പെട്ടെന്ന് വെള്ളത്തിൽ ചവിട്ടി അമ്മ തെന്നി വീഴുന്നു. അവർ ഉറക്കെ കരയുന്നുണ്ട്. എന്നാൽ കരച്ചിൽ കേട്ട് ഓടി വരാൻ ആ വീട്ടിൽ മറ്റാരും തന്നെയില്ല. മണിക്കൂറുകളോളം എഴുന്നേൽക്കാൻ കഴിയാതെ അവർ തറയിൽ തന്നെ വേദന സഹിച്ച് കിടക്കുന്നു.

പെട്ടെന്ന് വെള്ളത്തിൽ ചവിട്ടി അമ്മ തെന്നി വീഴുന്നു. അവർ ഉറക്കെ കരയുന്നുണ്ട്. എന്നാൽ കരച്ചിൽ കേട്ട് ഓടി വരാൻ ആ വീട്ടിൽ മറ്റാരും തന്നെയില്ല. മണിക്കൂറുകളോളം എഴുന്നേൽക്കാൻ കഴിയാതെ അവർ തറയിൽ തന്നെ വേദന സഹിച്ച് കിടക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെട്ടെന്ന് വെള്ളത്തിൽ ചവിട്ടി അമ്മ തെന്നി വീഴുന്നു. അവർ ഉറക്കെ കരയുന്നുണ്ട്. എന്നാൽ കരച്ചിൽ കേട്ട് ഓടി വരാൻ ആ വീട്ടിൽ മറ്റാരും തന്നെയില്ല. മണിക്കൂറുകളോളം എഴുന്നേൽക്കാൻ കഴിയാതെ അവർ തറയിൽ തന്നെ വേദന സഹിച്ച് കിടക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉച്ചത്തിൽ അര മിനുട്ടോളം നീണ്ട് നിൽക്കുന്ന മണി ശബ്ദം കേട്ട് പതിവ് പോലെ അവൾ കണ്ണു തുറന്നു. മുറിയിലെ മറ്റു മൂന്നുപേരും എഴുന്നേറ്റ് അവരവരുടെ കിടക്കകൾ ഭംഗിയാക്കുന്ന തിരക്കിലാണ്. കിടക്കയിൽ എഴുന്നേറ്റിരുന്ന് അകത്തേക്ക് ദീർഘമായി അവൾ ഒരു ശ്വാസമെടുത്തു. ആ ശ്വാസകണം ശ്വാസകോശ പാതയുടെ വശങ്ങളിൽ ഉരഞ്ഞ് ചൂട് പിടിക്കുന്നത് അവൾ അറിഞ്ഞു. ഓരോ രാത്രിയിലും ഉറങ്ങാൻ കിടക്കുമ്പോൾ അവൾ പ്രാർഥിക്കാറുണ്ട്. ഉണരുന്നേരം ഈ ചൂട് മടങ്ങി വരരുതേയെന്ന്. എന്നാൽ ഓരോ ഉറക്കത്തിന് ശേഷവും അവളെടുക്കുന്ന ആദ്യശ്വാസം അവളുടെ നെഞ്ചിൽ എരിയുന്ന കനലിന് ആളിപ്പടരാനുള്ള ഇന്ധനമായി മാറുന്നു. പുറത്ത് മഴ തകൃതിയായി പെയ്യുന്നുണ്ട്. അവളുടെ ചുറ്റും മറ്റുള്ളവർ സംസാരിക്കുന്നുണ്ട്. ഇന്ന് ക്ലാസിലേക്ക് പോകുമ്പോൾ ധരിക്കുന്ന വസ്ത്രത്തെപ്പറ്റിയും അതിൽ വീണു പോയ ചുളിവിനെ പറ്റിയും ഒരുത്തിയുടെ വേവലാതി. മുഖത്തിൽ പ്രത്യക്ഷപ്പെട്ട പുതിയ കുരുവിനെച്ചൊല്ലി മറ്റൊരുത്തി. അധ്യാപിക പറഞ്ഞേൽപ്പിച്ച പാഠഭാഗം മനപ്പാഠമാക്കാൻ കഴിയാത്തതാണ് മൂന്നാമത്തെയാളുടെ പ്രശ്നം. ഈ സംഭാഷണങ്ങളെല്ലാം അവൾ കേൾക്കുന്നുണ്ട്. എങ്കിലും ചിന്ത മറ്റൊരു പാതയിലാണ് സഞ്ചരിക്കുന്നത്. വിലക്കപ്പെട്ട അതേ പാതയിൽ..

അവളുടെ കാലുകൾ യാന്ത്രികമായി ചലിച്ചു കൊണ്ടിരുന്നു. കണ്ണുകൾ അങ്ങോട്ടും ഇങ്ങോട്ടും വേഗത്തിൽ മാറിക്കൊണ്ടിരുന്നു. അവളുടെ കണ്ണുകൾ കാണുന്നതോ ചെവികൾ കേൾക്കുന്നതോ അല്ല ഇപ്പോൾ അവളുടെ തലച്ചോറിൽ ഓടുന്നത്. അത് കിലോമീറ്ററുകൾക്കപ്പുറത്ത് അവളുടെ വീടിന്റെ അകത്തളങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്. അവിടെ അവളുടെ അമ്മ നിലം തുടയ്ക്കുന്നുണ്ട്. നിലത്ത് ഒരു തൊട്ടി നിറയെ വെള്ളമിരിപ്പുണ്ട്. തുടയ്ക്കുന്ന തുണി ഇടയ്ക്കിടെ തൊട്ടിയിലെ വെള്ളത്തിൽ മുക്കി പിഴിഞ്ഞ് എടുക്കുന്നുണ്ട് അമ്മ. തൊട്ടിക്ക് ചുറ്റും വെള്ളം കെട്ടി കിടക്കുന്നു. തൊട്ടിയുടെ ദിശയിലേക്ക് തറ തുടച്ചു കൊണ്ട് ഒരു പ്രത്യേക താളത്തിൽ നീങ്ങുന്ന അമ്മ. പെട്ടെന്ന് വെള്ളത്തിൽ ചവിട്ടി അമ്മ തെന്നി വീഴുന്നു. അവർ ഉറക്കെ കരയുന്നുണ്ട്. എന്നാൽ കരച്ചിൽ കേട്ട് ഓടി വരാൻ ആ വീട്ടിൽ മറ്റാരും തന്നെയില്ല. മണിക്കൂറുകളോളം എഴുന്നേൽക്കാൻ കഴിയാതെ അവർ തറയിൽ തന്നെ വേദന സഹിച്ച് കിടക്കുന്നു. സ്കൂൾ വിട്ട് അനിയത്തി വീട്ടിലെത്തിയപ്പോഴാണ് വീണു കിടക്കുന്ന അമ്മയെ കണ്ടതും ആശുപത്രിയിൽ എത്തിച്ചതും. അവളുടെ കൈകൾ വിറയ്ക്കാൻ തുടങ്ങി. വിരലുകൾ ഷാളിനെ ഞെരിക്കാൻ തുടങ്ങി. കുറച്ചു ദിവസങ്ങളായി ഇതേ ചിന്ത തന്നെയാണ് തലയ്ക്കകത്ത് നിറയെ. കഴിഞ്ഞ മാസം അമ്മാവൻ മരിച്ചപ്പോൾ മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് അവൾ അറിഞ്ഞത്. ആ സംഭവത്തിന് ശേഷമാണ് ഇങ്ങനെ. 

ADVERTISEMENT

മൂന്നു മണിക്കൂർ മാത്രം അകലെയുള്ള വീട്ടിൽ ആർക്ക് എന്ത് സംഭവിച്ചാലും താൻ അറിയാതിരിക്കുമോ എന്ന ഭയം തന്നെയാവാം ഈ ചിന്തകളുടെ കാരണം. ദിവസങ്ങൾ കഴിയുംതോറും ഭയത്തിന്റെ ആഴം കൂടി വന്നു. ഇതിനെ കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചപ്പോൾ അതൊക്കെ എല്ലാവർക്കും ഉണ്ടാകും, വഴിയെ ശരിയാകും എന്ന ക്ലീഷേ മാത്രം. പോരാത്തതിന് പരിഹാസം വേറെയും. എന്തു ചെയ്യണമെന്നറിയാതെ അവൾ കുഴങ്ങി. അവിടെ ഈ നിലയിൽ തുടർന്നാൽ താൻ ഒരു മാനസിക രോഗിയായിത്തീരുമോ എന്ന് അവൾ ഭയന്നു. എല്ലാം ഇട്ടെറിഞ്ഞ് വീട്ടിൽ പോകാനും അമ്മയോടൊപ്പം താമസിക്കാനും അവളുടെ ഉള്ളു തുടിച്ചു. പക്ഷേ അധ്യയനവർഷത്തിന്റെ മധ്യസമയമായത് കൊണ്ട് തന്നെ ഇക്കൊല്ലം തനിക്കൊരു കോളജിലും പ്രവേശനം കിട്ടുകയില്ലെന്നും തന്റെ ഒരു വർഷം നഷ്ടമാകുമെന്നുമുള്ള ബോധം അവളെ പിന്നോക്കം വലിച്ചു. അവിടെ തുടരാൻ തന്നെ ശ്രമിക്കണമെന്നുറച്ചു. അവൾ എഴുന്നേറ്റു കുളി മുറിയിലേക്ക് നടന്നു. കുളിമുറിക്കരികിലെ മരം കൊണ്ടുള്ള ഒരു തട്ടിൽ ആ മുറിയിലെ താമസക്കാരുടെയെല്ലാം സോപ്പും മറ്റു സാമഗ്രികളും നിരത്തി വെച്ചിട്ടുണ്ട്. അതിൽ നിന്ന് അവളുടെ സാധനങ്ങളെടുത്ത് അവൾ കുളിമുറിയിൽ കയറി. തണുത്ത വെള്ളം തലയിൽ നിന്ന് താഴോട്ട് ഒഴുകുമ്പോൾ ഉള്ളു തണുക്കുന്നതായി അവൾക്കു തോന്നി. കുളി കഴിഞ്ഞ് വീണ്ടും ചൂടുപിടിക്കുന്നതായി തോന്നിയപ്പോൾ വീണ്ടും വീണ്ടും അവൾ തലയിൽ വെള്ളമൊഴിച്ചു കൊണ്ടിരുന്നു. അങ്ങനെ വെള്ളമൊഴിച്ചു കൊണ്ട് ദിവസം മുഴുവൻ നിൽക്കാനായെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു. വാതിലിലെ മുട്ട് സഹിക്കാനാവാതെ വന്നപ്പോൾ മറ്റു മാർഗമില്ലാതെ അവൾ പുറത്തിറങ്ങി.

വാനം കാർമേഘങ്ങളാൽ ഇരുണ്ടു മൂടിക്കിടന്നു. തന്റെ മനസും അതുപോലെ ഇരുട്ടു മൂടിക്കിടക്കുകയാണെന്ന് അവൾക്ക് തോന്നി. സന്തോഷത്തിന്റെ പൊൻകിരണം സമ്മാനിച്ചു കൊണ്ട് സൂര്യൻ ഒന്ന് എത്തി നോക്കിയിരുന്നെങ്കിൽ എന്ന് അവൾ പ്രത്യാശിച്ചു. ക്ലാസിലിരിക്കുമ്പോഴും മനസിൽ ഇതേ രംഗം ഓടിക്കൊണ്ടിരുന്നു. അധ്യാപകൻ പറയുന്നതൊന്നും അവൾ കേട്ടതു കൂടിയില്ല. ഇടയ്ക്കിടെ അവളുടെ കണ്ണ് നിറയുമ്പോൾ അധ്യാപകൻ അവളെ ശ്രദ്ധിക്കുന്നതായി അവൾക്ക് തോന്നി. എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ് തനിക്ക് നല്ല സുഖമില്ലെന്ന് പറഞ്ഞ് അവൾ മുറിയിലേക്ക് ചെന്നു. ഉച്ചയായപ്പോഴേക്ക് അസഹനീയമാംവിധം ഉള്ളിൽ ചൂട് കൂടി വന്നു. മിഴികൾ അനിയന്ത്രിതമായി ഒഴുകി. മറ്റുള്ളവർ ഉച്ചഭക്ഷണത്തിനെത്തിയപ്പോൾ അവളുടെ അവസ്ഥ കണ്ട് പേടിച്ച് വാർഡനെ കൂട്ടിക്കൊണ്ടു വന്നു. ദീർഘനേരത്തെ ആശ്വാസ വാക്കുകൾക്കൊടുവിൽ അവർ തോൽവി സമ്മതിച്ചു. വീട്ടിലേക്ക് വിളിച്ച് സംസാരിക്കാനായി ഫോൺ കൈയ്യിൽ കൊടുത്തു. മറുതലയ്ക്കൽ അമ്മയുടെ സ്വരമുയർന്നതും അത്രയും നേരമായി ചിണുങ്ങി നിന്ന കാർമേഘം ഘോരഘോരമായി പെയ്തു. "അമ്മ വേഗം വരുമോ" എന്ന ചോദ്യത്തിന് "ഇപ്പോ തന്നെ വരാം മോളേ" എന്ന മറുപടി വന്നു.

ADVERTISEMENT

അമ്മ എത്തുന്നതു വരെയുള്ള മണിക്കൂറുകൾ നൂറ്റാണ്ടുകളായി അവൾക്കു തോന്നി. മഴ കാരണം അമ്മയെത്താൻ സാധാരണയെക്കാൾ സമയമെടുത്തു. അമ്മയെക്കണ്ടതും ആദ്യ ദിവസം സ്കൂളിൽ നിന്ന് തിരിച്ചെത്തിയ കുരുന്നിനെപ്പോലെ അവൾ ആർത്തിയോടെ ചെന്ന് ആലിംഗനം ചെയ്തു. വീട്ടിലേക്കുള്ള മടക്കയാത്രയിൽ അവൾ അമ്മയുടെ കൈ മുറുകെ പിടിച്ചിരുന്നു. തകർത്തു പെയ്തിരുന്ന മഴ അവസാനിച്ചു. അവളുടെ മിഴി പെയ്ത നീരത്രയും അമ്മയുടെ സാരിത്തുമ്പിലലിഞ്ഞതു പോലെ മേഘം പെയ്ത നീരത്രയും ഭൂമിയിൽ അലിഞ്ഞുചേർന്നു. അവളുടെ കലങ്ങിയ കണ്ണുകളിൽ അർക്കൻ ചുംബിച്ചു. അന്നേരം അമ്മയും സൂര്യനും ഒന്നാണെന്ന് അവൾക്ക് തോന്നി. കാർമേഘങ്ങളൊഴിഞ്ഞ് മാനം തെളിഞ്ഞിരുന്നു. വിഷാദമേഘങ്ങളൊഴിഞ്ഞ് അവളുടെ മനസും...