ബാല്യം – അക്കു അക്ബർ പുതുക്കോട് എഴുതിയ കവിത
നാമന്ന് നട്ടൊരു പാരിജാതത്തിന്റെ ചോട്ടിലിന്നു ഞാൻ ഏകനായ് ഇരിക്കവേ കുഞ്ഞിളം മാരുതൻ തലോടി കടന്നുപോയ് നീയില്ലായ്‌മ തൻ നീറ്റലിൻ കുളിരുപോൽ ഓർമ്മതൻ താഴ്‌വാരങ്ങളിൽ കണ്ടു ഞാൻ അവിടെയായ് ഓടിക്കളിക്കുന്ന നമ്മുടെ ബാല്യത്തെ നീയന്നു ചോദിച്ച മാമ്പഴം കണ്ടു ഞാൻ കല്ലെറിഞ്ഞില്ല ഞാൻ നീയില്ലായ്‌മയിൽ. പൂക്കളും

നാമന്ന് നട്ടൊരു പാരിജാതത്തിന്റെ
ചോട്ടിലിന്നു ഞാൻ ഏകനായ് ഇരിക്കവേ
കുഞ്ഞിളം മാരുതൻ തലോടി കടന്നുപോയ്
നീയില്ലായ്‌മ തൻ നീറ്റലിൻ കുളിരുപോൽ
ഓർമ്മതൻ താഴ്‌വാരങ്ങളിൽ കണ്ടു ഞാൻ
അവിടെയായ് ഓടിക്കളിക്കുന്ന നമ്മുടെ ബാല്യത്തെ
നീയന്നു ചോദിച്ച മാമ്പഴം കണ്ടു ഞാൻ
കല്ലെറിഞ്ഞില്ല ഞാൻ നീയില്ലായ്‌മയിൽ.
പൂക്കളും ചോദിച്ചു കായ്കളും ചോദിച്ചു
അവളെവിടെ അവളെവിടെ
ഒന്നുമേ മിണ്ടുവാനാവാതെ നിന്നു ഞാൻ
ഉത്തരം മുട്ടിയ കുട്ടിയെ പോലെ...