ആറു മാസം കൂടുമ്പഴാണ് അച്ഛൻ തറവാട്ടിൽ വരാ. ആറു നാഴിക അപ്പുറത്തുള്ള ആലത്തൂർന്ന് ഇവിടെ ചാത്തല്ലൂർക്ക് വരാൻ ആറു മാസത്തെ സമയം വേണം അച്ഛന്. വന്നാലും രണ്ടീസത്തിൽ കൂടുതൽ അച്ഛനിവിടെ തങ്ങില്യ. ആദ്യമാദ്യം ഞാനതു പറഞ്ഞു അമ്മയെ ശല്യപ്പെടുത്തുമായിരുന്നു.

ആറു മാസം കൂടുമ്പഴാണ് അച്ഛൻ തറവാട്ടിൽ വരാ. ആറു നാഴിക അപ്പുറത്തുള്ള ആലത്തൂർന്ന് ഇവിടെ ചാത്തല്ലൂർക്ക് വരാൻ ആറു മാസത്തെ സമയം വേണം അച്ഛന്. വന്നാലും രണ്ടീസത്തിൽ കൂടുതൽ അച്ഛനിവിടെ തങ്ങില്യ. ആദ്യമാദ്യം ഞാനതു പറഞ്ഞു അമ്മയെ ശല്യപ്പെടുത്തുമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറു മാസം കൂടുമ്പഴാണ് അച്ഛൻ തറവാട്ടിൽ വരാ. ആറു നാഴിക അപ്പുറത്തുള്ള ആലത്തൂർന്ന് ഇവിടെ ചാത്തല്ലൂർക്ക് വരാൻ ആറു മാസത്തെ സമയം വേണം അച്ഛന്. വന്നാലും രണ്ടീസത്തിൽ കൂടുതൽ അച്ഛനിവിടെ തങ്ങില്യ. ആദ്യമാദ്യം ഞാനതു പറഞ്ഞു അമ്മയെ ശല്യപ്പെടുത്തുമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"ന്റപ്പ്വോ, നീയും ഉണ്ണീം കൂടെ പോയി ആ തറമ്മലെ വാഴന്റെ എട്ടു പത്തു നാക്കില പൊട്ടിച്ചോണ്ട് വന്നാ. ന്നാ കത്തി കൊണ്ടക്കോ. മൂപ്പ് കൊറഞ്ഞ എല നോക്കി പൊട്ടിക്കണം. കീറി പോവാണ്ടേ നോക്കണം." പാറു വല്യമ്മയാണ്. പണി വല്ലതുമേൽപ്പിക്കുമ്പോ ആയമ്മടെ നാവിൽ നിന്നും തേനിറ്റും. അപ്പ്വോന്നല്ലാണ്ട് വിളിക്കില്ല്യ. അല്ലാത്തപ്പോ, അല്ലാത്തപ്പളൊക്കെ മുടിയാനുണ്ടായവനാണ്. ഇത്രയൊക്കെ ശ്രദ്ധ വേണംച്ചാ ആയമ്മക്കു തന്നെ പോയി വെട്ടിക്കൂടെ എല. കുട്ട്യോള് വെട്ടുമ്പോ എന്തായാലും മൂന്നാല് എല മുറീം. വല്യമ്മക്ക് എളകാൻ പിന്നെ വേറൊന്നും വേണ്ട. അതൊരു പ്രാന്തി തന്നാണേയ്. ഇതൊക്കെ ചിന്തിച്ചും കൊണ്ട് അപ്പു വടക്കിനിയിലോട്ടു നടന്നു. അപ്പഴേക്കും കത്തിയും കൊണ്ട് ഉണ്ണി മുറ്റത്തേക്കിറങ്ങി. ഉണ്ണി സരോജച്ചെറീമ്മടെ തൃപ്പുത്രനാണ്. അങ്ങനെയാണ് ദേവേടത്തി ഉണ്ണിയെ വിളിക്കാ. ദേവേടത്തി എന്റെ സ്വന്തം ഓപ്പോളാണ്. അമ്മേടെ തൃപ്പുത്രി. ആലോയിച്ചു കൂട്ടി നടന്നെത്തിയപ്പോഴേക്ക് ഉണ്ണി രണ്ടു നാക്കില മുറിച്ചു. ഉണ്ണിക്കു ഉയരം കുറവാണു. എന്നേക്കാൾ മൂന്ന് വയസ്സിനു ഇളപ്പവും. മുറപ്രകാരം അപ്പ്വോട്ടാന്നേ  വിളിക്കാവൂ. ന്നാലും അപ്പുന്നേ വിളിക്കൂ. അത് കേക്കുമ്പോ എന്റമ്മക്കു കലി കേറും. ചെറിയമ്മ ഒന്നും പറയില്ല. തൃപ്പുത്രൻ ആയതു കൊണ്ടാവും. 

അടുത്ത എല മുറിക്കാൻ ഉണ്ണി എന്നെ കാത്തു നിൽക്കുന്നു. അവൻ മുറിച്ചു വെച്ച നാക്കില താഴെ ഇട്ടിട്ടുണ്ട്. നാക്കില താഴെ മണ്ണിലിടാൻ പാടില്യാത്രെ. വടക്കിനീന്നു പാറു വല്യമ്മ വിളിച്ചു കൂവിയപ്പോഴാണ് ഞാൻ അത് നോക്കിയത് തന്നെ. ഇനി അതിനും ചീത്ത എനിക്കു തന്നെ. ഉണ്ണി  തൃപ്പുത്രനാണല്ലോ എല്ലാരടേം. അവന്റച്ഛൻ മാസാമാസം ബോംബെന്ന് പണമയക്ക്ണ്ട്. തറവാട്ടിലെ ചെലവ് കഴിയണേൽ അവന്റച്ഛന്റെ വരായ്ക കൂടി വേണം. അപ്പൊ എല്ലാരും അവനെ തലേലെടുത്തു വെക്കും. ഉം.. ന്റഛനും അയക്കണണ്ട്.. നാല് നൊട്ട. അങ്ങനെയാണ് അമ്മടെ മൂത്ത ആങ്ങള ബാലമ്മാമ അച്ഛനെ പരിഹസിക്കാറ്. അതും ഏതാനും മാസം കൂടുമ്പോ. അച്ഛനെക്കൊണ്ട് അതെ കഴിയൂ. ആലത്തൂര് അച്ഛന്റെ വീട്ടില് കാര്യമായ നീക്കിയിരിപ്പൊന്നുമില്ല. ഉള്ളത് തന്നെ മരുമക്കളുടെ അധികാരത്തിലും. അച്ഛന്റെ കാര്യം തന്നെ കഷ്ടി ആണവിടെ. അതോണ്ട് ഞാനും ദേവേടത്തീം അമ്മേം, കഴീണതും അവടെ പോവാണ്ടേ കഴിച്ചു കൂട്ടും. മൂന്നോ നാലോ മാസം കൂടുമ്പോ അച്ഛൻ ഇങ്ങോട്ട് എന്തേലും അയക്കും. മണിഓർഡർ ആയിട്ട്. തിന്നാണ്ടേം ഉടുക്കാണ്ടേം മരുമക്കളുടെ ആട്ടും തുപ്പും കേട്ടും അച്ഛനുണ്ടാക്കിയതാണത് ന്നും പറഞ്ഞു അമ്മ കരയാൻ തുടങ്ങും. പിന്നെ അമ്മക്ക് ദെണ്ണളക്കണ്ടാവും. അതോണ്ട് അച്ഛന്റെ മണി ഓർഡർ വരല്ലേ ന്നാണ് ഞാനും ദേവേടത്തീം പ്രാർഥിക്ക്യാ. 

ADVERTISEMENT

ആറു മാസം കൂടുമ്പഴാണ് അച്ഛൻ തറവാട്ടിൽ വരാ. ആറു നാഴിക അപ്പുറത്തുള്ള ആലത്തൂർന്ന് ഇവിടെ ചാത്തല്ലൂർക്ക് വരാൻ ആറു മാസത്തെ സമയം വേണം അച്ഛന്. വന്നാലും രണ്ടീസത്തിൽ കൂടുതൽ അച്ഛനിവിടെ തങ്ങില്യ. ആദ്യമാദ്യം ഞാനതു പറഞ്ഞു അമ്മയെ ശല്യപ്പെടുത്തുമായിരുന്നു. അച്ഛനെ കാണാഞ്ഞു വഴക്കും വക്കാണവും കൂടുമായിരുന്നു. പ്രത്യേകിച്ച് ഉണ്ണീടച്ഛൻ ഈരണ്ടു മാസം കൂടുമ്പോ പെട്ടിയും സാധങ്ങളുമായി ബോംബെന്നു വരുമ്പോ. ഇത്ര അടുത്തുള്ള അച്ഛന് ഇടയ്ക്കിടെ ഒന്ന് വന്നാലെന്താ? എന്നാ അമ്മക്കും ഞങ്ങള് രണ്ടു മക്കൾക്കും ബാലമ്മാമ്മടെ കുത്തു വാക്ക് കേക്കാതെയെങ്കിലും കഴിഞ്ഞു കൂടായിരുന്നു. ഇച്ചിരി മുതിർന്നപ്പോഴാണ് അത് മനസ്സിലായത്. അച്ഛന്റെ പ്രശ്നം ദൂരമല്ല, പണമാണ്. വാസന സോപ്പിന്റെ മണമുള്ള പെട്ടിയും സാധനങ്ങളുമായി ഉണ്ണീടച്ഛൻ ഈരണ്ടു മാസം കൂടുമ്പോൾ തീവണ്ടി കയറി ബോംബേന്നു വരുന്നത് പണം നീക്കിയിരിപ്പുള്ളതോണ്ടാണെന്നു ദേവേടത്തി പിന്നീട് പറഞ്ഞു. അന്ന് തൊട്ട് ആരും കാണാതെ അച്ഛനെ ഓർത്തു ഞാനും കരയാൻ തുടങ്ങി.

പാറു വല്യമ്മ കലി തുള്ളിക്കൊണ്ട് വാഴത്തറമ്മൽ എത്തീപ്പോഴാണ് എല ഇനിയും വെട്ടാനുള്ള കാര്യം ഓർത്തത്‌. എലയിൽ മണ്ണാക്കിയതിനു എന്നെ അപ്പാടെ ചീത്ത പറഞ്ഞു. ഉണ്ണി എലയിൽ മണ്ണാക്കുന്നത് അവർ കണ്ടതാണ്. പക്ഷേ എന്നെയേ ചീത്ത പറയാവൂ. അത് തറവാട്ടിലെ നിയമാണ്. ഉണ്ണ്യേയ്, ഉണ്ണി കാശുള്ള രാമുച്ചെറീച്ഛന്റെ മോനാണ്. ഞാനോ, ഞാൻ... വാക്കുകൾ തൊണ്ടയിൽ തന്നെ മുറിഞ്ഞു. പാറു വല്യമ്മ നിർത്തണ ഭാവല്യ. എലേൽ മണ്ണായാൽ ചോറിലും മണ്ണ് വീഴൂത്രേ. മുടിയാനായിട്ടുണ്ടായ ഞാൻ കാരണം അവരടേം മക്കടേം ചോറിലും കൂടി മണ്ണാവുംന്ന് പറഞ്ഞാണ് ചീത്ത. എന്റെ കൈയ്യിൽ നിന്നും കത്തി പിടിച്ചു വാങ്ങി അവര് തന്നെ എല വെട്ടാനൊരുങ്ങി. ഇതിനിടയിൽ ഉണ്ണി ചാടിയോടി എവിടെയോ ഒളിച്ചിരുന്നു. എല്ലാരടേം തൃപ്പുത്രനാണെങ്കിലും, അവനെ ഒന്നും പറയുക പതിവില്ലെങ്കിലും പാറു വല്യമ്മേ ഉണ്ണിക്കും പേടിയാണ്. 'കുറ്റിച്ചൂൽ' ന്നാണ് ഞാനും ഉണ്ണീം രഹസ്യായിട്ട് അവരെ വിളിക്ക്യാ. ഒരീസം രാവിലെ അവര് കെട്ടഴിഞ്ഞ ഒരു കുറ്റിച്ചൂലിനെ കണക്കിനു ചീത്ത പറയുന്നു. അന്ന് ഞാനും ഉണ്ണീം  കുടു കുടാ ചിരിക്ക്യണ്ടായി. ഈ മറുപേര് തറവാട്ടിൽ മറ്റാർക്കും അറിയില്ല. ദേവേടത്തിക്ക് പോലും. കാണുന്നതിനോടെല്ലാം വല്യമ്മക്ക് ദേഷ്യമാണ്. 

ADVERTISEMENT

കേശു വല്യച്ഛന്റെ ഭാഗത്തിൽ പെട്ട ഓഹരിയുടെ അഞ്ചിലൊന്നു പോലും കണിഞ്ഞൂർന്ന് കിട്ടിപ്പോരാത്തതിന്റെയാണത്രെ ഈ ദേഷ്യം. മരുമക്കള് കൊടുത്തതു വാങ്ങി വല്യച്ഛൻ എറങ്ങിപ്പോരാത്രെ ഉണ്ടായത്. പകലന്തിയോളം പണിയെടുത്തു കണിഞ്ഞൂരെ നെല്ലും നെലവും ഏറ്റിയിട്ടും അഞ്ചിലൊന്നു ഭാഗം പോലും കിട്ടിയില്ല. വല്യച്ഛൻ ഏറും മോറും കാണിക്കാൻ നിന്നില്ല. എന്നിട്ടും അഞ്ഞൂറ് പറ നെല്ല് വിളയുന്ന പടിക്കലെ കണ്ടം വല്യച്ഛനു വീതത്തിൽ കിട്ടി. പടിക്കലെ കണ്ടത്തിൽ വിത്തെറിയുന്നതും വിളവളക്കുന്നതുമെല്ലാം വല്യമ്മേടെ മേൽനോട്ടത്തിലാണ്. എല്ലാം തന്റെ മിടുക്കു കൊണ്ട് നടന്നു പോകുന്നു എന്ന ഭാവമാണ് ആയമ്മക്ക്. വല്യച്ഛനൊരു നിർഗുണ പര ബ്രഹ്മമാണത്രെ. എന്നാലും ഇന്ന്... ഉത്രാടതിന്റന്നു തന്നെ കണ്ണ് പൊട്ടണ ചീത്ത അവരുടെ വായീന്ന് കേൾക്കേണ്ടി വന്നപ്പോ എനിക്ക് കലാശലായി സങ്കടം വന്നു. ഞാൻ മുടിയാൻ ഉണ്ടായതാണത്രേ. ആലോചിച്ചപ്പോൾ സങ്കടം സഹിക്കാൻ വയ്യ. ഈ കർക്കടകം അഞ്ചിന് 11 തികഞ്ഞ ഞാൻ കൊച്ചു കുട്ടികളുടെ കൂട്ട് വാവിട്ടു നിലവിളിക്കയാണ്. അത് കണ്ടപ്പോൾ പാറു വല്യമ്മ വാഴത്തറയിൽ നിന്നെറങ്ങി എന്നെ തല്ലാൻ വന്നു. "അപ്പ്വോ.. നീ ഇങ്ങട്‌ പോര്." അമ്മ തെക്കിനീന്ന് വിളിച്ചു പറഞ്ഞു. വല്യമ്മക്ക് എന്നെ തല്ലാൻ കിട്ടിയില്ല. അതിനു മുൻപേ ഞാനോടി. തെക്കിനീടെ കുത്തഴിയിലൂടെ അമ്മ എല്ലാം കാണുന്നുണ്ടായിരുന്നു. എന്നിട്ടും കണ്ടില്ലെന്നു നടിക്കാനേ അമ്മക്ക് നിർവാഹമുള്ളു. അമ്മ കാക്കാശിനു കൊള്ളാത്ത നായരുടെ വീട്ടമ്മയാണ്. 

പാറു വല്യമ്മടെ കൂടെ ചെലവിലാണ് അമ്മയും രണ്ടു മക്കളും കഴിയുന്നത്. കേശുവല്യച്ഛന്റെ പടിക്കലെ കണ്ടം കൂടെ കൊയ്താലേ ആണ്ടോടാണ്ട് നെല്ല് ചെലവിന് തെകയൂ. എന്നിട്ടും കഷ്ട്യാന്നാണ് ബാലമ്മാമ്മയ്ക്ക്. ഒന്നിനും പോന്നിനും ഗതിയില്ലാത്ത മൂന്നെണ്ണത്തിനും കൂടെ ചെലവിന് കൊടുക്കണ്ടേന്ന് അമ്മേടെ മുന്നിൽ വച്ചു ഇടയ്ക്കിടെ പറയുന്നത് കേൾക്കാം. അമ്മ എല്ലാം ഒരു നെടുവീർപ്പിലൊതുക്കും. 'ഒക്കെ ന്റെ തലവിധി'. കൂടിപോയാൽ ഇതേ പറയൂ. വല്ലതും ഒരു വാക്കധികം മിണ്ടിയാൽ പിന്നെ വീടൊന്നാകെ അമ്മക്കെതിരെ തിരിഞ്ഞു. കവക്കിടയിൽ മുഖം പൂഴ്ത്തി ഊണിനു പാറു വല്യമ്മ വിളിക്കണതും കാത്തു ഉമ്മറത്തു കുന്തിച്ചിരിക്കുന്ന കേശു വല്യച്ഛന് പോലും അമ്മടെ സ്വഭാവദൂഷ്യത്തെ പറ്റി പറയാനുണ്ടാവും. കീരിയും പാമ്പും പോലെ പകലന്തി കഴിച്ചു കൂട്ടുന്ന സരോജ ചെറിയമ്മയും വല്യമ്മയും അമ്മയെ പറയാനെങ്കിൽ ഒന്നിക്കും. രാമുചെറിയച്ഛനുണ്ടെങ്കിൽ ബാലമ്മാമ്മടെ ഭാഗം നിന്ന് അമ്മയെ പറയും. ന്റെ ഉടപ്രന്നോരിൽ ഇങ്ങനെ അവലക്ഷണം കെട്ട ഒന്നില്യാന്നാണ് ബാലമ്മാമ പറയാ. അച്ഛൻ കൂടി തറവാട്ടിലുണ്ടെങ്കിൽ അമ്മയെ പറയാൻ എല്ലാർക്കും ഇരട്ടി ഉത്സാഹാണ്. അമ്മയെ പറയുന്നെങ്കിലും കൊള്ളുന്നത് അച്ഛന്റെ നെഞ്ചിലാണെന്ന് എല്ലാർക്കും നിശ്ചണ്ട്. കൊള്ളട്ടെ.. കാശിനു മുട്ടുള്ളവന്റെ നെഞ്ചത്ത് തന്നെ കൊള്ളട്ടെ. എണ്ണം പറഞ്ഞ ഇത്തറവാട്ടിൽ വന്നുകൂടി എന്തിനാ അങ്ങനത്തോൻ രാപാർക്കുന്നെ? അതാണ്‌ എല്ലാരടേം ഉള്ളിലിരിപ്പ്. 

ADVERTISEMENT

അതു കൊണ്ട് വന്നു കേറി രണ്ടാം നാൾ രാവിലെ തന്നെ അച്ഛൻ പുറപ്പെടാനൊരുങ്ങായി. പുറപ്പെടുന്ന അന്ന് ഞാൻ അച്ഛന്റെ കാലുകൾ കൂട്ടിപ്പിടിച്ചു കരയും. ഫലമില്ല. അച്ഛന് പോയെ പറ്റൂ. എന്നേക്കാൾ നാലു വയസ്സിനു മുതിർന്ന ദേവേടത്തിക്ക് എല്ലാം അറിയാം. ദേവേടത്തിയും അമ്മയും അച്ഛനെ തടയില്ല. ഹൃദയ ഭാരത്താൽ കുനിഞ്ഞ മുഖത്തോടെ വേച്ചു വേച്ച് പടിപ്പുരയിറങ്ങി അച്ഛൻ നടവരമ്പത്തേക്കിറങ്ങുന്നത് അമ്മയും ദേവേടത്തീം നിസ്സഹായരായി നോക്കി നിക്കേ ഉള്ളു. ശ്രദ്ധിച്ചാൽ, പടിഞ്ഞാറേ കുന്നിന്റെ ചെരുവിലുള്ള വെട്ടു വഴിയിലേക്കിറങ്ങിക്കഴിഞ്ഞും അച്ഛന്റെ ചുമ കേൾക്കാം. എന്തൊരു ചുമ! ആദ്യമൊക്കെ അച്ഛൻ ബാലമ്മാമോടും ചെറിയച്ഛനോടും യാത്ര പറയാൻ നിൽക്കും. വഴിച്ചെലവിന് വല്ലതും കിട്ടാനാണോ യാത്ര പറയണേന്ന് ബാലമ്മാമ ചോയിച്ചതിൽ പിന്നെ വരുമ്പഴും പോവുമ്പഴും അച്ഛൻ ആർക്കും അങ്ങനെ മുഖം കൊടുക്കാറില്ല. പത്തായപ്പുരയുടെ വടക്ക് ഭഗോതി ഇരിക്കണ മച്ചിന് പുറകിലെ ഇരുട്ട് മുറിയിൽ തന്നെ അച്ഛൻ പകലന്തി കഴിച്ചു കൂട്ടും. ഊണോ ചായയോ തരമാകുമ്പോൾ അമ്മയോ ദേവേടത്തിയോ മുകളിലെത്തിക്കും. അതിനു തന്നെ വല്യമ്മടേം ചെറീമ്മടേം പിറുപിറുപ്പ് കേക്കണം. തറവാട്ടിൽ രണ്ടു രാത്രിയും ഒരു പകലും കഴിച്ചു കൂട്ടാൻ അച്ഛൻ വല്ലാതെ ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്.

ഉണ്ണീടച്ഛൻ വരുമ്പോ കിടക്കുന്നതു തെക്കേ മാളിക മുകളിലെ കരിവീട്ടിടെ കട്ടിലിട്ട മുറിയിലാണ്. ആ മുറി വൃത്തിയാക്കാൻ ദേവേടത്തി കേറുമ്പോൾ വല്ലപ്പോഴും അതിൽ കടന്നു കൂടിയിട്ടുണ്ട്‌. ശോ.. എന്ത്‌  മണാ ഉള്ളിൽ. നീല പട്ടു വിരിയിട്ട ജനാലയും കതകും. അച്ഛന്റെ മുറി എലിക്കാഷ്ഠം നാറും. എത്ര അടിച്ചു തുടച്ചാലും നാറ്റം തന്നെ. ചെറീച്ഛൻ ഇല്ലാച്ചാലും ഉണ്ണീം ചെറീമ്മേം മാളിക മുകളിൽ തന്നെയാണ് കിടക്കുക. അച്ഛൻ വരുമ്പഴേ ഞങ്ങൾ പത്തായപുരയുടെ മോളിക്ക് കേറൂ. അല്ലെങ്കിൽ വടക്കിനിടെ തൊട്ടുള്ള തളത്തിൽ വിരിച്ചു കിടക്കും. അച്ഛനെ ഇനി എന്നാ കാണുക? കോലോത്തും കുന്നിന്റെ ചെരുവിൽ മാളിക കെട്ടി പാർക്കുന്ന പേർഷ്യക്കാരൻ അന്ത്രമാൻ കൂടി നാലു മാസത്തിൽ ഒരിക്കൽ നാട്ടിൽ വരുന്നുണ്ട്. നാലു കുന്നുകൾക്കപ്പുറം പാർക്കുന്ന അച്ഛനെ ഞങ്ങൾ പിന്നെ കാണുന്നത് നീണ്ട ആറു മാസം കഴിഞ്ഞാണ്. എന്നിട്ടും അച്ഛൻ വരുമ്പോൾ വടക്കിനീന്നു മുറു മുറുപ്പ് കേൾക്കാറുണ്ട്. വടക്കിനിയിൽ സഹായത്തിനു നിൽക്കുന്ന ശാന്തേടത്തി കൂടി അച്ഛൻ വരുമ്പോൾ പിറു പിറുക്കും. ആറു മാസത്തിനുള്ളിൽ ആലത്തൂര് പോകാൻ ഞങ്ങക്കോ ചാത്തല്ലൂരു വരാൻ അച്ഛനോ നിവൃത്തിയില്ല. ആലത്തൂര് ചെല്ലുമ്പോ ഞങ്ങടെ അവസ്ഥ ഇതിലും കഷ്ടമാണ്. അവിടെ അച്ഛൻ തീർത്തും നിസ്സഹായനായിപ്പോകും. മരുമക്കളുടെ പിറു പിറുക്കൽ കേൾക്കുമ്പോൾ പോകേണ്ടിയിരുന്നില്ലെന്നു തന്നെ ഒരു വേള അമ്മയ്ക്കും ദേവേടത്തിക്കും തോന്നീട്ടുണ്ട്. കാശില്ലാത്തോന് കുടുംബം വേണ്ടേ?

നാക്കിലയിൽ മണ്ണാക്കിയ കേസ് ബാലമ്മാമ്മടെ അടുത്തെത്തിയില്ല. കുടുംബം മുടിക്കാനുണ്ടായവനെന്നു ബാലമ്മാമ്മ അല്ലെങ്കിലേ ശരി വെച്ചതാണ്. ഉത്രാടായിട്ടു അച്ഛൻ വരില്ലേ അമ്മേ? ആവോ.. ചെന്ന് ചോയിക്ക്. അമ്മ അരിശത്തിലാണ്. നാളെ തിരുവോണായിട്ട് എത്താതിരിക്കില്ല്യ അച്ഛൻ. ദേവേടത്തി കണക്കു കൂട്ടി പറഞ്ഞു. നിന്റൊക്കെ തന്ത വന്നിട്ടല്യേ ഇനി ആറും അറുപത്തി നാലും. വല്യമ്മോടുള്ള അരിശം തീർക്കാണമ്മ. പുറത്തെ തളത്തിൽ വരിവരിയായി ഇലയിട്ടു. ആദ്യം ആണുങ്ങൾക്കും കുട്ടികൾക്കുമാണ്. ചെറീച്ഛൻ ഇന്നലെ എത്തി. ബാലമ്മാമ ക്ഷണിച്ചിട്ടു രണ്ടാളും കൂടി ഉണ്ട്‌ ഉണ്ണാൻ. ഉണ്ണിയും ഉണ്ണീടച്ഛനും വല്യച്ഛനും ഇരുന്നു. രണ്ടു മക്കൾ വല്യച്ഛന്റെ ഇരുവശത്തുമായി ഇരുന്നു. ക്ഷണിച്ചു വരുത്തിയവരുടെ ഒപ്പമാണ് ബാലമ്മാമ ഇരുന്നത്. ആകെ എട്ടിലയേ ഉള്ളു. എനിക്കിലയിട്ടില്ല. 'എടാ നീ വെളമ്പാൻ നിക്ക്. നിനക്ക് അപ്രത്തു പെണ്ണുങ്ങടെ കൂടെ ഇരിക്കാം'. ബാലമ്മാമ്മയാണ്. തേട്ടി വന്ന കണ്ണീർ കടിച്ചമർത്തി. കത്തുന്ന വിശപ്പ്‌ ഒറ്റ നിമിഷം കൊണ്ട് എങ്ങോ പോയി. ഉമ്മറ വാതിൽക്കൽ നിന്ന് അമ്മ കണ്ണീർ തുടക്കുന്നത് കണ്ടു. ഇലയിൽ വിഭവങ്ങൾ ഓരോന്നായി വന്നു നിറഞ്ഞു. പിന്നെ ഒന്നും കാണാൻ നിന്നില്യ. 

പിറ്റേന്ന് പുലർച്ചെ എഴുന്നേറ്റു. തിരുവോണാണ്. ദേവേടത്തിയോടൊപ്പം അമ്പലക്കുളത്തിൽ പോയി കുളിച്ചു. എന്തോ അമ്മ വന്നില്ല. ഇന്ന് അച്ഛൻ വരാതിരിക്കില്ല. ഒരു പൊതിയെങ്കിലും കൈയ്യിൽ വെച്ചു തരാതിരിക്കില്ല. ഓരോന്ന് കണക്കു കൂട്ടി. അമ്മയ്ക്ക് വടക്കിനിയിൽ പിടിപ്പതു പണിയാണ്. ഇടയ്ക്ക് കുത്തഴിയിലൂടെ പടിപ്പുരയിലേക്ക് നോക്കുന്നു. വല്യമ്മയും ചെറിയമ്മയും കറിക്കരിയുന്നു. അടുപ്പിലൂതിയൂതി അമ്മയുടെ കണ്ണും മുഖവും ചെമന്നിട്ടുണ്ട്. അമ്മേടെ നേര്യതിലപ്പിടി കരിയും ചെളിയും. ഉണ്ണാൻ നേരായിട്ടും അച്ഛനെ കണ്ടില്ല. അമ്മ കരയാൻ തുടങ്ങി. മുമ്പ്ണ്ടായിട്ടില്ല്യങ്ങനെ. ഉത്രാടതിന്റന്നു സന്ധ്യക്ക്‌ വന്നു തിരുവോണമുണ്ട് തിരിച്ചു പോവാണ് പതിവ്. ണ്ട്, അച്ഛനെന്തോ സംഭവിച്ചിട്ടുണ്ട്. അമ്മ പതം പറഞ്ഞു കരഞ്ഞു. ചെറിയമ്മയും വല്യമ്മയും അമ്മയെ കുറേ ചീത്ത പറഞ്ഞു. ലക്ഷ്മികുട്ട്യേ... മിണ്ടാണ്ടവിടെ ഇരുന്നോ. ബാലമ്മാമയാണ്. അമ്മയും ദേവേടത്തിയും ഞാനും അന്ന് ഉണ്ടില്ല. അമ്മ പായിൽ നിന്ന് എഴുന്നേറ്റതു കൂടിയില്ല. തിരുവോണായിട്ടു കൂടി ആരും ഞങ്ങളെ ഉണ്ണാൻ വിളിച്ചില്ല. 

ഉച്ച തിരിഞ്ഞ് ആലത്തൂര്ന്ന് ആളു വന്നു. അച്ഛന് അസുഖം കലശലാണത്രെ. അമ്മ അലറിക്കരഞ്ഞു. ഉടൻ പുറപ്പെടാൻ ബാലമ്മാമ്മ ഞങ്ങളോട് കൽപ്പിച്ചു. ഞങ്ങളവിടെ എത്തിയപ്പോഴേക്കും അച്ഛന്റെ ദേഹം കോടിയിൽ പൊതിഞ്ഞു ഉമ്മറത്തു കിടത്തിയിരുന്നു. മുറ്റം നിറയെ ആളുകൾ. അമ്മ മോഹാലസ്യപ്പെട്ടു വീണു. ദേവേടത്തി എന്നെ കെട്ടിപിടിച്ചു വാവിട്ടു നിലവിളിച്ചു. അച്ഛമ്മ പതം പറഞ്ഞു കരയുന്നു. ഞാൻ തരിച്ചു നിന്നു. അച്ഛന് കാൻസറായിരുന്നത്രെ. ആരോടും പറയാതെ കൊണ്ടു നടന്നു. ഒടുവിൽ കഴിഞ്ഞാഴ്ച്ച അസുഖം കലശലായി. പായിൽ നിന്ന് എഴുന്നേൽക്കാൻ കൂടി നിവൃത്തിയില്ല. അമ്മയെ അറിയിച്ചാൽ അച്ഛനെ ആശൂത്രീലാക്കേണ്ടി വരും. ചെലവോർത്തു മൂത്ത മര്വോൻ പറഞ്ഞൂത്രെ അമ്മോട് മിണ്ടണ്ടാന്ന്. അച്ഛനെ ചിതയിലേക്കെടുത്തു. പാമ്പിൻ കാവിന്റെ വടക്കു പുറത്തുള്ള തൈമാവ് വെട്ടി. വിറക്കുന്ന കൈകളോടെ ഞാൻ ചിതക്ക് തീകൊളുത്തി. ചുറ്റും ആളും ബഹളവും. തീ നാളങ്ങൾ അച്ഛനെ ആർത്തിയോടെ  വിഴുങ്ങി. ഞങ്ങളുടെ കുഞ്ഞു സ്വപ്നങ്ങളുടെ ആധാര ശില, ഞങ്ങളുടെ പൊന്നച്ഛൻ മറഞ്ഞു. ജീവിതം ഒരു ചോദ്യ ചിഹ്നമായി ഞങ്ങളുടെ മുന്നിൽ നിന്നു.

English Summary:

Malayalam Short Story ' Nakkila ' Written by Dr. Febina Karumannil