'എയർപോർട്ടിലേക്ക് പോകുംവഴി ആക്സിഡന്റ്, കുഞ്ഞിനെ കാണാനാകാതെ മരണത്തിലേക്ക്...
തട്ടുകടയിലെ കുശലം പറച്ചിലിനിടയിൽ മരിച്ചുപോയ അയ്യൂബ്ക്ക സ്മരിക്കപ്പെടുകയായിരുന്നു. ഇന്ന് ആ വേർപാടിന് ആറാമത്തെ ആണ്ട്. ജീവിത ഓട്ടങ്ങൾക്കിടയിൽ നാം മറന്നുപോകുന്ന ചില പച്ചയായ ജീവിതങ്ങളുണ്ട്. അതിൽപെട്ട ഒരാളായിരുന്നു അയ്യൂബ്ക്കായുടെ ഭാര്യ ഖദീജാത്തയും രണ്ട് യതീം മക്കളും. ഒരു നട്ടുച്ച നേരത്തായിരുന്നു ആ വാർത്ത നാട്ടിലെങ്ങും പരക്കുന്നത്. അബുദാബിക്കാരൻ അയ്യൂബ്ക്ക ഒരു ആക്സിഡന്റിൽപ്പെടുന്നത്. ഒരുപാട് സ്വപ്നവും പേറി പ്രവാസലോകം തപ്പിയെടുത്തതായിരുന്നു ഈ പ്രിയപ്പെട്ട നാട്ടുകാരൻ. സ്വന്തമായി ഒരു ചെറുകുടിലും മക്കളുടെ നല്ലതായ ഭാവിയെയും തേടിയാണ് പ്രവാസലോകത്ത് എത്തുന്നത്. ഇത്തരം കുഞ്ഞു ആഗ്രഹങ്ങളാണ് അയ്യൂബ്ക്കായുടേത്. അബുദാബിയിൽ അറബിയുടെ കാർ വാഷിങ്ങുകാരനായിരുന്നു. ഉറക്കത്തിൽ സ്വപ്നം കാണും പോലെ അയ്യൂബ്ക്കായുടെ വീട് പണിയൊക്കെ പൂർത്തിയായി ഒരു മാസം ബാക്കിയിരിക്കെ ഒരു കുട്ടിയെയും പെറ്റ സന്തോഷം കൊണ്ട് കണ്ണീരൊപ്പുകയാണ് പ്രവാസിയായ അയ്യൂബ്ക്ക. ആശുപത്രിയിലേക്ക് വീഡിയോ കോൾ ചെയ്ത് വേദന പെറ്റ ഭാര്യയെയും തന്റെ സ്വന്തം കുഞ്ഞിനെയും കണ്ടപ്പോൾ പ്രവാസ ലോകം വെടിയാൻ അയൂബ്ക്ക തീരുമാനിച്ചു. ആഗ്രഹങ്ങളും മോഹങ്ങളും സ്വപ്നങ്ങളുമൊക്കെ മനസ്സിനുള്ളിൽ ഇപ്പോൾ ഒരേ പോലെ മല്ലിടുകയാണ്. ഗൾഫ് ഷോപ്പുകളിൽ നിന്ന് കുഞ്ഞു കുഞ്ഞു വസ്ത്രം വാങ്ങി പെട്ടി കുത്തി നിറച്ചു. നാട്ടിൽ പെട്ടിയും കാത്ത് നിൽക്കുകയായിരുന്നു തന്റെ മൂത്തമകൻ. മകന്റെ ആഗ്രഹം പോലെ സൈക്കിളും വാങ്ങിച്ചുവെച്ചു ഗൾഫിലെ തന്റെ ശിങ്കിടിമാരോട് യാത്ര പറയുകയാണ്. അന്നത്തെ ദിവസം അയൂബ്ക്കയുടെ വകയായിരുന്നു റൂമിലെ ഉച്ചഭക്ഷണം. തന്നെ താൻ ആക്കി മാറ്റിയ നാടിനോട് വിടപറയുമ്പോഴും ചുറ്റും ഉറ്റു നോക്കുന്ന സുഹൃത്തുക്കളുടെ കലങ്ങിയ കണ്ണുകൾക്കിടയിലുമൊക്കെ സന്തോഷവും വേർപാടും ദുഃഖവുമൊക്കെ ഒരേപോലെ അലയടിക്കുകയാണ്. അനുഭവങ്ങളിൽ വേർപാടിനേക്കാൾ വലിയൊരു മൽപിടുത്തക്കാരനില്ല എന്നുള്ളത് ഒരു വാസ്തവമാണ്. റൂമിൽ നിന്നും എയർപോർട്ടിലേക്ക് പോകുന്ന വഴി ആക്സിഡന്റിൽ പെട്ടു ആശുപത്രി കാണും മുമ്പേ ആ സ്വപ്ന ശരീരം അസ്റാഈൽ ചേർത്തു പിടിച്ചിരുന്നു. നാട്ടുകാരിൽ പ്രമുഖർ മരണമറിഞ്ഞെലും വീട്ടുകാരെ അറിയിച്ചില്ലായിരുന്നു. വീട്ടിൽ ഉച്ച സമയമാകുമ്പോഴേക്കും ആളുകൾ തടിച്ചുകൂടിയിരുന്നു. ഖദീജാത്ത ചിന്തിച്ചു തല പുകക്കാൻ തുടങ്ങി. വരുന്ന ആളുകളെ സൽക്കരിക്കുന്നതിനിടയിൽ ഒരു ആംബുലൻസും വന്ന് വീട്ടുമുറ്റത്ത് നിർത്തി. ചായ നിറച്ച കപ്പുമായി നിന്നിരുന്ന ഖദീജാത്ത നിലം പറ്റി. ഇതൊക്കെയും മനസ്സിലാകാനാവാതെ സൈക്കിളും ചിന്തിച്ച് സ്വപ്ന വഴികൾ വരയ്ക്കുകയാണ് തന്റെ മകൻ. കുഞ്ഞു പൈതലാണേൽ ആശുപത്രി വിട്ട് ആറു ദിവസമാവുന്നത്രേ... കുടുംബക്കാർ ചടങ്ങുകളൊക്കെ തീർത്തുകൊണ്ട് കബറടക്കി. ഖദീജാത്ത ഇന്നും ജനാലകൾക്കിടയിലൂടെ അയ്യൂബ്ക്കയെ അന്വേഷിക്കുകയാണ്. പച്ച പിടിച്ച വൃക്ഷത്തിന്റെ ഇതളുകൾ കൊഴിയും പോലെ നിരകൾ ഖദീജാത്തയെയും തലോടി കാലങ്ങൾ മുന്നോട്ട് നടന്നു നീങ്ങുകയാണ്...

തട്ടുകടയിലെ കുശലം പറച്ചിലിനിടയിൽ മരിച്ചുപോയ അയ്യൂബ്ക്കാന്റെ പച്ചിറച്ചി തിന്നുന്നതായി ശ്രദ്ധയിൽപ്പെട്ടു. യഥാർഥത്തിൽ അതല്ലായിരുന്നു. അവിടെ സ്മരിക്കപ്പെടുകയായിരുന്നു ഇന്ന് ആ വേർപാടിന് ആറാമത്തെ ആണ്ട്. ജീവിത ഓട്ടങ്ങൾക്കിടയിൽ നാം മറന്നുപോകുന്ന ചില പച്ചയായ ജീവിതങ്ങളുണ്ട് അതിൽപെട്ട ഒരാളായിരുന്നു അയ്യൂബ്ക്കായുടെ ഭാര്യ ഖദീജാത്തയും രണ്ട് യതീം മക്കളും. ഒരു നട്ടുച്ച നേരത്തായിരുന്നു ആ വാർത്ത നാട്ടിലെങ്ങും പരക്കുന്നത്. അബുദാബിക്കാരൻ അയ്യൂബ്ക്ക ഒരു ആക്സിഡന്റിൽപ്പെടുന്നത്. ഒരുപാട് സ്വപ്നവും പേറി പ്രവാസലോകം തപ്പിയെടുത്തതായിരുന്നു ഈ പ്രിയപ്പെട്ട നാട്ടുകാരൻ. സ്വന്തമായി ഒരു ചെറു കുടിലും മക്കളുടെ നല്ലതായ ഭാവിയെയും തേടിയാണ് പ്രവാസലോകം തപ്പുന്നത്. ഇത്തരം കുഞ്ഞു ആഗ്രഹങ്ങളാണ് അയ്യൂബ്ക്കായുടെത്.
അബുദാബിയിൽ അറബിയുടെ കാർ വാഷിങ്ങുകാരനായിരുന്നു. ഉറക്കത്തിൽ സ്വപ്നം കാണും പോലെ അയ്യൂബ്ക്കായുടെ വീട് പണിയൊക്കെ പൂർത്തിയായി ഒരു മാസം ബാക്കിയിരിക്കെ ഒരു കുട്ടിയെയും പെറ്റ സന്തോഷം കൊണ്ട് കണ്ണീരൊപ്പുകയാണ് പ്രവാസിയായ അയ്യൂബ്ക്ക. ആശുപത്രിയിലേക്ക് വീഡിയോ കോൾ ചെയ്ത് വേദന പെറ്റ ഭാര്യയെയും തന്റെ സ്വന്തം കുഞ്ഞിനെയും കണ്ടപ്പോൾ പ്രവാസ ലോകം വെടിയാൻ അയൂബ്ക്ക തീരുമാനിച്ചു.
ആഗ്രഹങ്ങളും മോഹങ്ങളും സ്വപ്നങ്ങളുമൊക്കെ മനസ്സിനുള്ളിൽ ഇപ്പോൾ ഒരേ പോലെ മല്ലിടുകയാണ്. ഗൾഫ് ഷോപ്പുകളിൽ നിന്ന് കുഞ്ഞു കുഞ്ഞു വസ്ത്രം വാങ്ങി പെട്ടി കുത്തി നിറച്ചു. നാട്ടിൽ പെട്ടിയും കാത്ത് നിൽക്കുകയായിരുന്നു തന്റെ മൂത്തമകൻ. മകന്റെ ആഗ്രഹം പോലെ സൈക്കിളും വാങ്ങിച്ചുവെച്ചു ഗൾഫിലെ തന്റെ ശിങ്കിടിമാരോട് യാത്ര പറയുകയാണ്. അന്നത്തെ ദിവസം അയൂബ്ക്കയുടെ വകയായിരുന്നു റൂമിലെ ഉച്ചഭക്ഷണം. തന്നെ താൻ ആക്കി മാറ്റിയ നാടിനോട് വിടപറയുമ്പോഴും ചുറ്റും ഉറ്റു നോക്കുന്ന സുഹൃത്തുക്കളുടെ കലങ്ങിയ കണ്ണുകൾക്കിടയിലുമൊക്കെ സന്തോഷവും വേർപാടും ദുഃഖവുമൊക്കെ ഒരേപോലെ അലയടിക്കുകയാണ്. അനുഭവങ്ങളിൽ വേർപാടിനേക്കാൾ വലിയൊരു മൽപിടുത്തക്കാരനില്ല എന്നുള്ളത് ഒരു വാസ്തവമാണ്.
റൂമിൽ നിന്നും എയർപോർട്ടിലേക്ക് പോകുന്ന വഴി ആക്സിഡന്റിൽ പെട്ടു ആശുപത്രി കാണും മുമ്പേ ആ സ്വപ്ന ശരീരം അസ്റാഈൽ ചേർത്തു പിടിച്ചിരുന്നു. നാട്ടുകാരിൽ പ്രമുഖർ മരണമറിഞ്ഞെലും വീട്ടുകാരെ അറിയിച്ചില്ലായിരുന്നു. വീട്ടിൽ ഉച്ച സമയമാകുമ്പോഴേക്കും ആളുകൾ തടിച്ചുകൂടിയിരുന്നു. ഖദീജാത്ത ചിന്തിച്ചു തല പുകക്കാൻ തുടങ്ങി. വരുന്ന ആളുകളെ സൽക്കരിക്കുന്നതിനിടയിൽ ഒരു ആംബുലൻസും വന്ന് വീട്ടുമുറ്റത്ത് നിർത്തി. ചായ നിറച്ച കപ്പുമായി നിന്നിരുന്ന ഖദീജാത്ത നിലം പറ്റി. ഇതൊക്കെയും മനസ്സിലാകാനാവാതെ സൈക്കിളും ചിന്തിച്ച് സ്വപ്ന വഴികൾ വരയ്ക്കുകയാണ് തന്റെ മകൻ. കുഞ്ഞു പൈതലാണേൽ ആശുപത്രി വിട്ട് ആറു ദിവസമാവുന്നത്രേ... കുടുംബക്കാർ ചടങ്ങുകളൊക്കെ തീർത്തുകൊണ്ട് കബറടക്കി. ഖദീജാത്ത ഇന്നും ജനാലകൾക്കിടയിലൂടെ അയ്യൂബ്ക്കയെ അന്വേഷിക്കുകയാണ്. പച്ച പിടിച്ച വൃക്ഷത്തിന്റെ ഇതളുകൾ കൊഴിയും പോലെ നിരകൾ ഖദീജാത്തയെയും തലോടി കാലങ്ങൾ മുന്നോട്ട് നടന്നു നീങ്ങുകയാണ്...