മരണക്കിണർ - അച്യുത് രാജീവ് എഴുതിയ കവിത
ടിക്കറ്റെടുത്ത് കാണികൾ തിക്കും തിരക്കുമായ് നിന്നു മേലെ പൊട്ടക്കിണറ്റിലെ ജഡത്തെ കാണുവാൻ കൂടിയ ജനത്തെപോലെ ചിലന്തിവലയ്ക്കരികെ വട്ടംചുറ്റുമൊരു കരിവണ്ടിൻ ചലനംപോലെ ദുരന്തമുഖത്തൊരു വണ്ടി ഭ്രമണം തുടങ്ങേ ഉച്ചസ്തായിയിൽ കരഘോഷങ്ങൾ മുഴക്കി മേളിലെ കാണികളാകുന്ന വൃത്തമാകെ പ്രാകൃതമാമൊരു

ടിക്കറ്റെടുത്ത് കാണികൾ
തിക്കും തിരക്കുമായ്
നിന്നു മേലെ
പൊട്ടക്കിണറ്റിലെ ജഡത്തെ
കാണുവാൻ കൂടിയ
ജനത്തെപോലെ
ചിലന്തിവലയ്ക്കരികെ
വട്ടംചുറ്റുമൊരു
കരിവണ്ടിൻ ചലനംപോലെ
ദുരന്തമുഖത്തൊരു
വണ്ടി ഭ്രമണം തുടങ്ങേ
ഉച്ചസ്തായിയിൽ
കരഘോഷങ്ങൾ മുഴക്കി
മേളിലെ കാണികളാകുന്ന വൃത്തമാകെ
പ്രാകൃതമാമൊരു ബലിക്കുമുമ്പുള്ള
പെരുമ്പറനാദംപോലെ
പ്രകടനം തീർന്നതും
കാണികൾ നിരാശയിൽ
ടിക്കറ്റിൻ തുക
ബലമായ് വാങ്ങി തിരികെ
പേരിൽ മരണമുണ്ടാകെയും
നേരിൽ അത് കാണാതെപോകെ