പല മട്ടു നടന്നു നമ്മള- ന്നൊരുലോകവിചാര വീഥിയില്‍ പല ദേശമലഞ്ഞു നമ്മളാ ഘടികാരങ്ങളഴിഞ്ഞ ദീപ്തിയില്‍. ചിലതോര്‍മ്മകളായ് ഹിമാംശുവായ് കിരണാവലിയെന്നു കാഴ്ച്ചയായ് ചിലതഗ്നികെടാതെയുള്ളിലും പരമാഗ്നിയിലാളി ലോകമായ് ഇടനാഴിയിലിരുണ്ടതാം നിഴല്‍ തുറവിലുജ്വലരായ് പ്രകാശമായ് നരജീവിതക്ലിഷ്ടമാം കഥാ- ഗതിയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല മട്ടു നടന്നു നമ്മള-

ന്നൊരുലോകവിചാര വീഥിയില്‍

ADVERTISEMENT

പല ദേശമലഞ്ഞു നമ്മളാ

ഘടികാരങ്ങളഴിഞ്ഞ ദീപ്തിയില്‍.
 
ചിലതോര്‍മ്മകളായ് ഹിമാംശുവായ്

കിരണാവലിയെന്നു കാഴ്ച്ചയായ്

ADVERTISEMENT

ചിലതഗ്നികെടാതെയുള്ളിലും

പരമാഗ്നിയിലാളി ലോകമായ്
 
ഇടനാഴിയിലിരുണ്ടതാം നിഴല്‍

തുറവിലുജ്വലരായ് പ്രകാശമായ്

ADVERTISEMENT

നരജീവിതക്ലിഷ്ടമാം കഥാ-

ഗതിയില്‍ കാവ്യവിചാരദുര്‍ഗമായ്
 
പകലഗ്നിയമര്‍ന്ന സന്ധ്യയില്‍

പതിവായ് ഗാര്‍ഹികമാം നിലാവതായ്

പ്രതിബോധമകന്നു വിസ്മിതം

പ്രിയമെന്നുള്ളകമാര്‍ന്നു ശാന്തമായ്.
 
ഗതികെട്ടെന്നലയുന്ന മാനസം

ച്യുതിവിട്ടാര്‍ദ്രമലിഞ്ഞ രാവതില്‍

വ്യഥകള്‍ കാവ്യകഥാന്തരങ്ങളായ്

പതിവറ്റാത്മസുഗന്ധജീവനായ്.
 
മഹിവിട്ടകലങ്ങള്‍ താണ്ടുവാന്‍

അഹമത്രയകന്ന തോഴ,നി-

ന്നപരാത്മകമാം ഗതിക്രമം

പരമാത്മാവിലലിഞ്ഞു ശാശ്വതം.

(അന്തരിച്ച കഥാകൃത്തും നോവലിസ്റ്റുമായ പ്രിയ സുഹൃത്ത് എം. സുധാകരന്)
 
Content Summary: Malayalam Poem ' Sudhakaram ' Written by Rajan C. H.