അധ്യായം: അഞ്ച് വാരണവാതത്തിലെ ഗജവീരന്മാർ ഹസ്തിനപുരിയിലേക്കു മടങ്ങുകയായിരുന്ന വിദുരരുടെ മനസ് കലുഷിതമായിരുന്നു. ഈ ആപത്ത് പാണ്ഡവർ അതിജീവിക്കണമെങ്കില്‍ ബുദ്ധിയും കൗശലവും മറുപക്ഷത്തേക്കാൾ ബഹുദൂരം മുന്നിലായിരിക്കണമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതേസമയം ഹസ്തിനപുരിയിൽ സംഘർഷാവസ്ഥ അനുദിനം

അധ്യായം: അഞ്ച് വാരണവാതത്തിലെ ഗജവീരന്മാർ ഹസ്തിനപുരിയിലേക്കു മടങ്ങുകയായിരുന്ന വിദുരരുടെ മനസ് കലുഷിതമായിരുന്നു. ഈ ആപത്ത് പാണ്ഡവർ അതിജീവിക്കണമെങ്കില്‍ ബുദ്ധിയും കൗശലവും മറുപക്ഷത്തേക്കാൾ ബഹുദൂരം മുന്നിലായിരിക്കണമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതേസമയം ഹസ്തിനപുരിയിൽ സംഘർഷാവസ്ഥ അനുദിനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യായം: അഞ്ച് വാരണവാതത്തിലെ ഗജവീരന്മാർ ഹസ്തിനപുരിയിലേക്കു മടങ്ങുകയായിരുന്ന വിദുരരുടെ മനസ് കലുഷിതമായിരുന്നു. ഈ ആപത്ത് പാണ്ഡവർ അതിജീവിക്കണമെങ്കില്‍ ബുദ്ധിയും കൗശലവും മറുപക്ഷത്തേക്കാൾ ബഹുദൂരം മുന്നിലായിരിക്കണമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതേസമയം ഹസ്തിനപുരിയിൽ സംഘർഷാവസ്ഥ അനുദിനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യായം: അഞ്ച്

വാരണവാതത്തിലെ ഗജവീരന്മാർ

ADVERTISEMENT

ഹസ്തിനപുരിയിലേക്കു മടങ്ങുകയായിരുന്ന വിദുരരുടെ മനസ് കലുഷിതമായിരുന്നു. ഈ ആപത്ത് പാണ്ഡവർ അതിജീവിക്കണമെങ്കില്‍ ബുദ്ധിയും കൗശലവും മറുപക്ഷത്തേക്കാൾ ബഹുദൂരം മുന്നിലായിരിക്കണമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതേസമയം ഹസ്തിനപുരിയിൽ സംഘർഷാവസ്ഥ അനുദിനം വർദ്ധിച്ചുവന്നു. ദുര്യോധനുൾപ്പടെ ഉള്ളവർ ശകുനിയുടെ കൗശലങ്ങളാൽ കുടിലത ആർന്നവരായി മാറി. വർദ്ധിച്ചുവരുന്ന പ്രകോപനങ്ങളിലും പാണ്ഡവർ തങ്ങളുടെ സംയമനവും അന്തസ്സും നിലനിർത്താൻ കിണഞ്ഞു ശ്രമിച്ചു. എല്ലാ കണ്ണുകളും കുന്തീദേവിയിലായിരുന്നു.

ചെമ്പകപ്പൂക്കൾ നിറഞ്ഞ വലിയ തോട്ടത്തിന് ഒത്തനടുവിൽ ഭംഗിയുള്ള കൊട്ടാരം. അവിടെ ചെമ്മണ്‍ പാതയിൽ  ക്ഷമയോടെ വരിയായി നിൽക്കുന്ന ആളുകൾ. മറ്റൊരു വശത്ത് ആളുകൾ ധാന്യങ്ങൾ നിറഞ്ഞ വലിയ പാത്രങ്ങളും സമ്മാനങ്ങളുമായി സന്തോഷത്തോടെ നീങ്ങുന്നു. ആ കാഴ്ച നോക്കി വിദുരർ കുതിരയെ മുന്നോട്ട് നയിച്ചു. കൊട്ടാരത്തിന്റെ അങ്കണത്തിലെത്തി താഴേക്ക് ഇറങ്ങിയപ്പോൾ ദ്വാരപാലകൻ ഓടിയെത്തി. കുതിരയെ ലായത്തിലേക്കു കൊണ്ടുപോയി.

ചിത്രമണി മണ്ഡപത്തിലെ പീഠത്തിൽ തൊഴുകൈകളോടെ സൂര്യപ്രഭയുള്ള കുന്തീദേവി. ഇരുവശത്തും സംഗീതാലാപനം. വിദുരരുടെ മനസിനെ ബാധിച്ച കാർമേഘം അൽപം അകന്നതുപോലെ തോന്നി. ഇല്ല ഈ നന്മകൾക്കുമേൽ തിന്മയുടെ നിഴൽ പതിക്കാൻ ആരെയും അനുവദിച്ചുകൂടാ... വിദുരര്‍ അകത്തേക്കു നടന്നു. സൂതന്മാർ താഴെ പുൽത്തകിടിയിൽനിന്നു തിരക്കിട്ടു ആളുകൾക്ക് ധാന്യവും സമ്മാനങ്ങളും നൽകിക്കൊണ്ടിരുന്നു. വിദുരനെ കണ്ടതും കുന്തീദേവിയുടെ മുഖം കൂടുതൽ പ്രസന്നമായി. സദസിനെ വണങ്ങിയശേഷം വിദുരര്‍ സ്വാഗതമരുളാൻ വേഗം അവിടേക്കു വന്നു. കൈകൂപ്പി അഭിവാദനം ചെയ്ത വിദുരരുടെ മുഖത്തേക്കു നോക്കി. 

'പുഞ്ചിരിക്കുന്ന മുഖത്തിനു പിന്നിൽ ആശങ്കയുടെ നിഴലുകൾ എനിക്കു വായിച്ചെടുക്കാന്‍ കഴിയുന്നല്ലോ?'

ADVERTISEMENT

വിദുരരെ റാണി അങ്കലാപ്പോടെ നോക്കി. 

'ഉദകക്രീഡനത്തിൽ ഭീമസേനന് സംഭവിച്ചത് എന്താണെന്ന് ഇപ്പോൾ മനസിലാകുന്നു. അടുത്തിടെ ഉണ്ണികളുടെ മുഖാമുഖം ഉണ്ടാകുമ്പോഴൊക്കെ എന്റെ നെഞ്ച് തുടിക്കുന്നു. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. എനിക്ക് ഒരേ ഒരു ആശ്രയം അങ്ങാണ്. പക്ഷേ അങ്ങയുടെ അസാന്നിധ്യം പലപ്പോഴും എന്നെ ഭീരുവാക്കുന്നു.'

വിദുരർ ഒന്ന് പുഞ്ചിരിച്ചു. 'എന്റെ നിയോഗം  നല്ലപോലെ മനസിലാക്കിയാണ് ഞാൻ മുന്നോട്ടു പോകുന്നത്. എത്രയും വേഗം അവിടേക്കത് മനസിലാകും. കാലത്തിനു വെളിപ്പെടാൻ സമയം നൽകണമെന്നാണ് എന്റെ അഭിപ്രായം. അവിടുന്നു വിഷമിക്കേണ്ടതില്ല.' 

കുന്തി ദീർഘനിശ്വാസത്തോടെ വിദുരർ പോകുന്നത് നോക്കിനിന്നു. കുറച്ചുകാലമായി വിദുരർ വിചിത്രമായാണ് പെരുമാറുന്നത്. ഹ്രസ്വമായ സന്ദർശനങ്ങൾ മാത്രം. പിന്നിലെ ചിത്രകംബളത്തിനു മറവിൽ ഒരു ചലനം ശ്രദ്ധയിൽ‍പ്പെട്ടു കുന്തി പെട്ടെന്ന് തിരിഞ്ഞു. പക്ഷേ അവിടെ ആരുമുണ്ടായിരുന്നില്ല. ഒരു  വായുപ്രവാഹമായിരിക്കും.

ADVERTISEMENT

വിദുരരുടെ തേര് ഗംഗാ സമതലം താണ്ടി പാഞ്ഞു. കറുത്ത കുതിരകളെ പൂട്ടിയ ആ രഥത്തിൽ 2 പേരുണ്ടായിരുന്നു. പുൽമേടുകളിൽ ആനക്കൂട്ടങ്ങളെക്കണ്ടു ചന്ദ്രപ്രഭൻ അമ്പരന്നു. കടുത്ത വെയിലിലും ഗംഗയുടെ ഓളങ്ങളെ തഴുകിവരുന്ന കാറ്റിന് ചൂടു തോന്നുന്നില്ലെന്നു അവന്‍ ഓർത്തു. സരസ്വതി നദി ഭൂമിക്കടിയിലെ അഗ്നിപർവതങ്ങളിൽ നിന്നുദ്ഭവിക്കുന്നതാണെന്നും എന്നാൽ ഗംഗ മഞ്ഞുപാളികളുരുകിയാണത്രെ രൂപപ്പെടുന്നതെന്നും ​ഋഷികൾ പറയാറുള്ളത് അവനു ഓർമ വന്നു. 

ആനച്ചൂരായിരുന്നു അവിടെ എമ്പാടും. ലോകത്തെങ്ങും യുദ്ധത്തിനുപയോഗിക്കുന്ന കരിവീരന്മാർ വാരണവാതത്തിലെയാണെന്നു പറയുന്നത് സത്യമാണെന്നു അവനു മനസിലായി. പർവത സമൻമാർ അവിടെയാകെ മദിച്ചു നടന്നിരുന്നു. ഒരു പ്രദേശത്തു വിദുരർ തേർ നിർത്താനാവശ്യപ്പെട്ടു. ബൃഹത്തായ ഒരു നിർമിതിക്കായി നിർമിച്ച സ്ഥലമാണതെന്നു ചന്ദ്രപ്രഭന് മനസിലായി. മുറികളുടെ ഏകദേശ രൂപം അവിടെ ചുണ്ണാമ്പുകല്ലിനാൽ രേഖപ്പെടുത്തിയിരുന്നു. 

'ചന്ദ്രപ്രഭാ മേൽനോട്ടക്കാരെ അൽപ്പനേരം അകറ്റാൻ വലിയ രീതിയിൽ സോമരസം എത്തിക്കേണ്ടതായി വന്നു. അവരാരെങ്കിലും തിരിച്ചെത്തുന്നതിനു മുൻപ് പരിശോധിച്ചാലും.'

ചന്ദ്രപ്രഭൻ ചാടി ഇറങ്ങി. നിലത്തിന്റെയും മണ്ണിന്റെയും കാറ്റിന്റെയും ദിശനോക്കി അവന്‍ പല ദിശ മാറി സഞ്ചരിച്ചു  നടന്നു. അൽപ്പം അകലെ കരിമ്പിൻ ചെടുകൾ കാടുപോലെ വളർന്നു നിൽക്കുന്ന ഇടത്ത് അവരെത്തി. കൈയ്യിലിരുന്ന ചെറിയ പണിയായുധത്താൽ അവൻ നിലം ഒന്നിളക്കി നോക്കി. ശേഷം അവൻ വിദുരരെ നോക്കി പുഞ്ചിരിച്ചു. 'കുറഞ്ഞത് 1 മാസം നമുക്കത് സാധ്യമാകും പ്രഭോ', അവൻ പറഞ്ഞു.

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

'എണ്ണം കുറച്ച് ബലം കൂട്ടണം. സഞ്ജയ ചക്ഷുസുകളെ ഭയക്കണം!.. താമസിയാതെ അവർ ഇവിടേക്ക് എത്തിച്ചേരുമെന്നുറപ്പ്. ഈ തീരുമാനങ്ങളും ഉപജാപങ്ങളുമെല്ലാം വളരെ മുൻപേ നടന്നുകഴിഞ്ഞിരിക്കുന്നു. പാണ്ഡവരെ ഏതെങ്കിലും രീതിയിൽ ഈ കാര്യം അറിയിച്ചാൽ ഈ പ്രശ്നത്തിനു പരിഹാരമാകില്ലേ പ്രഭോ? അവകാശങ്ങളും അധികാരങ്ങളും മുഖം നോക്കി ചോദിക്കാൻ രാജാക്കൻമാർക്കു കരുത്തില്ലേ?' ചന്ദ്രപ്രഭൻ ചോദിച്ചു.

'രാജവംശവും പരമ്പരയും സ്വതന്ത്രരല്ല. അവർ ജീവിക്കുന്നത് ഒരു കൽപിത ലോകത്താണ്. ഹിംസയും രക്ഷയും ധർമമെന്നു വിശ്വസിക്കുന്നവരുടെ ലോകം. അവരുടെ തെറ്റുകളുടെ ഭാരം ചുമക്കേണ്ടിവരിക വിധാതാവിനാണ്. അതുതന്നെ ഞാനും പറയുന്നു. ഇതു വിധിയാണ്. അവർക്ക് ഇതിൽനിന്നും ഒഴിഞ്ഞുമാറാനാവില്ല. കാരണം ഇതൊക്കെ എഴുതപ്പെട്ടതാണ്. '

'ധൃതരാഷ്ട്ര മഹാരാജൻ ഇതിനൊക്കെ കൂട്ടുനിന്നെന്നു വിശ്വസിക്കാനാവുന്നില്ല. ദയാലുവും കാരുണ്യവാനുമായാണ് അദ്ദേഹം സരസ്വതി സമതലത്തിൽ അറിയപ്പെടുന്നത്?'

'രാജാവെന്ന നിലയിൽ അദ്ദേഹം കാരുണ്യവാനാണ്. പക്ഷേ പുത്ര സ്നേഹത്തിന്റെ അന്ധത അദ്ദേഹത്തിന്റെ അകക്കണ്ണുകളെയും ബാധിച്ചിരിക്കുന്നു. സത്യത്തോടു മുഖം തിരിച്ചു ഒന്നും കാണുന്നില്ലെന്നു നടിക്കുന്നയാളെ  തിരുത്താൻ പ്രയാസമാണ്.'

'പ്രദേശത്ത് സ്ഥാപിച്ച താൽക്കാലിക ശിബിരങ്ങളിൽ നിർമാണത്തിനുള്ള വസ്തുക്കൾ സംഭരിച്ചിരുന്നു. അതൊക്കെ മറച്ചുവയ്ക്കാനും അത് കൊണ്ടുവന്നവർ ശ്രദ്ധിച്ചിരിക്കുന്നു.' 

ചന്ദ്രപ്രഭൻ അവിടെ സൂക്ഷ്മപരിശോധന നടത്തി. ആകെ അബദ്ധമാണല്ലോയെന്നാണ് അവന്റെ മനസ് മന്ത്രിച്ചത്. 'ആഗ്നേയം'. അവന്റെ ചുണ്ടുകളുടെ ചലനം ശ്രദ്ധിച്ച വിദുരർക്ക് തന്റെ തിരഞ്ഞെടുപ്പ് തെറ്റിയില്ലെന്നു മനസിലായി.

(തുടരും)

English Summary:

Agneyam Enovel written by Sanu Thiruvarppu