തെയ്യോം തെയ്യോം തെയ്യോം ചെഞ്ചോരചോപ്പുള്ള അരയുടുപ്പും പച്ചക്കുരുത്തോല വാർമുടിയും മിന്നും മുനയുള്ള വാളുമേന്തി തെയ്യം വരവായ് തെയ്യം തോറ്റംതുടങ്ങി വരവിളിയും ചെണ്ട തിമില ചിരിച്ചുണർന്നു കാവിലുറഞ്ഞാടി തെയ്യം തെയ്യോം തെയ്യോം തെയ്യോം ഒച്ചവെളിച്ചത്തിലാടും തെയ്യത്തിൻ ഒച്ചയടഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെയ്യോം തെയ്യോം തെയ്യോം

ചെഞ്ചോരചോപ്പുള്ള അരയുടുപ്പും

ADVERTISEMENT

പച്ചക്കുരുത്തോല വാർമുടിയും

മിന്നും മുനയുള്ള വാളുമേന്തി

തെയ്യം വരവായ് തെയ്യം

തോറ്റംതുടങ്ങി വരവിളിയും

ADVERTISEMENT

ചെണ്ട തിമില ചിരിച്ചുണർന്നു

കാവിലുറഞ്ഞാടി തെയ്യം

തെയ്യോം തെയ്യോം തെയ്യോം
 
ADVERTISEMENT

ഒച്ചവെളിച്ചത്തിലാടും തെയ്യത്തിൻ 

ഒച്ചയടഞ്ഞ കാതിലിരുമ്പിയുലഞ്ഞു

നിലാവു മേൽപ്പുര മേഞ്ഞ കൂരയിൽ

മനമുറങ്ങാത്ത അമ്മനെഞ്ചിൻ തേങ്ങൊലി

വിശപ്പുണ്ടുറങ്ങും ഉണ്ണികൾതന്നുടെ 

കത്തിപുകയും വയറിന്റെ രോദനവും

ഒരു നുള്ള്  പുഞ്ചരിയേകാനവർക്ക്

ദൈവം കനിയണം തെയ്യക്കോളായ്
 
ഒറ്റക്കോലമാടി മേലേരി പുൽകുമ്പോൾ

കെട്ടുംകൈയേകും അച്ഛനെയോർത്തതും

ഒറ്റചിലമ്പിട്ടക്കാലുകൾ ആഞ്ഞുതുള്ളി 

വാനവും വായുവും കീറിയലറി

കാവിൽ നിറഞ്ഞാടി തെയ്യം

തീ തുള്ളിയാടും തീപ്പന്തചോട്ടിൽ

പ്രാണന്റെ പാതിയായ് നിന്നവൾ തന്നുടെ

ചേലേഴും കണ്ണിലെ ചെമ്മാനം കണ്ടു
 
പുലരാൻ മടിക്കുന്ന മകരരാവിൽ

നോവിന്നഗ്നിയിൽ നൊന്തുരുകി 

പൊള്ളും സത്യങ്ങൾ നെറുകയിൽ

രക്തമലരായ് പിറന്നു

തെയ്യം ദൈവമായി മാറി

ഭക്തരിൽ പെയ്തിറങ്ങി
 
മനയോലച്ചോപ്പും അരിച്ചാന്തിനാലും

ചമയം മറച്ച മാനുഷഭാവത്തിൽ

തെയ്യം തേങ്ങിക്കരഞ്ഞു

ചെണ്ടയും തിമിലയും മൗനമായി

ആരോ തന്ന നാണയത്തുട്ടിൽ

ദൈവരൂപത്തെ കണ്ടു തെയ്യം
 
Content Summary: Malayalam Poem ' Theyyam ' written by Sajith Kumar N.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT