കുടക്കീഴിൽ നനഞ്ഞിട്ടുണ്ടോ? നല്ല രസമാണ്, നനയാതെ അങ്ങനെ നനയുവാൻ. പിഞ്ഞിയ നൂലുകൾക്കിടയിലൂടെ നാണം കുണുങ്ങി ഇറ്റിറ്റുവീഴുന്ന മഴത്തുള്ളികൾ, കവിളിലെ നനുത്ത രോമങ്ങളിൽത്തട്ടി തേൻ കണങ്ങൾ പോലെ നുണക്കുഴികളിൽ ഒളിക്കുന്നത് കണ്ടിട്ടുണ്ടോ? ഒരു പുഞ്ചിരിയിൽ അവ അടർന്നു പോകാതിരിക്കാൻ ചിരിക്കാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടക്കീഴിൽ നനഞ്ഞിട്ടുണ്ടോ?

നല്ല രസമാണ്, നനയാതെ അങ്ങനെ നനയുവാൻ.

ADVERTISEMENT

പിഞ്ഞിയ നൂലുകൾക്കിടയിലൂടെ നാണം കുണുങ്ങി 

ഇറ്റിറ്റുവീഴുന്ന മഴത്തുള്ളികൾ,

കവിളിലെ നനുത്ത രോമങ്ങളിൽത്തട്ടി  

തേൻ കണങ്ങൾ പോലെ നുണക്കുഴികളിൽ 

ADVERTISEMENT

ഒളിക്കുന്നത് കണ്ടിട്ടുണ്ടോ?
 
ഒരു പുഞ്ചിരിയിൽ അവ അടർന്നു പോകാതിരിക്കാൻ 

ചിരിക്കാതെ ചിരിച്ചിട്ടുണ്ടോ?

ആർത്തലച്ചുവരുന്ന മഴ കൊണ്ടിട്ടുണ്ടോ?

ADVERTISEMENT

മനസ്സിന് മുറിവേൽപ്പിച്ച് കടന്ന് പോകുന്നവ.

അവയെ തഴുകി തഴുകി നേർത്ത തുള്ളികളാക്കണം.
 
മഴത്തുള്ളികൾ മാരിവില്ലിൽ 

വീണുടയുമ്പോഴുള്ള സംഗീതം കേട്ടിട്ടുണ്ടോ?

മഴയിലേക്ക് വെയിലടുക്കുമ്പോഴുള്ള മർമ്മരം പോലെ!

കണ്ണിമ ചിമ്മിയ പ്രണയമറിഞ്ഞിട്ടുണ്ടോ?

കാർമേഘച്ചുരുളുകൾ ഈറൻ നിലാവിലലിയുന്ന പോലെ!

English Summary:

Malayalam Poem ' Mazha ' Written by Gopan Lekshmanan