'രാത്രിയിൽ ആരോ അലറുന്ന ശബ്ദം, കാലുകൾ ആരോ പിടിച്ചു വച്ചിരിക്കുന്നത് പോലെ...'
ആരോ മുറിയിൽ സംസാരിക്കുന്നതു കേട്ടാണ് ഫൈസൽ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത്. മൊബൈലിന്റെ വെളിച്ചത്തിൽ നോക്കിയപ്പോൾ അടുത്ത ബെഡിൽ ഉള്ള ഷിന്റോ എന്തോ ഉറക്കത്തിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതാണ് കണ്ടത്.

ആരോ മുറിയിൽ സംസാരിക്കുന്നതു കേട്ടാണ് ഫൈസൽ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത്. മൊബൈലിന്റെ വെളിച്ചത്തിൽ നോക്കിയപ്പോൾ അടുത്ത ബെഡിൽ ഉള്ള ഷിന്റോ എന്തോ ഉറക്കത്തിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതാണ് കണ്ടത്. ആദ്യം അവനെ തട്ടിവിളിക്കണം എന്ന് തോന്നി. പക്ഷെ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ കഴിയുന്നില്ല. കാലുകൾ ആരോ പിടിച്ചു വച്ചിരിക്കുന്നത് പോലെ. അതോടൊപ്പം അവന്റെ ഉള്ളിലെ ഭയത്തിന്റെ കണികകൾ കൂടിക്കൊണ്ടും ഇരുന്നു.
ഒരു വിധത്തിൽ കട്ടിലിൽ നിന്നും എഴുന്നേറ്റു ഇരുന്നു. മുറിയിൽ മൊത്തം ഇരുട്ടാണ്. പേടികാരണം കണ്ണുകൾ തുറക്കുവാൻ പോലും കഴിയുന്നില്ല. ഒരു മൂത്രശങ്ക തോന്നുന്നുണ്ട്. പക്ഷെ പേടി കാരണം പുറത്തു ബാത്‌റൂമിൽ പോകുവാൻ പോലും ഭയം തോന്നുന്നു. പതിയെ ബ്ലാങ്കറ്റ് എടുത്തു തലയിൽ മൂടി വീണ്ടും ഉറങ്ങുവാൻ കിടന്നു. കുറച്ചു നേരം ഉറങ്ങുവാൻ ശ്രമിച്ചെങ്കിലും നടക്കുന്നില്ല. ശങ്ക കൂടി വരുന്നതേ ഉള്ളു.. പേടി കാരണം ഒന്നിനും കഴിയുന്നില്ല. എങ്കിലും എന്തെങ്കിലും ചെയ്തേ മതിയാകു.
രണ്ടും കൽപ്പിച്ചു കട്ടിലിൽ നിന്നും എഴുന്നേറ്റു വിറയാർന്ന കാലുകളാൽ വാതിൽ ലക്ഷ്യമാക്കി നടന്നു. പെട്ടെന്നാണ് ഒരു അലർച്ച. അത് കേട്ടതും ഉള്ളിൽ നിന്നും ഒരു തീക്കനൽ എരിഞ്ഞു പോയി. അതോടൊപ്പം എന്തിനായി എഴുന്നേറ്റോ ആ കാര്യം അവിടെ ഭംഗിയായി കഴിഞ്ഞു. പേടി എവിടെ പോയി മറഞ്ഞു എന്ന് പോലും അറിയില്ല ലൈറ്റ് ഓൺ ചെയ്തു ഡ്രെസ്സെല്ലാം മാറി, ബ്രഷ് എടുത്തു തറയെല്ലാം തുടക്കാൻ ആരംഭിച്ചു.
തറയെല്ലാം തുടച്ചു ഒന്ന് സ്വസ്ഥമായി കട്ടിലിൽ വന്നിരുന്നപ്പോഴാണ് ഫൈസലിനെ കൈ തട്ടി വെള്ളക്കുപ്പി തറയിൽ വീണത്. ശബ്ദം കേട്ടതും ഷിന്റോ ഞെട്ടി എഴുന്നേറ്റു. കട്ടിലിൽ ഇരിക്കുന്ന ഫൈസലിനെ കണ്ടതും അവനോടൊരു ചോദ്യം "നീയെന്തിനാടാ പാതിരാത്രി ലൈറ്റും ഓൺ ചെയ്ത് കട്ടിലിൽ ഇരിക്കുന്നത്" "ദ്രോഹി... പാതിരാത്രി ആണോടാ അലറുന്നത്" എന്ന് മനസ്സിൽ പറഞ്ഞു, ഷിന്റോയെ കൊല്ലാനുള്ള ദേഷ്യത്തോടെ ഫൈസൽ കട്ടിലിലേക്ക് ചാഞ്ഞു. ഒരു പുതിയ പ്രഭാതം മനസ്സിൽ കണ്ട്.