അൽപ്പസമയം കഴിഞ്ഞപ്പോൾ മുകളിൽ നിന്നുള്ള ബഹളം നിലച്ചു. ‘ അടികൂടി അവർക്ക് മടുത്തു കാണും, അല്ലെങ്കിൽ ഹൗസ് ഓണർ ചീത്ത പറഞ്ഞു കാണും. എന്തായാലും സമാധാനമായി.’ അടുത്തദിവസം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെസ്റ്റ് ഉള്ളതാണ്. ഉറക്കം കൺപോളകൾക്കു മുകളിൽ കനമായി തുടങ്ങിയപ്പോൾ കിടന്നു. കൊതുകുകളുടെ മൂളലും ഫാനിന്റെ മുരൾച്ചയും കേട്ട്, എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.

അൽപ്പസമയം കഴിഞ്ഞപ്പോൾ മുകളിൽ നിന്നുള്ള ബഹളം നിലച്ചു. ‘ അടികൂടി അവർക്ക് മടുത്തു കാണും, അല്ലെങ്കിൽ ഹൗസ് ഓണർ ചീത്ത പറഞ്ഞു കാണും. എന്തായാലും സമാധാനമായി.’ അടുത്തദിവസം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെസ്റ്റ് ഉള്ളതാണ്. ഉറക്കം കൺപോളകൾക്കു മുകളിൽ കനമായി തുടങ്ങിയപ്പോൾ കിടന്നു. കൊതുകുകളുടെ മൂളലും ഫാനിന്റെ മുരൾച്ചയും കേട്ട്, എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽപ്പസമയം കഴിഞ്ഞപ്പോൾ മുകളിൽ നിന്നുള്ള ബഹളം നിലച്ചു. ‘ അടികൂടി അവർക്ക് മടുത്തു കാണും, അല്ലെങ്കിൽ ഹൗസ് ഓണർ ചീത്ത പറഞ്ഞു കാണും. എന്തായാലും സമാധാനമായി.’ അടുത്തദിവസം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെസ്റ്റ് ഉള്ളതാണ്. ഉറക്കം കൺപോളകൾക്കു മുകളിൽ കനമായി തുടങ്ങിയപ്പോൾ കിടന്നു. കൊതുകുകളുടെ മൂളലും ഫാനിന്റെ മുരൾച്ചയും കേട്ട്, എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"ദഫാ ഹോ ജാ മേരെ ഘർ സെ( ഇറങ്ങിപ്പോകൂ എന്റെ വീട്ടിൽ നിന്ന്)"."തുജ് ജൈസേ ആദ്മി കെ സാത് കോൻ രഹേഗാ (നിങ്ങളെപ്പോലുള്ളവരുടെ കൂടെ ആര് താമസിക്കും)?" അടുത്ത ദിവസത്തേക്കുള്ള തുണികൾ ഒരുക്കിവെക്കുന്ന സമയത്താണ് മുകളിൽ നിന്നും പതിവു ബഹളം കേട്ടു തുടങ്ങിയത്. പാത്രങ്ങൾ എറിഞ്ഞുടയ്ക്കുന്ന ശബ്ദവും പുറകെ വന്നു. എന്തൊക്കെയോ നിലത്ത് ഉരുണ്ടു പെരണ്ട് വീഴുന്നുമുണ്ട്. 'വല്ല്യ ശല്യമായല്ലോ' ജോലി നിർത്തി ബാൽക്കണിയിൽ ചെന്ന് മുകളിലേയ്ക്കു നോക്കി.  അടുത്ത കെട്ടിടങ്ങളിൽ നിന്നുള്ളവരും പതിവ് കാഴ്ചയാണെങ്കിലും ആസ്വദിച്ചു നിൽക്കുകയാണ്. 

"ഒമ്മെ ഹോഗിനോഡു അല്ലദിദ്രെ അവരു ഹൊഡ്കൊണ്ടു സായ്ത്താരേ" കന്നഡയാണ് പറഞ്ഞതെങ്കിലും പിടിച്ചു മാറ്റാൻ ചെല്ലാനാണ് കാഴ്ചക്കാരിലാരോ ഉദ്ദേശിച്ചതെന്ന് മനസ്സിലായി.

ADVERTISEMENT

"വെദർ ദേ ഡൈ ഓർ നോട്ട്. ഐ വോണ്ട് ഗോ. ലാസ്റ്റ് റ്റൈം ഐ ഗോട്ട് ഇനഫ് " അവർക്ക് മറുപടി കൊടുത്തു. 'പിന്നെ, എനിക്ക് ഇപ്പൊ അതല്ലേ പണി' കഴിഞ്ഞ തവണ അടി ശക്തമായപ്പോൾ പിടിച്ചു മാറ്റാൻ ചെന്നതാണ്. തല പൊട്ടി നിൽക്കുമ്പോഴും ആ കശ്മലൻ  'ഗെറ്റ് ഔട്ട്' ആണ് അടിച്ചത്. 'നിനക്ക് എന്റെ വീട്ടിൽ എന്തു കാര്യം' എന്നും ചോദിച്ച്. അധികം കഴിഞ്ഞില്ല. എന്തോ പൊട്ടിവീഴുന്ന ശബ്ദം കേട്ടു, കൂടെ ഒരു നിലവിളിയും. ' ഇന്ന് എന്തെങ്കിലും നടന്നതുതന്നെ. ഒരു കൊലപാതകത്തിന് സാക്ഷി പറയേണ്ടിവരുമോ ദൈവമേ!!’ എനിക്ക് ആധിയായി.

"ഇവത്തേ ഇവര വാസ നാനു കൊനെഗൊളിസുത്തേനെ (ഇന്നത്തോടെ ഇവരുടെ പൊറുതി ഞാൻ അവസാനിപ്പിക്കും)". ഹൗസ് ഓണർ മനോഹർ ലാൽ പിറുപിറുത്തു കൊണ്ട് ഗോവണികൾ ഓടി കയറുന്നുണ്ട്. അത് വെറുതെ പറയുന്നതാണെന്ന് അറിയാം. എല്ലാ തവണയും ഇതു തന്നെയാണ് അയാൾ പറയാറ്. അവരെ ഇറക്കി വിടാൻ പോവുകയാണെന്ന് കഴിഞ്ഞ തവണയും പറഞ്ഞതാണ്, ഒന്നും നടന്നില്ലെന്ന് മാത്രം. 

മഹാരാഷ്ട്രാ സ്വദേശികളായ ചൈതന്യയും ഭാര്യ ഹിരൺമയിയുമാണ് മുകളിൽ താമസം. മൂന്ന് മാസമേ ആവുന്നുള്ളൂ അവർ എത്തിയിട്ട്. ഐ ടി ഫ്രൊഫഷനുകളാണ് രണ്ടാളും. മഡിവാളയിലെ ഏതോ കമ്പനിയിൽ ജോലിക്കു ചേർന്നപ്പോൾ തുടങ്ങിയതാണ് മുകളിലെ പൊറുതി. മിക്കവാറും രാത്രികളിൽ  ബഹളമാണ്. എങ്കിലും, രാവിലെ ഒരുമിച്ച് ജോലിക്കു പോകുന്നത് കണ്ടാൽ തലേന്ന് അടികൂടിയവർ ആണെന്നു പറയുകയേ ഇല്ല.

ഒരു വർഷം മുൻപ് പാലക്കാട്ട് നിന്ന് ബാഗ്ലൂരിലെ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടർ ആയി ചേരാൻ ഇറങ്ങുമ്പോൾ അമ്മ പ്രത്യേകം പറഞ്ഞതാണ് 'താമസിക്കാൻ നല്ല സ്ഥലം നോക്കി തിരഞ്ഞെടുക്കണം ' എന്ന് . ഈ മഹാനഗരത്തിൽ അങ്ങനെ ഒരു വീട് ഈ വാടകയ്ക്ക് കിട്ടണ്ടേ?. ഇൻസ്റ്റിറ്റ്യൂട്ടിന്റെ തന്നെ ഹോസ്റ്റലിൽ ആദ്യ പതിനഞ്ചു ദിവസം താമസിച്ചു. ഇനി വേറെ വീട് നോക്കിക്കൊള്ളാൻ പറഞ്ഞപ്പോൾ സഹപ്രവർത്തകൻ, സേലംകാരൻ അരുണുമായി ചേർന്ന് തപ്പിയിറങ്ങി കിട്ടിയ വീടാണ് ഇത്. അതെല്ലാം പറഞ്ഞാൽ അമ്മയ്ക്കറിയോ?.

ADVERTISEMENT

അരുണാണെങ്കിൽ രണ്ട് ദിവസം മുൻപ് നാട്ടിലും പോയി. ഇനി നാളെയേ വരൂ. അതുവരെ ഒറ്റയ്ക്ക് സഹിക്കുക തന്നെ. അൽപ്പസമയം കഴിഞ്ഞപ്പോൾ മുകളിൽ നിന്നുള്ള ബഹളം നിലച്ചു.‘അടികൂടി അവർക്ക് മടുത്തു കാണും, അല്ലെങ്കിൽ ഹൗസ് ഓണർ ചീത്ത പറഞ്ഞു കാണും. എന്തായാലും സമാധാനമായി.’ അടുത്തദിവസം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെസ്റ്റ് ഉള്ളതാണ്. ഉറക്കം കൺപോളകൾക്കു മുകളിൽ കനമായി തുടങ്ങിയപ്പോൾ കിടന്നു. കൊതുകുകളുടെ മൂളലും ഫാനിന്റെ മുരൾച്ചയും കേട്ട്, എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.

കാലത്ത് നടത്തം പതിവുള്ളതാണ്. പലപ്പോഴും, ചൈതന്യയെ വഴിയിൽ കണ്ടുമുട്ടാറുണ്ട്. പക്ഷെ അയാൾ കണ്ട ഭാവം നടിക്കാറില്ല. നാളിതുവരെ ആയിട്ടും ഒന്ന് സംസാരിക്കാനോ കൂട്ടുകൂടാനോ അയാൾ വന്നിട്ടുമില്ല.  മുഖത്തു പോലും നോക്കാറില്ല. അടുത്ത പ്രഭാതത്തിലെ പതിവ് നടത്തത്തിനിടയിൽ അയാളെ കണ്ടു. കൺതടത്തിനു താഴെ നീര് വന്ന് ചുവന്ന് തിമിർത്ത മുഖം. കണ്ടപ്പോൾ ചിരിവന്നു. തലേരാത്രിയിലെ സംഭവങ്ങൾ വെറുതെ ഒന്ന് ഓർത്തു. 

ശാന്തിനി ചേച്ചിയാണ് പറയാറ്. 'എന്ത് മനുഷ്യപറ്റില്ലാത്ത മനുഷ്യരാ സാറെ ഇവര്. കണ്ടാൽ ഒന്ന് ചിരിക്ക പോലും ഇല്ല. ഭാര്യേം ഭർത്താവും കണക്കാ.' മുൻപ്, വീട്ടു പണിക്കു വന്നിരുന്നതാണ് ശാന്തിനിചേച്ചി. ഹൗസ് ഓണറുടെ വീട്ടിലും അവർ തന്നെയായിരുന്നു പണിക്ക്. എന്തോ കാരണം കൊണ്ട് കുറച്ചു കാലമായി ഇപ്പോൾ വരാറില്ല. "സാറേ. ആ വീട് എന്തോ കുഴപ്പം പിടിച്ചതാ. സാറ് ശ്രദ്ധിച്ചോ. അവിടെയുളളവർ ആരുമായും കൂട്ടില്ല. ആരും അവരോടും കൂട്ടുകൂടാറില്ല. എനിക്കെന്തോ പേടിയാണ്. പണ്ട് ആ വീട്ടിൽ ഒരു പെണ്ണ് കെട്ടിത്തൂങ്ങി ചത്തിട്ടുണ്ട് സാറെ " അവർ ശബ്ദം ഒന്നു താഴ്ത്തി പറഞ്ഞു. ജോലി നിർത്തി പോയതിന്റെ കാരണം തിരക്കിയപ്പോഴായിരുന്നു ഒരിക്കൽ അവരുടെ മറുപടി. അവർ പറഞ്ഞത് ശരിയാണെന്ന് തോന്നായ്ക ഇല്ല. 

പാൽക്കാരനും പത്രക്കാരനുമൊന്നും ആ വഴിക്ക് വരാറേയില്ല. എല്ലാവരും ഭീതിയോടെ മാത്രം നോക്കിക്കാണുന്ന പോലെ തോന്നാറുണ്ട്. കന്നഡ നേരെ ചൊവ്വേ അറിയാത്തതു കൊണ്ട് ആരോടും ചോദിക്കാനും വയ്യ. ഹൗസ് ഓണറും ഭാര്യയും രണ്ട് മക്കളുമാണ് താഴെ താമസം. ഭാര്യ ഉണ്ട് എന്ന് കേട്ട് കേൾവി മാത്രമേ ഉള്ളൂ. അവരെ പുറത്തു കാണാറില്ല. ആരുടെയെങ്കിലും നിഴലുകണ്ടാൽ അവർ വാതിലടച്ച് അകത്തു കടക്കും. വൈകീട്ട് അരുണെത്തി. തലേന്ന് നടന്നതൊക്കെ സൂചിപ്പിച്ചു. നല്ല വീട് ഒത്തു കിട്ടിയാൽ മാറാമെന്ന് അവൻ പറഞ്ഞു. ‘ഓഫീസിനടുത്ത് ഇങ്ങനെ ഒന്ന് കിട്ടണ്ടേ?.’

ADVERTISEMENT

തിരക്കുകൾ കാരണം ശ്രദ്ധിക്കാത്തതാണോ എന്ന് അറിയില്ല, കുറച്ചു ദിവസത്തേക്കു മുകളിൽ നിന്ന് ബഹളം ഒന്നും കേട്ടില്ല. ചൈതന്യയും ഹിരൺമയിയും വീട്ടിൽ ഇല്ലാത്ത പോലെ തോന്നി. 'ഭാഗ്യം, രണ്ടും പോയി കാണും'. സന്തോഷിക്കുകയും ചെയ്തു. പക്ഷേ അതിന് അധികം ആയുസ്സുണ്ടായില്ല. ഒരു ദിവസം രാത്രി ഭക്ഷണം കഴിഞ്ഞ്, ടി വി കണ്ട് ഇരിക്കുന്നനേരം മുകളിൽ നിന്ന് വീണ്ടും പൊട്ടലും ചീറ്റലും കേട്ടു. പലതും തട്ടിമറിയുന്നു. ഹിരൺമയിയുടെ ഉച്ചത്തിലുള്ള കരച്ചിലും. ശ്രദ്ധ കൊടുക്കാതെ ടി വി നോക്കി ഇരുന്നു. അരുൺ ബാൽക്കണിയിൽ ചെന്ന് വീക്ഷിക്കുന്നുണ്ട്. ‘അവൻ കഴിഞ്ഞ തവണ കാണാത്തതല്ലേ. കാണട്ടെ.’

"ഇങ്ക പാര് വിമലേ . അന്ത പൊണ്ണ് കളമ്പിപ്പോകത്". അതിശയോക്തിയിൽ അരുണിന്റെ വാക്കുകൾ . എഴുന്നേറ്റുചെന്ന് നോക്കി. ശരിയാണ് ഹിരൺമയി ഗോവണി ഇറങ്ങിപ്പോകുന്നു. കയ്യിൽ ചെറിയ ഒരു ബാഗും. 'രാത്രിയിൽ ഈ പെണ്ണുമ്പിള്ള എവിടെപ്പോകുന്നു ?.' പുറത്ത് ഒരു 'ഒല ടാക്സി' വന്നുനിൽപ്പുണ്ട്. ആ സമയം രണ്ട് ചെരിപ്പുകൾ മുകളിൽ നിന്ന് താഴേക്ക് പതിച്ചു . കൂടെ ഒരു ബാഗും. അത് ഹിരൺമയിയുടെ ദേഹത്ത് തട്ടി തട്ടിയില്ല എന്ന മട്ടിൽ ചെന്നു വീണു. മുകളിലേയ്ക്ക് നോക്കി. വരാന്തയിൽ ചൈതന്യ കലിതുള്ളി നിൽക്കുന്നു. എന്തൊരു മനുഷ്യൻ !

ആ രാത്രിയോടെ ഒരു ഗുണം ഉണ്ടായി.  മുകളിൽ നിന്നുള്ള ബഹളം നിന്നു . ചൈതന്യയെ പുറത്ത് കാണാറേ ഇല്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ, രണ്ടു ദിവസത്തേക്കാണെന്ന് പറഞ്ഞ് അരുൺ വീണ്ടും നാട്ടിൽ പോയി . അമ്മയ്ക്കെന്തോ വയ്യായ്ക ആണത്രേ. സാധാരണ ഒരുമിച്ചാണ് പോകാറ്. ബൈക്ക് യാത്ര  ഇഷ്ടമായതു കൊണ്ട് പാലക്കാടു വരെ ഓടിച്ചു തന്നെ പോകും. വഴിയിൽ സേലത്ത് അരുണിനെ ഇറക്കും. അവന്റെ വീട്ടിൽ വിശ്രമിക്കും. തിരിച്ചു വരുമ്പോൾ അവനേയും കൂടെ കൂട്ടും. അതാണ് പതിവ്. വൈകീട്ട് ഓഫീസ് വിട്ടു വരുമ്പോൾ വഴിയിൽ ചൈതന്യയെ കണ്ടു.  വീട്ടിലേക്കുളള നടത്തമാണ്. വണ്ടി അരികിൽ നിർത്തി ചോദിച്ചു.

"പോരുന്നോ?", മടികൂടാതെ അയാൾ വണ്ടിയിൽ കയറി. 

"എവിടുന്നാ ഭക്ഷണം കഴിക്കാറ്?", ഇറങ്ങുമ്പോൾ അയാൾ ചോദിച്ചു. 

"രാവിലെയും വൈകീട്ടും അപ്പുറത്തുള്ള തമിഴ് ഹോട്ടലിൽ നിന്നാണ്. ഉച്ചയ്ക്ക് ഓഫീസിന്റെ അടുത്തു നിന്നും "

"എന്നെയും കൂട്ടുമോ കഴിക്കാൻ പോകുമ്പോൾ ?", അയാൾ ചോദിച്ചു. "ഓ അതിനെന്താ" മറുപടി പറഞ്ഞു. അന്ന് അയാളേയും കൂട്ടി കഴിക്കാൻ ഇറങ്ങി. നടക്കുന്നതിനിടയിൽ അയാൾ ചോദിച്ചു.

"ഞങ്ങൾ നിങ്ങൾക്കൊക്കെ വല്ല്യ പ്രശ്നം ആയല്ലേ?".നുണ പറയാൻ പോയില്ല. " കുറച്ചൊക്കെ " എന്നു പറഞ്ഞു.

"നിനക്കറിയോ? ഞങ്ങൾ വർഷങ്ങളോളം പ്രേമിച്ച് നടന്നവരാ. എന്നിട്ടാ കെട്ടിയത്. ഞങ്ങൾ വേറെ വേറെ ജാതി ആയിരുന്നു. നാട്ടിൽ ജാതി മാറി കല്യാണം സമ്മതിക്കില്ല. " അയാൾ നിർത്തി വിഷമത്തോടെ തുടർന്നു.

"വീട്ടുകാരെ വിട്ട് എന്റെ കൂടെ ഇറങ്ങി വന്നവളാ അവള് ". അയാളുടെ പറച്ചിൽ കേട്ട് അത്ഭുതമൂറി. എന്നിട്ടാണോ ഇയാൾ ? പക്ഷെ കൂടുതൽ ചോദിച്ച് അയാളെ വിഷമിപ്പിക്കണ്ട എന്ന് കരുതി കേൾക്കുക മാത്രം ചെയ്തു. അരുൺ ഒരാഴ്ച കൂടി കഴിഞ്ഞേ വരൂ എന്ന് വിളിച്ചു പറഞ്ഞു. അമ്മയ്ക്ക് അസുഖം മാറിയില്ല. ചൈതന്യയുമായി കൂടുതൽ അടുത്തു. ഫോൺ നമ്പറുകൾ കൈമാറി, നേരം വൈകിയാൽ വിളിച്ചു ചോദിക്കലും കുശലവും തുടങ്ങി. ഒരുമിച്ചുള്ള നടത്തം . ഭക്ഷണം കഴിക്കാൻ പോകൽ.. അങ്ങനെയങ്ങനെ.

ഇന്ത്യാ ഇംഗ്ലണ്ട് പര്യടനം നടക്കുന്ന സമയം. ചൈതന്യ പറഞ്ഞു 'ഇന്ന് എന്റെ മുറിയിൽ ഇരുന്നാവാം കളി കാണൽ'. ഭക്ഷണം പാർസൽ വാങ്ങി. കളി കണ്ടിരുന്നു കഴിച്ചു. ഭക്ഷണം കഴിഞ്ഞ് വീണ്ടും കളി കാണലിൽ മുഴുകി. ഇടയ്ക്ക് ചോദിച്ചു. "ഇവിടുന്ന് പോയ ശേഷം അവളെ നിങ്ങൾ വിളിച്ചിട്ടുണ്ടോ ?" "ഇല്ല . അവളും വിളിച്ചിട്ടില്ല", ചൈതന്യ ദേഷ്യത്തോടെ പറഞ്ഞു.

"നിങ്ങൾ ചെരുപ്പ് എടുത്ത് എറിഞ്ഞതല്ലേ അവളെ. ആ വിഷമം കാണില്ലേ. നിങ്ങളെ വിശ്വസിച്ച് ഒരിക്കൽ ഇറങ്ങിപ്പോന്ന പെണ്ണല്ലേ അവൾ ". ചൈതന്യ മുഖം വീർപ്പിച്ചിരുന്നു. എങ്കിലും, കുറച്ചുനേരത്തെ പരിശ്രമത്തിൽ ചൈതന്യയുടെ മനസ്സലിഞ്ഞു. അയാൾ മൊബൈൽ എടുത്ത് അവളെ ഡയൽ ചെയ്തു. അവളുടെ മൊബൈൽ ബിസി . അയാൾ ദേഷ്യത്തിൽ ഫോൺ വെച്ചു. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ ഫോൺ ബെല്ലടിച്ചു. അവളാണ്. അയാൾ എടുത്തില്ല. "എടുക്ക് എടുക്ക്. " പറഞ്ഞു നോക്കി. അയാൾ ബലം പിടിച്ചിരുന്നു.

അയാളുടെ ഫോൺ പിടിച്ചു വാങ്ങി, കോൾ വിളിച്ച് അയാൾക്ക് കൊടുത്തു. അനുസരണയുള്ള കുട്ടിയേപ്പോലെ അയാൾ ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങി. സംസാരിച്ച് സംസാരിച്ച് അയാൾ അവിടെ നിന്നും എഴുന്നേറ്റു . മുറിയിൽ കയറി വാതിലടച്ചു. കളി കണ്ട് സോഫയിലേയ്ക്ക് ചാഞ്ഞു. ആ കിടപ്പിൽ എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതിവീണു. 

റോഡിൽ, പാൽക്കാരുടെ ശബ്ദം കേട്ട് ഞെട്ടിയുണർന്നു. മൊബൈൽ ഓണാക്കി സമയം നോക്കി. അഞ്ചേമുക്കാൽ ആകുന്നേയുള്ളൂ. ടി വി ഓടിക്കൊണ്ടിരിക്കുന്നു. ടി വി യും ലൈറ്റും ഓഫാക്കി വീണ്ടും കിടന്നു. നടക്കാൻ പോകാൻ ഇനിയും സമയമുണ്ട്. അലാറം വെച്ച് വീണ്ടും ചുരുണ്ടു കൂടി. ആറരയ്ക്ക് മൊബൈൽ വിളിച്ചുണർത്തി. കണ്ണു തിരുമ്മി എഴുന്നേറ്റു . ചൈതന്യ നടക്കാൻ വരാറുള്ളതാണ്. എണീറ്റമട്ടില്ല. വിളിച്ചു നോക്കി. മറുപടിയൊന്നും കേട്ടില്ല. ഹിരൺമയിയുമായി സംസാരിച്ച് നേരം വൈകിയാകും ഉറങ്ങിയത്. എഴുന്നേറ്റു ചെന്ന് വാതിലിൽ മുട്ടി. ഒരു അനക്കവുമില്ല. ചൈതന്യക്ക് എന്തുപറ്റി? വാതിലിൽ അമർത്തി നോക്കി. വാതിൽ ചാരിയിട്ടിട്ടേയുള്ളൂ. വാതിലിനു വിടവിലൂടെ പ്രകാശം പുറത്തേയ്ക്ക് വരുന്നുണ്ട്. ഇയാൾ ലൈറ്റ് പോലും ഓഫാക്കാതെയാണോ കിടന്നത്? "ചൈതന്യാ "  നീട്ടി വിളിച്ചു. വാതിൽ തള്ളി തുറന്നു . ഒരു നിമിഷം കണ്ട ആ കാഴ്ചയിൽ ഭയന്നുവിറച്ചു. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ തരിച്ചു നിന്നു . 

കട്ടിലിൽ തൊടാതെ തൂങ്ങിയാടുന്ന ചൈതന്യയുടെ കാലുകൾ. ഫാനിൽ ബെഡ് ഷീറ്റ് കെട്ടി, തൂങ്ങിയിരിക്കുന്നു ചൈതന്യ.

ആദ്യത്തെ പകപ്പ് മാറി, ധൈര്യം സംഭരിച്ച് ഉറക്കെ വിളിച്ചുപറഞ്ഞ് പുറത്തേക്കോടി ."ഓടിവരണേ ഓടിവരണേ.." ശബ്ദം കേട്ട് ആരൊക്കെയോ എത്തി നോക്കി. മലയാളം മനസ്സിലാകാത്തത് കൊണ്ടാകണം ആരിൽ നിന്നും പ്രതികരണം കണ്ടില്ല. "പ്ലീസ് ഹെല്പ് . പ്ലീസ് ഹെല്പ് " അകത്തേക്ക് വിരൽ ചൂണ്ടി പിന്നേയും അലറി .

"എന്തുപറ്റി. " ആരൊക്കെയോ ചോദിച്ചു.

"ചൈതന്യ. ഹി കമിറ്റഡ് സൂയിസൈഡ് ... ദേർ ... "

വീണ്ടും കൈ ചൂണ്ടികാണിച്ചു. ആ തണുത്ത പ്രഭാതത്തിലും വിയർത്തൊഴുകി. ആളുകൾ ഓടി കൂടി. പോലീസിനെ വിളിച്ചു. ചോദ്യം ചെയ്യലായി . എല്ലാം വിശദമായി പറഞ്ഞു. അറിയാവുന്ന കന്നഡയിലും, ഇംഗ്ലീഷിലും തമിഴിലും ഒക്കെ . ബോഡി പോസ്റ്റ്മോർട്ടത്തിനു വേണ്ടി കൊണ്ടുപോകുമ്പോൾ പോലീസുകാർ ജീപ്പിൽ കയറ്റി. മൊഴി രേഖപ്പെടുത്തണം. ആരെങ്കിലും കൊന്നതാണോ എന്ന് അവർക്ക് അന്വേഷിക്കണം. പല്ലു തേച്ചില്ലെങ്കിലും, കുളിച്ചില്ലെങ്കിലും പോലീസുകാർ ചായ തന്നു. സ്റ്റേഷനിൽ ഇരുന്ന് മദ്ധ്യാഹ്നമായി. ഉച്ചഭക്ഷണവും കിട്ടി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആത്മഹത്യ ആണെന്ന് തെളിഞ്ഞു. ഹൗസ് ഓണർ വന്നു. കൊണ്ടുപോകാൻ. "ചൈതന്യയുടെ ഫാമിലി വരുന്നുണ്ട്. അവർക്ക് പരാതി ഇല്ലാ എന്ന് എഴുതി തന്നാൽ പോകാം. ഇനി പരാതി ഉണ്ടെങ്കിൽ കേസ് എടുക്കും. ജാമ്യം എടുത്ത് പോകാം " പോലീസുകാർ പറഞ്ഞു. 

ഇടയ്ക്ക് അരുണിനെ വിളിച്ചു. അവൻ അന്നു തന്നെ വണ്ടി കയറാം എന്നു പറഞ്ഞു. വീട്ടിൽ വിളിക്കാൻ തോന്നിയില്ല. അപ്പോഴേക്കും മൊബൈൽ, ചാർജ്ജ് തീർന്ന് ചത്തുപോയിരുന്നു. വൈകീട്ടോടെ അലറിക്കരഞ്ഞ് ചൈതന്യയുടെ അമ്മ വന്നു. അവർക്ക് എന്നെ കാണണം. എന്തൊക്കെയോ അവർ ചോദിച്ചു. ഹൗസ് ഓണർ തർജ്ജമ നടത്തിത്തന്നു .

"ആ പെണ്ണ് കൊന്നതാണോ എന്റെ മകനെ . അവൻ എന്താ നിന്നോട് പറഞ്ഞേ. അവൾ അവനെ ഉപദ്രവിക്കാറുണ്ടോ ?" ഇതൊക്കെയാണ് ആ അമ്മയ്ക്ക് അറിയേണ്ടത്. ഹിരൺമയിയോട് എനിക്കും ദേഷ്യം തോന്നി. അന്ന് ചൈതന്യയെക്കൊണ്ട് ഫോൺ ചെയ്യിക്കേണ്ടിയിരുന്നില്ല. ഫോണിലും അവർ വഴക്കു കൂടി കാണണം. ആ ദു:ഖത്തിലായിരിക്കും ചൈതന്യ തൂങ്ങിയത്. എനിക്ക് വിഷമം തോന്നി.

'വീട്ടുകാർക്ക് കേസ് ഇല്ല' പോലീസുകാർ പൊയ്‌ക്കോളാൻ പറഞ്ഞു. ഹൗസ് ഓണർ നേരത്തെ സ്ഥലം വിട്ടിരുന്നു. കാലത്ത്, തിരക്കിട്ട് ജീപ്പിൽ കയറുമ്പോൾ ചെരുപ്പു കൂടി എടുത്തിരുന്നില്ല. ഒന്നര കിലോമീറ്റർ കാണും വീട്ടിലേക്ക്. വലിഞ്ഞു നടന്നു. വീടിന്റെ ഗോവണികൾ കയറുമ്പോൾ മുകളിലെ വരാന്തയിൽ നിന്ന് ചൈതന്യ എത്തിനോക്കുന്നതു പോലെ തോന്നി. 

അകത്തു കടന്നു. വല്ലാത്ത ക്ഷീണം. കുറേനേരം ഷവറിന് താഴെ നിന്ന് കുളിച്ചു. വാതിൽ അടച്ച് കിടക്കയിലേക്ക് വീണു. സമയം ഇരുളുന്നതേയുള്ളൂ. അറിയാതെ കണ്ണുകൾ അടഞ്ഞുപോയി. ഇടയ്‌ക്കെപ്പൊഴോ ഞെട്ടി ഉണർന്നു. മുകളിൽ നിന്ന് എന്തൊക്കെയോ അപശബ്ദങ്ങൾ. വാതിലുകൾ തനിയെ വന്നടയുന്നു. പാത്രങ്ങൾ നിലത്തു വീഴുന്നു. ഒരുവിധം നേരം വെളുപ്പിച്ചു. സൂര്യൻ ഉദിക്കാൻ കാത്തു നിന്നില്ല. കുളിച്ച് വസ്ത്രം മാറി, ബാഗ് പാക്ക് ചെയ്ത് ഇറങ്ങി. ബൈക്ക് സ്റ്റാർട്ട് ചെയ്തു. 'നാട്ടിൽ പോകണം'.

അരുൺ കൂടെ ഉണ്ടാവാറുള്ളതു കൊണ്ട്, എന്നും സേലം വഴിയാണ് പോകാറുള്ളത്. മേട്ടൂർ ഡാം വഴി പോകണം എന്നത് ഒരാശയായിരുന്നു. പ്രകൃതി ഭംഗിനിറഞ്ഞ കാഴ്ചകളും, സുഖമമായ റോഡും ആ വഴിയുടെ പ്രത്യേകത ആണെന്ന് കേട്ടിട്ടുണ്ട്. ഹോസൂരിൽ എത്തി വലത്തോട്ടു തിരിഞ്ഞു. രായക്കോട്ട, പാലക്കോട്, ധർമ്മപുരി എന്നിവ കഴിഞ്ഞ് മേട്ടൂർ ഡാം. വഴിയ്ക്ക് ഇരുവശവും വളർന്നു നിൽക്കുന്ന പുളിമരങ്ങൾ. തടിയിൽ, വെളുത്ത നിറമടിച്ച് മധ്യഭാഗത്ത് കറുത്ത നിറവും പൂശി വരിവരിയായി നിൽക്കുന്ന മനോഹര കാഴ്ച. താഴേക്ക് വള്ളികൾ തൂങ്ങി ആടുന്ന ആൽമരങ്ങളും ഇടയ്ക്ക് കാഴ്ചയിലേക്ക് വന്നു. മേട്ടൂർ ഡാം കഴിഞ്ഞാൽ ഇടതുവശത്തായി കാവേരിപുഴ . എതിർ ദിശയിൽ പ്രൗഡിയോടെ നിൽക്കുന്ന 'പാലമല'.

"തൂഗു ഹാക്കൊണ്ടു സായി ... തൂഗു ഹാക്കൊണ്ടു സായി..". ചെവിയിൽ ഹെഡ്സെറ്റ് തിരുകി, പാട്ടുകേട്ടാണു യാത്രയെങ്കിലും അതിനെ ഭേദിച്ച് അറിയാത്ത ഭാഷയിൽ ആരോ പറഞ്ഞു കൊണ്ടിരുന്നു. ശ്രദ്ധയെ തെറ്റിച്ച് കാതുകളിൽ അത് മുഴങ്ങി. യാത്രയിലുടനീളം ആ വാക്കുകളും വിടാതെ പിന്തുടർന്നു.

'തൂഗു ഹാക്കൊണ്ടു സായി' മനസ്സിൽ നിന്നും പോകുന്നില്ല. വീട്ടിലെത്തി അമ്മയോട് പറഞ്ഞു. " എന്താണ് അർത്ഥം? എവിടുന്ന് കിട്ടി? എന്നൊന്നും അറിയില്ല. "ഒരു തൂങ്ങിമരണം ഒക്കെ കണ്ടതല്ലേ.  അതുമായി ബന്ധപ്പെട്ട് പോലീസുകാരോ മറ്റോ പറയുന്നത് കേട്ടതാകാം." അമ്മ പറഞ്ഞു. ‘ശരിയാകാം’ എന്നാലും, രണ്ടാമതൊരു വ്യക്തിയുടെ സാന്നിധ്യം അസ്വസ്ഥതകൾ സൃഷ്ടിച്ചു.

അടുത്ത രണ്ടുമൂന്നു ദിവസം അമ്പലങ്ങളും വഴിപാടുകളുമൊക്കെയായി പോയി. അമ്മ പറഞ്ഞു.. “ഭയമൊക്കെ പോകട്ടെ.” ഒരു ദിവസം പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കോൾ വന്നു. "ഞാൻ ഹിരൺമയി ആണ്. ചൈതന്യയുടെ ഭാര്യ. എനിക്ക് നിന്നെ ഒന്നു കാണണം"

"ഞാൻ അവിടെ ഇല്ല. നാട്ടിലാണ് . "

"സാരമില്ല. ഞാൻ നാട്ടിൽ വരാം."

"വേണ്ടാ രണ്ടു ദിവസം കഴിഞ്ഞാൽ ഞാൻ ബാഗ്ലൂർ വരും"

അവർ സമ്മതം പറഞ്ഞു. മനസ്സിൽ വിടാതെ പിന്തുടരുന്ന 'തൂഗു ഹാക്കൊണ്ടു സായി' യുടെ ചിന്തകളിലായിരുന്നു ഞാൻ അപ്പോഴും. ബാഗ്ലൂരിൽ എത്തിയതിന്റെ അടുത്ത ദിവസം, ജോലി കഴിഞ്ഞ് വീടിന്റെ പടിവാതിൽ കടന്നു ചെല്ലുമ്പോൾ കണ്ടു, ഞങ്ങളുടെ മുറിക്ക് കാവലായി എന്നെയും കാത്തു നിൽക്കുന്ന ഹിരൺമയിയെ. കണ്ട മാത്രയിൽ അവൾ കരയാൻ തുടങ്ങി. 

"ചൈതന്യയ്ക്ക് എന്താണ് പറ്റിയത്. നിനക്ക് വല്ലതും അറിയാമോ ?"

"നിങ്ങളല്ലേ അവസാനമായി സംസാരിച്ചത്. നിങ്ങൾ തമ്മിൽ വഴക്കായതു കൊണ്ടാവും ചൈതന്യ മരിച്ചത് "

"ഞങ്ങൾ അന്ന് വഴക്കു കൂടിയില്ല. സത്യം "

അവൾ മൊബൈൽ തുറന്നു . സംസാരിച്ചു വെച്ച ശേഷം നടത്തിയ ചാറ്റുകൾ കാണിച്ചു. അവസാനം പതിനൊന്നര നേരത്ത് അയച്ച ഗുഡ് നൈറ്റ് മെസ്സേജും കാണിച്ചു.

'പിന്നെ ചൈതന്യ എന്തിന് ആത്മഹത്യ ചെയ്തു.?' വലിയ ഒരു ചോദ്യചിഹ്നം മനസ്സിൽ കോറി വരഞ്ഞു.

"ചേച്ചിയുടെ കല്യാണം നടത്തിയ വകയിൽ ചൈതന്യയ്ക്ക് കുറച്ച് കടം ഉണ്ടായിരുന്നു. അത് വീട്ടിയിട്ട് മതി കുട്ടികൾ എന്നാണ് ചൈതന്യ പറയാറ്. പക്ഷേ അമ്മ ധരിച്ചു വെച്ചിരിക്കുന്നത് എനിക്ക് എന്തോ കേടുണ്ട് കുട്ടികൾ ഉണ്ടാവില്ല എന്നാണ്. എന്നോട് ചൈതന്യയെവിട്ട് പോകാൻ ഒക്കെ അമ്മ പറയും.. അതായിരുന്നു ഞങ്ങൾ തമ്മിൽ ആകെയുളള പ്രശ്നം. അത് പറഞ്ഞാണ് ഞങ്ങൾ വഴക്കുകൂടാറുള്ളത്. " ഹിരൺമയി അത് പറഞ്ഞ് കരഞ്ഞു. പിന്നെയും എന്തൊക്കെയോ അവർ പറഞ്ഞു. പിന്നെ ഇറങ്ങിപ്പോയി.

'എന്തായിരുന്നിരിക്കും ചൈതന്യയുടെ പ്രശ്നം. ഇനി വേലക്കാരി പറഞ്ഞതു പോലെ ഈ വീടിനെന്തെങ്കിലും പ്രശ്നങ്ങൾ?', സംശയം മനസ്സിൽ വെക്കാൻ നിന്നില്ല. ഹൗസ് ഓണറോട് തന്നെ നേരിട്ട് അതിനെ കുറിച്ച് സംസാരിച്ചു. 

"എന്റെ വീടിനെ പ്രേതാലയം ആക്കി ആളുകൾ താമസിക്കാൻ വരുന്നത് തടയണം അല്ലേ. അല്ലെങ്കിൽ തന്നെ ഇപ്പോൾ ആളുകൾ വരാൻ മടിക്കുന്നു." ഹൗസ് ഓണർ ചാടി കളിച്ചു. സ്ഥിരം തമിഴ് ഹോട്ടലിൽ ചെന്നപ്പോൾ ഒരു ദിവസം ചോദിച്ചു. "തൂഗു ഹാക്കൊണ്ടു സായി. എന്താണർത്ഥം?" 

"തൂങ്ങി നീ മരിക്കൂ" അങ്ങിനെയാണ്.  കേട്ടപ്പോൾ ഒന്ന് ഞെട്ടി. 'എനിക്ക് എവിടുന്നു കിട്ടി ഇത്?'

ബാംഗ്ലൂരിൽ അന്ന് നിർത്താതെ മഴ പെയ്തു, കൂടെ ഇടിമിന്നലും. എപ്പൊഴോ കറന്റ് പോയി. മഴയൊച്ചയും കേട്ട്,  ഇരുട്ടത്ത് കാലുനീട്ടി ഇരിക്കുമ്പോഴാണ്, നാട്ടിൽ നിന്ന് കൂട്ടുകാരൻ രമേശൻ വിളിച്ചത്. ബാഗ്ലൂരിൽ പഠിക്കുന്ന അവന്റെ പെങ്ങളുടെ കോളേജ് കാര്യങ്ങൾ സംസാരിച്ചിരുന്നു. 'തൂഗു ഹാക്കൊണ്ടു സായി ' സംസാരിക്കുന്നതിനിടയിലും കേട്ടു, അതും അൽപ്പം ഉച്ചത്തിൽ. അപ്പോൾ രമേശൻ ചോദിച്ചു.

"നിന്റെ കൂടെ ആരാ ഉള്ളത്?"

"എന്താണ് ?" അവൻ പറഞ്ഞത് മനസ്സിലാകാത്തതുകൊണ്ട്  വീണ്ടും ചോദിച്ചു.

"ആരാ നിന്റെ കൂടെ ഉള്ളത്?"  അവന്റെ ആ വാക്കുകൾ കേട്ട് ഞാൻ ഒന്ന് ഞെട്ടി. വിയർത്തു പോയി. അവനും എന്തോ കേട്ടിരിക്കുന്നു. അപ്പോൾ അത് എന്റെ മാത്രം തോന്നലല്ല !! “പിന്നെ വിളിക്കാം” എന്ന് മാത്രം പറഞ്ഞ് ഫോൺ വെച്ച് കിടക്കയിലേക്ക് വീണു. ആ രാത്രി ഭയാനകമായിരുന്നു. ചെവിയിൽ 'തൂഗു ഹാക്കൊണ്ടു സായി'  മുഴങ്ങിക്കൊണ്ടിരുന്നു. അതിന് പുറമേ മുകളിൽ നിന്ന് ആരുടേയോ അട്ടഹാസവും ബഹളവും. പൈപ്പിൽനിന്ന് വെള്ളം പുറത്തേക്കൊഴുകുന്ന ശബ്ദം. ജനൽ പാളികൾ ശക്തിയോടെ വന്നടിച്ചു. പാത്രങ്ങൾ എറിഞ്ഞുടക്കപ്പെട്ടു. ഞാൻ, തലവഴി പുതപ്പു വലിച്ചിട്ട് ചുരുണ്ടു കൂടി കിടന്നു.

പിറ്റേന്ന് കൂട്ടുകാരനെ വിളിച്ചു. സോറി പറഞ്ഞു. അവൻ ദേഷ്യപ്പെട്ടു.

"ആരാ നിന്റെ ഒപ്പം ഉണ്ടായ ആ പെണ്ണ് "

"അത്." ഒന്നു വിക്കി.

"നിന്റെ ഫോണിൽ ഞാൻ കേട്ടുവല്ലോ ഒരു പെണ്ണ് എന്തോ പറയുന്നത്."

‘ആരും ഒപ്പം ഉണ്ടായതല്ല.’ അവനോട് കാര്യം പറഞ്ഞു. കുറച്ചു കാലമായി അനുഭവിക്കുന്ന ബുദ്ധിമുട്ടും.

"നീ എത്രയും പെട്ടെന്ന് അവിടെ നിന്ന് പോന്നോ. അതാ നല്ലത് ", അവൻ പറഞ്ഞു. അമ്മയും അതു തന്നെ പറഞ്ഞു. അവർ പറഞ്ഞത് ശരിയാണെന്ന് തോന്നി. ജോലി മതിയാക്കി നാട്ടിലേക്ക് പോന്നു. അമ്പലങ്ങളും വഴിപാടുമായി കുറച്ചു ദിവസങ്ങൾ തള്ളിനീക്കി.

'തൂഗു ഹാക്കൊണ്ടു സായി' എപ്പോഴോ മനസ്സിൽ നിന്ന് വേർപിരിഞ്ഞു. ആ ഓർമ്മകളും മാഞ്ഞുപോയി.  ഹൗസ് ഓണറുമായി സോഷ്യൽ മീഡിയയിൽ ബന്ധം ഉള്ളതാണ്. കുറച്ചു കാലം കഴിഞ്ഞ് ഒരു ദിവസം, ഫേസ്ബുക്കിൽ ഹൗസ് ഓണറുടെ പോസ്റ്റ് കണ്ടു.

'ഞങ്ങളുടെ പ്രിയപുത്രൻ ഞങ്ങളെ വിട്ടുപിരിഞ്ഞ് ഇന്നേക്ക് ഒരു മാസം " ആ വാർത്ത കണ്ട് ഒന്നു ഞെട്ടി. ആ പയ്യന് എന്തുപറ്റി? ഫോണെടുത്തു വിളിച്ചു. മനോഹർലാൽ ഫോൺ എടുത്തു, സംസാരിക്കാൻ നിൽക്കാതെ ഭാര്യയ്ക്ക് കൈമാറി. ചോദിച്ചു "തരുണിന് എന്തുപറ്റി?" "അറിയില്ല. പ്ലസ് ടു വിനാണ് പഠിച്ചിരുന്നത്. തലേ ദിവസം അർദ്ധരാത്രിവരെ ഇരുന്നു പഠിച്ചിരുന്നു. എപ്പോഴാണ് പുറത്തു പോയത് എന്നറിയില്ല. സൈക്കിൾ എടുത്ത് ഇറങ്ങി, മൈസൂർ റോഡിലെ ഒരു ക്വാറിയിൽ ചാടി മരിച്ചു."

തലയിൽ പെരുപ്പു കയറി. ‘ആ വീടിനെ വിടാതെ പിന്തുടരുന്ന ഒന്ന് അവനേയും കൊണ്ടുപോയതാണോ?’ ചോദ്യശരങ്ങൾ മനസ്സിനെ വീർപ്പുമുട്ടിച്ചു. ‘ചൈതന്യയേയും, തരുണിനേയും മരണത്തിലേയ്ക്കു തള്ളിവിട്ടത് അതാകുമോ, ഒരുകാലത്തു തന്നെ പിന്തുടർന്നിരുന്ന അതേ സ്വരം 'തൂഗു ഹാക്കൊണ്ടു സായി?'’ ആ ചിന്ത മിന്നൽപ്പിണരുകളായി മനസ്സിലേക്ക് പതിച്ചു. തളർച്ചയോടെ കസേരയിലേക്ക് ചാഞ്ഞു. ആ സ്വരം അപ്പോൾ ചിരിക്കുന്നതായി തോന്നി. അടുത്ത ഇര വരുമെന്ന പ്രതീക്ഷയിൽ.

Content Summary: Malayalam Story ' Vimalesh Paranja Kadha ' written by Binu K Balakrishnan