പെയ്തൊഴിയാ മേഘങ്ങളെ പോൽ വഴിയറിയാ പൈതങ്ങളെ പോൽ നിറഞ്ഞ മിഴികളിൽ കണ്ടു ഞാൻ കഴിഞ്ഞ കാലത്തിൻ ഓർമ്മകൾ കൊഴിഞ്ഞു പോയ വസന്തങ്ങൾ മുറിഞ്ഞ ഹൃത്തിൻ നൊമ്പരങ്ങൾ ഏതോ പഴയൊരു പുസ്തകത്താളിൽ എന്നോ എഴുതിയ വരികൾക്കിടയിൽ കാണാതെ പോയൊരെന്നെ തിരഞ്ഞു ഞാൻ കാലം കഴിക്കുവതിന്നും വൃഥാ തേടിയലയുവതിന്നും മിഴിനീരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെയ്തൊഴിയാ മേഘങ്ങളെ പോൽ

വഴിയറിയാ പൈതങ്ങളെ പോൽ

ADVERTISEMENT

നിറഞ്ഞ മിഴികളിൽ കണ്ടു ഞാൻ

കഴിഞ്ഞ കാലത്തിൻ ഓർമ്മകൾ
 
കൊഴിഞ്ഞു പോയ വസന്തങ്ങൾ

മുറിഞ്ഞ ഹൃത്തിൻ നൊമ്പരങ്ങൾ

ADVERTISEMENT

ഏതോ പഴയൊരു പുസ്തകത്താളിൽ

എന്നോ എഴുതിയ വരികൾക്കിടയിൽ

കാണാതെ പോയൊരെന്നെ തിരഞ്ഞു ഞാൻ
 
കാലം കഴിക്കുവതിന്നും വൃഥാ തേടിയലയുവതിന്നും

ADVERTISEMENT

മിഴിനീരു പൊഴിയുന്ന കദനങ്ങളേ

മഴനൂലു ചാലിച്ച വിരഹങ്ങളേ

കണ്ണോടു കൺനോക്കി കഥ പറയും

കാണാക്കിനാവുള്ള പ്രണയങ്ങളേ
 
തീരാനോവിന്റെ ഇടനാഴിയിൽ

കൂട്ടായെത്തുന്ന സ്വപ്നങ്ങളേ

ഇറയത്തു പൊഴിയുന്ന മഴത്തുള്ളി പോൽ

നറുമുത്തു കൊഴിയുന്ന ചിരി കണ്ടു ഞാൻ
 
നിറമാല ചാർത്തുന്ന നിന്നോർമ്മകൾ

നിത്യ വസന്തമായി പൂത്തുനിൽപ്പൂ

മനസ്സിന്റെ ജാലക വാതിൽ തുറന്നു ഞാൻ

വെറുതെ ആരെയോ കാത്തിരിപ്പൂ
 
Content Summary: Malayalam Poem ' Nizhalormakal ' Written by Avinash Mannarkkad