ആയിരം കതകുകൾ മുട്ടി നോക്കി ഞാൻ, ഒന്ന് പോലും തുറന്നില്ല, വിതുമ്പുന്ന കണ്ണീരിന്റെ തുടക്കം വന്നത് എവിടെ നിന്നോ, മറക്കാൻ പറ്റാത്ത വിധം നടന്ന ആ ക്രൂരക്രത്യം ഏറ്റുവാങ്ങി, ഓടി നടന്നു ഞാൻ എൻ കാൽ പാദങ്ങളെ വേദനിപ്പിച്ചു. കണ്ണീർ ഒപ്പാൻ ഇന്ന് ആരുമില്ല എനിക്ക്, കണ്ണീരിന്റെ കണങ്ങൾ ഇറ്റു വീഴുന്ന ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയിരം കതകുകൾ മുട്ടി നോക്കി ഞാൻ, ഒന്ന് പോലും തുറന്നില്ല,

വിതുമ്പുന്ന കണ്ണീരിന്റെ തുടക്കം വന്നത് എവിടെ നിന്നോ,

ADVERTISEMENT

മറക്കാൻ പറ്റാത്ത വിധം നടന്ന ആ ക്രൂരക്രത്യം ഏറ്റുവാങ്ങി,

ഓടി നടന്നു ഞാൻ എൻ കാൽ പാദങ്ങളെ വേദനിപ്പിച്ചു.
 
കണ്ണീർ ഒപ്പാൻ ഇന്ന് ആരുമില്ല എനിക്ക്,

കണ്ണീരിന്റെ കണങ്ങൾ ഇറ്റു വീഴുന്ന ഈ ഭൂമിയിൽ.

ADVERTISEMENT

നനഞ്ഞിറങ്ങുന്ന എന്റെ കണ്ണീർ മേലെ,

നടന്നു നീങ്ങുന്ന കാൽ പാദങ്ങൾ ഞാൻ കാണുന്നു.
 
എന്റെ ദുഃഖം എന്റേത് മാത്രം...

കോരിച്ചൊരിയുന്ന ഈ മഴയത്തും ഞാൻ അത് കാണുന്നു,

ADVERTISEMENT

മോഹിക്കാൻ ഒന്നും ഇല്ല എനിക്ക് ഇന്ന്, 

കാത്തിരിക്കാനും ആരുമില്ലാത്തവൻ ഇന്ന് ഞാൻ. 
 
ഞാൻ എന്തിന് ദുഃഖിക്കണം,

ഈ ഭൂമിയിൽ ഞാൻ ഇല്ലാതാകാൻ പോകുന്നു,

വാടാതെ നിൽക്കണം ആ നേരം വരെ... 

തേടാതെ ഇരിക്കില്ല എനിക്ക് വേണ്ടി ഒരു വെളിച്ചം തരാൻ.
 
മുറ്റത്ത്‌ കത്തി നിൽക്കും കെടാവിളക്കിനെ...

നോക്കി നിൽക്കുന്ന പെണ്ണിനെ ഞാൻ കാണുന്നു.

അവൾക്കു വേണ്ടി ഞാൻ നൽകിയ എന്റെ ജീവൻ... 

മറക്കില്ല ഒരു നാളും ഈ ഭൂമിയിൽ ആരും.
 
പട്ടു പാവാട ഇട്ട് ഓടി കളിച്ച നിന്റെ പ്രായത്തിൽ... 

നിന്നെ സ്നേഹിച്ചിരുന്നു ഞാൻ എന്റെ ഹൃദയത്തിൽ,

വിട്ടു തരില്ല നിന്നെ ഞാൻ ആർക്കും ഈ ലോകത്തിൽ

നീ എന്റേത് മാത്രമാണ് എന്ന ചിന്ത എന്നിലുണ്ട് എന്നുമെന്നും.
 
വാടാതെ നിൽക്കണം ചെമ്പരത്തി പൂപോലെ നീ...

ഒരുനാൾ കൂടി വന്നു ചേരും നീ എന്റെ മനസിൽ,

പാടത്തെ പാട്ടിന്റെ ഈണത്തിൽ ഞാൻ...

മാഞ്ഞു പോകും നാളെ വെളിച്ചം കാണാതെ.

English Summary:

Malayalam Poem ' Thookkumaram ' Written by Vincent Chalissery