ഞാനൊരു കവിയാണോ ? അല്ലേയല്ല, അറിയില്ലെനിക്ക് വൃത്തമോ, പ്രാസമോ, ബിംബ കൽപനകളോ, തീരെയില്ലെൻ പദക്കൂട്ടങ്ങളിൽ കാവ്യഭംഗിയോ, സൗകുമാര്യമോ ..... എന്നിട്ടും ഞാനെഴുതുന്നു. പ്രക്ഷുബ്ധമെൻ അന്തരംഗം, നിദ്രാവിഹീനമെൻ ദിനരാത്രങ്ങൾ, തപ്തവികാരവിചാരങ്ങളാൽ മഥനംനടക്കുമെന്നുള്ളകം, ഉതിർത്തിടുന്ന പ്രകമ്പന ധ്വനികളെൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാനൊരു കവിയാണോ ?

അല്ലേയല്ല, അറിയില്ലെനിക്ക് വൃത്തമോ, പ്രാസമോ, ബിംബ കൽപനകളോ, തീരെയില്ലെൻ പദക്കൂട്ടങ്ങളിൽ കാവ്യഭംഗിയോ, സൗകുമാര്യമോ .....

ADVERTISEMENT

എന്നിട്ടും ഞാനെഴുതുന്നു.

പ്രക്ഷുബ്ധമെൻ അന്തരംഗം,

നിദ്രാവിഹീനമെൻ ദിനരാത്രങ്ങൾ,

ADVERTISEMENT

തപ്തവികാരവിചാരങ്ങളാൽ മഥനംനടക്കുമെന്നുള്ളകം,

ഉതിർത്തിടുന്ന പ്രകമ്പന ധ്വനികളെൻ വാക്കുകൾ !!

ഇല്ലതിന് അലങ്കാര, ചമത്കാരങ്ങളൾ

ഉപമകൾ  ഉൽപ്രേക്ഷകൾ,

ADVERTISEMENT

ചിന്തകളെ ക്രമാനുഗതമായടുക്കുവാൻ നിപുണനല്ലഞാൻ,

അക്ഷരക്കൂട്ടങ്ങളിൽ അടയിരുന്നുത്തമ വാക്ശരങ്ങളാൽമാരിവില്ല് മെനയാനറിയില്ലെനിക്ക്,

പക്ഷേ, ഒന്നുണ്ട് തഴയുവാനാകില്ല, അവഗണിക്കാനാവില്ലെൻ ആത്മരോദനങ്ങളെ,

കടുകുമണികളോളം വലിപ്പാർനെന്നനുഭവങ്ങളെ, അനുഭൂതികളെ .

ഭാഷയുടെദിവ്യപ്രഭാവലയത്തിൻ കാന്തിയിൽമെനഞ്ഞെടുത്ത,

ആശയഗോപുരങ്ങളാൽ, മാളികകൾതീർക്കുവാൻ കഴിയില്ലെനിക്കൊരിക്കലും,

വിഹ്വലതരംഗങ്ങളാലെൻ തലച്ചോർ പ്രകമ്പനപൂരിതമാകുമ്പോൾ,

ത്വരിതതാളത്താലെൻ ഹൃദയകമ്പനങ്ങൾ ചുഴികളുതിർത്തീടുമ്പോൾ,

അരാജകജീവിതവഴികളെൻ പ്രജ്ഞയെ ചുഴറ്റിയെറിഞ്ഞീടുമ്പോൾ,

മനംപുരണ്ട്പുറന്തള്ളും അക്ഷരക്കൂട്ടങ്ങളെൻ

വാക്കുകൾ, വരികൾ, ആശയങ്ങൾ .

ഞാൻ, ഞാനൊരു കവിയല്ല,

ആണെന്ന നാട്യവുമെനിക്കില്ല,

ആവില്ലെനിക്കെൻ മനോവീണമീട്ടും നാദവീചികളെ തമസ്കരിക്കാൻ,

ഉൾവിളികളെ,

അവഗണിക്കാൻ,

മേന്മയാർന്നഭാഷയെ,

കാവ്യകലയെ,

എൻതൂലികയാൽ,

ജ്വലിപ്പിക്കണമെനിക്ക്,

എഴുതരുതെന്നെന്നോട്,

പറയരുത്,

അതിനെനിക്കാവില്ല.!!