പഴയൊരു വീടെന്റെ മുന്നിലുണ്ടിപ്പൊഴും പഴയ കാലവും വഴിയും നടപ്പാതയും പഴകിയ ഓര്‍മ്മകളാണവയെങ്കിലും മധുരമുണ്ടവയെന്നും നുകര്‍ന്നീടുവാന്‍ പഴമ്പാട്ടൊന്നു ഞാന്‍ പാടിനോക്കീടുമ്പോള്‍ മനസ്സിലെത്തീടുമാ പഴയകാലം പഴയ സൈക്കിളില്‍ ചുറ്റികറങ്ങുന്നനേരത്തിലും കുളിര്‍കാറ്റെന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴയൊരു വീടെന്റെ മുന്നിലുണ്ടിപ്പൊഴും

പഴയ കാലവും വഴിയും നടപ്പാതയും

ADVERTISEMENT

പഴകിയ ഓര്‍മ്മകളാണവയെങ്കിലും 

മധുരമുണ്ടവയെന്നും നുകര്‍ന്നീടുവാന്‍

പഴമ്പാട്ടൊന്നു ഞാന്‍ പാടിനോക്കീടുമ്പോള്‍

മനസ്സിലെത്തീടുമാ പഴയകാലം

ADVERTISEMENT

പഴയ സൈക്കിളില്‍ ചുറ്റികറങ്ങുന്നനേരത്തിലും  

കുളിര്‍കാറ്റെന്നെ തലോടുമ്പൊഴും
 
നാട്ടുപൂനോക്കി പുഞ്ചിരിക്കുമ്പൊഴും

പഴങ്കഥചൊല്ലുന്ന നേരത്തിലും

ADVERTISEMENT

മനസ്സിലെത്തീടും ആ പഴയകാലം

മുത്തശ്ശിയുണ്ടപ്പോഴെന്‍ മുന്നിലെത്തീടുന്നു 

പഴയകുളത്തില്‍ ഞാന്‍ നീന്തിത്തുടിക്കുന്നു

കളിവാക്കുചൊല്ലുന്ന കൂട്ടുകാരും

കളിവഞ്ചിയിലേറിയ കുട്ടിക്കാലവും

നാട്ടുമാഞ്ചോട്ടിലെ ഊഞ്ഞാലാട്ടവും
 
കാടും മേടും നടവരമ്പും നിര്‍മ്മലമാം

പുഴകളും കായലും പൂങ്കാവനങ്ങളും

മനസ്സിലെത്തീടും ഞൊടിയിടയില്‍

പഴയഗാനങ്ങളും പഴയചിത്രങ്ങളും 

എത്രമേല്‍പഴകിയതെന്നാകിലും

ഗുണമേന്മയേറുമെന്നുമറിയുന്നു ഞാന്‍ 
 
പഴകിദ്രവിച്ചതാകുമവയെ പുതിയതിന്‍ 

ചാരെ ചേര്‍ത്തു വച്ചീടുകില്‍

പുതുമ പഴമയായ് മാറും എന്നും പഴമയോ 

പുതുമയായ് തീരുമെന്നുമറിയുന്നു ഞാന്‍

പുതു ചിന്തയെല്ലാമേ പഴയപുരാവൃത്തസഞ്ചയത്തിന്‍ 

പിന്‍തുടര്‍ച്ചയാണെന്ന സത്യവും ഞാന്‍ തിരിച്ചറിവൂ

തനിതങ്കമൊരിക്കലും ഉരുക്കുപാത്രത്തെ

പേടിക്കില്ലെന്ന ചൈനീസ്പഴമൊഴിയും ഓര്‍ത്തുവയ്പൂ

English Summary:

Malayalam Poem ' Pazhama ' Written by Nandakumar Choorakkad

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT