നനവാർന്നൊരോർമ്മയുടെ പെരുമഴത്തുള്ളികൾ ഹരിതാഭമാം നിത്യവസന്തമേകീ കാട്ടുപൊയ്കയിൽത്തുള്ളിക്കളിക്കുമാ മഴനൂലുകൾ ചെറുമീനുകൾക്കോ മണിമുത്തമേകീ മലർവാകപ്പൂവിൻസൗരഭ്യത്താൽ വെറ്റിലച്ചാർത്തണിഞ്ഞൊരാ പൂമെത്തകളുമെവിടെയീ ഭൂവിൽ കാളിദാസഭാവനയിലെ നിത്യകന്യയാം സഹ്യാദ്രീ അഗസ്ത്യക്കുഞ്ഞുങ്ങൾക്കായ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നനവാർന്നൊരോർമ്മയുടെ പെരുമഴത്തുള്ളികൾ

ഹരിതാഭമാം നിത്യവസന്തമേകീ 

ADVERTISEMENT

കാട്ടുപൊയ്കയിൽത്തുള്ളിക്കളിക്കുമാ മഴനൂലുകൾ

ചെറുമീനുകൾക്കോ മണിമുത്തമേകീ
 
മലർവാകപ്പൂവിൻസൗരഭ്യത്താൽ 

വെറ്റിലച്ചാർത്തണിഞ്ഞൊരാ

ADVERTISEMENT

പൂമെത്തകളുമെവിടെയീ ഭൂവിൽ

കാളിദാസഭാവനയിലെ നിത്യകന്യയാം സഹ്യാദ്രീ 

അഗസ്ത്യക്കുഞ്ഞുങ്ങൾക്കായ് ദാഹനീരില്ലിവിടെ
 
മഴയിൽക്കുതിച്ചൊരാ ചെറുപുഴകളില്ല,

ADVERTISEMENT

ഓരക്കല്ലുകളില്ല

ദാഹനീരുതേടിയലയുന്നു തണ്ണീർത്തടങ്ങൾ.

ചീവിടിൻ ചെത്തങ്ങൾ നിറഞ്ഞൊരാ 

മുളങ്കാടുകളിന്നുമേശൂന്യം

മഴമേഘപ്രണയദൂതുതേടുന്നീ സഹ്യസാനുക്കൾ
 
വിജനമാമീമൂടുപടങ്ങൾമാറ്റി വീണ്ടും

പുതുവസന്തത്തിൻ കാടകമേകൂ

മാനുഷർവെട്ടിമാറ്റിയോരെന്റെ വൃക്ഷപ്പെതങ്ങളേ മാപ്പ്!

അഗ്നിപരീക്ഷകളിനിയരുതരുതേ

പക്ഷിക്കുഞ്ഞുങ്ങൾ തേങ്ങുന്നു.
 
അസ്തമിക്കുമോരോ പകലിൻ പുതുജൻമത്താലെ

ശിഷ്ടജീവിതസാഫല്യമെൻ മിഴികളിലെഴുതാം

അധന്യമാമീ അടവീപഥങ്ങളിൽ

കർമ്മസാക്ഷിയാം സൂര്യ!

ചിരതപസ്വിയാമെന്നിലെ വന്യശോഭകളിനിയും തരില്ലേ?

English Summary:

Malayalam Poem ' Mazhameghangalodu ' Written by Dinasree Suchithan