പാഴ്മോഹങ്ങളുടെ ഭാണ്ഡമഴിച്ച് പതിരെല്ലാം ശുദ്ധിചെയ്തൊടുക്കണം കനിയാത്ത മുലപ്പാലിനു പകരംവെച്ച കണ്ണുനീരുപ്പൊന്നുകൂടി അയവിറക്കണം കനൽമഴ പെയ്ത ബാല്യങ്ങളിൽ കരയാൻ മറന്നതെല്ലാം തീർക്കണം ബന്ധുജനങ്ങൾ പകുത്തുതന്ന വെറുപ്പിന്റെ വെന്തുതീരാത്ത പകുതിയിനിയുമെരിക്കണം ദുരിതം വിളയുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാഴ്മോഹങ്ങളുടെ ഭാണ്ഡമഴിച്ച്

പതിരെല്ലാം ശുദ്ധിചെയ്തൊടുക്കണം

ADVERTISEMENT

കനിയാത്ത മുലപ്പാലിനു പകരംവെച്ച

കണ്ണുനീരുപ്പൊന്നുകൂടി അയവിറക്കണം
 
കനൽമഴ പെയ്ത ബാല്യങ്ങളിൽ

കരയാൻ മറന്നതെല്ലാം തീർക്കണം

ADVERTISEMENT

ബന്ധുജനങ്ങൾ പകുത്തുതന്ന വെറുപ്പിന്റെ

വെന്തുതീരാത്ത പകുതിയിനിയുമെരിക്കണം
 
ദുരിതം വിളയുന്ന താഴ്‌വരകളിൽ

ദയയില്ലാത്തൊരു മകരക്കൊയ്ത്ത്

ADVERTISEMENT

പടിയടച്ച് പുണ്യാഹം തളിച്ച പടവുകളിൽ

പാതിരാവിലൊറ്റയ്ക്കൊരു പുലഭ്യപ്പാട്ട്
 
തിരിമുറിയാതെ തിമിർത്ത് പെയ്യവേ

തകര,താളുപോലും തിന്നാതെയൊരു കൂത്ത്

ഭ്രമങ്ങളടിഞ്ഞ നീർത്തടങ്ങളിൽ

ഭയംവെടിഞ്ഞൊരു പകൽ നായാട്ട്
 
ചട്ടം ചമച്ച തമ്പുരാന്റെ ഇല്ലത്ത്

ചായം തേയ്ക്കാതെയൊരു വിധിയെഴുത്ത്

കാലൻകോഴി നീട്ടിക്കൂവുന്നതിനും മുമ്പേ

കണ്ടുതീരാത്ത സ്വപ്നങ്ങൾക്കൊക്കെയും സ്വസ്തി
 
Content Summary: Malayalam Poem ' Swapnam ' Written by Mambadan Mujeeb