ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു രണ്ട് വഴി പ്രസവിച്ച ഒരു വഴി, ഒരു വഴിയുടെ അങ്ങേതലയിൽ ഒരാൾ ഇരിക്കുന്നു ദൃഷ്ടിയിൽ ആകാശം കടലിനെ അവസാനിപ്പിക്കുന്നു എന്ന കളവ് കണ്ണിൽ ആരോ കാറി തുപ്പിയ പോലെ അയാളിൽ ആ വഴി അവസാനിക്കുന്നു എന്ന കളവ് എന്റെ ദൃഷ്ടി കണ്ണിലേക്ക് തേട്ടി ഉറക്കിൽ നിന്നും എണീറ്റ ഞാൻ ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു

രണ്ട് വഴി പ്രസവിച്ച ഒരു വഴി,

ADVERTISEMENT

ഒരു വഴിയുടെ അങ്ങേതലയിൽ 

ഒരാൾ ഇരിക്കുന്നു

ദൃഷ്ടിയിൽ ആകാശം കടലിനെ 

അവസാനിപ്പിക്കുന്നു എന്ന കളവ് 

ADVERTISEMENT

കണ്ണിൽ ആരോ

കാറി തുപ്പിയ പോലെ

അയാളിൽ ആ വഴി

അവസാനിക്കുന്നു

ADVERTISEMENT

എന്ന കളവ്

എന്റെ ദൃഷ്ടി

കണ്ണിലേക്ക് തേട്ടി
 
ഉറക്കിൽ നിന്നും എണീറ്റ ഞാൻ

ആ വഴിയിലൂടെ പോയി

അപ്പോഴും അയാൾ

അവിടെ ഒരു പാറയിൽ ഇരിപ്പായിരുന്നു

അടുത്ത അടി വെച്ചു അയാളെ 

കാണാൻ നോക്കുമ്പോൾ

അകലേക്ക് പായുന്ന ഒരു സൂര്യനെ പോലെ

അയാൾ പിന്നിലേക്ക്

അടിവെച്ച് അസ്തമിച്ചിരുന്നു

തെല്ലും മുഷിയാത്ത ഞാൻ

അയാളെ പിന്തുടർന്നു,

തീരമില്ലാത്ത ഒരു

കടലിനെ പോലെയുള്ള ആ വഴിക്ക്

അറ്റം കാണാതെയാണ് ഞാൻ 

പിറകിലോട്ട് ഒന്ന് തിരിഞ്ഞത്
 
Content Summary: Malayalam Poem ' Shabdikkaruthu Ayalavide Undu ' Written by K. T. Nihal