ഞാനിന്നൊരാ- ശുപത്രിയിൽ പോയ നേരം പാദമൊന്ന് വിറച്ചു, ചുവടൊന്ന് പിഴച്ചു, കണ്ഡമൊന്നിടറി, ഞാനൊരു നിമിഷം ഗസ്സയിലെ ആശുപത്രിയെ- ക്കുറിച്ചോർത്തുപോയ്..! എന്നെ പോലെ പ്രിയപ്പെട്ട- വരെ സന്ദര്‍ശിക്കാനെത്തിയവർ, ഗർഭിണികൾ, ഉമ്മമാർ, വാപ്പമാർ, സഹോദരങ്ങൾ, പ്രാണൻ പോകുന്ന വേദന- സഹിച്ച് തൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാനിന്നൊരാ-

ശുപത്രിയിൽ പോയ 

ADVERTISEMENT

നേരം പാദമൊന്ന് വിറച്ചു,

ചുവടൊന്ന് പിഴച്ചു,

കണ്ഡമൊന്നിടറി, 

ഞാനൊരു നിമിഷം 

ADVERTISEMENT

ഗസ്സയിലെ ആശുപത്രിയെ-

ക്കുറിച്ചോർത്തുപോയ്..!
 
എന്നെ പോലെ പ്രിയപ്പെട്ട-

വരെ സന്ദര്‍ശിക്കാനെത്തിയവർ,

ADVERTISEMENT

ഗർഭിണികൾ, ഉമ്മമാർ,

വാപ്പമാർ, സഹോദരങ്ങൾ,

പ്രാണൻ പോകുന്ന വേദന-

സഹിച്ച് തൻ പൈതലിനെയീ-

ദുനിയാവിലേക്കെത്തിക്കും

നേരം ഇരട്ടി മരണവേദനയ-

നുഭവിച്ച സ്ത്രീകൾ,
 
ഭൂമിയിലേക്കെത്തും മുമ്പാ-

കാശലോകം കാണേണ്ടി 

വന്ന കുഞ്ഞാത്മാവുകൾ,

തന്റെ കുഞ്ഞിനെ പാലൂട്ടുന്നതിനി-

ടയിൽ മറുലോകം കണ്ട മാതാക്കൾ,

സ്വന്തം ചോരയെ

ചുംബിക്കുന്നതിനിടയിൽ

മൃതിയടഞ്ഞ പിതാക്കൾ,
 
ആനന്ദാശ്രു പൊഴിച്ച്

പ്രിയതമയെ നെഞ്ചോടു 

ചേർക്കുന്നതിനിടയിൽ

പോയ് മറഞ്ഞ പ്രിയതമൻ,

രോഗികളെ ശുശ്രൂഷിക്കാൻ

നെട്ടോട്ടമോടുന്ന നഴ്സമ്മാർ,

മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന

ശസ്ത്രക്രിയയിൽ മുഴുകിയിരുന്ന 

ഡോക്ടർമാർ, ഭക്ഷണം- 

വിളമ്പാൻ വന്ന 

ക്യാന്റീൻ ജീവനക്കാർ;
 
അങ്ങനെയെണ്ണിയാൽ 

തീരാത്ത എത്രയെത്ര

ജീവനുകളായിരിക്കുമന്ന്

പൊലിഞ്ഞിട്ടുണ്ടാവുക..?

കണ്ണ് നിറയാതെ, കൈ-

വിറക്കാതെ പൂർത്തീകരിക്കാ-

നാവില്ലെനിക്കീ വരികളും...!!

English Summary:

Malayalam Poem ' Parudeesa Ruchichavar ' Written by Ayisha Adila Ashifa