കൽഹാരമടർത്താനിറങ്ങിയ അനിലാത്മജന്റെ, ഹൃത്തിൽ വേരുമുളപ്പിച്ച പ്രണയമ്പോലെ ഉള്ളിൽപ്പടർത്തി ഭൂലോകമിനിയുമേറെ വായിക്കണമെന്നുറച്ചൊരു കാവ്യം ചമയ്ക്കണമീക്കാലത്തിൽ ദുശ്ശാസനന്റെ മാറുപിളർന്ന ചോരയാലെഴുതിയ, രജസ്വലയാം പെണ്ണിന്റെ തൊടുകുറിമാനമെഴുതിയ തൂലികത്തുമ്പുതിരഞ്ഞൊരു കവി എഴുത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽഹാരമടർത്താനിറങ്ങിയ അനിലാത്മജന്റെ,

ഹൃത്തിൽ വേരുമുളപ്പിച്ച പ്രണയമ്പോലെ 

ADVERTISEMENT

ഉള്ളിൽപ്പടർത്തി ഭൂലോകമിനിയുമേറെ

വായിക്കണമെന്നുറച്ചൊരു കാവ്യം 

ചമയ്ക്കണമീക്കാലത്തിൽ 
 
ദുശ്ശാസനന്റെ മാറുപിളർന്ന ചോരയാലെഴുതിയ,

ADVERTISEMENT

രജസ്വലയാം പെണ്ണിന്റെ തൊടുകുറിമാനമെഴുതിയ

തൂലികത്തുമ്പുതിരഞ്ഞൊരു കവി

എഴുത്തു പഠിക്കാനിറങ്ങി
 
കുടിലവാക്കാലുപേക്ഷിച്ചഗ്രജന്നുമഗ്രേ നടന്നൊരു,

ADVERTISEMENT

സൗമിത്രിയുടെ അകതാരിലുള്ളത്രരാഗം 

വരയ്ക്കാനിനിയേതുമരുത്വാമലയേറി

മൃതസഞ്ജീവനി ഭക്ഷിക്കേണം 
 
കാലനേമിരിപുവിന്റെ നെഞ്ചിൽ

പിളരുന്ന നിസ്സീമദൃഷ്ടാന്തഭക്തിയാൽ

കണ്ടവരെ കണ്ടില്ലെന്ന് വരുത്തുമൊരു 

പൂന്താനകാവ്യങ്ങളറിയാനേതു ദിക്കിലേക്ക് 

യാത്രതുടങ്ങേണം 
 
ദാഹിച്ചഭാവനയാൽ വലഞ്ഞിട്ടേത്

വിജ്ഞാനപാദകൂപത്തിന്നരികിലണഞ്ഞാലും,

യതിപുംഗവന്നുടെ അക്ഷരങ്ങളെയാദ്യം 

കവനയാം മാതംഗിയാട്ടിപ്പായിക്ക പതിവായി 
 
Content Summary: Malayalam Poem ' Ezhuthumaranna Kavi ' Written by Renji Reejan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT