്ത്യോപചാരമർപ്പിക്കാൻ വഴിനീളെ ജനാവലിയില്ല. ഞാനാരാ, പ്രശസ്‌തനല്ലല്ലോ. വേഗത കുറയുമ്പോൾ വഴിയാത്രക്കാർ ആംബുലൻസിനുള്ളിലേക്ക് നിർവികാരമായി എത്തിനോക്കുന്നുണ്ട്. പിന്നെ വേഗത്തിൽ പിന്തിരിഞ്ഞ് അവരവരുടെ തിരക്കുകളിലേക്ക് നടന്നുമായുന്നു. ആംബുലൻസ് ഒരു സ്ഥിരകാഴ്ചയാതിനാലാകാം പണ്ടത്തെപോലെ ഭീതിയോ ആശ്ചര്യമോ ആർക്കുമില്ലാത്തപോലെ..

 

കുത്തനേയുള്ള ഇറക്കത്തിനൊടുവിലുള്ള കൊടുംവളവിലെ ആൽമരത്തിന്റെ പരിചയമുള്ള തണൽ... ആംബുലൻസ് എന്റെ നാട്ടിലെത്താറായി. ആ ലെവൽക്രോസ്സിൽ നിർത്താതെ ഒരു വാഹനവും എന്റെ ദേശത്തേയ്ക്ക് കടക്കാറില്ല. ആറുമണിയുടെ മലബാർ എക്സ്പ്രസ്സ് എന്നത്തേയും പോലെ ചൂളം വിളിച്ചു പുക തള്ളിവീണ്ടും യാത്രതുടങ്ങി.. നിറയെ യാത്രക്കാരുമായി. കുറച്ചുപേർ അന്നും സ്റ്റേഷനിൽ ഇറങ്ങിയിരുന്നു.

 

വലുതല്ലെങ്കിലും ചെറുതല്ലാത്തൊരു ജനാവലി എന്നെയും കാത്ത് ഇടുങ്ങിയ വഴിയിലെ വല്ലപ്പോഴും മാത്രം കത്തുന്ന ബൾബുള്ള പോസ്റ്റിനു ചുവട്ടിൽ നിൽക്കുന്നുണ്ട്... ഞാനും ആരൊക്കെയോ ആയിരുന്നു എന്നൊരു തോന്നൽ.. ചെറിയൊരഹങ്കാരം...

 

കുട്ടിക്കാലത്ത് വല്ലപ്പൊഴുമെത്തുന്ന ആംബുലൻസിനു പുറകിലൂടെ മൈലുകൾ ഓടിയെത്തുമ്പോൾ വീട്ടുകാരുടെയും അയലത്തുകാരുടെയും കാതടപ്പിക്കുന്ന നിലവിളിയുടെ അത്രയെത്തില്ലെങ്കിലും ചെറു വിങ്ങലുകളും തേങ്ങലുകളും കേട്ടു തുടങ്ങി.. എന്റെ വീടെത്തി..ഇണങ്ങിയും പിണങ്ങിയും എന്നോടൊപ്പം സഞ്ചരിച്ച എന്റെ പെണ്ണിനെ കുറച്ചുപേർ താങ്ങിയിരിക്കുന്നു.... ഇനിയുള്ള യാത്ര ഒറ്റയ്ക്കാണല്ലോ എന്നൊർത്തിട്ടും എന്റെ കണ്ണിൽ നനവ്‌ പൊടിഞ്ഞില്ല...

 

ഉള്ളിലൊതുക്കിയ തേങ്ങലുമായി മകൻ വികാരിയോടു സംസാരിക്കുന്നു. എന്റെ യാത്രാക്കാര്യങ്ങൾ ഇനി മറ്റുള്ളവർ തീരുമാനിക്കുംപോലെ.. അഭിപ്രായങ്ങൾ പലതുമായി കരപ്രമാണിമാർ.. അഗാധ ദുഃഖത്തിന്റെ ആഘോഷമായി എന്റെ സുഹൃത്തുക്കൾ മാറിനിന്ന് വീശുന്നുണ്ട്. വിവരമറിഞ്ഞതുമുതൽ ക്യൂ നിന്നിട്ടാകും അവന്മാർ ആ രണ്ടു ഫുൾ കുപ്പികൾ കൈക്കലാക്കിയത്. ഒരു താമാശക്കായിരുന്നെങ്കിലും, തട്ടിപ്പോയാൽ പെട്ടിയിലൊരു ചെറിയ കുപ്പി നിക്ഷേപിക്കണമെന്നുള്ള തത്ത്വം അവർ മന:പൂർവ്വമല്ലെങ്കിലും മറന്നപോലെ..

 

കഴിഞ്ഞ ക്രിസ്മസ്സിനു പാതിരാ കുർബാനയ്ക്ക് മരം കോച്ചുന്ന തണുപ്പിൽ അവളോടൊപ്പം കമ്പിളിപുതച്ചു നടന്ന വഴിയിലൂടെ പെട്ടിയിൽ കിടന്നൊരു യാത്രയ്ക്കൊടുവിൽ പള്ളിയിലെത്തി.. വികാരിയച്ചൻ എന്നെ കുറിച്ചു ചുരുക്കം ചില നല്ല വാക്കുകൾ... അതും ആദ്യമായി.. പിന്നെ പ്രാർത്ഥനകൾ..മ ണി മുഴങ്ങി തുടങ്ങി.. സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര തേടുന്ന ഗാനം മുമ്പത്തേക്കാൾ ഭീതിയുളവാക്കി... അയൽവക്കത്തെ ചേടത്തി ഇപ്പോഴും ശ്രുതി തെറ്റിച്ചു തന്നെ പാടുന്നുണ്ടായിരുന്നു.

 

ശീതീകരിച്ച പെട്ടിയിൽ നിന്നും വേനൽ ചൂടിലേയ്ക്ക്.. പിന്നെ സാധാരണ പെട്ടിയിലേയ്ക്കൊരു സ്ഥാനമാറ്റം.. മറ്റാർക്കോ വേണ്ടിയായിരുന്ന സുഖസൗകര്യങ്ങൾ എടുത്തുമാറ്റപെട്ടു.. ഉറ്റുനോക്കുന്ന കുറെ കണ്ണുകൾ.. മിക്കതും ഈറനണിഞ്ഞവ.. പുരുഷാരത്തിനിടയിൽ ഒരു മൂലയ്ക്കൽ തിരക്കിനെ വകഞ്ഞുമാറ്റി നീണ്ട് മെലിഞ്ഞ കഴുത്തിനു മുകളിലെ ആ മുഖം... അവളും എത്തിയല്ലോ...

 

എല്ലാ മുഖങ്ങളേയും മറച്ചുകൊണ്ട് ആരോ എന്റെ  പെട്ടിയുടെ മൂടി എടുത്തടച്ചു. നല്ല ഇരുട്ട്. പിന്നെ ലിഫ്റ്റിൽ താഴേക്ക്‌ പോകു ന്നപോലെ.. എന്റെ ചെറിയ സാമ്രാജ്യത്തിലേക്ക്... ഇനി ഞാൻ മാത്രം..

 

ആദ്യം മൃദുവായി ... പിന്നെ കാതടപ്പിക്കുന്ന ശബ്ദത്തിൽ എന്റെ പെട്ടിയിലെക്കൊരു മണ്ണിടിച്ചിൽ. ഇനിയൊരിക്കലും പ്രകാശം കടക്കാത്ത, സ്വന്തമെന്നു പറയാൻ ഒന്നുമില്ലാത്ത എന്റെ സാമ്രാജ്യം... പറഞ്ഞുകേട്ട സ്വർഗത്തിലേയ്ക്കുള്ള വഴിയിൽ ഞാനേകനായ്....

 

കല്ലറയുടെ അടിയിൽ നിന്നും വളരെ പരിചിതമായിരുന്ന ആ മുഴങ്ങുന്ന ശബ്ദം, ‘കിടന്നോടാ, പ്രതീക്ഷ വിടാതെ’, പണ്ടൊരു ഉരുൾപൊട്ടലിൽ വിട്ടുപോയ വലിയപ്പാപ്പന്റെ...

 

English Summary: Malayalam Short Story