' എത്ര വിളിച്ചിട്ടും അയാള് ഉണർന്നില്ല; വേസ്റ്റ് ബക്കറ്റില് ഗുളികയുടെ കവറുകൾ കണ്ടപ്പോഴാണ് അപകടം മനസ്സിലായത്..'
അവൾ പതിവിലും ഉറക്കെ വിളിച്ചു. "അച്ഛാ.... അച്ഛാ..." രവിയുടെ മേൽ പുതപ്പ് മാറ്റി കൊണ്ട് അവൾ നോക്കി. ഒരു അനക്കവും ഇല്ലാതെ ബെഡിൽ കിടക്കുന്നു. സ്വൽപ്പം കൂടിയും അവൾ ശ്രദ്ധിച്ച് നോക്കി വായിൽനിന്നും എന്തോ ഒന്ന് ഒലിച്ചിറങ്ങിയിരിക്കുന്നു.
അവൾ പതിവിലും ഉറക്കെ വിളിച്ചു. "അച്ഛാ.... അച്ഛാ..." രവിയുടെ മേൽ പുതപ്പ് മാറ്റി കൊണ്ട് അവൾ നോക്കി. ഒരു അനക്കവും ഇല്ലാതെ ബെഡിൽ കിടക്കുന്നു. സ്വൽപ്പം കൂടിയും അവൾ ശ്രദ്ധിച്ച് നോക്കി വായിൽനിന്നും എന്തോ ഒന്ന് ഒലിച്ചിറങ്ങിയിരിക്കുന്നു.
അവൾ പതിവിലും ഉറക്കെ വിളിച്ചു. "അച്ഛാ.... അച്ഛാ..." രവിയുടെ മേൽ പുതപ്പ് മാറ്റി കൊണ്ട് അവൾ നോക്കി. ഒരു അനക്കവും ഇല്ലാതെ ബെഡിൽ കിടക്കുന്നു. സ്വൽപ്പം കൂടിയും അവൾ ശ്രദ്ധിച്ച് നോക്കി വായിൽനിന്നും എന്തോ ഒന്ന് ഒലിച്ചിറങ്ങിയിരിക്കുന്നു.
ജനുവരി മാസത്തിലെ ഒരു വെളുപ്പാൻ കാലം. ബെഡ് കോഫിയും എടുത്ത് കൊണ്ട് നന്ദ ചാരിയ വാതിൽ തുറന്നു. ബെഡ് കോഫി ടീപ്പോയിൽ തൊട്ടടുത്ത് വെച്ചു. കട്ടിലിൽ ബെഡിൽ പുതച്ച് മൂടി കിടക്കുന്ന രവിയെ ഒന്ന് നോക്കി കൊണ്ട് അവൾ പുറത്തേക്ക് പോയി. മുറിയിൽ ഇട്ടിരിക്കുന്ന ഫാനിന്റെ കാറ്റിൽ തൂക്കിയിട്ട വസ്ത്രങ്ങൾ ആടികൊണ്ടിരുന്നു. സമയം പതിനൊന്ന് മണി കഴിഞ്ഞിട്ടും രവി എഴുന്നേറ്റിട്ടില്ലാ. നന്ദ കാലത്ത് കാപ്പി കൊണ്ട് വെക്കാൻ വാതിൽ തുറന്നതാണ്. വീടിന്റെ ഹാളിൽ കുട്ടികൾ എൽ സി ഡി ടിവിയിൽ സീരിയൽ കണ്ട് കൊണ്ടിരിക്കുകയാണ്. നന്ദയോട് എന്താണെന്ന് നോക്കാൻ പറഞ്ഞയച്ചു അവർ. അവൾ പിറുപിറുത്തു കൊണ്ട് എഴുന്നേറ്റു. വാതിലിന്റ ശബ്ദം കേട്ടാൽ രവി എണീക്കണ്ടതാണ്. അവൾ പതിവിലും ഉറക്കെ വിളിച്ചു. "അച്ഛാ.... അച്ഛാ..." രവിയുടെ മേൽ പുതപ്പ് മാറ്റി കൊണ്ട് അവൾ നോക്കി. ഒരു അനക്കവും ഇല്ലാതെ ബെഡിൽ കിടക്കുന്നു. സ്വൽപ്പം കൂടിയും അവൾ ശ്രദ്ധിച്ച് നോക്കി വായിൽനിന്നും എന്തോ ഒന്ന് ഒലിച്ചിറങ്ങിയിരിക്കുന്നു.
നന്ദയുടെ വിളി കേട്ടപ്പോൾ അവർ വന്ന് നോക്കി. ജനലിന്റെ ഭിത്തിയിൽ വെച്ചിക്കുന്ന വെള്ളവും വേസ്റ്റ് ബക്കറ്റിൽ കളഞ്ഞിരിക്കുന്ന ഗുളികയുടെ കവറും കണ്ടു. എന്തോ അപകടം മനസിലാക്കിയ അവർ അടുത്ത് വീട് പുതിയതായി കയറ്റുന്ന കോൺക്രീറ്റ് പണിക്കാരെ ഉറക്കെ വിളിച്ചു. അൽപ്പസമയത്തിനകം പണിക്കാർ എല്ലാവരും ഓടിയെത്തി. അവരുടെ തിരക്ക് കേട്ടിട്ട് മറ്റുള്ള അടുത്ത വീട്ടിലെ ആൾക്കാരും വന്നിരുന്നു. കോൺക്രീറ്റ് പണിക്കാർ റൂമിൽ കയറി, അയാളെ രണ്ട് പേർ എടുത്ത് പുറത്തേക്ക് കൊണ്ട് പോയി. ഉടൻ തൊട്ടടുത്ത വലിയ വീട്ടിൽ കാർ ഉണ്ടായിരുന്നത് കൊണ്ട് കാസിം കാർ എടുത്തു. രവിയെ കാറിൽ കിടത്തി രണ്ട് പണിക്കാരും അവരോടൊപ്പം കയറി. സ്പീഡിൽ അടുത്തുള്ള ആശുപത്രിയെ ലക്ഷ്യമാക്കി ആ കാർ ചീറി പാഞ്ഞു. ഒന്നും അനക്കമില്ലാ എങ്കിലും വായിൽ നിന്നും എന്തോ പത വന്നിരിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയാൻ പാടില്ലാത്ത നിമിഷം. കാർ ചീറി പാഞ്ഞു കൊണ്ട് അടുത്തുള്ള മെഡിക്കൽ ആശുപത്രിയിലേക്ക് പോയി.
ഉടൻ വാർഡന്മാരും സിസ്റ്റർമാരും രവിയെ സ്ക്രേച്ചസിൽ കിടത്തി കൊണ്ട് ഐ സി യു വിലേക്ക് കയറ്റി. ഐ സി യുവിന്റെ വാതിൽ മെല്ലെ അടഞ്ഞു. ഉച്ച സമയം ആയതിനാൽ തിരക്ക് കുറഞ്ഞ് കൊണ്ടിരുന്നു. ചിലർ അവടെ ഇരിക്കുന്ന കസേരയിൽ വന്നിരുന്നു. പെട്ടെന്ന് ഡോർ തുറന്ന് സിസ്റ്റർ കസേരയിൽ ഇരിക്കുന്ന കാസീമിനെയും മറ്റുള്ളവരെയും വിളിച്ചു. എല്ലാവരും സിസ്റ്ററുടെ അടുത്തേക്ക് ചെന്നു. "എന്തോ പ്രഷറിന്റെ ഗുളിക ഓവർ ഡോസ്സാണ്. ബ്ലഡ് ക്ലോട്ടായിട്ടുണ്ടെങ്കിലും ബോധം നഷ്ടപ്പെട്ടിട്ടുണ്ട്. 24 മണിക്കൂർ കഴിഞ്ഞാൽ എന്തെങ്കിലും പറയാൻ പറ്റൂ". സിസ്റ്റർ ഇത്രയും പറഞ്ഞു. അതേ സമയം വേറൊരു സിസ്റ്റർ കാസീമിന്റെ അടുത്ത് ഒരു മരുന്നിന്റെ പേര് എഴുതിയ പ്രിസിപ്ഷൻ കൊടുത്തു. "ഇത് വാങ്ങിച്ച് കൊണ്ട് വരൂ". സിസ്റ്റർ പറഞ്ഞു. കാസീം അടുത്ത വീട്ടിലെ കാറോടിച്ചിരുന്ന ആൾ.... പോക്കറ്റിൽ നിന്നും കാശ് എടുത്ത് കൊടുത്തു. ആ പണിക്കാരൻ വേഗം ഫാർമസിയിലേക്ക് പോയി. ഐ സി യുവിന്റെ വാതിലുകൾ വേഗം അടഞ്ഞു.
തൊട്ടടുത്ത് നിന്നിരുന്ന കാസീം പറഞ്ഞു. "അത് 24 മണിക്കൂർ കഴിഞ്ഞേ അവർ അറിയിക്കു. കുഴപ്പം ഒന്നുമില്ലാ. എന്നാ എനി ഞാൻ പോകട്ടെ. എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ അറിയിക്കുക". അപ്പോൾ ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങിക്കാൻ പോയ പണിക്കാരനും കൂടെ വേറൊരു പയ്യനും ഉണ്ടായിരുന്നു. കാസീം പേഴ്സ് എടുത്ത് ഏതാനും നൂറിന്റെ നോട്ടുകൾ ആ പയ്യന് വെച്ച് കൊടുത്തു. അവൻ ഒന്നും മിണ്ടിയില്ലാ. അവർ മരുന്നും കൊണ്ട് ഐ സി യുവിന്റെ അടുത്തേക്ക് പോയി. സമയം അങ്ങനെ പോയി കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞ ശേഷം ഡോക്ടർമാരും നേഴ്സുമാരും കൂടി ഐ സി യുവിലേക്ക് വേഗത്തിൽ പോകുന്നത് കണ്ടു. എല്ലാവരും ഐസിയുവിന്റെ അവിടേക്ക് തന്നെ നോക്കി. സമയം നീങ്ങികൊണ്ടിരുന്നു. അപ്പോൾ ഒരു ഡോക്ടർ പുറത്തേക്ക് വന്നു അവരോട് പറഞ്ഞു. "സോറി, ഞങ്ങൾ ആവുന്നതും നോക്കി". എല്ലാവരും മുഖത്തോട് മുഖം നോക്കി. അപ്പോൾ ഐ സി യുവിന്റെ വാതിൽ തുറന്ന് സ്ക്രേച്ചസിൽ വെള്ള തുണികൊണ്ട് രവിയെ കൊണ്ട് വരുന്നുണ്ടായിരുന്നു.
ഭാഗം - 2
മെയിൻ റോഡിൽ നിന്നും കാർ ചെറിയ റോഡിലേക്ക് നീങ്ങി. പടിക്കൽ കാർ നിർത്തി അതിൽ നിന്നും കലാക്ഷിയമ്മയും, ഭാസ്ക്കരൻ നായരും, ഗോപാലനും ഇറങ്ങി. വീടിന്റെ ഉമ്മറത്ത് ഇട്ടിട്ടുള്ള കസേരയിൽ ഒന്ന് രണ്ട് പേർ ഇരിക്കുന്നു. കാറിൽ നിന്നും ഇറങ്ങിയവർ നേരേ ഉമ്മറത്തേക്ക് കയറി. ഹാളിൽ ഒരു പുൽപ്പായയിൽ കുട്ടികളും ഒന്ന് രണ്ട് അവിടുത്തെ സ്ത്രീകളും ഇരിപ്പുണ്ട്. ഹാളിൽ തെക്കോട്ട് തല വെച്ച് വെള്ള തുണികൊണ്ട് മൂടി രവിയെ കിടത്തിയിട്ടുണ്ട്. എണ്ണയൊഴിച്ച് കത്തിച്ച് രണ്ട് മുറി നാളികേരം മലർത്തി തലയ്ക്കൽ വച്ചിരിക്കുന്നു. വലിയ നിലവിളക്കും, ചന്ദന തിരികളും കത്തിച്ച് വച്ചിരിക്കുന്നു. രവി കിടക്കുന്ന സ്ഥലം നെല്ല് മണി കൊണ്ട് ചുറ്റി ചതുരനെ ചുറ്റിയിട്ടിരിക്കുന്നു. പുൽപ്പായയിൽ ഇരുന്ന് കൊണ്ട് ഒരു വയസ്സായ സ്ത്രീ രാമായണം പതുക്കെ വായിക്കുന്നു. ഈ വന്നവർ ഹോളിലേക്ക് കടന്നു ചെന്നു. അതേ സമയം വിളക്കിൽ എണ്ണയൊഴിച്ച് കൊടുക്കുന്നവൻ ആ കാര്യം മതിയാക്കി ഉമ്മറത്തേക്ക് പോയി. "ഓ.. എനി രാമായണം വായിച്ചാൽ എല്ലാമായി". കമലാക്ഷിയമ്മ ഗോപാലനോട് പറഞ്ഞു. "നിങ്ങളൊന്ന് മിണ്ടാതെ ഇരിക്കെന്റെ കമലാക്ഷിയമ്മേ". ഗോപാലന്റെ മറുപടി. ഗോപാലന്റെ വാക്കുകൾ കേൾക്കാൻ അവർ നിന്നില്ല. പതുക്കെ വീണ്ടും അവർ പറഞ്ഞു. "എന്താ ഭാര്യ എത്തുന്നില്ലേ? അല്ലാ ഇനി ഡിവോഴ്സിന് വെച്ച പണം ലാഭമായി കാണും. അയാളുടെ ഒരു വിധി". ആളുകൾ ഓരോരുത്തരായി കാണാൻ വരുന്നുണ്ട്. കമലാക്ഷിയമ്മ ആ വിരിച്ചിട്ടിരിക്കുന്ന പുൽപ്പായയിൽ ഇരുന്നു.
അതേ സമയം പടിക്കൽ ഒരു ആംബുലൻസ് വന്ന് നിന്നു. അതിൽ നിന്നും നാല് പേർ ഇറങ്ങി അവർ നേരെ ഹാളിലേക്ക് കടന്നു. പുറത്ത് നിൽക്കുന്ന ഒരുവൻ അവരെ കണ്ടപ്പോൾ അടുത്തേക്ക് ചെന്നു. അവന്റെ കൂടെ ചില ആളുകളുണ്ടായിരുന്നു. അവർ ഉമ്മറത്ത് തന്നെ നിന്നു. "ഞാൻ ഡോക്ടർ ബഷീർ. നിങ്ങളുടെ വല്ല കർമ്മങ്ങൾക്കുള്ള പരിപാടി കഴിഞ്ഞെങ്കിൽ ഞങ്ങൾക്ക് ബോഡി കൊണ്ട് പോകാമായിരുന്നു. ഞങ്ങളെ അറിയിച്ചത് മിസ്റ്റർ ഗോപാലനായിരുന്നു". അത് പറഞ്ഞ ശേഷം ഡോക്ടർ ഫയലിൽ നിന്നും രണ്ട് കടലാസ് അവന് നേരേ നീട്ടി. അതിൽ അവനോട് ഒപ്പ് വെക്കാൻ പറഞ്ഞു. "എല്ലാ പരിപാടിയും കഴിഞ്ഞെങ്കിൽ ബോഡി ഞങ്ങൾ കൊണ്ട് പോകട്ടെ". ഡോക്ടർ ആ ഒപ്പിട്ട ആളോട് ചോദിച്ചു. അയാൾ തലയാട്ടി. ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് രണ്ട് പേർ ആംബുലൻസിൽ നിന്നും സ്ട്രച്ചർ എടുത്ത് വന്നു. ബോഡി എടുത്ത് സ്ട്രച്ചറിൽ പുറത്തേക്ക് കൊണ്ട് പോയി. അവനും ഗോപാലനും ആംബുലൻസിൽ കയറി. വാഹനം മെയിൻ റോഡിലേക്ക് തിരിച്ചു കടന്ന് പോയി.
Content Summary: Malayalam Short Story ' Ayalude Maranam Oru Flash Back ' written by Manikandan C. Nair