ഡോ.ശാലിനി.പി എഴുതിയ നാല് കുറുങ്കവിതകൾ
പ്രതിഫലനം അമ്മേ , എനിക്കൊന്നു മിണ്ടണം, എനിക്ക് മക്കൾ നാലെന്ന് , അമ്മ. അപ്പന് വെക്കം പോണോന്നും, ചേച്ചിക്കും,ചേട്ടനും കുടുംബമുണ്ടെന്നും , അനുജന് ഒന്നും തിരിയുന്നില്ലെന്നും. കൂട്ടരേ തേടി, കൂട്ടാളി തേടി , ചുറ്റിത്തിരിഞ്ഞുമ്മറത്തെത്തി, മെല്ലെ തിരിഞ്ഞൊന്നു

പ്രതിഫലനം
അമ്മേ , എനിക്കൊന്നു മിണ്ടണം,
എനിക്ക് മക്കൾ നാലെന്ന് ,
അമ്മ.
അപ്പന് വെക്കം പോണോന്നും,
ചേച്ചിക്കും,ചേട്ടനും കുടുംബമുണ്ടെന്നും ,
അനുജന് ഒന്നും തിരിയുന്നില്ലെന്നും.
കൂട്ടരേ തേടി,
കൂട്ടാളി തേടി ,
ചുറ്റിത്തിരിഞ്ഞുമ്മറത്തെത്തി,
മെല്ലെ തിരിഞ്ഞൊന്നു നോക്കി,
പിന്നിലൊരുത്തി,
എന്നെപ്പോലൊരുത്തി,
ചുവരിലൊരു കൊളുത്തിൽ ,
ചതുരപ്പലകയിൽ,
എന്നെ നോക്കിച്ചിരിച്ചു,
കൈയ്യാട്ടി മെല്ലെ വിളിച്ചു.
പൂക്കൂട്ട്
ജനനം,
ജന്മദിനം,
മണിയറ,
വിവാഹവാർഷികം,
പൂജ,
പ്രാർത്ഥന,
നിവേദ്യം,
ചോറൂണ്,
കുർബ്ബാന,
വിശേഷം,വിശേഷാവസരം
മരിപ്പ്,
ശവക്കുഴി,
പിന്നെ,
ഈ തണുപ്പിലും,
മണ്ണിനുമുകളിലും, താഴെയും
ആരുമില്ലാതിടത്തും
ഇരുട്ടിലും,
വെയിലത്തും,
അഴുകിയ ഗന്ധത്തിലും,
പിരിയാതെ,
നിന്നോട് ചേർന്ന്,
മണ്ണിലൊടുങ്ങി
ഞാനും കൂട്ടരും,
വീണ്ടും,
ശ്രാദ്ധവും ,
ആണ്ടുമായി,
നിനക്ക് ശേഷവും,
ഞാനിങ്ങനെ,
ഞങ്ങളിങ്ങനെ,
നിന്റെ നിറവും,
നിന്റെ മണവും,
കുറേ നിമിഷങ്ങളും പേറി.
ഒരു ചോദ്യം
നെറ്റിയിലൊന്നമർത്തി ചുംബിക്കാതെ,
യാത്രകളിൽ
കൈകൊരുക്കാതെ,
ചെരിഞ്ഞുപെയ്യുന്ന
മഴയിൽ,
ഒരു കുടക്കീഴിൽ,
നനഞ്ഞ തോളിൽ
കൈയ്യമർത്താതെ,
എങ്ങനെയാണ്
ഞാൻ
നിന്റെ പ്രണയമറിയേണ്ടത്??
മുല്ലപ്പൂക്കഥ
പ്രത്യുഷത്തിൽ തലയിലേറിയാൽ,
അനുപമയായൊരുത്തമ.
തുളസിക്കതിരിന്നൊപ്പമിരുന്നാൽ,
കുലസ്ത്രീയത്,നിശ്ചയം.
അന്തിമയങ്ങിയ നേരത്തോ,
അമ്പിളി വാനിലുദിച്ചാലോ,
ചുറ്റിക്കെട്ടാൻ നില്ക്കല്ലേ,
കണ്ണുകൾ കൊണ്ടൊരു ,
വക്രത കാട്ടീ,
പുരികക്കൊടിയാൽ,
ചോദ്യമെറിഞ്ഞ്,
പയ്യെ പയ്യെ പതുങ്ങി,നിരങ്ങി
ചാരത്തെത്തും,മാന്യന്മാർ
കൈയും,കണ്ണും,ചുണ്ടും,കവിളും,
അഴകളവെല്ലാം ചികഞ്ഞെടുത്ത്,
അരികത്തണയും പകൽമാന്യന്മാർ,
പകൽമാന്യന്മാർ